സ്ത്രീകളിലെ സ്ഖലനം

രതിസലിലം/ സ്നേഹദ്രവം/ മദനജലം

ചില സ്ത്രീകളിൽ സ്കീനെ ഗ്രന്ഥിയിൽ നിന്നും മറ്റു ഗ്രന്ഥികളിൽ നിന്നും മറ്റുമുണ്ടാകുന്ന സ്രവങ്ങൾ രതിമൂർച്ഛയിലോ അതിനു മുൻപോ യോനിയിലൂടെ പുറന്തള്ളുന്നതിനെ സ്ത്രീകളിലെ സ്ഖലനം (സ്ത്രീസ്ഖലനം മദനജലം) എന്നു വിളിക്കുന്നു. [1]ഇംഗ്ലീഷ്: Female ejaculation, squirting ( gushing), ഇത് ഒരു സ്പൂൺ അളവിൽ (2-5 സി.സി.) ഉണ്ടാകുന്ന വെള്ളം കലർന്ന പാലുപോലെയോ മധുരമുഌഅതോ മൂത്രത്തിന്റെ ഗന്ധമില്ലാത്തതോ ആയ ദ്രാവകമാണ്. [2] ഈ പ്രതിഭാസം സ്ത്രീയുടെ ലൈംഗികകേളികളിൽ സുഖകരമായ അനുഭൂതി നൽകുന്നതായാണ് ശാസ്ത്രജ്ഞന്മാർ കരുതുന്നത്.

ശാാസ്ത്രീയ പഠനങ്ങൾ സ്ഖലനവും സ്ക്വർട്ടിങ്ങും രണ്ടും രണ്ടാണെന്നാണ് തെളിയിക്കുന്നത്. സ്ക്വർട്ടിങ്ങ് മൂത്രാശയത്തിൽ നിന്ന് പുറന്തള്ളപ്പെടൂന്ന ദ്രാവകമാണെന്നും അതിൽ കൂടുതലും മൂത്രം ആണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.[3][4] സ്ത്രീകളിലെ സ്ഖലനം കോയ്റ്റസ് ഇൻകോണ്ടിനെൻസുമായി തമ്മിൽ തെറ്റി നിർദ്ധാരണം നടത്താറുണ്ട് [5][6]

സ്ത്രീകളിലെ സ്ഖലത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട് .[7] എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ അഭാവം മൂലം ശാസ്ത്രജ്ഞർക്കിടയിൽ ഏകാഭിപ്രായമില്ല. പല പഠനങ്ങളിലും ഉള്ള പ്രശ്നങ്ങൾ അതായത്, ആവശ്യത്തിനു അംഗബലം ഇല്ലാതിരിക്കുക, ചെറിയ കൂട്ടത്തെ മാത്രം പഠിക്കുക, തിരഞ്ഞെടുപ്പിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ കാണപ്പെടുന്നു, കൂടുതൽ പഠനങ്ങളും നടന്നിട്ടുള്ളത് സ്ഖലനസ്രവത്തിന്റെ ഘടന മൂത്രവുമായി ബന്ധമുള്ളതാണോ എന്നറിയാനാണ്. [7][8] എന്നാൽ ലൈംഗികബന്ധം നടക്കുമ്പോൾ യോനിയിലൂടെ വരുന്ന ഏതു ദ്രാവകത്തെയും സ്ഖലനമായി കണക്കാക്കപ്പെടുന്നത് ഈ മേഖലയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. [8]

ചരിത്രത്തിൽ

അരിസ്റ്റോട്ടിൽ ആണ് ആദ്യമായി സ്ത്രീകളുടെ സ്ഖലനത്തെപ്പരി രേഖപ്പെടുത്തിയിരിക്കുന്നത്. ഗാലെൻ രണ്ടാം നൂറ്റാണ്ടിൽ ഇതിനെപറ്റി സൂചിപ്പിച്ചിട്ടുണ്ട്. 1672 ൽ ഡി ഗ്രാഫ് അദ്ദേഹത്തിന്റെ Treastise Concerning the Generative Orgasm of Women എന്ന ഗ്രന്ഥത്തിൽ ഇത് പ്രോസ്റ്റേറ്റിന്റെ സ്രവമാണെന്നു പരാമർശിച്ചിരിക്കുന്നു. പഴയ ഇന്ത്യൻ, ചൈനീസ്, ജാപ്പനീസ് സംസ്കാരങ്ങളിലും ഏഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്. റോമാക്കാർ ഇതിനെ ലിക്വർ വിറ്റേ എന്നു വിളിച്ചിരുന്നു. പുരാതന ഭാരതത്തിൽ ഇതിനെ അമൃത് എന്നാണ് വിളിച്ചിരുന്നത്. ഗ്രഫെൻബെർഫ് (1950), സെവെലിയും ബെന്നെറ്റും (1978), അഡ്ഡിയേയോയും മറ്റും (1981), പെറിയും വിപ്പിളും (1981),ലാഡാസ്, വിപ്പിൾ, പെറി എന്നിവർ (1982, 2005), ബെൽസെർ, വിപ്പിൾ, മോഗെർ എന്നിവർ (1984), സ്റ്റിഫ്റ്റെർ (1988), സാവിയാസിക്കും വിപ്പിളും (1993), സാവിയാസിക്(1999), റൂബിയോ-കാസില്ലാസും ജന്നീനിയും (2011) ഇതിനെ കുറിച്ച് പഠനങ്ങൾ നടത്തിയവരാണ്.

റഫറൻസുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്