ഹൈപ്പർസെക്ഷ്വാലിറ്റി

ഹൈപ്പർസെക്ഷ്വാലിറ്റി (Hypersexuality) എന്നാൽ അടിക്കടിയായോ പെട്ടെന്നോ ലൈംഗികചോദന വർദ്ധിക്കുന്നതാണ്. മാനസികാരോഗ്യവിദഗ്ധർ രോഗനിർണയം നടത്തേണ്ട വിഷയമാണോ ഇത് [1] എന്ന കാര്യം വിവാദമാണ്. നിംഫോമാനിയ (സ്ത്രൈണകാമാസക്തി), സാറ്റിറിയാസിസ് (പുരുഷകാമാസക്തി) എന്നിവ യഥാക്രമം സ്ത്രീകളിലും പുരുഷന്മാരിലും മുമ്പ് ഉപയോഗിച്ചിരുന്ന പദങ്ങളാണ്.

Hypersexuality
സ്പെഷ്യാലിറ്റിPsychiatry

അമിതകാമാസക്തി ഒരു പ്രാഥമിക അവസ്ഥയായിരിക്കാം, അല്ലെങ്കിൽ മറ്റൊരു രോഗത്തിന്റെയോ അവസ്ഥയുടെയോ ലക്ഷണമാകാം; ഉദാഹരണത്തിന്, ക്ലൂവർ-ബ്യൂസി സിൻഡ്രോം അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ എന്നിവ. പാർക്കിൻസൺസ് രോഗത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായും അമിതകാമാസക്തി പ്രത്യക്ഷപ്പെടാം. അമിതകാമാസക്തിയെ ഒരു പ്രാഥമിക അവസ്ഥയായി എങ്ങനെ വിശേഷിപ്പിക്കാമെന്നോ, [2] [3] [4] അല്ലെങ്കിൽ അത്തരം പെരുമാറ്റങ്ങളെയും പ്രേരണകളെയും ഒരു പ്രത്യേക രോഗനിർണയശാഖയായി കണക്കാക്കാമോ തുടങ്ങിയ കാര്യങ്ങളിൽ ഡോക്ടർമാർക്ക് ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല.

അമിതലൈംഗിക സ്വഭാവങ്ങളെ ക്ലിനിക്കുകളും തെറാപ്പിസ്റ്റുകളും ഒരു തരം ചിന്താധിക്യം മൂലമുളള പ്രവർത്തിത്തകരാറുകൾ (OCD) അല്ലെങ്കിൽ "OCD-സ്പെക്ട്രം വൈകല്യം", ഒരു ആസക്തി, [5] [6] [7] അതുല്ലെങ്കിൽ ആന്തരികചോദനത്തകരാറായാണ് കാണുന്നത്. അനേകം ഗ്രന്ഥകർത്താക്കൾ ഇതൊരു രോഗാവസ്ഥയായി അംഗീകരിക്കുന്നില്ല [8] പകരം അസാധാരണമായ ലൈംഗിക പെരുമാറ്റത്തോടുള്ള സാംസ്കാരിക ഇഷ്ടക്കേട് മാത്രമാണെന്ന് അവകാശപ്പെടുന്നു. [9] [10]

കാരണങ്ങൾ

അമിതകാമാസക്തിയുടെ കാരണങ്ങളെക്കുറിച്ച് വിദഗ്ധർക്കിടയിൽ അഭിപ്രായ സമന്വയമില്ല. ചില കേസുകൾ മതിഭ്രമം കൊണ്ടുളള ജൈവരാസികമായതോ അല്ലെങ്കിൽ ശാരീരികമായതോ ആയ മാറ്റങ്ങളുമായി ബന്ധപ്പെടുത്താമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. [11] മനഃശാസ്ത്രപരമായ ആവശ്യകതകൾ ജീവശാസ്ത്രപരമായ വിശദീകരണങ്ങളെ സങ്കീർണ്ണമാക്കുന്നു, കാരണം ജീവശാസ്ത്രപരമായി ലൈംഗികചോദനയെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ മുൻഭാഗമാണ്. മസ്തിഷ്കത്തിന്റെ ഈ ഭാഗത്തെ പരിക്കുകൾ ആക്രമണാത്മക പെരുമാറ്റത്തിനും വ്യക്തിത്വ മാറ്റങ്ങൾ, അമിതകാമാസക്തി പോലുള്ള പെരുമാറ്റ പ്രശ്നങ്ങൾക്കുളള സാധ്യത വർദ്ധിപ്പിക്കുന്നു. [12] മസ്തിഷ്കശസ്ത്രക്രിയയ്ക്ക് ശേഷവും ഇതേ ലക്ഷണം ഉണ്ടാകാം. [13] ആർത്തവത്തിനു മുമ്പുള്ള മാറ്റങ്ങൾ, കുട്ടിക്കാലത്തോ ഗർഭാശയത്തിലോ ഉള്ള വൈറലൈസിംഗ് ഹോർമോണുകളുമായുള്ള സമ്പർക്കം എന്നിവയും അമിതകാമാസക്തിക്കുളള ജൈവികകകാരണങ്ങളാണ്. [14]

ചികിത്സ

അമിതകാമാസക്തി ഒരു വ്യക്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. അമിത ലൈംഗികത ഒരു അടിമപ്പെടൽ എന്ന ആശയം ആരംഭിച്ചത് 1970-കളിൽ ആൽക്കഹോളിക്‌സ് അനോണിമസ് മുൻ അംഗങ്ങളാണ്, മദ്യം പോലെ തന്നെ ലൈംഗിക പെരുമാറ്റങ്ങൾ നിയന്ത്രിക്കുന്നതിലും സമാനമായ പ്രശ്നങ്ങൾ തങ്ങൾക്കുണ്ടെന്ന് അവർക്ക് അനുഭവപ്പെട്ടിരുന്നു. [9] [15]

കാമാസ്ക്തരായ അജ്ഞാതരുടെ കൂട്ടായ്മ, മദ്യ-കാമാസക്തരായ അജ്ഞാതർ, പ്രണയത്തിനും രതിക്കും അടിമപ്പെട്ടരുടെ കൂട്ടായ്മ, കാമാസക്തിമൂലമുളള പ്രവർത്തിത്തകരാറുളള അജ്ഞാതർ എന്നിവയുൾപ്പെടെ ലൈംഗിക അടിമകളായി കണ്ടെത്തപ്പെടുന്ന ആളുകൾക്കായി ഒന്നിലധികം 12-ഘട്ട രീതിയിലുള്ള സ്വയം സഹായ ഗ്രൂപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. ചില കാമസക്തരായ പുരുഷന്മാർ മരുന്നുകളോ ( സൈപ്രോട്ടറോൺ അസറ്റേറ്റ് പോലുള്ളവ) അല്ലെങ്കിൽ ലൈംഗികോത്തേജക ഭക്ഷണങ്ങൾ ഉപയോഗിച്ചോ അവരുടെ അവസ്ഥയെ ചികിത്സിച്ചേക്കാം. [16] മറ്റ് ചില കാമാസക്തർ മാനസികചിതകിത്സ, സ്വയം സഹായ ഗ്രൂപ്പുകൾ അല്ലെങ്കിൽ കൗൺസിലിംഗ് പോലുള്ള കൺസൾട്ടേഷന്റെ ഒരു മാർഗം തിരഞ്ഞെടുത്തേക്കാം. [17]

ഇതും കാണുക

പ്രമാണം:Human sexualityകവാടം:Psychology
  • എറോടോഫീലിയ
  • സ്ഥിരമായ ജനനേന്ദ്രിയ ഉത്തേജന വൈകല്യം
  • നീലച്ചിത്ര ആസക്തി
  • ലൈംഗിക ചെയ്തികളുടെ സ്കെയിൽ
  • അമിതലൈംഗികാസക്തിത്തകരാർ

അവലംബം

ബാഹ്യ ലിങ്കുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്