മെറിൽ സ്ട്രീപ്

അമേരിക്കൻ ചലചിത്ര നടി
(Meryl Streep എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തയായ ഒരു അമേരിക്കൻ അഭിനേത്രിയാണ് മെറിൽ സ്ട്രീപ് (ജനനം: 1949 ജൂൺ 22[1]). ആധുനിക കാലത്തെ ചലച്ചിത്ര അഭിനേത്രികളിൽ ഏറ്റവും പ്രതിഭാധന എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെറിൽ, ടെലിവിഷൻ, നാടക രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

മെറിൽ സ്ട്രീപ്
Meryl Streep
2018-ലെ സ്ട്രീപ്പ് മോണ്ട്ക്ലെയർ ഫിലിം ഫെസ്റ്റിവലിലെ, ഒരു ചിത്രം
ജനനം
മേരി ലൂയിസ് സ്ട്രീപ്

(1949-06-22) ജൂൺ 22, 1949  (74 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1971 മുതൽ
ജീവിതപങ്കാളി(കൾ)ഡോൺ ഗമ്മർ
(1978 മുതൽ; 4 മക്കൾ)
പങ്കാളി(കൾ)ജോൺ കാസൽ
(1975–1978, ജോണിന്റെ മരണം വരെ)
കുട്ടികൾ4

മൊത്തം പതിനേഴു തവണ ഓസ്‌കാറിനും ഇരുപത്തിയാറു തവണ ഗോൾഡൻ ഗ്ലോബിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മെറിൽ സ്ട്രീപ് മൂന്ന് ഓസ്കാറുകളും എട്ട് ഗോൾഡൻ ഗ്ലോബുകളും സ്വന്തമാക്കിയിട്ടുണ്ട്.[2] ഓസ്‌കാർ നാമനിർദ്ദേശങ്ങളിൽ മൂന്നെണ്ണം സഹനടിക്കുള്ളതും പതിനാലെണ്ണം മികച്ച നടിക്കുള്ളവയും ആയിരുന്നു. ക്രാമർ vs ക്രാമർ (1979), സോഫീസ് ചോയ്സ്(1982), ദി അയൺ ലേഡി (2011) എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മെറിലിനെ വിവിധ വർഷങ്ങളിലെ ഓസ്‌കാർ പുരസ്കാരങ്ങൾക്ക് അർഹയാക്കിയത്. ഇവയിൽ ആദ്യത്തേത് സഹനടിക്കുള്ള പുരസ്കാരവും മറ്റ് രണ്ടെണ്ണം മികച്ച നടിക്കുള്ളവയുമായിരുന്നു.

ജീവിതരേഖ

ബാല്യം, വിദ്യാഭ്യാസം

1949-ൽ അമേരിക്കയിലെ ന്യൂ ജെഴ്സിയിൽ ഹാരി വില്യം സ്ട്രീപ്പിന്റെയും മേരി വൂൾഫിന്റെയും മകളായി മേരി ലൂയിസ് സ്ട്രീപ്പ് എന്ന മെറിൽ സ്ട്രീപ് ജനിച്ചു. 1971-ൽ വെസ്സാർ കോളേജിൽ നിന്ന് നാടകത്തിൽ ബിരുദവും തുടർന്ന് യേൽ നാടക വിദ്യാലയത്തിൽ നിന്ന് മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ബിരുദവും നേടി. യേലിലെ പഠനകാലത്ത് തന്നെ മെറിൽ വ്യത്യസ്ത വേഷങ്ങളെ നാടകവേദിയിൽ അവതരിപ്പിച്ചിരുന്നു. അവയിൽ വീൽ-ചെയർ ആശ്രയമായ എൺപതു വയസ്സുകാരി വൃദ്ധ മുതൽ ഷേക്സ്പിയറിന്റെ പ്രശസ്ത നാടകമായ ഒരു വസന്തകാല രാത്രിസ്വപ്നത്തിലെ ഹെലന എന്ന ഗ്ലാമറസ് സുന്ദരി വരെ ഉൾപ്പെട്ടിരുന്നു.

സജീവ അഭിനയരംഗത്തേക്ക്

മെറിൽ 1970-കളിൽ

യേൽ സ്കൂളിലെ വിദ്യാഭ്യാസാനന്തരം മെറിൽ നിരവധി നാടകങ്ങളിൽ വേഷമിട്ടു. ന്യൂയോർക്ക് ഷേക്‌സ്പിയർ ഫെസ്റ്റിവൽ പ്രൊഡക്ഷൻസിന്റെ ഹെൻറി അഞ്ചാമൻ നാടകത്തിൽ റോൾ ജൂലിയോടൊപ്പവും മെഷേഴ്സ് ഓഫ് മെഷേഴ്സ് എന്ന നാടകത്തിൽ സാം വാട്ടേഴ്‌സണും ജോൺ കാസലിനുമൊപ്പവും മെറിൽ അഭിനയിച്ചിരുന്നു. ജോൺ കാസലുമായി ബന്ധം പ്രണയമായി വളരുന്നത് ഇക്കാലയളവിലാണ്.

1977-ൽ ജൂലിയ എന്ന സിനിമയിലെ ഒരു ഫ്ലാഷ്‌ബാക്ക് രംഗത്തിലെ വേഷത്തിലൂടെയാണ് മെറിൽ ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. 1978-ൽ ഡീർ ഹണ്ടർ എന്ന ചിത്രത്തിലാണ് മെറിൽ സ്ട്രീപ് ആദ്യമായി മുഖ്യവേഷത്തിലെത്തിയത്. ഈ ചിത്രത്തിലെ മുഖ്യഅഭിനേതാക്കളിലൊരാളായിരുന്ന ജോൺ കാസലിന് അപ്പോഴേക്കും അസ്ഥി അർബുദം ബാധിച്ചിരുന്നു. രോഗബാധിതനായ കാമുകൻ കാസലിനൊപ്പം പരമാവധി സമയം ചെലവഴിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഈ ചിത്രത്തിലെ ഒരു വേഷം തെരഞ്ഞെടുക്കുവാൻ മെറിലിനെ പ്രേരിപ്പിച്ചത്. എന്നാൽ ഈ ചിത്രത്തിലെ ലിൻഡ എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയതിന് മികച്ച സഹനടിക്കായി ഓസ്‌കാറിലേക്ക് മെറിൽ നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി.

കാമുകന്റെ വേർപാട്

ഹോളോകാസ്റ്റ് എന്ന ടെലിവിഷൻ പരമ്പരയിലെ ഒരു മുഖ്യവേഷം കൈകാര്യം ചെയ്തിരുന്ന മെറിലിനു ഇക്കാലത്ത് ചിത്രീകരണത്തിനായി ജർമനിയിലേക്കും ഓസ്ട്രിയയിലേക്കും യാത്ര ചെയ്യേണ്ടി വന്നു. തിരികെ ന്യൂയോർക്കിലെത്തിയ മെറിൽ, കാസലിന്റെ രോഗം തീവ്രമായതിനെ തുടർന്ന് അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന് അദ്ദേഹത്തിന്റെ പരിചരണത്തിൽ ശ്രദ്ധിച്ചു. 1978 മാർച്ച് 12-ന് കാസൽ മരണമടഞ്ഞു.

വീണ്ടും അഭിനയരംഗത്ത്

രാഷ്ട്രീയം വിഷയമാക്കിയ ദ സെഡക്‌ഷൻ ഓഫ് ജോ ടൈൻ(1979) എന്ന ചിത്രത്തോടെ മെറിൽ വീണ്ടും അഭിനയത്തിൽ സജീവമാകുവാൻ തുടങ്ങി. അപ്പോഴേക്കും വലിയ പ്രേക്ഷകപിന്തുണ നേടുവാൻ കഴിഞ്ഞ ഹോളോകാസ്റ്റ് പരമ്പരയിലൂടെ മെറിൽ കൂടുതൽ പ്രശസ്തയായി തുടങ്ങിയിരുന്നു. ഈ പരമ്പരയിലെ അഭിനയത്തിന് അവർ മികച്ച നടിക്കുള്ള പ്രൈം ടൈം അവാർഡ് കരസ്ഥമാക്കി.[3] ദ സെഡക്‌ഷൻ ഓഫ് ജോ ടൈൻ-നു പുറമേ 1979-ൽ തന്നെ പുറത്തിറങ്ങിയ അവരുടെ ഹാസ്യ-പ്രണയ ചിത്രമായ മാൻഹട്ടൻ, കുടുംബ ചിത്രമായ ക്രാമർ vs ക്രാമർ എന്നിവയും നിരൂപകപ്രശംസ നേടി. ഈ മൂന്നു ചിത്രങ്ങളിലെ അഭിനയങ്ങൾ ഒന്നിച്ച് പരിഗണിച്ച് മികച്ച സഹനടിക്കുള്ള ലോസ് ആഞ്ചൽസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്, നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിക്കുകയുണ്ടായി. കൂടാതെ ക്രാമർ vs ക്രാമർ അവർക്ക് സഹനടിക്കുള്ള ഓസ്‌കാർ പുരസ്കാരവും നേടിക്കൊടുത്തു.

1980-കൾ

താരത്തിലേക്ക് ഉയരുന്നു

എഴുത്തുകാരനും സംഗീതസംവിധായകനുമായ എലിസബത്ത് സ്വാഡോസും സംവിധായകൻ ജോസഫ് പാപ്പും ചേർന്ന് 1979-ൽ ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡിന്റെ സ്ട്രീപ്പ് ആലീസ് ഇൻ കൺസേർട്ട് എന്ന പണിശാല ആരംഭിച്ചു. 1980 ഡിസംബർ മുതൽ ന്യൂയോർക്കിലെ പബ്ലിക് തിയേറ്ററിൽ പ്രദർശനം നടന്നു. ന്യൂയോർക്ക് ടൈംസിന്റെ ഫ്രാങ്ക് റിച്ച്, സ്ട്രീപ്പിനെ നിർമ്മാണത്തിന്റെ "ഒരു അത്ഭുതം" എന്ന് വിശേഷിപ്പിച്ചു. പക്ഷേ അവൾ എന്തിനാണ് ഇത്രയധികം ഊർജ്ജം ചെലവഴിച്ചതെന്ന് ചോദിക്കുകയുണ്ടായി. [4]1980 ആയപ്പോഴേക്കും സ്ട്രീപ്പ് സിനിമകളിലെ പ്രധാന വേഷങ്ങളിലേക്ക് മുന്നേറി. ന്യൂസ് വീക്ക് മാസികയുടെ കവറിൽ "80 കളിൽ ഒരു നക്ഷത്രം" എന്ന തലക്കെട്ടോടെ അവർ പ്രത്യക്ഷപ്പെട്ടു.

1990-കൾ

വിജയിക്കാത്ത കോമഡികളും ദി ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി

1990 ൽ 32 മത് ഗ്രാമി അവാർഡുകൾ ൽ മെറിൽ സ്ട്രീപ്പ്

1990 കളുടെ തുടക്കത്തിൽ സ്ട്രീപ്പിന്റെ സിനിമകളുടെ ജനപ്രീതി കുറയുന്നതായി ജീവചരിത്രകാരൻ കാരെൻ ഹോളിംഗർ വിശേഷിപ്പിച്ചു, ഗൗരവമേറിയതും എന്നാൽ വാണിജ്യപരമായി പരാജയപ്പെട്ടതുമായ നിരവധി നാടകങ്ങളെ തുടർന്ന്, ഒരു നടിക്ക് നാൽപതുകളിൽ ലഭ്യമായ ഓപ്ഷനുകളുടെ അഭാവം എന്നിവയെത്തുടർന്ന് ലളിതമായ ചിത്രം കൈമാറാനുള്ള ശ്രമമായിരുന്നു അത്. [5] കുടുംബത്തോട് അടുത്തുള്ള ലോസ് ഏഞ്ചൽസിലെ ജോലി ചെയ്യാനുള്ള മുൻഗണനകൊണ്ട് തന്റെ അവസരങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സ്ട്രീപ്പ് അഭിപ്രായപ്പെട്ടു. [5] 1981-ലെ ഒരു അഭിമുഖത്തിൽ "ഒരു നടി നാൽപതുകളുടെ മധ്യത്തിൽ എത്തുമ്പോഴേക്കും ആരും അവളോട് താൽപ്പര്യപ്പെടുന്നില്ല. കൂടാതെ ആ ഷെഡ്യൂളിൽ രണ്ട് കുഞ്ഞുങ്ങളെയും ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഭാഗങ്ങൾ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്."[6]1990-ലെ സ്‌ക്രീൻ‌ ആക്ടറുടെ ഗിൽ‌ഡ് ദേശീയ വനിതാ സമ്മേളനത്തിൽ‌, സ്ത്രീകളുടെ തൊഴിലവസരങ്ങൾ കുറയുക, ശമ്പള തുല്യത, ചലച്ചിത്രമേഖലയിലെ റോൾ മോഡലുകൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സ്ട്രീപ്പ് ആദ്യ ദേശീയ പരിപാടിക്ക് പ്രധാന കുറിപ്പ് നൽകി.[7] സ്‌ക്രീനിലും പുറത്തും സ്ത്രീകളുടെ പ്രാധാന്യം കുറച്ചതിന് സിനിമാ മേഖലയെ അവർ വിമർശിച്ചു.[8]

2000 മുതൽ 2010വരെ

ഉരുക്കുവനിതയുടെ വേഷം

മാർഗരറ്റ് താച്ചറായി മെറിൽ.

2010-കളിലെ മെറിലിന്റെ ആദ്യചിത്രം 'ഉരുക്കുവനിത' എന്ന് ലോകമെങ്ങും അറിയപ്പെട്ട ബ്രിട്ടന്റെ ഏക വനിതാ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ജീവിതസന്ദർഭങ്ങളെ കോർത്തിണക്കി ഫില്ല ലോയിഡ് സംവിധാനം ചെയ്ത ദി അയൺ ലേഡി എന്ന ബ്രിട്ടീഷ് ചിത്രം ആയിരുന്നു.1980-കളിൽ അധികാരത്തിന്റെ പര്യായമായിരുന്ന ശക്തയായ സ്ത്രീയിൽ തുടങ്ങി ഏകാന്തജീവിതം നയിക്കുന്ന, മറവിരോഗം ശല്യപ്പെടുത്തുന്ന, അസ്വാസ്ഥ്യങ്ങളാൽ വീർപ്പുമുട്ടുന്ന വൃദ്ധയെന്ന നിലയിലെത്തുന്ന മാർഗരറ്റ് താച്ചറിന്റെ വിവിധ ജീവിതാവസ്ഥകൾ അവതരിപ്പിച്ച മെറിലിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു.[9] കഥാപാത്രത്തിനാവശ്യമായ തനി ബ്രിട്ടീഷ് ഇംഗ്ലീഷ് ഉച്ചാരണം അമേരിക്കക്കാരിയായ മെറിലിന് അസാധ്യമാണെന്നു കരുതിയവരുടെ ആശങ്കകളെ അസ്ഥാനപ്പെടുത്തുവാൻ വിവിധ ഭാഷകളും സംസാരശൈലികളും സ്വായത്തമാക്കുന്നതിൽ വൈദഗ്ദ്യം പ്രകടിപ്പിച്ചിട്ടുള്ള മെറിലിനു അനായാസം സാധിച്ചു. ദി അയൺ ലേഡിയിലെ അഭിനയം മെറിൽ സ്ട്രീപ്പിനെ മികച്ച നടിക്കുള്ള ഓസ്‌കാർ പുരസ്കാരത്തിനു പുറമേ ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ പുരസ്കാരങ്ങൾക്കും അർഹയാക്കി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മെറിൽ_സ്ട്രീപ്&oldid=3986789" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ