വിവിയൻ ലീ

(Vivien Leigh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവിയൻ ലേ (ജീവിതകാലം: 5 നവംബർ 1913 - 8 ജൂലൈ 1967), വിവിയൻ മേരി ഹാർട്ട്‍ലി എന്ന പേരിൽ‌ ജനിച്ച്, 1947 ന് ശേഷം ലേഡി ഒലിവിയർ എന്ന പേരിൽ വിശേഷിപ്പിക്കപ്പെട്ട ഒരു ബ്രിട്ടീഷ് നാടക, ചലച്ചിത്ര നടിയായിരുന്നു. 1949 ൽ ലണ്ടനിലെ വെസ്റ്റ് എന്റ് നാടക വേദിയിൽ അവർ അഭിനയിച്ച എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ (1951) എന്ന നാടകത്തിന്റെ ചലച്ചിത്ര പതിപ്പിലെ ബ്ലാഞ്ചെ ഡുബോയിസ് എന്ന കഥാപാത്രത്തേയും ഗോൺ വിത്ത് ദ വിൻഡ് (1939) എന്ന ചിത്രത്തിലെ സ്കാർലറ്റ് ഓ ഹാര എന്ന കഥാപാത്രത്തിന്റെ അദ്വീതീയമായ പ്രകടനത്തിന്റെ പേരിലും മികച്ച നടിക്കുള്ള രണ്ട് അക്കാദമി അവാർഡുകൾ അവർ നേടിയിരുന്നു. ടോവാരിച്ചിന്റ ബ്രോഡ്‌വേ മ്യൂസിക്കൽ പതിപ്പിലെ (1963) അഭിനയത്തിന്റെപേരിൽ ഒരു ടോണി അവാർഡും അവർ നേടിയിരുന്നു.

വിവിയൻ ലേ
Leigh as Scarlett O'Hara in Gone with the Wind
ജനനം
Vivian Mary Hartley

(1913-11-05)5 നവംബർ 1913
മരണം8 ജൂലൈ 1967(1967-07-08) (പ്രായം 53)
London, England
ദേശീയതBritish
വിദ്യാഭ്യാസംLoreto Convent
Convent of the Sacred Heart
Royal Academy of Dramatic Art
തൊഴിൽActress
സജീവ കാലം1935–1967
അറിയപ്പെടുന്ന കൃതി
സ്ഥാനപ്പേര്Lady Olivier (1947–1967)
ജീവിതപങ്കാളി(കൾ)
  • Herbert Leigh Holman
    (m. 1932; div. 1940)
  • Sir Laurence Olivier
    (m. 1940; div. 1960)
പങ്കാളി(കൾ)John Merivale (1960–67)
കുട്ടികൾSuzanne Farrington
പുരസ്കാരങ്ങൾList of awards and nominations

നാടക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1935 ൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങളിൽ ലേ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ഫയർ ഓവർ ഇംഗ്ലണ്ടിൽ (1937) നായികയായി അഭിനയിക്കുകയും ചെയ്തു. സൗന്ദര്യത്തിന്റെ പേരിൽ പ്രശംസിക്കപ്പെട്ടിരുന്ന ലീക്ക് തന്റെ ശാരീരിക ലക്ഷണങ്ങൾ ചിലപ്പോൾ ഒരു നടിയെന്ന നിലയിൽ ഗൗരവമായി പ്രവർത്തിക്കുന്നതിൽനിന്ന് തന്നെ തടയുന്നുവെന്ന് തോന്നിയിരുന്നു. ഒരു ചലച്ചിത്ര നടിയെന്ന നിലയിൽ പ്രശസ്തി ഉണ്ടായിരുന്നിട്ടും, ലീ പ്രാഥമികായമി ഒരു നാടക അഭിനേത്രിയായിരുന്നു. തന്റെ 30 വർഷത്തെ അഭിനയജീവിതത്തിൽ, നോയൽ കവാർഡ്, ജോർജ്ജ് ബെർണാഡ് ഷാ എന്നിവരുടെ നായികമാർ മുതൽ ക്ലാസിക് ഷേക്സ്പിയർ കഥാപാത്രങ്ങളായ ഒഫെലിയ, ക്ലിയോപാട്ര, ജൂലിയറ്റ്, ലേഡി മക്ബെത്ത് തുടങ്ങി നിരവധി വേഷങ്ങളെ അവർ അവതരിപ്പിച്ചു. പിന്നീടുള്ള ജീവിതത്തിൽ ഏതാനും ചിത്രങ്ങളിൽ ഒരു സ്വഭാവ നടിയായി അഭിനയിച്ചു.

സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ പ്രശസ്തയായ നടിയാണ് വിവിയൻ ലീ.1913-ൽ ജനിച്ച ലീ ബ്രിട്ടനിലും ജർമനിയിലും, ഫ്രാൻസിലും ഇറ്റലിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ബ്രിട്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ പരിശീലനം നേടിയ ലീ 1934-ൽ 'തിങ്ങ്സ്‌ അർ ലുക്കിംഗ് അപ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത് .

1935 ൽ ഇറങ്ങിയ 'ദി മാസ്ക് ഓഫ് വെർച്യു' എന്ന നാടകത്തിലെ അഭിനയത്തിലൂടെ വിവിയൻ ലീ പ്രശസ്തയായി.പിന്നിട് അലക്സാണ്ടർ കോർഡ എന്ന നിർമ്മാതാവുമായി അഞ്ചു വർഷത്തെ കരാറിലേർപ്പെട്ട അവർ ലോറൻസ് ഒലിവിയറുമോത്ത് 'ഫയർ ഓവർ ഇംഗ്ലണ്ട്' തുടങ്ങിയ ചിത്രങ്ങളിലും 'റോമിയോ ആൻഡ്‌ ജൂലിയറ്റ്','ആന്റണി ആൻഡ്‌ ക്ലിയോപാട്ര' തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു .

1939-ലാണ് വിവിയൻ തന്റെ പ്രസിദ്ധമായ സ്കാർലറ്റ് ഒഹാര എന്ന കഥാപാത്രത്തെ 'ഗോൺ വിത്ത് ദി വിന്ഡിൽ' അവതരിപ്പിച്ചത്. അതിനവർക്ക് മികച്ച നടിക്കുള്ള ഓസ്കാർ ലഭിക്കുകയും ചെയ്തു.1940-കളിൽ ലേഡി ഹാമിൽട്ടൻ ,അന്നാകരനീന തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ അഭിനയിച്ചു. 1951-ൽ ഇറങ്ങിയ 'എ സ്ട്രീറ്റ്കാർ നൈംഡ് ഡിയർ'(A Streetcar Named Desire (1951 film)) എന്ന ചിത്രത്തിലെ 'ബ്ലാഞ്ചെ ഡുബോയിസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് രണ്ടാമത്തെ ഓസ്കാറും ലീയെ തേടിയെത്തി.

'എ സ്ട്രീറ്റ്കാർ നൈംഡ് ഡിയർ'-നു ശേഷം മൂന്നു ചിത്രങ്ങളിൽ മാത്രമേ വിവിയൻ അഭിനയിച്ചിട്ടുള്ളൂ.കടുത്ത ക്ഷയ രോഗത്തിനടിമയായ അവർ 1967 ജൂലൈയിൽ അന്തരിച്ചു ,

ജീവിതരേഖ

1913 നവംബർ 5 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിലെ ഡാർജിലിംഗിലുള്ള സെന്റ് പോൾസ് സ്കൂളിന്റെ കാമ്പസിൽ വിവിയൻ മേരി ഹാർട്ട്ലി എന്ന പേരിൽ ജനിച്ചു. ഒരു ബ്രിട്ടീഷ് ബ്രോക്കറായിരുന്ന ഏണസ്റ്റ് റിച്ചാർഡ് ഹാർട്ട്ലിയുടെയും അദ്ദേഹത്തിന്റെ പത്നി ഗെർ‌ട്രൂഡ് മേരി ഫ്രാൻസിസിന്റെയും (മുമ്പ്, യാക്ക്ജീ; മാതാവിന്റെ കുടുംബപ്പേരായ റോബിൻസൺ എന്ന പേരും ഉപയോഗിച്ചു) അവൾ ഏകമകളായിരുന്നു. ലേയുടെ പിതാവ് 1882 ൽ സ്കോട്ട്ലൻഡിൽ ജനിച്ചയാളും മാതാവ് ഐറിഷ്, അർ‌മേനിയൻ അല്ലെങ്കിൽ ഇന്ത്യൻ വംശ പാരമ്പര്യമുണ്ടായിരിക്കാവുന്ന 1888 ൽ ഡാർജിലിംഗിൽ ജനിച്ച ഒരു റോമൻ കത്തോലിക്കാ വിശ്വാസിയുമായിരുന്നു. ഇന്ത്യയിൽ താമസിച്ചിരുന്ന ഗെർ‌ട്രൂഡിന്റെ മാതാപിതാക്കൾ, ആംഗ്ലോ-ഇന്ത്യൻ വംശജനായ മൈക്കൽ ജോൺ യാക്ക്ജി (ജനനം: 1840), 1857 ലെ ഇന്ത്യൻ കലാപത്തിൽ കൊല്ലപ്പെട്ട് അനാഥാലയത്തിൽ വളർന്ന ഒരു ഐറിഷ് കുടുംബത്തിലെ അംഗമായ മേരി തെരേസ റോബിൻസൺ (ജനനം: 1856) എന്നിവരായിരുന്നു. ഒരു അനാഥാലയത്തിൽ വളർന്ന അവർ അവിടെവച്ച് യാക്ക്ജിയെ കണ്ടുമുട്ടി. 1872 ൽ വിവാഹിതരായ അവർക്ക് അഞ്ച് മക്കളിൽ ഏറ്റവും ഇളയത് ഗെർ‌ട്രൂഡ് ആയിരുന്നു. ഏണസ്റ്റും ഗെർ‌ട്രൂഡ് ഹാർട്ട്ലിയും 1912 ൽ ലണ്ടനിലെ കെൻസിംഗ്ടണിൽ വച്ച് വിവാഹിതരായി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വിവിയൻ_ലീ&oldid=3678777" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ