യെല്ലോസ്റ്റോൺ ദേശീയോദ്യാനം

(Yellowstone National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ്[4] യെല്ലോസ്റ്റോൺ ദേശീയോദ്യാനം. യു.എസ്. കോൺഗ്രസ് ഉദ്യാനമായി സ്ഥാപിച്ച ഈ പ്രദേശം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന യുള്ളിസസ് എസ്. ഗ്രാന്റ് 1872 മാർച്ച് ഒന്നിന് ഒപ്പിട്ടു നിയമമാക്കി[5][6]. പ്രധാനമായും അമേരിക്കൻ സംസ്ഥാനമായ വയമിങിൽ സ്ഥിതി ചെയ്യുന്ന 8983 ചതുകരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഉദ്യാനം അയൽ സംസ്ഥാനങ്ങളായ ഐഡാഹോയിലേയ്ക്കും മൊണ്ടാനയിലേയ്ക്കും പരന്നു കിടക്കുന്നു. 300ലധികം ഉഷ്ണജലപ്രവാഹങ്ങളുള്ള ഈ ഉദ്യാനം യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ മറ്റാകർഷണങ്ങൾ ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലപ്രവാഹവും, യെല്ലോസ്റ്റോൺ തടാകവും, യെല്ലോസ്റ്റോൺ കാൾഡേറ അഗ്നിപർവ്വതവുമാണ്.

യെല്ലോസ്റ്റോൺ ദേശീയോദ്യാനം
യെല്ലോസ്റ്റോണിലെ ഗ്രാൻഡ് കാന്യൻ
Map showing the location of യെല്ലോസ്റ്റോൺ ദേശീയോദ്യാനം
Map showing the location of യെല്ലോസ്റ്റോൺ ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിൽ യെല്ലോസ്റ്റോണിന്റെ സ്ഥാനം
Map showing the location of യെല്ലോസ്റ്റോൺ ദേശീയോദ്യാനം
Map showing the location of യെല്ലോസ്റ്റോൺ ദേശീയോദ്യാനം
യെല്ലോസ്റ്റോൺ ദേശീയോദ്യാനം (the United States)
Locationപാർക്ക് കൗണ്ടി, വയമിങ്
ടെറ്റൺ കൗണ്ടി, വയമിങ്
ഗലാറ്റിൻ കൗണ്ടി, മൊണ്ടാന
പാർക്ക് കൗണ്ടി, മൊണ്ടാന
ഫ്രെമണ്ട് കൗണ്ടി, ഐഡഹോ
Coordinates44°36′N 110°30′W / 44.600°N 110.500°W / 44.600; -110.500
Area2,219,791 acres (898,318 ha)[1]
Establishedമാർച്ച് 1, 1872 (1872-March-01)
Visitors3,394,326 (in 2011)[2]
Governing bodyയു.എസ്. ദേശീയ ഉദ്യാന സർവീസ്
Typeസ്വാഭാവികം
Criteriavii, viii, ix, x
Designated1978 (2ആം സെഷൻ)
Reference no.28[3]
പ്രദേശംദി അമേരിക്കാസ്
Endangered1995–2003

ജൈവവൈവിധ്യം

1700-ഓളം വർഗ്ഗത്തിൽപ്പെടുന്ന മരങ്ങളുള്ള ഈ ഉദ്യാനത്തിൽ 60 ഇനം സസ്തനികളും 311 ഇനം പക്ഷികളുമുണ്ട്. വില്ലോമരങ്ങളും ഫിർമരങ്ങളും നിറഞ്ഞ ഈ ഉദ്യാനത്തിൽ സാൻഡ് വെർബേന എന്ന അപൂർവ്വയിനം ചെടിയും കാണപ്പെടുന്നു. ഈ ഉദ്യാനത്തിലെ ഉഷ്ണജലപ്രവാഹത്തിൽ കാണപ്പെടുന്ന തെർമ്മസ് അക്വാറ്റിക്കസ് എന്ന അപൂർവ്വയിനം ബാക്ടീരിയ പോളീമെറെസ് ചെയിൻ റിയാക്ഷന്റെ ഭാഗമായി ഡി.എൻ.എ പകർത്തുന്നതിൽ അത്യന്തം സഹായകമാണ്, ഈ ദേശിയോദ്യാനം ചാരനരികൾക്കും ഗ്രിസ്ലി കരടികളക്കും പ്രസിദ്ധമാണ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ


🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്