സി.കെ. പത്മനാഭൻ

കേരളത്തിലെ രാഷ്ടീയപ്രവർത്തകനും ബി.ജെ.പി. നേതാവുമാണ് സി.കെ. പത്മനാഭൻ. മുമ്പ് ഒരു കമ്യൂണിസ്റ്റുകാരനായി അറിയപ്പെട്ടിരുന്ന അദ്ദേഹം 1969-ൽ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം വിശ്ചേദിച്ച് ഭാരതീയ ജനസംഘത്തിൽ ചേരുകയുണ്ടായി. 1980-ൽ ബി.ജെ.പി. രൂപം കൊണ്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ജനറൽ‌ സെക്രട്ടറിയായി മാറിയ പത്മനാഭൻ പിന്നീട് ബി.ജെ.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ നിർവ്വാഹക സമിതിയംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം കോട്ടൂരിൽ പയറ്റാൽ അനന്തൻ നമ്പ്യാരുടേയും ദേവകിയമ്മയുടേയും പുത്രനായി ജനിച്ച സി.കെ. പത്മനാഭൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ പിതാവ് അനന്തൻ നമ്പ്യാർ കർ‌ഷക സംഘത്തിന്റെ ഒരു നേതാവും കാവുമ്പായി കലാപത്തിന്റെ മുൻനിരയിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്നു. കണ്ണൂരിലെ അഴിക്കോടു സ്വദേശിയായ പത്മനാഭൻ പിതാവിനേപ്പോലെതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തു പ്രവേശിച്ചു. 1969 മുതൽ അദ്ദേഹം പാർട്ടിയുമായുള്ള ബന്ധമുപേക്ഷിച്ച് ജനസംഘവുമായി ചേർ‌ന്നു പ്രവർത്തിക്കുകയും ഏകദേശം രണ്ടു വർഷം ആർ.എസ്.എസ്. പ്രചാരകനായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള വിവിധ പദവികൾ അലങ്കരിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ജനസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വിലക്കയറ്റ വിരുദ്ധ സമരം, ചെക്ക് പോസ്റ്റ് സമരം, വയനാട്ടിലെ ആദിവാസി സംഘത്തിന്റെ ഭൂസമരങ്ങൾ എന്നിങ്ങനെ വിവിധ പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബംഗ്ലാദേശ് സമരം, മലപ്പുറം ജില്ലാ വരുദ്ധ സമരം തുടങ്ങിയവയിലെ സി.കെ. പത്മനാഭന്റെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ അദ്ദേഹം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2019കണ്ണൂർ ലോകസഭാമണ്ഡലംകെ. സുധാകരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്., 529741പി.കെ. ശ്രീമതിസി.പി.എം., എൽ.ഡി.എഫ്, 435182സി.കെ. പത്മനാഭൻബി.ജെ.പി., എൻ.ഡി.എ. 68509
2009പാലക്കാട് ലോകസഭാമണ്ഡലംഎം.ബി. രാജേഷ്സി.പി.എം., എൽ.ഡി.എഫ് 338070സതീശൻ പാച്ചേനികോൺഗ്രസ് (ഐ.), യു.ഡി.എഫ്. 336250സി.കെ. പത്മനാഭൻബി.ജെ.പി., എൻ.ഡി.എ. 68804
2005*(1)തിരുവനന്തപുരം ലോകസഭാമണ്ഡലംപന്ന്യൻ രവീന്ദ്രൻസി.പി.ഐ, എൽ.ഡി.എഫ്.വി.എസ്. ശിവകുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്സി.കെ. പത്മനാഭൻബി.ജെ.പി., എൻ.ഡി.എ.
2001മഞ്ചേശ്വരം നിയമസഭാമണ്ഡലംചെർക്കളം അബ്ദുള്ളഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് 47494സി.കെ. പത്മനാഭൻബി.ജെ.പി. 34306എം. റാമണ്ണറെസി.പി.ഐ.എം. എൽ.ഡി.എഫ്. 23201

കുന്ദമംഗലം നിയമസഭാമണ്ഡലം, കൂത്തുപറമ്പ് നിയമസഭാമണ്ഡലം, മഞ്ചേശ്വരം നിയമസഭാമണ്ഡലം എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. കാസർകോട്, കോഴിക്കോട്, ലോകസഭാ മണ്ഡലങ്ങളിൽനിന്നും അദ്ദേഹം ജനവിധി തേടിയിട്ടുണ്ട്.

ശബരിമല വിഷയത്തിലും സന്നിദ്ധാനത്തു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി.യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരത്തിന്റ ഭാഗമായി ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം കൂടിയായ അദ്ദേഹം സെക്രട്ടറിയേറ്റ് നടയിൽ 10 ദിവസം നിരാഹാരം അനുഷ്ടിച്ചിരുന്നു.[3][4]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സി.കെ._പത്മനാഭൻ&oldid=4071625" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്