കമ്യൂണിസം

രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും കമ്യൂണിസം എന്നതു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികവുമായ തത്ത്വശാസ്ത്രവും അതിനെയൂന്നിയുള്ള ഒരു പ്രസ്ഥാനവുമാണ്. ഇംഗ്ല്ലിഷ്: Communism. ലത്തീൻ പദമായ കോമ്മുനിസ് ( communis അർത്ഥം= പൊതുവായത്, അഖിലം )[1][2] കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഭാവനം ചെയ്യുന്നത് വർഗ്ഗരഹിതമായ ഒരു സാമുഹിക വ്യവസ്ഥിതി വാർത്തെടുക്കുക എന്നതാണ്. ഈ തത്ത്വശാസ്ത്രപ്രകാരം നിർമ്മാണവും അതുമായി ബന്ധപ്പെട്ട ഉടമസ്ഥതയും ഒരു സമൂഹത്തിന്റെ പൊതുവായിരിക്കുകയും സ്വകാര്യവ്യക്തികൾക്കോ ഏതെങ്കിലും വർഗ്ഗങ്ങൾക്കൊ അതിൽ പങ്കുണ്ടാകുകയേ ഇല്ല. ഇതുമൂലം സമ്പത്ത് സ്വകാര്യവ്യക്തിയുടെ കയ്യിൽ ഒതുങ്ങി നിൽകാതെ സമൂഹത്തിലെല്ലാവരിലേക്കും ആവശ്യമനുസരിച്ച് മാറ്റപ്പെടുന്നു.[3][4] [5]

മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം

മാക്സിസം, അനാർക്കിസം ( അരാജകവാദിത്വം) അനാർക്കിസ്റ്റ് കമ്യൂണിസം തുടങ്ങി ഭിന്നമായ ആശയങ്ങളും ഇവയെ അവലംബിച്ചുണ്ടായിട്ടുള്ള വിവിധ ചിന്താധാരകൾ നിലവിലുണ്ട്. ഇവയെല്ലാം മുതലാളിത്തവ്യവസ്ഥ എന്ന തത്ത്വത്തിൽ നിന്ന് ഉണ്ടായാതാണ് ഇന്നത്തെ സാമൂഹിക വ്യവസ്ഥ എന്ന കാഴ്ചപ്പാട് പുലർത്തുന്ന തത്ത്വശാസ്ത്രങ്ങളാണ്. മുതലാളിത്തത്തിൽ രണ്ടു മുഖ്യ വർഗ്ഗങ്ങൾ നിലനിൽകുന്നു അവ, സമൂഹത്തിലെ മുഖ്യശതമാനവും ഉൾക്കൊള്ളുന്ന ((ബഹുഭൂരിപക്ഷമുള്ള ) തൊഴിലാളി വർഗ്ഗവും (working class) സമ്പത്ത് കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷമായ മുതലാളിത്ത വർഗ്ഗവുമാകുന്നു എന്നും വിഭാവനം ചെയ്യുന്നു. ഈ ന്യൂനപക്ഷ മുതലാളിത്തവർഗ്ഗം തൊഴിലാളിവർഗ്ഗത്തെക്കൊണ്ട് തൊഴിൽ നടത്തി ഉത്പന്നങ്ങളുടെ വിറ്റുവരവിലൂടെ അതിന്റെ പ്രധാന വരുമാനം കൈയ്യാളുന്നു.

എന്നാൽ കമ്യൂണിസത്തിൽ ആരും സമ്പത്ത് കൈകാര്യം ചെയ്യുന്നില്ല. എല്ലാവരും പൊതുവായ ഒരു സംസ്ഥാനത്തിന്റെ നിർമ്മാണശാലകളിൽ അവരാലാകുന്നതുപോലെ തൊഴിലെടുക്കുന്നു. ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവക്കപ്പെടുന്നു.

വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം[6] [അവലംബം ആവശ്യമാണ്]. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂർണ്ണമായും ശരിയല്ല[അവലംബം ആവശ്യമാണ്].

സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം[അവലംബം ആവശ്യമാണ്]. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. മാവോയിസം, സോവിയറ്റ് കമ്യൂണിസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഈ രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസം ലോക കമ്യൂണ്സ്റ്റ് പ്രസ്ഥാനങ്ങളിലെല്ലാം പിളർക്കുകയുണ്ടായി.


ചരിത്രം

കമമ്യൂണിസം എന്ന ആശയത്തിന്റെ ഉത്ഭവം തർക്കവിഷയമാണ്. നിരവധി ഗ്രൂപ്പുകൾ അവരുടേതായ കാഴ്ചപ്പാടുകളിലൂടെ കമ്യൂണിസത്തിന്റെ ഉത്ഭവത്തിനെ വിലയിരുത്തുന്നു. ഇതിൽ വ്യക്തമായ ഒരു ആശയരൂപീകരണം നടത്തിയത് ജർമൻ തത്ത്വചിന്തകനായ കാൾ മാർക്സാണ്. അദ്ദേഹം നിരവധി ആദിവാസി സമൂഹങ്ങളെ പഠിക്കുകയും അവരുടെ ചരിത്രങ്ങൾ പഠനവിഷയങ്ങളാക്കുകയും ചെയ്തതിലൂടേ ആദികാലത്തിലെ വേട്ടയാടി ജീവിതം നയിച്ചിരുന്ന മനുഷ്യരാണ് പ്രാകൃത കമ്യൂണിസത്തിന്റെ വക്താക്കൾ എന്നും അവർക്കിടയിൽ വർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്നും കിട്ടുന്നതെല്ലാം പങ്കിട്ടെടുക്കുന്ന ഒരു സമൂഹവ്യവസ്ഥിതിയായൊരുന്നു അവരുടേതെന്നും കണ്ടെത്തിയിരുന്നു. എന്നു മുതലാണ് ആവശ്യത്തിൽ കവിഞ്ഞ് ഉത്പാദിക്കാൻ തുടങ്ങിയത് എന്നു മുതലാണോ അന്നാണ് സ്വകാര്യ സ്വത്തുക്കൾ ഉണ്ടാവാൻ തുടങ്ങിയത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കമ്യൂണിസവും മാക്സിസവും

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാർക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്[അവലംബം ആവശ്യമാണ്]. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം[അവലംബം ആവശ്യമാണ്].

അവലംബം

മറ്റ് ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കമ്യൂണിസം&oldid=3832402" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്