അഫ്ഘാനിസ്ഥാനിലെ പട്ടണങ്ങൾ

അഫ്ഘാനിസ്ഥാൻ മദ്ധ്യേഷ്യയിലെ കടൽ ഇല്ലാതെ ചുറ്റും സ്ഥലങ്ങളാൽ വലയം ചെയ്യപ്പെട്ട ഒരു രാജ്യമാണ്. ഈ രാജ്യത്തിൻറെ ചുറ്റളവ്251,772 സ്കയർ മൈലാണ്. പേർഷ്യൻ അഥവാ ദാരി, പഷ്തോ എന്നിവയാണ് ഈ രാജ്യത്തെ ഔദ്യോഗിക ഭാക്ഷകൾ. ഉസ്ബക്, തുർക്മെൻ, ബലോചി, പഷായി, നുറിസ്ഥാനി എന്നീ ഭാക്ഷകൾ സംസാരിക്കുന്നവരും ഇവിടെ ധാരാളമായുണ്ട്. ഈ രാജ്യത്തെ 99 ശതമാനം ജനങ്ങളും ഇസ്ലാം മതവിശ്വാസികളാണ്. ബാക്കിയുള്ള 1 ശതമാനത്തിൽ സിഖുകാർ, ഹിന്ദുക്കൾ, ജൂതന്മാർ എന്നിവരും പെടുന്നു. ഈ രാജ്യം പാകിസ്താൻ, ഇറാൻ, തുർക്മെനിസ്ഥാൻ ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ ചൈന എന്നീ രാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. നേരത്തെ ഇന്ത്യയുമായി അതിർത്തി പങ്കിട്ടിരുന്ന കാശ്മീരിൻറ ഭാഗം അനൌദ്ദ്യോഗികമായി പാകിസ്താൻ കൈവശപ്പെടുത്തിയിരിക്കുന്നു. രാജ്യത്തിൻറെ ഔദ്യോഗിക കറൻസി അഫ്ഘാനിയാണ്. രാജ്യത്തെ പ്രധാന വ്യവസായങ്ങൾ ഗൃഹോപകരണങ്ങൾ, ചെരിപ്പുകൾ, വളം, വസ്ത്ര നിർമ്മാണം എന്നിവയാണ്. പ്രകൃതി വാതകത്തിൻറ വലിയൊരു കലവറയാണ് അഫ്ഘാനിസ്ഥാൻ. കൽക്കരി ധാരാളമായി ഇവിടെ കണ്ടുവരുന്നു. പാകിസ്താൻ, ഇന്ത്യ, റഷ്യ, ജർമ്മനി, താജിക്കിസ്ഥാൻ, യു.എസ്. എന്നീ രാജ്യങ്ങളുമായി അഫ്ഘാനിസ്ഥാന് വാണിജ്യബന്ധങ്ങളുണ്ട്. ഒപ്പിയം, ഫലവർഗ്ഗങ്ങൾ, പരുത്തി, രത്നക്കല്ലുകൾ എന്നിവ ഇവിടെ നിന്നു കയറ്റി അയക്കാറുണ്ട്.

A section of Kabul, which is multi-ethnic and the only city in Afghanistan with over 1 million population
Aerial view of Kandahar, the second largest city of Afghanistan
Herat, the third largest city, located in western Afghanistan
Mazar-i-Sharif, the fourth largest city, located in northern Afghanistan

കാബൂൾ മാത്രമാണ് അഫ്ഘാനിസ്ഥാനിൽ ഒരു മില്ലണിൽ കൂടുതൽ ജനസംഖ്യയുള്ള ഒരേയൊരു പട്ടണം. മറ്റു പട്ടണങ്ങളെല്ലാം തന്നെ ചെറിയ വില്ലേജുകളും ടൌണുകളുമാണ്. CIA യുടെ കണക്കനുസരിച്ച് അഫ്ഘാനിസ്ഥാനിലെ ആകെ ജനസംഖ്യ 31,822,848 ആണ്. ഇതിൽ 6 മില്ല്യൻ ആളുകൾ നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരാണ്. ബാക്കിയുള്ളവർ കൂടുതലും കുഗ്രാമങ്ങളുലും മറ്റ് അവികസിത പ്രദേശങ്ങളിലുമാണ് ജീവിക്കുന്നത്.[1]

പട്ടിക

ജനസംഖ്യയനുസരിച്ചുള്ള അഫ്ഘാനിസ്ഥാനിലെ 19 പട്ടണങ്ങളുടെ പട്ടികയാണ് താഴെക്കാണുന്നത്.

പേര്ജനസംഖ്യ (ഏറ്റവും പുതിയ കണക്ക്)
കാബൂൾ3,589,000 [2]
കാണ്ഡഹാർ491,500 [3]
ഹെരാത്436,300 [4]
മസർ-ഇ-ഷെരീഫ്368,100 [5]
കുണ്ടുസ്304,600 [6]
തലോഖാൻ219,000 [7]
ജലാലാബാദ്206,500 [8]
പുലി ഖുമ്രി203,600 [9]
ചരികാർ171,200 [10]
ഷെബെർഘാൻ161,700 [11]
ഘസ്നി157,600 [12]
സർ-ഇ-പോൾ150,700 [13]
ഖോസ്റ്റ്133,700 [14]
ചഖ്ചരൻ131,800 [15]
മിഹ്ത്താർലാം126,000 [16]
ഫറാഹ്108,400 [17]
പുലി അലാം102,700 [18]
സമംഗാൻ100,500 [19]
ലഷ്കർ ഗാഹ്100,200 [20]

പുരാതന നാമങ്ങൾ

അഫ്ഘാനിസ്ഥാനിലെ സ്ഥലങ്ങളുടെയും പട്ടണങ്ങളുടെയും പ്രാചീന നാമങ്ങൾ താഴെക്കാണുന്ന പട്ടികയിൽ കൊടുത്തിരിക്കുന്നു.

Current city and regionAncient name
കാബൂൾഅഫ്ഗൻ, കോഫെനെ,[21] ഗവോഫ്, കബുര
ഘസ്നിഘസ്നിൻ, ഘസ്ന
ബാൾഖ്ബാക്ട്ര, ബൊക്ടി
ഹെരാത്ഹരൈവാ, ഹാരി, അരിയ
ലഗ്ഗ്മാൻലാമ്പക [21]
ജലാലാബാദ്അദിനപൂർ[22]
കാണ്ഡഹാർഅരച്ചോഷ്യ[21]
ലഷ്കർ ഗാഹ്ബോസ്റ്റ് അഥവാ ബസ്റ്റ്

ചിത്രശാല

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്