അലിജാ ഇസ്സത്ത്‌ ബെഗോവിച്ച്‌

ബോസ്നിയൻ ചിന്തകനും ആക്റ്റിവിസ്റ്റും, നിയമജ്ഞനുമായിരുന്നു അലിജാ ഇസ്സത്ത്‌ ബെഗോവിച്ച്‌ (ഓഗസ്റ്റ് 8, 1925ഒക്ടോബർ 19, 2003). ബോസ്നിയ ഹെർസഗോവീനിയയുടെ ആദ്യത്തെ പ്രസിഡന്റ്‌. പ്രസിദ്ധമായ ഇസ്ലാം രാജമാർഗം അടക്കം ഏറെ ഗ്രന്ഥങ്ങളുടെ കർത്താവ്‌.

അലിജാ ഇസ്സത്ത്‌ ബെഗോവിച്ച്‌
അലിജാ ഇസ്സത്ത്‌ ബെഗോവിച്ച്‌

Izetbegović in March 1997


1st President of Bosnia and Herzegovina
പദവിയിൽ
20 December 1990 – 5 October 1996
പ്രധാനമന്ത്രിJure Pelivan
Mile Akmadžić
Haris Silajdžić
Hasan Muratović
മുൻഗാമിObrad Piljak (as Chairman of the Presidency of the SR Bosnia and Herzegovina)
പിൻഗാമി Himself (as Chairman of the Presidency of the Tripartite presidency)

1st and 4th Chairman of the Presidency of Bosnia and Herzegovina
പദവിയിൽ
14 February 2000 – 14 October 2000
മുൻഗാമിAnte Jelavić
പിൻഗാമിŽivko Radišić
പദവിയിൽ
5 October 1996 – 13 October 1998
മുൻഗാമിHimself (as Chairman of the Presidency of the Republic of Bosnia and Herzegovina)
പിൻഗാമിŽivko Radišić

1st Bosniak Member of the
Presidency of Bosnia and Herzegovina
പദവിയിൽ
20 December 1990 – 14 October 2000
Serving with Fikret Abdić (1992–1993) and Nijaz Duraković (1993–1996)
Succeeded byHalid Genjac

ജനനം(1925-08-08)8 ഓഗസ്റ്റ് 1925
Bosanski Šamac, Yugoslavia
മരണം19 ഒക്ടോബർ 2003(2003-10-19) (പ്രായം 78)
Sarajevo, Bosnia and Herzegovina
രാഷ്ട്രീയകക്ഷിSDA
ജീവിതപങ്കാളി
Halida Repovac
(m. 1949⁠–⁠2003)
മക്കൾ3, including Bakir
തൊഴിൽPolitician, activist, lawyer, author, and philosopher
ഒപ്പ്

ജനനവും ബാല്യവും

1925ൽ ബോസ്നിയൻ നഗരമായ ബോസാൻസ്കി ഷാമാക്ത്സിൽ ജനനം. സരാജവോ സർവകലാശാലയിൽ നിന്ന് കല, ശാസ്ത്രം, നിയമം എന്നിവയിൽ ബിരുദം നേടി. 25 വർഷത്തോളം അഭിഭാഷകനായിരുന്നു.സരായെവോ-12 എന്ന ബുദ്ധിജീവി സംഘത്തിന്റെ നേതാവായിരുന്നു.

ഇസ്ലാമിക പ്രഖ്യാപനം

1970ൽ ഇസ്ലാമിക പ്രഖ്യാപനം (Islamic Declaration) എന്നു പേരായ ഒരു പുസ്തകം ഇസ്സത്ത്‌ ബെഗോവിച്ച്‌ പ്രസിദ്ധീകരിച്ചു. ഇസ്ലാം, സമൂഹം, രാഷ്ട്രീയാധികാരം എന്നിവയെ സംബന്ധിച്ച തന്റെ നിരീക്ഷണങ്ങൾ അതിലദ്ദേഹം അവതരിപ്പിച്ചു. ബോസ്നിയയെ ഇസ്ലാമികവൽക്കരിക്കാനുള്ള മതമൗലികവാദത്തിന്റെ മാനിഫെസ്റ്റോ എന്നാരോപിച്ച്‌ ടിറ്റോയുടെ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം ഗ്രന്ഥം നിരോധിക്കുകയും ബെഗോവിച്ചിനെ 5 വർഷം തടവിലിടുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം

ഇരുപതാമത്തെ വയസ്സിൽ മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയതിനു മൂന്നു വർഷവും തുടർന്ന് 1949-ൽ യംഗ്‌ മുസ്ലിം ഓർഗനൈസേഷന്റെ പ്രവർത്തകനായതിന്റെ പേരിൽ അഞ്ചു കൊല്ലവും ജയിൽ ശിക്ഷയനുഭവിച്ചു. 1983-ൽ ഭരണകൂടത്തിനെതിരെ വിധ്വംസകപ്രവർത്തനങ്ങളിലേർപ്പെട്ടുവെന്നാരോപിച്ച്‌ ആറു വർഷം കഠിനതടവിനും യൂഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം അദ്ദേഹത്തെ ശിക്ഷിച്ചു.1989-ൽ ജയിൽ മോചിതനായി .

1990 മേയിൽ പാർട്ടി ഫോർ ഡെമോക്രാറ്റിക്‌ ആൿഷൻ (പി.ഡി.എ) എന്ന സംഘടനക്ക്‌ അദ്ദേഹം രൂപം നൽകി. 1990 ഒക്ടോബറിൽ നടന്ന തെരെഞ്ഞെടുപ്പിൽ പി.ഡി.എ വമ്പിച്ച ഭൂരിപക്ഷം നേടിയതിനെത്തുടർന്ന് ബോസ്‌നിയയുടെ പ്രസിഡണ്ടായി ചുമതലയേറ്റു. 96 മുതൽ 2000 വരേ ബോസ്നിയൻ ഭരണസമിതിയിൽ അംഗമായും പ്രവർത്തിച്ചു.

കുറിപ്പുകൾ

(ഇസ്ലാം രാജമാർഗം)

കൃതികൾ

  • Islam Between East and West, Alija Ali Izetbegović, American Trust Publications, 1985 (also ABC Publications, 1993)
  • Inescapable Questions: Autobiographical Notes, Alija Izetbegović, The Islamic Foundation, 2003
  • Izetbegović of Bosnia and Herzegovina: Notes from Prison, 1983-1988, Alija Izetbegović, Greenwood Press, 2001

Notes From Prison - 1983-1988, Alija Ali Izetbegović, published in PDF-format courtesy Bakir Izetbegović, 2006 Archived 2007-05-07 at the Wayback Machine.

  • Problems of Islamic Renaissance
  • My Escape to Freedom
  • Islamic Declaration

മലയാളത്തിൽ ലഭ്യമായവ

വിക്കിചൊല്ലുകളിലെ അലിജാ ഇസ്സത്ത്‌ ബെഗോവിച്ച്‌ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  • ഇസ്ലാം രാജമാർഗം, ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ഹൗസ്‌, (വിവ:എൻ പി മുഹമ്മദ്‌)
  • നവോത്ഥാന ചിന്തകൾ, ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ഹൗസ്‌ (വിവ:ഹുസൈൻ കടന്നമണ്ണ)
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്