ആന്റണി ബോർഡെയിൻ

വിഖ്യാതനായ ഷെഫും പാചക കലാ വിമർശകനും എഴുത്തുകാരനുമായിരുന്നു ആന്റണി ബോർഡെയിൻ (25 ജൂൺ 1956 – 8 ജൂൺ 2018). 2002 മുതൽ ‘എ കുക്ക്‌സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയത്. 2005ൽ ഡിസ്‍കവറിചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ടു. [2][3][4][5][6]

ആന്റണി ബോർഡെയിൻ
ആന്റണി ബോർഡെയിൻ 2014
ജനനം
ആന്റണി ബോർഡെയിൻ

(1956-06-25)ജൂൺ 25, 1956
മരണംജൂൺ 8, 2018(2018-06-08) (പ്രായം 61)
സ്ട്രാസ്‌ബുർഗ്, ഫ്രാൻസ്
മരണ കാരണംആത്മഹത്യ[1]
വിദ്യാഭ്യാസം
  • Vassar College
  • The Culinary Institute of America
ജീവിതപങ്കാളി(കൾ)
Nancy Putkoski
(m. 1985; div. 2005)

Ottavia Busia
(m. 2007)
കുട്ടികൾ1
Culinary career
Cooking styleFrench; eclectic
Television show(s)
    • ‘എ കുക്ക്‌സ് ടൂർ’ (ടിവി പരമ്പര)
    • ആന്റണി ബോർഡെയിൻ: നോ റിസർവേഷൻസ്
    • ദ ലോ ഓവർ
    • ദ ടേസ്റ്റ്
    • ‘പാർട്‌സ് അൺനോൺ’ (ടിവി പരമ്പര)

ജീവിതരേഖ

പാചകപുസ്തകങ്ങളുടെ ലോകത്തു തരംഗമായ ‘കിച്ചൺ കോൺഫിഡൻഷ്യൽ: അഡ്വവെഞ്ചേഴ്സ് ഇൻ ദ് കലിനറി അണ്ടർബെല്ലി’യാണു പ്രശസ്ത കൃതി. 2002ലാണ് ‘എ കുക്ക്‌സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയത്. 2005ൽ ഡിസ്‍കവറി ചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ടു. ഈ പരമ്പരയ്ക്കു രണ്ടു ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. സിഎൻഎൻ ചാനലിന്റെ ഭക്ഷണയാത്രാ പരിപാടി ‘പാർട്‌സ് അൺനോൺ’ ടിവി സീരിസിന്റെ അവതാരകനായിരുന്നു.

2018 ജൂൺ 8 നു വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്തു.

ബോർഡെയിന്റെ മരണമറിഞ്ഞു ബറാക് ഒബാമ ട്വിറ്ററിൽ ഇങ്ങനെ എഴുതി "അദ്ദേഹം നമ്മളെ ഭക്ഷണത്തെക്കുറിച്ച് പഠിപ്പിച്ചു. നമ്മളെയേവരെയും ഒരുമിപ്പിക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചു നമ്മളെ ബോധവാനാക്കി. അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഭയംഅൽപം കുറച്ചു.[7]

കൃതികൾ

  • ‘കിച്ചൺ കോൺഫിഡൻഷ്യൽ: അഡ്വവെഞ്ചേഴ്സ് ഇൻ ദ് കലിനറി അണ്ടർബെല്ലി’

കേരളത്തിൽ

2010ൽ കേരളം സന്ദർശിച്ചു മലയാളിയുടെ ഭക്ഷ്യവിഭവങ്ങളെപ്പറ്റി ഡിസ്‌കവറി ചാനലിൽ പരിപാടി അവതരിപ്പിച്ചിരുന്നു. കേരളത്തിലെ തട്ടുകട ഭക്ഷണത്തിന്റെ രുചിയെയും നിലവാരത്തെയും അദ്ദേഹം പുകഴ്‌ത്തി. മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബോർഡെയിൻ, സൂപ്പർതാരത്തോടൊപ്പം ഭക്ഷണമുണ്ടാക്കി.

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആന്റണി_ബോർഡെയിൻ&oldid=3978006" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്