ആൾക്കുരങ്ങ്

ആഫ്രിക്കയിലെയും തെക്കേഷ്യയിലെയും സ്വദേശികളായ, പഴയലോകത്തെ, വാലില്ലാത്ത ആന്ത്രോപോയ്‌ഡ് പ്രൈമേറ്റുകളിലെ മനുഷ്യൻ ഉൾപ്പെടുന്ന ശാഖയാണ് ആൾക്കുരങ്ങുകൾ അഥവാ മനുഷ്യക്കുരങ്ങുകൾ (Apes (Hominoidea)).  ഇതോടൊപ്പം പഴയ ലോകത്തെ കുരങ്ങുകളെക്കൂടി ഉൾപ്പെടുത്തിയാൽ അത് കറ്റാറിൻ ക്ലാഡ് (catarrhine clade) ആയി. മറ്റു പ്രൈമറ്റുകളിൽ നിന്നും ഇവയെ വ്യത്യസ്തർ ആക്കുന്നത് ബ്രാക്കിയേഷനിലൂടെ ലഭ്യമായ തോൾസന്ധിയുടെ ഉയർന്ന ചലനസ്വാതന്ത്ര്യമാണ്. ഈ ഉപരികുടുംബത്തിൽ രണ്ട് ശാഖകളേ ഇന്നു നിലവിലുള്ളൂ: ചെറു ആൾക്കുരങ്ങുകളായ ഗിബ്ബണുകളും, വലിയ ആൾക്കുരങ്ങുകളായ ഹോമിനിഡുകളും.

  • ചെറു ആൾക്കുരങ്ങുകളുടെ കുടുംബമായ ഹൈലോബാറ്റിഡേയിൽ (Hylobatidae) നാലു ജനുസുകളിലായി എല്ലാം ഏഷ്യൻ വംശജരായ പതിനാറു ഗിബ്ബണുകളാണ് ഉള്ളത്. മിക്കവാറും മരത്തിൽ കഴിയുന്നതും നിലത്തിറങ്ങിയാൽ രണ്ടുകാലിൽ നടക്കുന്നവയുമാണ് ഇവ. ഭാരം കുറഞ്ഞ ശരീരവും വലിയ ആൾക്കുരങ്ങുകളെ അപേക്ഷിച്ച് ചെറിയ സാമൂഹിക സംഘവുമാണ് ഇവയ്ക്ക് ഉള്ളത്.
  • വലിയ ആൾക്കുരങ്ങുകൾ എന്നു പൊതുവേ അറിയപ്പെടുന്ന കുടുംബമായ ഹോമിനിഡേയിൽ (Hominidae) ഒറാങ്ങുട്ടാൻ, ഗൊറില, ചിമ്പാൻസി, മനുഷ്യൻ എന്നിവ ഉൾപ്പെടുന്നു.[1][i][2][3] വലിയ ആൾക്കുരങ്ങുകളിൽ നിലവിൽ ഏഴ് സ്പീഷിസുകൾ ആണ് ഉള്ളത്. പോംഗോ(Pongo) ജനുസിൽ രണ്ടുതരം ഒറാങ്ങുട്ടാൻമാരും, ഗോറില്ല (Gorilla) ജനുസ്സിൽ രണ്ടുതരം ഗോറില്ലകളും, പാൻ (Pan) ജനുസിൽ രണ്ടുതരം ചിമ്പാൻസികളും, ഹോമോ (Homo) എന്ന ഒരേയൊരു ജനുസിൽ മനുഷ്യരും (Homo sapiens) ആണ് അവ്.[4][5]
Hominoids or Apes
Temporal range: Miocene–Holocene
PreꞒ
O
S
Bornean orangutan (Pongo pygmaeus)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Mammalia
Order:Primates
Infraorder:Simiiformes
Parvorder:Catarrhini
Superfamily:Hominoidea
Gray, 1825
Type species
Homo sapiens
Linnaeus, 1758
Families

Chororapithecidae
†Proconsulidae
†Afropithecidae
†Pliobatidae
Hylobatidae
Hominidae

ഹോമിനോഐഡിയ (Hominoidea) എന്ന ഉപരികുടുംബത്തിലെ അംഗങ്ങളെ ഹോമിനോയ്‌ഡുകൾ എന്നാണു വിളിക്കുന്നത്. ഗോറില്ലകളെയും മനുഷ്യരെയും ഒഴിച്ചുനിർത്തിയാൽ ബാക്കി ഈ കുടുംബത്തിൽ ഉള്ളവരെല്ലാം നല്ല മരംകയറ്റക്കാരാണ്. ഇലകളും പഴങ്ങളും വിത്തുകളും അണ്ടിപ്പരിപ്പുകളും പുൽവിത്തുകളും ആണ് പ്രധാന ആഹാരം. ചിലപ്പോഴൊക്കെ മറ്റു മൃഗങ്ങളെയും കൊന്നിട്ടോ, മറ്റുമൃഗങ്ങൾ ഉപേക്ഷിച്ചതോ (മനുഷ്യരെപ്പറ്റി മാത്രം പറയുകയാണെങ്കിൽ) കൃഷി ചെയ്തോ - പെട്ടെന്നു ദഹിക്കുന്നതും എളുപ്പം ലഭ്യമാകുന്നവ എന്തും ഇവ ഭക്ഷിക്കുന്നു.[6][7]

ഹോമിനോയ്‌ഡുകളിലെ മനുഷ്യനല്ലാത്ത മിക്ക അംഗങ്ങളും അപൂർവ്വമോ വംശനാശഭീഷണി നേരിടുന്നവയോ ആണ്. മധ്യരേഖാമഴക്കാടുകളുടെ നാശമാണ് ഇവയ്ക്കു പ്രധാനകാരണം. വേട്ടയാടൽ ആണ് മറ്റൊരു കാരണം. എബോള വൈറസിനാൽ ആഫ്രിക്കയിലെ ആൾക്കുരങ്ങുകൾ വലിയ നാശം നേരിടുന്നുണ്ട്. 1990 മുതൽ ആഫ്രിക്കയിലെ ആൾക്കുരങ്ങുകളുടെ മൂന്നിലൊന്നിനെയോളം കൊന്നൊടുക്കിയ എബോളയാണ് ഇവ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആൾക്കുരങ്ങ്&oldid=3989766" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്