ഇന്തോനേഷ്യയുടെ ദേശീയപതാക

ചുവപ്പ്, വെളുപ്പ് എന്നീ വർണ്ണങ്ങളുള്ള ഒരു ദ്വിവർണ്ണ പതാകയാണ് ഇന്തോനേഷ്യയുടെ ദേശീയ പതാക. 2:3 എന്ന അനുപാതത്തിലുള്ള ഈ പതാകയെ തിരശ്ചീനമായി രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു, ഇതിൽ മുകളിൽ ചുവപ്പ് നിറവും താഴെ വെള്ളനിറവും ചേരുന്നതാണ് പതാകയുടെ രൂപം.[1] 1945 ആഗസ്ത് 17ന് ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന വേളയിലാണ് ഈ പതാക ആദ്യമായി അവതരിപ്പിച്ചത്. ജക്കാർത്തയിലെ പെഗാങ്സാൻ തിമൂർ സ്റ്റ്രീറ്റിൽ വച്ചായിരുന്നു ഈ പതാക ഉയർത്തിയത്. 1950 ആഗസ്ത് 17ന് ഡച്ചുകാർ ഭരണം കൈമാറിയപ്പോഴും ഈ പതാക ഉയർത്തിയിരുന്നു. അന്നുമുതൽ ഇന്നുവരെ പതാകയുടെ രൂപകല്പനയിൽ യാതൊരു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഇന്തോനേഷ്യ
പേര്കൾസാങ് സക മെരാ-പുതിഹ്, ബെന്ദെര മെരാഹ് -പുതിഹ് അല്ലെങ്കിൽ മെരാഹ്-പുതിഹ്
ഉപയോഗംNational flag and ensign
അനുപാതം2:3
സ്വീകരിച്ചത്17 ആഗസ്ത് 1945 (ആദ്യം)
17 ആഗസ്ത് 1950 (ഔദ്യോഗികം)
മാതൃകതിരശ്ചീനമായി ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ള നാടയോടുകൂടിയ ദ്വിവർണ്ണ പതാക
Variant flag of ഇന്തോനേഷ്യ
പേര്ഉലാർ-ഉലാർ പെറാങ്ങ് അല്ലെങ്കിൽ ലെങ്കാന പെറാങ്
ഉപയോഗംനേവൽ ജാക്ക്
അനുപാതം2:3
മാതൃകചുവപ്പ് വെളുപ്പ് നിറങ്ങളിൽ ഇടവിട്ട് 9 വരകൾ

ഇന്തോനേഷ്യയുടെ പതാക, മൊണാക്കോയുടെ പതാകയുമായി കാഴ്ചയിൽ ഒന്നാണ് എങ്കിലും ഇവയുടെ നീളം- വീതി അനുപാതങ്ങൾ രണ്ടും വ്യത്യാസ്തമാണ്.[2]

പേര്

1945 ഭരണഘടനയിലെ ആർട്ടിക്ക്ല് 35 പ്രകാരം ഈ പതാകയുടെ ഔഗ്യോഗിക നാമം സാങ് സക മെരാ-പുതിഹ് ("ചുവപ്പ് വെളുപ്പ് നിറങ്ങളുള്ള ഉന്നതമായ ദ്വിവർണ്ണ പതാക" എന്നർത്ഥം) എന്നാണ്. ബെന്ദേര മെരാ-പുതിഹ് (ചുവപ്പ്-വെളുപ്പ് പതാക) എന്ന് ഇതിനെ സാധാരണയായി വിളിക്കുന്നു.[3]

പ്രതീകാത്മകത

ഇന്തോനേഷ്യയുടെ ദ്വിവർണ്ണ പതാകയുടെ അർത്ഥത്തെ കുറിച്ച് നിരവധി അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ചുവപ്പ് ധൈര്യത്തിന്റെയും വെളുപ്പ് പരിശുദ്ധിയുടെയും പ്രതീകങ്ങളാണ് എന്നാണ് ഒരു വ്യാഖ്യാനം. ചുവപ്പ് മനുഷ്യ ശരീരം അഥവാ ഭൗതിക ലോകത്തെയും, വെളുപ്പ് ആത്മാവ് അല്ലെങ്കിൽ ആത്മീയ ജീവിതത്തെയും സൂചിപ്പിക്കുന്നും എന്നും വ്യഖ്യാനിക്കപ്പെടുന്നു; ഇവരണ്ടും കൂടിചേർന്ന് മനുഷ്യനെ പ്രതിനിധികരിക്കുന്നു.[4]

ഇന്തോനേഷ്യരുടെ ആചാരങ്ങളിലും ചുവപ്പ്, വെളുപ്പ് നിറങ്ങൾക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. ചുവന്നനിറത്തിലുള്ള പഞ്ചസാര (പനഞ്ചക്കര) വെള്ളനിറത്തിലുള്ള അരി എന്നിവ ചേരുന്നത് ഇന്തോനേഷ്യൻ ഭക്ഷ്യസംസ്കാരത്തിൽ അതി പ്രധാനമായ ഒന്നാണ്. മജാപഹിത് സാമ്രാജ്യത്തിന്റെ പതാകയിലും ഇതേ നിറങ്ങൾ തന്നെയാണ് ഉണ്ടായിരുന്നത്.[4]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്