ഒന്നാം പിണറായി വിജയൻ മന്ത്രിസഭ

2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഫ്രണ്ട്വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഒന്നാം പിണറായി വിജയൻ മന്ത്രിസഭ. 2016 മെയ് 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയത്ത് മന്ത്രിസഭയിൽ മൊത്തം 19 മന്ത്രിമാരുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിൽ 21 മന്ത്രിമാരാണുണ്ടായിരുന്നത്. കേരളത്തിന്റെ 22-ാമത് മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു, ഈ സ്ഥാനം വഹിക്കുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 140-ൽ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയതിന് ശേഷം 2021 മെയ് 03 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ചു.[1]

ഒന്നാം പിണറായി വിജയൻ മന്ത്രിസഭ
കേരള സംസ്ഥാനത്തിന്റെ 14-ആം മന്ത്രിസഭ
രൂപീകരിച്ചത്25 മേയ് 2016
പിരിച്ചുവിട്ടത്03 മേയ് 2021
വ്യക്തികളും സംഘടനകളും
സ്റ്റേറ്റിന്റെ തലവൻപി. സദാശിവം (5 സെപ്റ്റംബർ 2019-വരെ)
ആരിഫ് മുഹമ്മദ് ഖാൻ (6 സെപ്റ്റംബർ 2019 മുതൽ)
സർക്കാരിന്റെ തലവൻപിണറായി വിജയൻ
ഭരണകക്ഷികൾഎൽഡിഎഫ്
നിയമസഭയുടെ നിലഭൂരിപക്ഷം
പ്രതിപക്ഷ കക്ഷികോൺഗ്രസ്
പ്രതിപക്ഷ നേതാവ്രമേശ്‌ ചെന്നിത്തല
ചരിത്രം
തിരഞ്ഞെടുപ്പു(കൾ)2016
നിയമസഭാ കാലാവധി5 വർഷം
മുൻഗാമിഉമ്മൻചാണ്ടി മന്ത്രിസഭ
പിൻഗാമിരണ്ടാം പിണറായി മന്ത്രിസഭ

മന്തിസഭ

നം.പേര്വകുപ്പുകൾകാലഘട്ടംമണ്ഡലംജില്ലപാർട്ടി
1പിണറായി വിജയൻ മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ2016 മേയ് 25 മുതൽധർമ്മടംകണ്ണൂർസി.പി.എം.
2സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ2016 മേയ് 25 മുതൽപുതുക്കാട്തൃശ്ശൂർ
3എ.കെ. ബാലൻ നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം2016 മേയ് 25 മുതൽതരൂർപാലക്കാട്
4കടകംപള്ളി സുരേന്ദ്രൻ സഹകരണം, ടൂറിസം, ദേവസ്വം2016 മേയ് 25 മുതൽകഴക്കൂട്ടംതിരുവനന്തപുരം
5.ടി.പി. രാമകൃഷ്ണൻ എക്സൈസ്, തൊഴിൽ2016 മേയ് 25 മുതൽപേരാമ്പ്രകോഴിക്കോട്
6ജെ. മെഴ്സിക്കുട്ടി അമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി2016 മേയ് 25 മുതൽകുണ്ടറകൊല്ലം
7ഇ.പി. ജയരാജൻ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി2016 മേയ് 25 - 2016 ഒക്ടോബർ 14, 2018 ഓഗസ്റ്റ് 14 മുതൽമട്ടന്നൂർകണ്ണൂർ
8ജി. സുധാകരൻ പൊതുമരാമത്ത്, രജിസ്ട്രേഷൻ2016 മേയ് 25 മുതൽഅമ്പലപ്പുഴആലപ്പുഴ
9കെ.കെ. ശൈലജ ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം2016 മേയ് 25 മുതൽകൂത്തുപറമ്പ്കണ്ണൂർ
10എ.സി. മൊയ്തീൻ വ്യവസായം2016 മേയ് 25 മുതൽകുന്ദംകുളംതൃശ്ശൂർ
11ടി.എം. തോമസ് ഐസക്ക് ധനകാര്യം, കയർ, ലോട്ടറി, ടാക്സ്2016 മേയ് 25 മുതൽആലപ്പുഴആലപ്പുഴ
12കെ.ടി. ജലീൽ തദ്ദേശസ്വയംഭരണം, ഗ്രാമവികസനം2016 മേയ് 25 - 2021 ഏപ്രിൽ 13തവനൂർമലപ്പുറംസ്വതന്ത്രൻ
13ഇ. ചന്ദ്രശേഖരൻ റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്2016 മേയ് 25 മുതൽകാഞ്ഞങ്ങാട്കാസർഗോഡ്സി.പി.ഐ.
14വി.എസ്. സുനിൽ കുമാർ കൃഷി, വെറ്റിനറി സർവകലാശാല2016 മേയ് 25 മുതൽതൃശ്ശൂർതൃശ്ശൂർ
15പി. തിലോത്തമൻ ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി2016 മേയ് 25 മുതൽചേർത്തലആലപ്പുഴ
16കെ. രാജു വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ2016 മേയ് 25 മുതൽപുനലൂർകൊല്ലം
17കെ. കൃഷ്ണൻകുട്ടി ജലവിഭവം, ശുദ്ധജല വിതരണം2018 നവംബർ 27 മുതൽചിറ്റൂർപാലക്കാട്ജനതാദൾ (എസ്.)
18എ.കെ. ശശീന്ദ്രൻ ഗതാഗതം, ജലഗതാഗതം2016 മേയ് 25 - 2017 മാർച്ച് 3, 2018 ഫെബ്രുവരി 2 മുതൽഎലത്തൂർകോഴിക്കോട്എൻ.സി.പി.
19രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖം, പുരാവസ്തു വകുപ്പ്2016 മേയ് 25 മുതൽകണ്ണൂർകണ്ണൂർകോൺഗ്രസ് (എസ്.)
20എം.എം. മണി വൈദ്യുത വകുപ്പ്2016 നവംബർ 22 മുതൽഉടുമ്പഞ്ചോലഇടുക്കിസി.പി.എം.
21മാത്യു ടി. തോമസ് ജലസേചന വകുപ്പ്2016 മേയ് 20 - 2018 നവംബർ 26[2]തിരുവല്ലപത്തനംതിട്ടജനതാദൾ
22തോമസ് ചാണ്ടി ഗതാഗത വകുപ്പ്2017 ഏപ്രിൽ 1 - 2017 നവംബർ 15കുട്ടനാട്ആലപ്പുഴഎൻ.സി.പി.

രാജിവച്ച മന്ത്രിമാർ

വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ വകുപ്പിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളേ നിയമച്ചിതിനെ തുടർന്നുണ്ടായ ആരോപണത്തെ തുടർന്ന് 2016 ഒക്ടോബർ 14ന് രാജിവച്ചു, പിന്നീട് വിജിലൻസ് കുറ്റവിമുക്തനാക്കുകയും കോടതി ഈ നിലപാട് ശരിവയ്ക്കുകയും ചെയ്തു. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ഒരു ചാനൽ ഒരുക്കിയ പെൺകെണിയിൽപ്പെടുകയും ആ സംഭാഷണം ചാനൽ 2017 മാർച്ച് 26ന് പുറത്തുവിട്ടതിനെ തുടർന്ന് ആന്ന് തന്നെ രാജിവച്ചു, തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായി. എന്നാൽ 2017 നവംബർ 15ന് അദ്ദേഹവും രാജിവച്ചു. 2018 നവംബർ 26ന് ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന മാത്യൂ ടി. തോമസ് ജെഡിഎസിലെ ധാരണ പ്രകാരം രാജിവച്ചു പകരം ചിറ്റൂർ എംഎൽഎ കെ. കൃഷ്ണൻ കുട്ടി മന്ത്രിയായി. ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി. ജലീൽ യോഗ്യനല്ലന്ന ലോകായുക്താ ഉത്തരവിനെതുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീൽ 2021 ഏപ്രിൽ 13ന് രാജിവച്ചു[3].

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ