കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)

കേരളത്തിലെ പതിനാലാമത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2016 മേയ് 16-നു് ഒറ്റ ഘട്ടമായി നടന്നു[1]. എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. എന്നീ മൂന്നു രാഷ്ട്രീയ മുന്നണികളാണു പ്രധാനമായും ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ജനവിധി തേടിയത് . തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 29-ഉം നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ 30-നും , നാമ നിർദ്ദേശം പിൻവലിക്കുന്നതിനുള്ള അവസാന തീയതി മേയ് 2-ഉം ആയിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മേയ് 19നും നടന്നു.

2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്.

← 2011മേയ് 16, 2016 (2016-05-16)2021 →

കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലും
 First partySecond partyThird party
 
നായകൻപിണറായി വിജയൻഉമ്മൻ ചാണ്ടികുമ്മനം രാജശേഖരൻ
പാർട്ടിസിപിഐ(എം)കോൺഗ്രസ്ബിജെപി
സഖ്യംLDFUDFഎൻ.ഡി.എ.
സീറ്റ് ധർമ്മടംപുതുപ്പള്ളിവട്ടിയൂർക്കാവ്
മുൻപ് 68 സീറ്റുകൾ72 സീറ്റുകൾ0 seats
Seats before68720
ജയിച്ചത് 91471
സീറ്റ് മാറ്റംIncrease23Decrease25Increase1

തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി
കോൺഗ്രസ്

മുഖ്യമന്ത്രി

പിണറായി വിജയൻ
സിപിഐ(എം)

പൊതു വിവരങ്ങൾ

14-ാം കേരളാ നിയമ സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ 14 ജില്ലകളിലെ 140 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായി 1203 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 2,60,19,284 വോട്ടർമാരിൽ 2,01,25,321 (77.35%) പേർ, 21,498 വോട്ടെടുപ്പ് കേന്ദ്രങ്ങളിലായി വോട്ട് രേഖപ്പെടുത്തി.

പ്രത്യേകതകൾ

  • ആദ്യമായി ഭിന്നലിംഗക്കാരായ വോട്ടർമാരെ ഉൾപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പ്. രണ്ടു ഭിന്നലിംഗക്കാരാണ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്.[2]
  • പോളിങ്ങ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ 3142 ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം.[2]
  • ആദ്യമായി വോട്ടിങ് യന്ത്രത്തിൽ നോട്ടയ്ക്കു ചിഹ്നം. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്റെ സഹകരണത്തോടെയാണ് ചിഹ്നം രൂപകൽപ്പന ചെയ്തത്.[3]
  • വോട്ടിങ് യന്ത്രത്തിൽ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാർത്ഥിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി.[3]
  • ആർക്കാണ് വോട്ടു ചെയ്തതെന്ന് വോട്ടർക്ക് ഒരിക്കൽ കൂടി കണ്ടു ബോദ്ധ്യപ്പെടാവുന്ന വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം 12 മണ്ഡലങ്ങളിൽ പരീക്ഷിച്ചു.[4]
  • കേരളാ ഗവർണറായിരിക്കേ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടം പി. സദാശിവത്തിന്.[5]
  • പണം കൊടുത്തു വാർത്ത വരുത്തുന്നതു (Paid News) സംബന്ധിച്ച് കേരളത്തിൽ നിന്ന് ഒരു പരാതി പോലും തിരഞ്ഞെടുപ്പു കമ്മീഷന് ലഭിച്ചില്ല.[6]
  • ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് വോട്ടവകാശം വിനിയോഗിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു.[7]
  • ഏറ്റവും കൂടുതൽ പോളിങ്ങ് ശതമാനം രേഖപ്പെടുത്തിയ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. 1987-ലെ 80.54% ആണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന ഏറ്റവും ഉയർന്ന പോളിങ്ങ് ശതമാനം. 2016-ലെ പോളിങ്ങ് 77.35% ആണ്.[7]
  • ഉയർന്ന പോളിങ്ങ് ശതമാനമുള്ള മണ്ഡലം ചേർത്തലയാണ് (86.30%). കുറവ് തിരുവനന്തപുരം (65.19%).
  • ഉയർന്ന പോളിങ്ങ് ശതമാനമുള്ള ജില്ല കോഴിക്കോട് (81.89%). കുറവ് പത്തനംതിട്ട (71.66%)
  • തിരഞ്ഞെടുപ്പു ഫലം ; എൽ.ഡി.എഫ്. - 91, യു.ഡി.എഫ്. - 47, ബി.ജെ.പി. - 1, സ്വതന്ത്രൻ - 1 (പി.സി. ജോർജ്)
  • കൊല്ലം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫിനു വിജയം.
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ബി.ജെ.പി.ക്ക് ഒരു സീറ്റ് ലഭിച്ചു. (ഒ. രാജഗോപാൽ (നേമം))
  • എട്ടു വനിതകൾ വിജയിച്ചു. എല്ലാവരും എൽ.ഡി.എഫിൽ നിന്നുള്ളവരാണ്.[8]
  • ഉയർന്ന ഭൂരിപക്ഷം - പി.ജെ. ജോസഫ് (യു.ഡി.എഫ്.) - തൊടുപുഴ (45,587 വോട്ടുകൾ).[9]
  • കുറഞ്ഞ ഭൂരിപക്ഷം - അനിൽ അക്കര (യു.ഡി.എഫ്.) - വടക്കാഞ്ചേരി (43 വോട്ടുകൾ).[9]
  • നോട്ടക്ക് 105819 വോട്ടുകൾ. ഏറ്റവും കൂടുതൽ കടുത്തുരുത്തിയിൽ (1533), രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം (1435), ഏറ്റവും കൂറവ് പൂഞ്ഞാറിൽ (313 എണ്ണം)[10]
  • ഏറ്റവും പ്രായം കൂടിയ സാമാജികൻ: വി.എസ്. അച്യുതാനന്ദൻ (92).
  • ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ: മുഹമ്മദ്‌ മുഹ്സിൻ (30) [11]

ഇടതു പക്ഷ ജനാധിപത്യ മുന്നണി

ഘടക കക്ഷികൾ

നമ്പർപാർട്ടിചിഹ്നംകേരളത്തിലെ നേതാവ്
1കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കോടിയേരി ബാലകൃഷ്ണൻ
2കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കാനം രാജേന്ദ്രൻ
3ജനതാദൾ (സെക്കുലർ) മാത്യു ടി. തോമസ്
4നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി തോമസ് ചാണ്ടി
5റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) കോവൂർ കുഞ്ഞുമോൻ
6കേരള കോൺ‌ഗ്രസ് (സ്കറിയ തോമസ്)സ്കറിയ തോമസ്
7കോൺഗ്രസ് (എസ്)കടന്നപ്പള്ളി രാമചന്ദ്രൻ
8ഇന്ത്യൻ നാഷണൽ ലീഗ്
9കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കെ.ആർ. അരവിന്ദാക്ഷൻ
10കേരള കോൺഗ്രസ് (ബി) ആർ. ബാലകൃഷ്ണപ്പിള്ള

ഐക്യ ജനാധിപത്യ മുന്നണി

ഘടകകക്ഷികൾ

നമ്പ്ര്പാർട്ടിചിഹ്നംകേരളത്തിലെ പാർട്ടി നേതാവ്
1ഇന്ത്യൻ നാഷണൽ കോൺഗ്രസ്മുല്ലപ്പള്ളി രാമചന്ദ്രൻ
2ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സയ്യദ് ഹൈദരാലി ശിഹാബ് തങ്ങൾ
3കേരള കോൺഗ്രസ് (എം) കെ.എം. മാണി
4ജനതാദൾ (യുനൈറ്റഡ്)എം.പി. വീരേന്ദ്രകുമാർ
5റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എ.എ. അസീസ്
6കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(ജോൺ) സി.പി. ജോൺ
7കേരള കോൺഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ
8ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്അഡ്വ. റാംമോഹൻ, [12]

ദേശീയ ജനാധിപത്യ സഖ്യം( എൻ.ഡി.എ.)

ഘടക കക്ഷികൾ

നമ്പ്ര്പാർട്ടിചിഹ്നംകേരളത്തിലെ പാർട്ടി നേതാവ്
1ഭാരതീയ ജനതാ പാർട്ടിതാമരപി. ശ്രീധരൻപിള്ള
2ഭാരത് ധർമ്മ ജന സേനതുഷാർ വെള്ളാപ്പള്ളി
3കേരള കോൺഗ്രസ് (നാഷണലിസ്റ്റ്)കുരുവിള മാത്യു
4കേരള കോൺഗ്രസ് (തോമസ്)പി.സി. തോമസ്
5ജനാധിപത്യ സംരക്ഷണ സമിതി(രാജൻ ബാബു)എ.എൻ. രാജൻ ബാബു
6ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി) എം.മുഹബൂബ്
7ഭാരതിയ കർമ്മ സേനസി മുരുഗപ്പൻ ആചാരി
8നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്യുലർ)ബി. പ്രേമനാഥൻ
9സോഷ്യലിസ്റ്റ്‌ ജനതാദൾവി.വി.രാജേന്ദ്രൻ
10പ്രവാസി നാവിസി പാർട്ടിവെള്ളായണി ശ്രീകുമാർ
11പ്രജാ സോഷ്യലിസ്റ്റ് പാർട്ടിഹരിപ്രസാദ സി
12സെക്യുലർ നാഷണൽ ദ്രാവിഡ പാർട്ടിസുവർണ്ണ കുമാർ
13കേരള വികാസ് കോൺഗ്രസ്ജോസ് ചെമ്പേരി
14ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിസജൂ മാലികെക്കൽ
15റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ)പി.ശശികുമാർ

വോട്ടെടുപ്പ്

2016 മേയ് 16-നു നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ 77.35% പോളിങ്ങ് രേഖപ്പെടുത്തി. ജില്ലകളും നിയമസഭാമണ്ഡലങ്ങളും തിരിച്ചുള്ള പട്ടിക താഴെ.[13]

തിരഞ്ഞെടുപ്പ് ഫലം

പതിനാലാം നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 85 എണ്ണത്തിലും എൽ.ഡി.എഫ്. വിജയിച്ചു. ആറു സ്വതന്ത്രർ കൂടി പിന്തുണ നൽകിയതോടെ 91 സീറ്റുകൾ നേടിക്കൊണ്ട് എൽ.ഡി.എഫ്. അധികാരത്തിലെത്തി. 2011 മുതൽ അധികാരത്തിലിരുന്ന യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി.ക്ക് ഒരു മണ്ഡലത്തിൽ ജയിക്കാൻ കഴിഞ്ഞതും ഈ തിരഞ്ഞെടുപ്പിലായിരുന്നു. നേമം മണ്ഡലത്തിൽ ബി.ജെ.പി.ക്കു വേണ്ടി ഒ. രാജഗോപാലാണ് ജയിച്ചത്. മൂന്നു മുന്നണികളെയും പിന്നിലാക്കി കൊണ്ട് പൂഞ്ഞാർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി.സി. ജോർജ് വിജയിച്ചതും ശ്രദ്ധേയമായി.[15]

തെരഞ്ഞെടുപ്പ് ഫലം മണ്ഡലം അടിസ്ഥാനത്തിൽ

മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലം താഴെ കാണാം.

നമ്പർ:മണ്ഡലംയു.ഡി.എഫ്. സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾഎൽ.ഡി.എഫ്. സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾഎൻ.ഡി.എ. സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾജേതാവ്വ്യത്യാസംവിജയിച്ച മുന്നണി
1മഞ്ചേശ്വരംപി.വി. അബ്ദുൾ റസാഖ്മുസ്ലീംലീഗ്56870സി.എച്ച്. കുഞ്ഞമ്പുസി.പി.ഐ.എം42565കെ. സുരേന്ദ്രൻബി.ജെ.പി56781പി.വി. അബ്ദുൾ റസാഖ്89മുസ്ലീംലീഗ്
2കാസർഗോഡ്എൻ.എ. നെല്ലിക്കുന്ന്മുസ്ലീംലീഗ്64727എ.എ. അമിൻഐ.എൻ.എൽ21615രവിഷ് തന്ത്രിബി.ജെ.പി56120എൻ.എ. നെല്ലിക്കുന്ന്8607മുസ്ലീംലീഗ്
3ഉദുമകെ. സുധാകരൻഐ.എൻ.സി66847കെ.കെ കൂഞ്ഞബുസി.പി.ഐ. എം70679ശ്രീ കാന്ത്ബി.ജെ.പി21231കെ.കെ കൂഞ്ഞബു3832സി.പി.ഐ. എം
4കാഞ്ഞങ്ങാട്ധന്യ സുരേഷ്ഐ.എൻ.സി54547ഇ. ചന്ദ്രശേഖരൻസി.പി.ഐ.80558എം.പി രാഘവൻബി.ഡി.ജെ.എസ്21104ഇ. ചന്ദ്രശേഖരൻ26011സി.പി.ഐ.
5തൃക്കരിപ്പൂർകെ.പി. കുഞ്ഞിക്കണ്ണൻഐ.എൻ.സി.62327എം. രാജഗോപാൽസി.പി.ഐ. എം78679പി.ഭാസ്ക്കരൻബി.ജെ.പി10767എം. രാജഗോപാൽ16418സി.പി.ഐ. എം
6പയ്യന്നൂർസാജിദ് മൗവ്വൽഐ.എൻ.സി42963സി. കൃഷ്ണൻസി.പി.ഐ.എം83226ആനിയമ്മ രാജേന്ദ്രൻബി.ജെ.പി15341സി. കൃഷ്ണൻ40263സി.പി.ഐ.എം
7കല്യാശ്ശേരിഅമൃത രാമകൃഷ്ണൻഐ.എൻ.സി40115ടി.വി. രാജേഷ്സി.പി.ഐ.എം83006കെ.പി അരുൺബി.ജെ.പി11036ടി.വി. രാജേഷ്42891സി.പി.ഐ.എം
8തളിപ്പറമ്പ്രജേഷ് നമ്പ്യാർകെ.സി. (എം)50489ജെയിംസ് മാത്യുസി.പി.ഐ.എം91106പി.ബാലകൃഷ്ണൻബി.ജെ.പി14742ജെയിംസ് മാത്യു40617സി.പി.ഐ.എം
9ഇരിക്കൂർകെ.സി. ജോസഫ്ഐ.എൻ.സി.72548കെ.ടി ജോസ്സി.പി.ഐ.62901ഗംഗാധരൻബി.ജെ.പി8294കെ.സി. ജോസഫ്9647ഐ.എൻ.സി.
10അഴീക്കോട്കെ.എം. ഷാജിമുസ്ലീംലീഗ്63082എം.വി. നികേഷ് കുമാർസി.പി.ഐ.എം60795എ.വി. കേശവൻബി.ജെ.പി12580കെ.എം. ഷാജി2284മുസ്ലീംലീഗ്
11കണ്ണൂർസതീശൻ പാച്ചേനിഐ.എൻ.സി53151രാമചന്ദ്രൻ കടന്നപ്പള്ളികോൺഗ്രസ് (എസ്)54347കെ.ഗിരീഷ് ബാബുബി.ജെ.പി13215കടന്നപ്പള്ളി രാമചന്ദ്രൻ1196കോൺഗ്രസ് (എസ്)
12ധർമ്മടംമമ്പറം ദിവാകരൻഐ.എൻ.സി.50424പിണറായി വിജയൻസി.പി.ഐ.എം.87329മോഹനൻ മാനന്തേരിബി.ജെ.പി12763പിണറായി വിജയൻ36905സി.പി.ഐ.എം
13തലശ്ശേരിഎ.പി. അബ്ദുള്ളക്കുട്ടിഐ.എൻ.സി36624എ.എൻ. ഷംസീർസി.പി.ഐ.എം70741വി.കെ.സജിവൻബി.ജെ.പി22125എ.എൻ. ഷംസീർ34117സി.പി.ഐ.എം.
14കൂത്തുപറമ്പ്കെ.പി. മോഹനൻജെ.ഡി .യു54722കെ.കെ ശെെലജസി.പി.ഐ.എം67013സദാനന്ദൻ മസ്റ്റാർബി.ജെ.പി20787കെ.കെ ശെെലജ12291സി.പി.ഐ.എം
15മട്ടന്നൂർകെ.പി. പ്രശാന്ത്ജെ.ഡി.യു40649ഇ.പി. ജയരാജൻസി.പി.ഐ.എം84030ബിജു എലക്കുഴിബി.ജെ.പി18620ഇ.പി. ജയരാജൻ43381സി.പി.ഐ.എം
16പേരാവൂർസണ്ണി ജോസഫ്ഐ.എൻ.സി65659ബിനോയി കുര്യൻസി.പി.ഐ.എം57670പെെലി വതിയട്ട്ബി.ഡി.ജെഎസ്9129സണ്ണി ജോസഫ്7989ഐ.എൻ.സി
17മാനന്തവാടി (ST)പി.കെ. ജയലക്ഷ്മിഐ.എൻ.സി.61129ഒ.ആർ.കേളുസി.പി.ഐ.എം62436കെ.മോഹൻദാസ്ബി.ജെ.പി16230ഒ.ആർ.കേളു1307സി.പി.ഐ.എം
18സുൽത്താൻബത്തേരി (ST)ഐ. സി. ബാലകൃഷ്ണൻഐ.എൻ.സി75747രുക്മിണി സുബ്രഹ്മണ്യൻസി.പി.ഐ.എം64549സി.കെ.ജാനുഎൻ.ഡി.എ27920ഐ. സി. ബാലകൃഷ്ണൻ11198ഐ.എൻ.സി
19കല്പറ്റഎം.വി. ശ്രേയാംസ് കുമാർജെ.ഡി.യു59876സി.കെ.ശശിധരൻസി.പി.ഐ.എം.72959കെ.സദാനന്ദൻബി.ജെ.പി12938സി.കെ.ശശിധരൻ13083സി.പി.ഐ.എം
20വടകരമനയത്ത് ചന്ദ്രൻജെ.ഡി.യു39700സി.കെ. നാണുജനതാദൾ (സെക്യുലർ)49211രാജേഷ് കുമാർബി.ജെ.പി13937സി.കെ. നാണു9511ജനതാദൾ (സെക്യുലർ)
21കുറ്റ്യാടിപറക്കൽ അബ്ദുളളമുസ്ലീംലീഗ്71809കെ.കെ. ലതികസി.പി.ഐ.എം.70652രാംദാസ് മണലേരിബി.ജെ.പി12327പറക്കൽ അബ്ദുളള1157മുസ്ലീംലീഗ്
22നാദാപുരംപ്രവീൺ കുമാർഐ.എൻ.സി69983ഇ.കെ. വിജയൻസി.പി.ഐ74742എം.പി.രാജൻബി.ജെ.പി14493ഇ.കെ. വിജയൻ4759സി.പി.ഐ
23കൊയിലാണ്ടിഎൻ.സുബ്രഹ്മണ്യൻഐ.എൻ.സി.57224കെ. ദാസൻസി.പി.ഐ.എം70593കെ.രാജനീഷ് ബാബുബി.ജെ.പി22087കെ. ദാസൻ13369സി.പി.ഐ.എം
24പേരാമ്പ്രമുഹമ്മദ് ഇക്ബാൽകെ.സി. (എം.)68258ടി.പി രാമകൃഷ്ണൻസി.പി.ഐ.എം72359കെ.സുകുമാരൻ നായർബി.ഡി.ജെ.എസ്8561ടി.പി രാമകൃഷ്ണൻ4101സി.പി.ഐ.എം
25ബാലുശ്ശേരി (SC)യു.സി. രാമൻമുസ്ലീംലീഗ്67450പുരുഷൻ കടലുണ്ടിസി.പി.ഐ.എം82914പി.കെ.സുപ്രൻബി.ജെ.പി19324പുരുഷൻ കടലുണ്ടി15464സി.പി.ഐ.എം
26ഏലത്തൂർപി.കെ.കിഷൻ ചന്ദ്ജെ.ഡി.യു47330എ.കെ. ശശീന്ദ്രൻഎൻ.സി.പി76387വി.വി. രാജൻബി.ജെ.പി29070എ.കെ. ശശീന്ദ്രൻ29057എൻ.സി.പി
27കോഴിക്കോട് നോർത്ത്പി. എ.സുരേഷ് ബാബുഐ.എൻ.സി.36319എ. പ്രദീപ്കുമാർസി.പി.ഐ.എം64192കെ.പി. ശ്രീശൻബി.ജ.പി29860എ. പ്രദീപ്കുമാർ27823സി.പി.ഐ.എം
28കോഴിക്കോട് സൗത്ത്എം.കെ. മുനീർമുസ്ലീംലീഗ്49863അബദുൾ വഹിബ്ഐ.എൻ.എൽ.43536സതീഷ് കുറ്റിൽബി.ഡി.ജെ.എസ്19146എം.കെ. മുനീർ6327മുസ്ലീംലീഗ്
29ബേപ്പൂർആദം മുൽസിഐ.എൻ.സി.54751വി.കെ.സി.മമ്മദ് കോയസി.പി.ഐ.എം.69114പ്രകാശ് ബാബുബി.ജെ.പി27958വി.കെ.സി.മമ്മദ് കോയ14363സി.പി.ഐ.എം
30കുന്ദമംഗലംടി. സിദ്ദിഖ്ഐ.എൻ.സി66205പി.ടി.എ. റഹീംസി.പി.ഐ.എം77410സി.കെ. പത്മനാഭൻബി.ജെ പി32702പി.ടി.എ. റഹീം11205സി.പി.ഐ.എം.
31കൊടുവള്ളിഎം.എം.റസക്ക്മുസ്ലീംലീഗ്60460കാരാട്ട് റസക്ക്സി.പി.ഐ.എം61033അലി അക്ബർബി.ജെ.പി11537കാരാട്ട് റസക്ക്573സി.പി.ഐ.എം
32തിരുവമ്പാടിസി. മൊയ്യിൻ കുട്ടിമുസ്ലീംലീഗ്59316ജോർജ്ജ് എം. തോമസ്സി.പി.ഐ.എം.62324ഗിരിബി.ഡി.ജെ.എസ്8749ജോർജ്ജ് എം. തോമസ്3008സി.പി.ഐ.എം.
33കൊണ്ടോട്ടിടി.വി.ഇബ്രഹീമുസ്ലീംലീഗ്69668കെ.പി.ബിരാൻ കുട്ടിസി.പി.ഐ.എം59014കെ.രാമചന്ദ്രൻബി.ജെ.പി12513ടി.വി.ഇബ്രഹീം10654മുസ്ലീംലീഗ്
34ഏറനാട്പി.കെ. ബഷീർമുസ്ലീംലീഗ്69048കെ.ടി അബ്ദുൾ റഹുമാൻസി.പി.ഐ.56155കെ.പി. ബാബുരാജ്ബി.ജെ.പി6055പി.കെ. ബഷീർ12893മുസ്ലീംലീഗ്
35നിലമ്പൂർആര്യാടൻ ഷൗക്കത്ത്ഐ.എൻ.സി.66354പി.വി അൻവർസ്വതന്ത്രൻ77858ഗിരിഷ് മോക്കാട്ബി.ഡി.ജെ.എസ്12284പി.വി. അൻവർ11504സ്വതന്ത്രൻ
36വണ്ടൂർ (SC)എ.പി. അനിൽകുമാർഐ.എൻ.സി.81964കെ.നിഷന്ത്സി.പി.ഐ.എം58100സുനിത മോഹൻദാസ്ബി.ജെ.പി9471എ.പി. അനിൽകുമാർ23864ഐ.എൻ.സി.
37മഞ്ചേരിഎം. ഉമ്മർമുസ്ലീംലീഗ്69779കെ.മോഹൻ ദസ്സി.പി.ഐ.50163സി.ദിനേശ്ബി.ജെ.പി11223എം. ഉമ്മർ19616മുസ്ലീംലീഗ്
38പെരിന്തൽമണ്ണമഞ്ഞളാംകുഴി അലിമുസ്ലീംലീഗ്70990വി. ശശികുമാർസി.പി.ഐ.എം70411സുനിൽ എം. കെബി.ജെ.പി5917മഞ്ഞളാംകുഴി അലി579മുസ്ലീംലീഗ്
39മങ്കടടി.എ. അഹമ്മദ് കബീർമുസ്ലീംലീഗ്69165ടി.കെ റഷിദ് അലിസി.പി.ഐ.എം67657ബി .രതീഷ്ബി.ജെ.പി6641ടി.എ. അഹമ്മദ് കബീർ1508മുസ്ലീംലീഗ്
40മലപ്പുറംപി. ഉബൈദുള്ളമുസ്ലീംലീഗ്81072കെ.പി.സുമതിസി.പി.ഐ.എം.45400ബാദുഷ തങ്ങൾബി.ജെ.പി7211പി. ഉബൈദുള്ള35672മുസ്ലീംലീഗ്
41വേങ്ങരപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീംലീഗ്72181പി.പി.ബഷിർസി.പി.ഐ.എം.34124പി.ടി. അലി ഹാജിബി.ജെ.പി7055പി.കെ. കുഞ്ഞാലിക്കുട്ടി38057മുസ്ലീംലീഗ്
42വള്ളിക്കുന്ന്പി. അബ്ദുൾ ഹമീദ്മുസ്ലീംലീഗ്59720ഒ.കെ.തങ്ങൾസി.പി.ഐ.എം.47110ജയചന്ദൻബി.ജെ.പി22887പി. അബ്ദുൾ ഹമീദ്12610മുസ്ലീംലീഗ്
43തിരൂരങ്ങാടിപി.കെ. അബ്ദുറബ്ബ്മുസ്ലീംലീഗ്62927നിയാസ് പുളീക്കലത്ത്സി.പി.ഐ.56884ഗീത മാധവൻബി.ജെ.പി8046പി.കെ. അബ്ദുറബ്ബ്6043മുസ്ലീംലീഗ്
44താനൂർഅബ്ദുറഹ്മാൻ രണ്ടത്താണിമുസ്ലീംലീഗ്59554വി.അബ്ദുറഹ്മാൻസി.പി.ഐ.എം.64472റസ്മിൽ നാഥ്ബി.ജെ.പി11051വി.അബ്ദുറഹ്മാൻ4918സി.പി.ഐ.എം
45തിരൂർസി. മമ്മൂട്ടിമുസ്ലീംലീഗ്73432ഗഫുർസി.പി.ഐ.എം.66371എം.കെ. ദേവിദാസൻബി.ജെ.പി9083സി. മമ്മൂട്ടി7061മുസ്ലീംലീഗ്
46കോട്ടക്കൽആബിദ് ഹുസൈൻ തങ്ങൾമുസ്ലീംലീഗ്71768എൻ.എ.മുഹമ്മദ് കുട്ടിഎൻ.സി.പി.56726ഉണ്ണി കൃഷ്ണൻ. ബിബി.ജെ.പി13205ആബിദ് ഹുസൈൻ തങ്ങൾ15042മുസ്ലീംലീഗ്
47തവനൂർഇഫ്തിഖറുദ്ദീൻഐ.എൻ.സി51115കെ.ടി. ജലീൽസി.പി.ഐ.എം.68179രവി തേലത്ത്ബി.ജെ.പി15801കെ.ടി. ജലീൽ17064സി.പി.ഐ.എം
48പൊന്നാനിപി.ടി. അജയ്മോഹൻഐ.എൻ.സി53692പി. ശ്രീരാമകൃഷ്ണൻസി.പി.ഐ.എം69332കെ.കെ. സുരേന്ദ്രൻബി.ജെ.പി11662പി. ശ്രീരാമകൃഷ്ണൻ15640സി.പി.ഐ.എം
49തൃത്താലവി.ടി. ബൽറാംഐ.എൻ.സി.66505സുബൈദ ഇസഹാക്ക്സി.പി.ഐ.എം55958വി.ടി.രമബി.ജെ.പി14510വി.ടി. ബൽറാം10547ഐ.എൻ.സി.
50പട്ടാമ്പിസി.പി. മുഹമ്മദ്ഐ.എൻ.സി.56621മുഹമ്മദ് മുഹ്സിൻസി പി ഐ64025മനോജ്.പിബി.ജെ.പി14824മുഹമ്മദ് മുഹ്സിൻ7404സി പി ഐ
51ഷൊർണ്ണൂർസി. സഗീതഐ.എൻ.സി.41618പി.കെ.ശശിസി.പി.ഐ.എം66165ചന്ദൻബി.ഡി.ജെ.എസ്28836പി.കെ.ശശി24547സി.പി.ഐ.എം
52ഒറ്റപ്പാലംഷനിമോൾ ഉസ്മാൻഐ.എൻ.സി.51073പി.ഉണ്ണിസി.പി.ഐ.എം67161വേണുഗോപൽബി.ജെ.പി27605പി.ഉണ്ണി16088സി.പി.ഐ.എം
53കോങ്ങാട് (SC)പന്തളം സുധാകരൻഐ.എൻ.സി.47519കെ.വി. വിജയദാസ്സി.പി.ഐ.എം60790രേണുക സുരേഷ്ബി.ജെ.പി23800കെ.വി. വിജയദാസ്13271സി.പി.ഐ.എം.
54മണ്ണാർക്കാട്എം. ഷംസുദ്ദീൻമുസ്ലീംലീഗ്73163കെ.പി.സുരേഷ് രാജ്സി.പി.ഐ.60838കേശവദേവ് പുതുമനബി.ഡി.ജെ.എസ്10170എം. ഷംസുദ്ദീൻ12325മുസ്ലീംലീഗ്
55മലമ്പുഴവി.എസ്.ജോയിഐ.എൻ.സി.35333വി.എസ്. അച്യുതാനന്ദൻസി.പി.ഐ.എം73299സികൃഷ്ണകുമാർബി.ജെ.പി46157വി.എസ്. അച്യുതാനന്ദൻ27142സി.പി.ഐ.എം
56പാലക്കാട്ഷാഫി പറമ്പിൽഐ.എൻ.സി.57559എൻ.എൻ. കൃഷ്ണദാസ്സി.പി.ഐ.എം.38675ശോഭ സുരേന്ദ്രൻബി.ജെ.പി57449ഷാഫി പറമ്പിൽ17483ഐ.എൻ.സി.
57തരൂർ (SC)സി. പ്രകാശൻഐ.എൻ.സി.43979എ.കെ. ബാലൻസി.പി.ഐ.എം.67047ദിവകരാൻ.കെ.വിബി.ജെ.പി15493എ.കെ. ബാലൻ23068സി.പി.ഐ.എം
58ചിറ്റൂർകെ. അച്യുതൻഐ.എൻ.സി61985കെ.കൃഷ്ണൻകുട്ടിസി.പി.ഐ.എം69270ശശികുമാർ.എംബി.ജെ.പി12537കെ.കൃഷ്ണൻകുട്ടി7285സി.പി.ഐ.എം
59നെന്മാറഎ.വി.ഗോപിനാഥൻഐ.എൻ.സി.58908കെ.ബാബുസി.പി.ഐ.എം66199എൻ.ശിവരാജൻബി.ജെ.പി23096കെ.ബാബു7544സി.പി.ഐ.എം
60ആലത്തൂർകെ. കുശലകുമാർകെ.സി.(എം.)35146കെ.ടി.പ്രസന്നൻസി.പി.ഐ.എം.71206ശ്രീ കുമാർ.എം .പിബി.ജെ.പി19610കെ.ടി.പ്രസന്നൻ36060സി.പി.ഐ.എം.
61ചേലക്കര (SC)കെ.എ.തുളസിഐ.എൻ.സി.57571യു.ആർ.പ്രതീപ്സി.പി.ഐ.എം.67771ഷാജുമോൻ വട്ടേക്കാട്ബി.ജെ.പി23845യു.ആർ.പ്രതീപ്10200സി.പി.ഐ.എം
62കുന്നംകുളംസി.പി ജോൺസി.എം.പി55492എ.സി.മൊയ്തിൻസി.പി.ഐ.എം63274കെ.കെ.അനിഷ്കുമാർ്ബി.ജെ.പി29325എ.സി.മൊയ്തിൻ7782സി.പി.ഐ.എം
63ഗുരുവായൂർപി.എം സാദിക്ക് അലിമുസ്ലീം ലീഗ്50990കെ.വി. അബ്ദുൾ ഖാദർസി.പി.ഐ.എം66088നിവേദിത സുബ്രമണൃബി.ജെ.പി25490കെ.വി. അബ്ദുൾ ഖാദർ15098സി.പി.ഐ.എം
64മണലൂർഒ.അബ്ദുൾ റഹുമൻ കുട്ടിഐ.എൻ.സി.51097മുരളി പെരുനെല്ലിസി.പി.ഐ.എം.70422എ.എൻ.രാധാകൃഷ്ണൻബി.ജെ.പി37680മുരളി പെരുനെല്ലി19325സി.പി.ഐ.എം
65വടക്കാഞ്ചേരിഅനിൽ അക്കരഐ.എൻ.സി65535മേരി തോമസ്സി.പി.ഐ.എം65492ടി എസ് ഉല്ലാസ് ബാബുബി.ജെ.പി26652അനിൽ അക്കര43ഐ.എൻ.സി.
66ഒല്ലൂർഎം.പി. വിൻസെന്റ്ഐ.എൻ.സി58418കെ.രാജൻസി.പി.ഐ.71666സന്തോ്ഷ്ബി.ഡി.ജെ.എസ്17694കെ.രാജൻ13248സി.പി.ഐ
67തൃശ്ശുർപത്മജവോണുഗോപൽഐ.എൻ.സി.46677അഡ്വ .വി.എസ്.സുനിൽകുമാർസി.പി.ഐ.53664ഗോപലകൃഷ്ണൻബി.ജെ.പി24748അഡ്വ .വി.എസ്.സുനിൽകുമാർ6987സി.പി.ഐ.എം
68നാട്ടിക (SC)കെ.വി.ദാസൻഐ.എൻ.സി.43441ഗീത ഗോപിസി.പി.ഐ70218ടി.വി.ബാബുബി.ഡി.ജെ.എസ്33650ഗീത ഗോപി26777സി.പി.ഐ.എം
69കൈപ്പമംഗലംഎം.ടി മുഹമ്മദ് നഹാസ്ആർ.എസ്.പി.33384ഇ.ടി. ടൈസൺസി.പി.ഐ.എം66824ഉണ്ണികൃഷ്ണൻബി.ഡി.ജെ.എസ്30041ഇ.ടി. ടൈസൺ33440സി.പി.ഐ.എം
70ഇരിങ്ങാലക്കുടതോമസ് ഉണ്ണിയാടൻകെ.സി.(എം.)57019കെ.യു.അരുണൻസി.പി.ഐ.എം59730ഡി.സി.സന്തേഷ്ബി.ജെ.പി30420കെ.യു.അരുണൻ2711സി.പി.ഐ.എം
71പുതുക്കാട്സുന്ദരൻ കുന്നത്തുളളിഐ.എൻ.സി.40986സി. രവീന്ദ്രനാഥ്സി.പി.ഐ.എം79464എ.നാഗേഷ്ബി.ജെ.പി35833സി. രവീന്ദ്രനാഥ്38478സി.പി.ഐ.എം
72ചാലക്കുടിടി.യു രാധാകൃഷ്ണൻഐ.എൻ.സി47603ബി.ഡി. ദേവസ്സിസി.പി.ഐ.എം.74251ഉണ്ണിബി.ഡി.ജെ.എസ്26229ബി.ഡി. ദേവസ്സി26648സി.പി.ഐ.എം.
73കൊടുങ്ങല്ലൂർകെ.പി.ധനപാലൻഐ.എൻ.സി.45118വി.ആർ.സുനിൽകുമാർസി.പി.ഐ.67909സംഗീത വിശ്വനാജെഎബി.ഡി.ജെ.എസ്32793വി.ആർ.സുനിൽകുമാർ22791സി.പി.ഐ.എം.
74പെരുമ്പാവൂർഎൽദോസ് പി. കുന്നപ്പിള്ളിഐ.എൻ.സി.64285സാജു പോൾസി.പി.ഐ.എം.57197പെെലിബി.ഡി.ജെ.എസ്19731എൽദോസ് പി. കുന്നപ്പിള്ളി7088ഐ. എൻ. സി.
75അങ്കമാലിറോജി.എം .ജോൺഐ.എൻ.സി.66666ബന്നി മൂഞ്ഞലിജെ.ഡി.(എസ്.)57480പി.ജെ.ബാബുകെ.സി9014റോജി എം. ജോൺ9186ഐ.എൻ.സി.
76ആലുവഅൻവർ സാദത്ത്ഐ.എൻ.സി.69568വി.സലിസി.പി.ഐ.എം.50733ലത ഗംഗാധരൻബി.ജെ.പി19349അൻവർ സാദത്ത്18835ഐ.എൻ.സി.
77കളമശ്ശേരിവി.കെ. ഇബ്രാഹിംകുഞ്ഞ്മുസ്ലീംലീഗ്68726എ.എം.യൂസഫ്സി.പി.ഐ.എം.56608ഗോപകുമാർബി.ഡി.ജെ.എസ്24244വി.കെ. ഇബ്രാഹിം കുഞ്ഞ്12118മുസ്ലീംലീഗ്
78പറവൂർവി.ഡി. സതീശൻഐ.എൻ.സി74985ശാരദാ മോഹൻസി.പി.ഐ54351ഹരി വിജയൻബി.ഡി.ജെ.എസ്28097വി.ഡി. സതീശൻ20634ഐ.എൻ.സി.
79വൈപ്പിൻകെ.ആർ.സുഭാഷ്ഐ.എൻ.സി.49173എസ്. ശർമ്മസി.പി.ഐ.എം68526വമലോചനൻ കെ. കെ.ബി.ഡി.ജെ.എസ്10051എസ്. ശർമ്മ19353സി.പി.ഐ.എം.
80കൊച്ചിഡൊമനിക് പ്രസന്റേഷൻഐ.എൻ.സി.46881കെ.ജെ.മക്സിസി.പി.ഐ.എം47967പ്രവീൺ ദമോദരൻ പ്രഭുബി.ജെ.പി15212കെ.ജെ. മാക്സി1086സി.പി.എം.
81തൃപ്പൂണിത്തുറകെ. ബാബുഐ.എൻ.സി.58230എം സ്വരാജ്സി.പി.ഐ.എം62697തുറവൂർ വിശ്വഭരൻബി.ജെ.പി29843എം സ്വരാജ്4467സി.പി.ഐ.എം
82എറണാകുളംഹൈബി ഈഡൻഐ.എൻ.സി.57819എൻ.അനിൽകുമാർസി.പി.ഐ.എം35870എൻ.കെ.മോഹൻ ദാസ്ബി.ജെ.പി14878ഹൈബി ഈഡൻ21949ഐ.എൻ.സി.
83തൃക്കാക്കരപി.ടി തോമസ്ഐ.എൻ.സി.61451സെബാസ്റ്റ്യൻ പോൾസി.പി.ഐ.എം49455വിവേക് കെ വിജയൻബി.ജെ.പി21247പി.ടി. തോമസ്11996ഐ.എൻ.സി.
84കുന്നത്തുനാട് (SC)വി.പി. സജീന്ദ്രൻഐ.എൻ.സി.65445എം.എ. സുരേന്ദ്രൻസി.പി.ഐ.എം62766തുറവൂർ വിജയൻബി.ഡി.ജെ.എസ്16459വി.പി. സജീന്ദ്രൻ2649ഐ. എൻ. സി.
85പിറവംഅനൂപ് ജേക്കബ്കെ.സി.(ജെ)73770എം.ജെ. ജേക്കബ്സി.പി.ഐ.എം.67575സി. പി. സത്യൻബി.ഡി.ജെ.എസ്.17503അനൂപ് ജേക്കബ്6195കെ.സി.(ജെ)
86മൂവാറ്റുപുഴജോസഫ് വാഴക്കാടൻഐ.എൻ.സി.60894എൽദോ എബ്രഹാംസിപിഐ70269പി.ജെ.തോമസ്ബി.ജെ.പി9759എൽദോ എബ്രഹാം9375സിപിഐ
87കോതമംഗലംടി.യു. കുരുവിളകെ.സി.(എം‌)46185ആൻറണി ജോൺസി.പി.ഐ.എം65467പി.സി. സിറിയക്സ്വതന്ത്രൻ12926ആന്റണി ജോൺ19282സി.പി.ഐ.എം
88ദേവികുളം (SC)ആർ.രാജാഐ.എൻ.സി43728എസ്. രാജേന്ദ്രൻസി.പി.ഐ.എം49510എൻ. ചന്ദ്രൻബി.ജെ.പി11613എസ്. രാജേന്ദ്രൻ5782സി.പി.ഐ.എം.
89ഉടുമ്പൻചോലസേനാപതി വേണുഐ.എൻ.സി49704എം.എം.മണിസി.പി.ഐ.എം.50813സജിബി.ഡി.ജെ.എസ്21799എം.എം.മണി1109സി.പി.ഐ.എം.
90തൊടുപുഴപി.ജെ. ജോസഫ്കെ.സി(എം.)76564റോയി വാരിക്കട്ട്സി.പി.ഐ.എം. സ്വതന്ത്രൻ30977പ്രവീൺബി.ഡി.ജെ.എസ്28845പി.ജെ. ജോസഫ്45587കെ.സി(എം.)
91ഇടുക്കിറോഷി അഗസ്റ്റിൻകെ.സി.(എം.)60556ഫ്രാൻസിസ് ജോർജ്കെ.സി.(ഡി)51223ബിജു മാധവൻബി.ഡി.ജെ.എസ്27403റോഷി അഗസ്റ്റിൻ9333കെ.സി.(എം.)
92പീരുമേട്സിറിയക് തോമസ്ഐ.എൻ.സി56270ഇ.എസ്. ബിജിമോൾസി.പി.ഐ.56584കെ.കുമാർബിജെപി11833ഇ.എസ്. ബിജിമോൾ314സി.പി.ഐ.
93പാലകെ.എം. മാണികെ.സി.(എം.)58884മാണി സി. കാപ്പൻഎൻ.സി.പി.54181എൻ.ഹരിബി.ജെ.പി24821കെ.എം. മാണി4703കെ.സി.(എം.)
94കടുത്തുരുത്തിമോൻസ് ജോസഫ്കെ.സി.(എം.)73793സ്കറിയ തോമസ്കെ.സി.(ടി.)31537സ്റ്റീഫൻ ചാഴിക്കാടൻകെ.സി17536മോൻസ് ജോസഫ്42256കെ.സി.(എം.)
95വൈക്കം (SC)എ.സനീഷ് കുമാർഐ.എൻ.സി37413സി.കെ. ആഷസി.പി.ഐ61997നീലകണ്ൻബി.ഡി.ജെ.എസ്30067സി.കെ. ആഷ24584സി.പി.ഐ
96ഏറ്റുമാനൂർതോമസ് ചാഴിക്കാടൻ കെ.സി.(എം.)44906സുരേഷ് കുറുപ്പ്സി.പി.ഐ.എം.53805എ.ജി.തകപ്പൻബി.ഡി.ജെ.എസ്27540സുരേഷ് കുറുപ്പ്8899സി.പി.ഐ.എം
97കോട്ടയംതിരുവഞ്ചൂർ രാധാകൃഷ്ണൻഐ.എൻ.സി.73894റജി സക്കറിയസി.പി.ഐ.എം.40262എം.എസ് കരുണാകരൻബിജെപി12582തിരുവഞ്ചൂർ രാധാകൃഷ്ണൻ33632ഐ.എൻ.സി.
98പുതുപ്പള്ളിഉമ്മൻ ചാണ്ടിഐ.എൻ.സി.71597ജയക്ക് പി തോമസ്സി.പി.ഐ.എം44505ജോർജ് കുരിയൻബി.ജെ.പി15993ഉമ്മൻ ചാണ്ടി27092ഐ.എൻ.സി.
99ചങ്ങനാശ്ശേരിസി.എഫ്. തോമസ്കെ.സി.(എം.)50371കെ.സി.ജോസഫ്കെ.സി.(ഡി)48522ഏറ്റുമാനൂർ രാധക്യഷ്ണൻബി.ജെ.പി21455സി.എഫ്. തോമസ്1849കെ.സി.(എം.)
100കാഞ്ഞിരപ്പള്ളിഡോ. എൻ ജയരാജ്കേ.കോൺഗ്രസ് (മാണി)53126അഡ്വ.വി.ബി ബിനുസി.പി.ഐ..49236വി.എൻ മനോജ്ബി.ജെ.പി31411ഡോ. എൻ ജയരാജ്3890കെ.സി.(എം.)
101പൂഞ്ഞാർജോർജുകുട്ടി ആഗസ്തികേ.കോൺഗ്രസ് (മാണി)35800പി.സി ജോസഫ്കേ.കോൺഗ്രസ് (ഡെമോക്രാറ്റിക്)22270പി.സി.ജോർജ്സ്വതന്ത്രൻ63621പി.സി.ജോർജ്27821സ്വതന്ത്രൻ
102അരൂർഅഡ്വ.സി ആർ.ജയപ്രകാശ്ഐ.എൻ.സി46201എ.എം. ആരിഫ്സി.പി.ഐ.എം84720അനിയപ്പാൻബി.ഡി.ജെ.എസ്27753എ.എം. ആരിഫ്38519സി.പി.ഐ.എം
103ചേർത്തലഅഡ്വ.ശരത്ഐ.എൻ.സി74001പി. തിലോത്തമൻസി.പി.ഐ.81197പി.എസ്.രാജീവ്ബി.ഡി.ജെ.എസ്19614പി. തിലോത്തമൻ7196സി.പി.ഐ
104ആലപ്പുഴലാലീ വിൻസെന്റ്ഐ.എൻ.സി52179തോമസ് ഐസക്ക്സി.പി.ഐ.എം.83211രഞ്ജിത് ശ്രീനിവസ്ബി.ജെ.പി18214തോമസ് ഐസക്ക്31032സി.പി.ഐ.എം.
105അമ്പലപ്പുഴഷൈക്ക് പി. ഹാരിസ്ജെ.ഡി40448ജി. സുധാകരൻസി.പി.ഐ.എം.63069എൽ .പി .ജയചന്ദ്രൻബി.ജെ.പി22730ജി. സുധാകരൻ22621സി.പി.ഐ.എം
106കുട്ടനാട്ജേക്കബ് എബ്രഹാംകെ.സി(എം.)45223തോമസ് ചാണ്ടിഎൻ.സി.പി.50114സുബാഷ് വാസുബി.ഡി.ജെ.എസ്33044തോമസ് ചാണ്ടി4891എൻ.സി.പി
107ഹരിപ്പാട്രമേശ് ചെന്നിത്തലഐ.എൻ.സി.75980പി.പ്രസാദ്സി.പി.ഐ57359അശ്വനി ദേവ്ബി.ജെ.പി12985രമേശ് ചെന്നിത്തല18621ഐ.എൻ.സി
108കായംകുളംഅഡ്വ ലിജുഐ.എൻ.സി61099യു. പ്രതിഭസി.പി.ഐ72956ഷാജി പണിക്കർബി.ഡി.ജെ.എസ്20000യു. പ്രതിഭ11857സി.പി.ഐ
109മാവേലിക്കര (SC)ബെെജു കാലശാലഐ.എൻ.സി43013ആർ. രാജേഷ്.സി.പി.ഐ.എം74555പി. എം.വേലായുധൻബി.ജെ.പി30929ആർ. രാജേഷ്31542സി.പി.ഐ.എം
110ചെങ്ങന്നൂർഡി.വിജയകുമാർഐ.എൻ.സി.46347സജി ചെറിയാൻസി പി ഐ എം67303പി.എസ്.ശ്രീധരൻ പിളളബി.ജെ.പി35270സജി ചെറിയാൻ19956സി പി ഐ എം
111തിരുവല്ലജോസഫ് എം പുതുശ്ശേരികേ.കോൺഗ്രസ് (മാണി)51398അഡ്വ. മാത്യു ടി തോമസ്ജനതാദൾ(എസ്)59660ശ്രീ അക്കീരമ കാളിദാസൻ ഭട്ടതിരിപ്പാട്ബി.ജെ.ഡി.എസ്31439അഡ്വ. മാത്യു ടി തോമസ്8262ജനതാദൾ(എസ്)
112റാന്നിമറിയാമ്മ ചെറിയാൻഐ.എൻ.സി.44153രാജൂ എബ്രഹാംസി പി ഐ എം58749കെ പത്മകുമാർബി.ജെ.ഡി.എസ്28201രാജൂ എബ്രഹാം14596സി പി ഐ എം
113ആറന്മുളഅ‍ഡ്വ. ശിവദാസൻ നായർഐ.എൻ.സി.56877വീണാ ജോർജ്സി പി ഐ എം64523എം ടി രമേശ്ബി ജെ പി37906വീണാ ജോർജ്7646സി പി ഐ എം
114കോന്നിഅടൂർ പ്രകാശ്ഐ.എൻ.സി.72800അഡ്വ. ആർ സനൽകുമാർസി പി ഐ എം52052അഡ്വ. ആർ അശോക് കുമാർബി ജെ പി16713അടൂർ പ്രകാശ്20748ഐ.എൻ.സി
115അടൂർ (SC)കെ.കെ ഷാജുഐ.എൻ.സി.50574ചിറ്റയം ഗോപകുമാർസി പി ഐ76034പി.സുധീർബി.ജെ.പി25940ചിറ്റയം ഗോപകുമാർ25460സി പി ഐ
116കരുനാഗപ്പള്ളിസി.ആർ.മഹേഷ്ഐ.എൻ.സി68143ആർ.രാമചന്ദ്രൻസി.പി.ഐ.എം69902ശ്രീ സദാശിവൻബി.ഡി.ജെ.എസ്19115ആർ.രാമചന്ദ്രൻ1759സി.പി.ഐ.എം
117ചവറഷിബു ബേബി ജോൺആർ.എസ്.പി.58477എൻ. വിജയൻ പിളളസി.എം .പി64666എം.സുനിൽബി.ജെ.പി10276വിജയൻ പിളള6189സി.എം .പി
118കുന്നത്തൂർ (SC)കോവൂർ ഉല്ലാസ്ആർ.എസ്.പി55196കോവൂർ കുഞ്ഞുമോൻആർ.എസ്.പി.എൽ75725തഴവ സഹദേവൻബി.ഡി.ജെ.എസ്21742കോവൂർ കുഞ്ഞുമോൻ20529ആർ.എസ്.പി.എൽ
119കൊട്ടാരക്കരസവിൻ സത്യൻഐ.എൻ.സി40811പി. അയിഷ പോറ്റിസി.പി.ഐ.എം.83443രാജേശ്വരി രാജേന്ദ്രൻബി.ജെ.പി24062പി. ആയിഷ പോറ്റി42632സി.പി.ഐ.എം
120പത്തനാപുരംജഗദീഷ്ഐ.എൻ.സി49867കെ.ബി. ഗണേഷ് കുമാർകേ.കോൺഗ്രസ് (ബി)74429ഭീമൻ രഘുബിജെപി11700കെ.ബി. ഗണേഷ് കുമാർ24562കേ.കോൺഗ്രസ് (ബി)
121പുനലൂർഎ.യൂനസ് കുഞ്ഞ്മുസ്ലീംലീഗ്48554കെ. രാജുസി.പി.ഐ.82146സിസിൻകെ.സി.10558കെ. രാജു33582സി.പി.ഐ
122ചടയമംഗലംഎം.എം. ഹസ്സൻഐ.എൻ.സി49334മുല്ലക്കര രത്നാകരൻസി.പി.ഐ.71262കെ.ശിവദാസൻബി.ജെ.പി19259മുല്ലക്കര രത്നാകരൻ21928സി.പി.ഐ
123കുണ്ടറരാജ് മോഹൻ ഉണ്ണിത്തൻഐ.എൻ.സി48587മേഴ്സികുട്ടിസി.പി.ഐ.എം79047എം .എസ്.ശ്യാ കുമാർബി.ജെ.പി20257ജെ. മെഴ്സിക്കുട്ടി അമ്മ30460സി.പി.ഐ.എം
124കൊല്ലംസൂരജ് രവിയു.ഡി.എഫ്45492മുകേഷ്സി.പി.ഐ.എം63103കെ. ശശികുമാർഎൻ.ഡി.എ.17409മുകേഷ്17611സി.പി.ഐ.എം
125ഇരവിപുരംഎ.എ. അസീസ്ആർ.എസ്.പി.36589എം. നൗഷാദ്സി.പി.ഐ.എം65392ആക്കാവിള സതീക്ക്എൻ.ഡി.എ.19714എം. നൗഷാദ്28803സി.പി.ഐ.എം
126ചാത്തന്നൂർശൂരനാട് രാജശേഖൻഐ.എൻ.സി30139ജി.എസ്.ജയലാൽസി.പി.ഐ67606ഗോപകുമാർബി.ജെ.പി33199ജി.എസ്. ജയലാൽ34407സി.പി.ഐ.
127വർക്കലവർക്കല കഹാർഐ.എൻ.സി50716വി.ജോയിസി.പി.ഐ.എം.53102എസ്.ആർ.എം.സജിബി.ഡി.ജെ.എസ്19872വി.ജോയി2386സി.പി.ഐ.എം
128ആറ്റിങ്ങൽ (SC)കെ. ചന്ദ്രബാബുആർ.എസ്.പി32425ബി.സത്യൻസി.പി.ഐ.എം.72808രാജി പ്രസാദ്ബി.ജെ.പി27602ബി.സത്യൻ40383സി.പി.ഐ.എം.
129ചിറയിൻകീഴ് (SC)കെ.എസ്.അജിത് കുമാർഐ.എൻ.സി50370വി. ശശിസി.പി.ഐ64692ഡോ.പി.പി വാവബി.ജെ.പി19478വി. ശശി14322സി.പി.ഐ
130നെടുമങ്ങാട് പാലോട് രവിഐ.എൻ.സി.54124സി. ദിവാകരൻസി.പി.ഐ.57745വി.വി. രാജേഷ്ബി.ജെ.പി35139സി. ദിവാകരൻ3621സി.പി.ഐ.
131വാമനപുരം ശരത് ചന്ദ്രപ്രസാദ്ഐ.എൻ.സി.56252ഡി.കെ.മുരളിസി.പി.ഐ.എം65848ആർ.വി.നിഖിൽബി.ഡി.ജെ.എസ്13956ഡി.കെ.മുരളി9596സി.പി.ഐ.എം
132കഴക്കൂട്ടംഎം.എ. വാഹിദ്ഐ.എൻ.സി.42732കടകംപളളി സുരേന്ദ്രൻസി.പി.ഐ.എം50079വി. മുരളീധരൻബി.ജെ.പി38602കടകംപള്ളി സുരേന്ദ്രൻ7347സി.പി.ഐ.എം
133വട്ടിയൂർക്കാവ്കെ. മുരളീധരൻഐ.എൻ.സി51322ടി.എൻ. സീമസി.പി.ഐ.എം43700കുമ്മനം രാജശേഖരൻബി.ജെ.പി40441കെ. മുരളീധരൻ7622ഐ.എൻ.സി
134തിരുവനന്തപുരംവി.എസ്. ശിവകുമാർഐ.എൻ.സി.46474ആന്റണി രാജുകെ.സി(ഡി)35569എസ്. ശ്രീശാന്ത്ബി.ജെ.പി34764വി.എസ്. ശിവകുമാർ10905ഐ.എൻ.സി
135നേമംവി. സുരേന്ദ്രൻ പിള്ളജെ.ഡി.യു13860വി. ശിവൻകുട്ടിസി.പി.ഐ.എം59142ഒ. രാജഗോപാൽബി.ജെ.പി67813ഒ. രാജഗോപാൽ8671ബി.ജെ.പി
136അരുവിക്കരകെ.എസ്.ശബരീനാഥൻഐ.എൻ.സി70910എ .എ. റഷീദ്സി.പി.ഐ.എം.49596രാജസേനൻബി.ജെ.പി20294കെ.എസ്. ശബരീനാഥൻ21314ഐ.എൻ.സി
137പാറശ്ശാലഎ.ടി. ജോർജ്ജ്ഐ.എൻ.സി51590സി.കെ ഹരീന്ദ്രൻസി.പി.ഐ.എം70156കരമന ജയൻബി.ജെ.പി33028സി.കെ ഹരീന്ദ്രൻ18566സി.പി.ഐ.എം
138കാട്ടാക്കടഎൻ. ശക്തൻഐ.എൻ.സി.50765ഐ.പി.സതിഷ്സി.പി.ഐ.എം51614പി.കെ. കൃഷ്ണദാസ്ബി.ജെ.പി38700ഐ.പി.സതിഷ്849സി.പി.ഐ.എം
139കോവളംഎം വിൻസെന്റ്ഐ.എൻ.സി60268ജമീല പ്രകാശംജെ.ഡി.(എസ്.)57653ടി.എൻ.സുരേഷ്ബി.ഡി.ജെ.എസ്30987എം വിൻസെന്റ്2615ഐ.എൻ.സി
140നെയ്യാറ്റിൻകരആർ. ശെൽവരാജ്ഐ.എൻ.സി54016കെ.എ.അൻസലൻസി.പി.ഐ.എം.63559സുരേന്ദ്രൻബി.ജെ.പി15531കെ.എ.അൻസലൻ9543സി.പി.ഐ.എം.

കുറിപ്പ്:-

  • (SC) - പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
  • (ST) - പട്ടിക വർഗ്ഗ വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.

തിരഞ്ഞെടുപ്പു ഫലം പാർട്ടി അടിസ്ഥാനത്തിൽ

എൽ.ഡി.എഫ്+സിറ്റ്യു.ഡി.എഫ്+സിറ്റ്എൻ.ഡി.എ+സിറ്റ്മറ്റുള്ളവസിറ്റ്
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)58ഇന്ത്യൻ നാഷണൽ കോൺഗ്രസ്22ഭാരതീയ ജനതാ പാർട്ടി1സ്വതന്ത്രൻ1
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ19ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്18ഭാരത് ധർമ്മ ജന സേന0
ജനതാദൾ (സെക്കുലർ)3കേരള കോൺഗ്രസ് (എം)6കേരള കോൺഗ്രസ് (തോമസ്)0
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി2കേരള കോൺഗ്രസ് (ജേക്കബ്)1ജനാധിപത്യ രാഷ്ട്രിയ സഭ 0
എൽ.ഡി.എഫ് സ്വതന്ത്രൻ5കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി0ജനാധിപത്യ സംരക്ഷണ സമിതി0
കോൺഗ്രസ് (എസ്)1ജനതാദൾ (യുനൈറ്റഡ്)0
കേരള കോൺഗ്രസ് (ബി)1റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി 0
റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)1
കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി1
കേരള കോൺ‌ഗ്രസ് (സ്കറിയ തോമസ്)0
ജനാധിപത്യ കേരള കോൺഗ്രസ് 0
ഇന്ത്യൻ നാഷണൽ ലീഗ് 0
ആകെ (2016)91ആകെ (2016)47ആകെ (2016)1ആകെ (2016)1
ആകെ (2011)68ആകെ (2011)72ആകെ (2011)0ആകെ (2011)0
ആകെ (2006)98ആകെ (2006)42ആകെ (2006)0ആകെ (2006)0
ആകെ (2001)40ആകെ (2001)99ആകെ (2001)0ആകെ (2001)1

തിരഞ്ഞെടുപ്പ് ഫലം ജില്ല തിരിച്ച്

ജില്ലആകെയു.ഡി.എഫ്.എൽ.ഡി.എഫ്.എൻ.ഡി.എ.മറ്റുള്ളവർ
കാസർഗോഡ്

5

2300
കണ്ണൂർ

11

3800
വയനാട്

3

1200
കോഴിക്കോട്

13

21100
മലപ്പുറം

16

12400
പാലക്കാട്

12

3900
തൃശ്ശൂർ

13

11200
എറണാകുളം

14

9500
ഇടുക്കി

5

2300
കോട്ടയം

9

6201
ആലപ്പുഴ

9

1800
പത്തനംതിട്ട

5

1400
കൊല്ലം

11

01100
തിരുവനന്തപുരം144910
ആകെ

140

47 91 1 1

തിരഞ്ഞെടുപ്പ് ഫലം ചുരുക്കത്തിൽ

യു.ഡി.എഫ്.എൽ.ഡി.എഫ്.എൻ.ഡി.എ.മറ്റുള്ളവർ
479111
യു.ഡി.എഫ്.എൽ.ഡി.എഫ്.എൻ.ഡി.എ.മറ്റുള്ളവ
22186010058193521111

1

0000

1

INCIUMLKC
(M)
JD
(U)
KC
(J)
CMP
(J)
RSPCPI(M)CPIJDSINDNCPRSP
(L)
IC
(S)
CMP
(A)
KC
(B)
BJPBDJSJRSKCJSSIND

പതിനാലാം നിയമസഭ

തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയായുള്ള 19 അംഗ മന്ത്രിസഭ 2016 മേയ് 25-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ പി.സദാശിവമാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ.[16]

ഇതും കാണുക

അവലംബം

പുറംകണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ