ഓഡ്രി ഹെപ്ബേൺ

ഒരു ബ്രിട്ടീഷ് [i] നടിയും മനുഷ്യസ്‌നേഹിയുമായിരുന്നു ഓഡ്രി ഹെപ്‌ബേൺ (ജനനം ഓഡ്രി കാത്‌ലീൻ റസ്റ്റൺ; 4 മെയ് 1929 - 20 ജനുവരി 1993). സിനിമാലോകത്തെയും ഫാഷൻ ലോകത്തെയും ഐക്കൺ ആയി അംഗീകരിക്കപ്പെടുകയും ഇന്റർനാഷണൽ ബെസ്റ്റ് ഡ്രസ്ഡ് ലിസ്റ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുകയും ചെയ്ത അവരെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസിക്കൽ ഹോളിവുഡ് സിനിമയിലെ മൂന്നാമത്തെ മികച്ച സ്ത്രീ സ്‌ക്രീൻ ഇതിഹാസമായി തിരഞ്ഞെടുത്തു.

ഓഡ്രി ഹെപ്ബേൺ
ഹെപ്ബേൺ 1966 ൽ
ജനനം
ഓഡ്രി കാത്‌ലീൻ റസ്റ്റൺ

(1929-05-04)4 മേയ് 1929
Ixelles, ബ്രസ്സൽസ്, ബെൽജിയം
മരണം20 ജനുവരി 1993(1993-01-20) (പ്രായം 63)
മരണ കാരണംഅപ്പൻഡിക്സ് കാൻസർ
അന്ത്യ വിശ്രമംടോലോചെനാസ് സെമിത്തേരി, ടോലോചെനാസ്, വൌഡ്, സ്വിറ്റ്സർലൻഡ്
ദേശീയതബ്രിട്ടീഷ്
മറ്റ് പേരുകൾ
  • എഡ്ഡ വാൻ ഹീംസ്ട്ര
  • ഓഡ്രി കാത്‌ലീൻ ഹെപ്‌ബേൺ-റസ്റ്റൺ
തൊഴിൽനടി (1948–1989)
മനുഷ്യസ്നേഹി(1988–1992)
സജീവ കാലം1948–1992
ജീവിതപങ്കാളി(കൾ)മെൽ ഫെറർ
(1954–1968)
ആൻഡ്രിയ ഡോട്ടി
(1969–1982)
പങ്കാളി(കൾ)
  • റോബർട്ട് വോൾഡേഴ്സ്
    (1980–1993; her death)
കുട്ടികൾ2
ബന്ധുക്കൾആർനൗഡ് വാൻ ഹീംസ്ട്ര മുത്തച്ഛൻ
വെബ്സൈറ്റ്www.audreyhepburn.com
ഒപ്പ്

ബ്രസ്സൽസിലെ ഇക്സൽസിൽ ഒരു പ്രഭു കുടുംബത്തിൽ ജനിച്ച ഹെപ്ബേൺ തന്റെ ബാല്യകാലത്തിൽ ബെൽജിയം, ഇംഗ്ലണ്ട്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ചെലവഴിച്ചു. 1945 മുതൽ ആംസ്റ്റർഡാമിൽ സോണിയ ഗാസ്‌കെലിനോടൊപ്പവും 1948 മുതൽ ലണ്ടനിൽ മേരി റാംബെർട്ടിനൊപ്പവും ബാലെ പഠിച്ചു. വെസ്റ്റ് എൻഡ് മ്യൂസിക്കൽ തിയേറ്റർ പ്രൊഡക്ഷനുകളിൽ ഒരു കോറസ് ഗേളായി അഭിനയിക്കാൻ തുടങ്ങി. തുടർന്ന് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. റൊമാന്റിക് കോമഡി റോമൻ ഹോളിഡേയിൽ (1953) ഗ്രിഗറി പെക്കിനൊപ്പം അവർ താരപദവിയിലേക്ക് ഉയർന്നു. ഒറ്റ പ്രകടനത്തിന് ഓസ്കാർ, ഗോൾഡൻ ഗ്ലോബ് അവാർഡ്, ബാഫ്റ്റ അവാർഡ് എന്നിവ നേടിയ ആദ്യ നടിയായിരുന്നു അവർ. ആ വർഷം, ഒൻഡൈനിലെ അഭിനയത്തിന് നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡും അവർ നേടി.

പ്രധാന വേഷത്തിൽ മികച്ച ബ്രിട്ടീഷ് നടിക്കുള്ള മൂന്ന് ബാഫ്റ്റ അവാർഡുകൾ ഹെപ്ബേൺ നേടി. അവരുടെ സിനിമാ ജീവിതത്തിനുള്ള അംഗീകാരമായി, ബാഫ്റ്റയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഗോൾഡൻ ഗ്ലോബ് സെസിൽ ബി. ഡിമില്ലെ അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് ലൈഫ് അച്ചീവ്‌മെന്റ് അവാർഡ്, സ്പെഷ്യൽ ടോണി അവാർഡ് എന്നിവ അവർക്ക് ലഭിച്ചു. അക്കാദമി, എമ്മി, ഗ്രാമി, ടോണി അവാർഡുകൾ നേടിയ പതിനേഴു പേരിൽ ഒരാളായി അവർ തുടരുന്നു. പിന്നീടുള്ള ജീവിതത്തിൽ, 1954 മുതൽ യുണിസെഫിനായി ഹെപ്ബേൺ തന്റെ കൂടുതൽ സമയവും ചെലവഴിച്ചു. 1988-നും 1992-നും ഇടയിൽ, ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ചില ദരിദ്ര സമൂഹങ്ങളിൽ അവർ പ്രവർത്തിച്ചു. 1992 ഡിസംബറിൽ, യുണിസെഫ് ഗുഡ്‌വിൽ അംബാസഡർ എന്ന നിലയിലുള്ള അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി അവർക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു. ഒരു മാസത്തിനുശേഷം, അവർ 63-ആം വയസ്സിൽ സ്വിറ്റ്സർലൻഡിലെ വീട്ടിൽ വച്ച് അപ്പൻഡീഷ്യൽ ക്യാൻസർ ബാധിച്ച് മരിച്ചു.

Notes

References

Bibliography

Further reading

External links

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓഡ്രി_ഹെപ്ബേൺ&oldid=4072984" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്