ഓർസൺ വെൽസ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരേയൊരു സിനിമകൊണ്ട് വിശ്വചലച്ചിത്ര വേദിയിൽ മുൻനിരക്കാരനായി പരിഗണിക്കപ്പെടുന്ന അമേരിക്കൻ സംവിധായകനാണ്‌ ഓർസൺ വെൽസ്. 1915 മേയ് 6 നു വിസ്കോൺസിൽ ജനനം.ചെറുപ്പത്തിൽ നാടകവും സംഗീതവും അഭ്യസിച്ചു. മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞതിനു ശേഷം അനാഥനായി നാടുചുറ്റി നടന്നു. എച്.ജി. വെൽസ്എഴുതിയ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന സയൻസ് ഫിക്ഷൻ റേഡിയോ നാടകമായി അവതരിപ്പിച്ച് പെട്ടെന്ന് പ്രശസ്തനായി. വാർ ഒഫ് ദ വേൾഡ്‌സിന്റെ റേഡിയോ ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938). 1938 ൽ 40 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്തു കൊണ്ട് സിനിമ രംഗത്തെത്തി. ആദ്യത്തെ ചലച്ചിത്രമായ സിറ്റിസൻ കെയ്ൻ (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എക്കാലത്തേയും ക്ലാസ്സിക്കായി ഈ സിനിമ കണക്കാക്കപ്പെടുന്നു.1945 ലെ 'ദ സ്റ്റ്രൈഞ്ചർ' എന്ന സിനിമ ബോക്സാഫീസ് വിജയം നേടി. ദ തേഡ് മേൻ (1949), മോബിഡിക്ക് (1956), ട്രഷർ ഐലൻഡ് (1972) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി റീത്ത ഹെയ്‌വർത്ത് ആയിരുന്നു ഭാര്യ. 1986 ഒക്ടോബർ 10 നു അന്തരിച്ചു.

ഓർസൺ വെൽസ്
ഓർസൺ വെൽസ്1937ൽ (പ്രായം 21)
ജനനം
ജോർജ് ഓർസൺ വെൽസ്
തൊഴിൽചലച്ചിത്ര സംവിധായകൻ, അഭിനേതാവ്,ചലച്ചിത്ര നിർമ്മാതാവ് , തിരക്കഥാകൃത്ത്,വോയിസ് ആക്റ്റർ
സജീവ കാലം1934–1985
ജീവിതപങ്കാളി(കൾ)വിർജീനിയ നിക്കോൾസൻ (1934–1940)
റീത്ത ഹേവർത്ത് (1943–1948)
പയൊള മോറി (1955–1985)
പങ്കാളി(കൾ)Dolores del Río (1938–1941)
Oja Kodar (1966–1985)

പ്രധാന ചിത്രങ്ങൾ

  • സിറ്റിസൺ കെയ്ൻ
  • ദ മാഗ്നിഫിഷന്റ് അംബർ സൺസ് (1942)
  • ദ ലേഡി ഫ്രം ഷാങ്ഹായ് (1947)
  • മാക്ബത്ത് (1948)
  • ടച്ച് ഒഫ് ഈവിൾ (1958)
  • ദ സ്ട്രൈഞ്ചർ
  • ദ ലേഡി ഫ്രം ഷാങ് ഹായ്
"https:https://www.search.com.vn/wiki/index.php?lang=ml&q=ഓർസൺ_വെൽസ്&oldid=3509195" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്