കളി

പഠനത്തിന്റെഭാഗമായോ വിനോദത്തിനുവേണ്ടിയോ ഉപയോഗിക്കുന്നതും നിയമഘടനയുള്ളതുമായ പ്രവൃത്തികളെയാണ് കളി (game) എന്ന് വിളിക്കുന്നത്. കളികൾ ജോലിയിൽ നിന്നും കലയിൽ നിന്നും വ്യത്യസ്തമാണ്. പ്രതിഫലത്തിനായി ചെയ്യപ്പെടുന്നതാണ് ജോലി എന്നതും കല സൗന്ദര്യധാരണകൾക്കനുസരിച്ചാണ് ആവിഷ്കരിക്കപ്പെടുന്നത് എന്നതുമാണ് വ്യത്യാസങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വേർതിരിവ് പലപ്പോഴും വ്യക്തമല്ല. ചില പ്രഫഷണൽ കളിക്കാരുടെ ജോലി തന്നെയാണ് കളി. ജിഗ്സോ പസിൽ പോലെയുള്ള ചില കളികൾ കലാപരവുമാണ്.

വടംവലി എളുപ്പത്തിൽ സംഘടിപ്പിക്കാവുന്നതും അധികം സാമഗ്രികൾ ആവശ്യമില്ലാത്തതുമായ ഒരു കളിയാണ്.
പോൾ സെസാൻ 1895-ൽ രചിച്ച ദി കാർഡ് പ്ലേയേഴ്സ് എന്ന ചിത്രത്തിൽ ഒരു ചീട്ടുകളി ചിത്രീകരിച്ചിരിക്കുന്നു.
ഹാരപ്പയിൽ നിന്നു കണ്ടെടുത്ത കളിപ്പാട്ടം (ഉദ്ദേശം 2500 ബി.സി.)

നിയമങ്ങ‌ളും വെല്ലുവിളികളും കളിക്കാർ തമ്മിലുള്ള ഇടപെടലുകളുമാണ് കളികളുടെ പ്രധാന ഘടകങ്ങൾ. മാനസികമോ ശാരീരികമോ ആയ ഉത്തേജനം മിക്ക കളികളിലുമുണ്ട്. ചില കളികളിൽ ഇവ രണ്ടും ആവശ്യമാണ്. പല കളികളും പ്രായോഗിക ജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിൽ നൈപുണ്യം നേടാൻ സഹായകമാണ്. വ്യായാമം, വിദ്യാഭ്യാസം, മനഃശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രാധാന്യം കളികൾക്കുണ്ട്.

2600 ബി.സി.യിലെങ്കിലും കളികൾ ഉണ്ടായിരുന്നു.[1][2] ഇത് എല്ലാ സംസ്കാരങ്ങളിലും നിലവിലുണ്ട്. ഉർ എന്ന സ്ഥലത്തെ രാജകീയ കേളി, സെനെറ്റ്, മാൻകാല എന്നിവ അറിയപ്പെടുന്നതിൽ പഴക്കം കൂടിയ കളികളാണ്. [3]

നിർവ്വചനം

Wiktionary
game എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


ഇവയും കാണുക

  • കളികളുടെ വർഗ്ഗീകരണം
  • കളികൾക്കായുള്ള ക്ലബ്ബുകൾ
  • ഗെയിം തിയറി
  • ഗേമർ
  • പെൺകുട്ടികളുടെ കളികളും കളിപ്പാട്ടങ്ങളും
  • കളികളുടെ ചരിത്രങ്ങൾ
  • പുൽത്തകിടിയിലെ കളികൾ
  • കളിയിലൂടെയുള്ള പഠനം
  • കളികളുടെ പട്ടിക
  • ചീട്ടുകളി
  • പൂരക്കളി
  • മറുത്തുകളി

അവലംബം

കൂടുതൽ വായനയ്ക്ക്

  • ആവെഡൊൺ, എലിയട്ട്; ബ്രയാൻ സട്ടൺ സ്മിത്ത്, ദി സ്റ്റഡി ഓഫ് ഗേംസ്. (ഫിലാഡെൽഫിയ: വൈലി, 1971), റീപ്രിന്റഡ് ക്രീഗർ, 1979. ISBN 0-89874-045-2
"https:https://www.search.com.vn/wiki/index.php?lang=ml&q=കളി&oldid=3678140" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്