കാരെൻ ഗില്ലൻ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

കാരെൻ ഷീലാ ഗില്ലൻ ഒരു സ്കോട്ടിഷ് നടിയും ചലച്ചിത്ര പ്രവർത്തകയുമാണ്. ടെലിവിഷനിലെ അതിഥി വേഷങ്ങളിലൂടെ അഭിനയ രംഗത്ത് പ്രവേശിച്ച് കാരെൻ ഗില്ലന്, ഡോക്ടർ ഹു (2010–2013) എന്ന ബിബിസി വൺ സീരീസിലെ പതിനൊന്നാമത്തെ ഡോക്ടറുടെ പ്രാഥമിക സഹായിയായ ആമി പോണ്ട് എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അംഗീകാരവും ഒപ്പം നിരൂപക പ്രശംസയും ലഭിച്ചു. ദേശീയ ടെലിവിഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും ഇതിലെ അഭിനയത്തിലൂടെ കാരന് ലഭിച്ചിരുന്നു. ഹൊറർ ചിത്രമായ ഔട്ട്‌കാസ്റ്റ് (2010), റൊമാന്റിക് കോമഡി ചിത്രമായ നോട്ട് അനദർ ഹാപ്പി എൻഡിംഗ് (2013) എന്നിവയാണ് ഗില്ലന്റെ ആദ്യകാല ചലച്ചിത്ര വേഷങ്ങൾ.

കാരെൻ ഗില്ലൻ
Colour portrait photograph of Karen Gillan
ജനനം
കാരെൻ ഷീലാ ഗില്ലൻ

(1987-11-28) 28 നവംബർ 1987  (36 വയസ്സ്)
ഇൻവെർനസ്, സ്കോട്ട്ലാൻറ്
കലാലയംഇറ്റാലിയ കോണ്ടി അക്കാദമി ഓഫ് തീയേറ്റർ ആർട്സ്
തൊഴിൽ
  • നടി
  • സിനിമാ നിർമ്മാതാവ്
സജീവ കാലം2006–ഇതുവരെ
ബന്ധുക്കൾകയ്റ്റ്‍ലിൻ ബ്ലാക്ൿവുഡ് (കസിൻ)
ഒപ്പ്

ആദ്യകാലം

കാരെൻ ഷീലാ ഗില്ലൻ 1987 നവംബർ 28 ന്[1] ഇൻവെർനെസിൽ മാരി, റെയ്മണ്ട് ഗില്ലൻ എന്നിവരുടെ മകളായി ജനിച്ചു.[2] താൻ ഒരു കത്തോലിക്കാ പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തിയാണെങ്കിലലും ജ്ഞാനസ്‌നാപ ചടങ്ങുകൾ നടന്നിട്ടില്ലെന്നും ഒരു മതവും താൻ ആചരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.[3]

16 വയസ്സ് പൂർത്തിയായപ്പോൾ എഡിൻബർഗിലേക്ക് താമസം മാറിയ കാരെൻ ടെൽഫോർഡ് കോളേജിൽ HNC ആക്ടിംഗ് ആന്റ് പെർഫോമൻസ് കോഴ്‌സ് പൂർത്തിയാക്കി.[4] ഇറ്റാലിയ കോണ്ടി അക്കാദമി ഓഫ് തിയേറ്റർ ആർട്‌സിൽ പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ പതിനെട്ടാമത്തെ വയസ്സിൽ ലണ്ടനിലേക്ക് താമസം മാറി.[5][6] അവിടെ ആയിരിക്കുമ്പോൾ, അവർ ഒരു മോഡലിംഗ് ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടു.[7] അഭിനയ മേഖലയിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പ് ലണ്ടൻ ഫാഷൻ വീക്കിൽ മോഡലായി പ്രവർത്തിച്ചിരുന്നു. മോഡലിംഗിലേക്ക് മടങ്ങിവരുന്നതിനായി തന്റെ അഭിനയ ജീവിതം ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ ഗില്ലൻ, താൻ മോഡലിംഗ് എന്ന ജോലി ആസ്വദിക്കുമ്പോൾത്തന്നെ അഭിനയം എല്ലായ്പ്പോഴും തന്റെ പ്രധാന താല്പര്യവും ലക്ഷ്യവുമായിരുന്നുവെന്ന് പറഞ്ഞു.[8]

2012 ൽ ദി ലേറ്റ് ലേറ്റ് ഷോ വിത്ത് ക്രെയ്ഗ് ഫെർഗൂസൻ എന്ന ടോക് ഷോയുടെ അഭിമുഖത്തിൽ ഒക്കുലസ് (2013) എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് താൻ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് സ്ഥിര താമസമാക്കിയതായി അവർ പ്രസ്താവിച്ചിരുന്നു.[9]

സിനിമകൾ

വർഷംപേര്കഥാപാത്രംകുറിപ്പുകൾ
2010ഔട്ട്കാസ്റ്റ്അല്ലി
2013നോട്ട് അനദർ ഹാപ്പി എൻഡിംഗ്ജെയ്ൻ ലോക്ഹാർട്ട്
2013ഒക്കുലസ്കയ്ലി റസൽ
2014ഗാർഡിയൻസ് ഓഫ് ദ ഗാലക്സിനെബുല
2014ബൌണ്ട് ഫോർ ഗ്രേറ്റ്നസ്സ്മെവ് മക്ഡോനോഗ്ഹ്രസ്വ ചിത്രം
2015വാണിംഗ് ലേബൽസ്മിന്റിഹ്രസ്വചിത്രം
2015കൊവാർഡ്N/Aഹ്രസ്വചിത്രം

Director, writer, and executive producer

2015ഫൺ സൈസ് ഹോറർ: വോള്യം ടു.റേച്ചൽ മില്ലിഗാൻഹ്രസ്വചിത്രം

Segment: "Conventional"Director and writer

2015ദ ബിഗ് ഷോർട്ട്എവി
2016ഇൻ ദ വാലി ഓഫ് വയലൻസ്എല്ലെൻ
2017ഗാർഡിൻസ് ഓഫ് ദ ഗാലക്സി Vol. 2നെബുല
2017ദ സർക്കിൾആന്നി അല്ലെർട്ടൻ
2017ജുമാഞ്ചി: വെൽകം ടു ദ ജംഗിൾമാർത്ത
2018ദ പാർട്ടി ജസ്റ്റ് ബിഗിനിംഗ്ല്യൂസായിധ്രചനയും സംവിധാനവും
2018അലക്സ് & ദ ലിസ്റ്റ്ലിലി
2018അവഞ്ചേർസ്: ഇൻഫിനിറ്റി വാർനെബുല
2019അവഞ്ചേർസ്: എൻഡ്ഗെയിം
2019ആൾ ക്രീച്ചർസ് ഹിയർ ബിലോറൂബി[10]
2019സ്റ്റബർസാറാ മോറിസ്
2019ജുമാഞ്ചി: ദ നെക്സ്റ്റ് ലെവൽറൂബി
2019സ്പൈസ് ഇൻ ഡിസ്ഗസ്ഐസ് (voice)
2019ദ ഹോർഡിംഗ്ഹോപ്ഹ്രസ്വചിത്രം

രചനയും സംവധാനവും

2019ന്യൂറോട്ടിക്കക്ലോയിഹ്രസ്വചിത്രം
2020ദ കോൾ ഓഫ് ദ വൈൽഡ്മെർസിഡസ്
2020ഗൺപൌഡർ മിൽക്ക്ഷേക്ക്ഇവPost-production

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കാരെൻ_ഗില്ലൻ&oldid=3456214" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്