കുമ്പളം

കുമ്പള൦ (Ash gourd)
കുമ്പളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുമ്പളം (വിവക്ഷകൾ) എന്ന താൾ കാണുക.കുമ്പളം (വിവക്ഷകൾ)

കുക്കുർബിറ്റേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. (ശാസ്ത്രീയനാമം: Benincasa hispida). കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.[1] കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയൻ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൾ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തിൽ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തിൽ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. 'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.

കുമ്പളം
വള്ളിയിൽ തൂങ്ങിക്കിടക്കുന്ന കുമ്പളങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Benincasa
Species:
B. hispida
Binomial name
Benincasa hispida
Synonyms
  • Benincasa cerifera Savi
  • Benincasa cylindrica Ser. [Invalid]
  • Benincasa pruriens (Parkinson) W.J.de Wilde & Duyfjes [Invalid]
  • Benincasa pruriens f. hispida (Thunb.) W.J.de Wilde & Duyfjes
  • Benincasa vacua (F.Muell.) F.Muell.
  • Cucurbita alba Roxb. ex Wight & Arn.
  • Cucurbita farinosa Blume
  • Cucurbita hispida Thunb.
  • Cucurbita littoralis Hassk.
  • Cucurbita pruriens Parkinson [Invalid]
  • Cucurbita vacua F.Muell.
  • Cucurbita villosa Blume
  • Gymnopetalum septemlobum Miq.
  • Lagenaria dasystemon Miq.
  • Lagenaria leucantha var. clavata Makino
  • Lagenaria leucantha var. hispida (Thunb.) Nakai
  • Lagenaria siceraria var. hispida (Thunb.) H. Hara
  • Lagenaria vulgaris var. hispida (Thunb.) Nakai

ഔഷധ ഉപയോഗം

രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും.ബുദ്ധി വർദ്ധിപ്പിക്കും. കുശ്മാണ്ഡരസായനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു' [2]

രസാദി ഗുണങ്ങൾ

രസം:മധുരം

ഗുണം: സ്നിഗ്ധം, ഗുരു

വീര്യം:ശീതം

വിപാകം:കടു[3]

ഔഷധയോഗ്യ ഭാഗം

വിത്ത്, ഫലം[3]

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കുമ്പളം&oldid=3803137" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്