പച്ചക്കറി

സസ്യങ്ങളുടെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ

സസ്യങ്ങളുടെ ഭക്ഷ്യയോഗ്യമായ കിഴങ്ങ്, തണ്ട്, ഇല, പൂവ്, കായ്, വിത്ത്, ഭൂകാണ്ഡം, ഫലം എന്നിവയാണ്‌ പച്ചക്കറികൾ. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നു.മനുഷ്യരോ മറ്റ് മൃഗങ്ങളോ ആഹാരമായി ഉപയോഗിക്കുന്ന സസ്യങ്ങളുടെ ഭാഗങ്ങളാണ് പച്ചക്കറികൾ. പൂക്കൾ, പഴങ്ങൾ, തണ്ട്, ഇലകൾ, വേരുകൾ, വിത്തുകൾ എന്നിവയുൾപ്പെടെ ഭക്ഷ്യയോഗ്യമായ എല്ലാ സസ്യ വസ്തുക്കളെയും പരാമർശിക്കാൻ ഈ വാക്ക് ഇപ്പോഴും സാധാരണയായി ഉപയോഗിക്കപ്പെടുന്നു. ഈ വാക്കിന്റെ മറ്റൊരു നിർവചനം പലപ്പോഴും പാചകവും സാംസ്കാരിക പാരമ്പര്യവും ഏകപക്ഷീയമായി പ്രയോഗിക്കുന്നു.. പഴങ്ങൾ, പൂക്കൾ, അണ്ടിപ്പരിപ്പ്, ധാന്യങ്ങൾ എന്നീ അവസ്ഥകളിൽ സസ്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഭക്ഷണങ്ങളെ ഇതിൽനിന്നു ഒഴിവാക്കിയേക്കാം. പക്ഷെ ,തക്കാളി, കക്കിരിക്ക പോലുള്ള രുചികരമായ പഴങ്ങളും ബ്രോക്കോളി പോലുള്ള പൂക്കളും പയർവർഗ്ഗങ്ങൾ പോലുള്ള വിത്തുകളും ഇതിൽ ഉൾപ്പെടുന്നു.

വില്പ്പനക്കു വച്ചിരിക്കുന്ന പച്ചക്കറികൾ

ചരിത്രം

കൃഷിയുടെ ആവിർഭാവത്തിന് മുമ്പ് മനുഷ്യർ മൃഗങ്ങളെ വേട്ടയാടിയും, പഴങ്ങളും ഇലകളും ശേഖരിച്ചും ജീവിക്കുന്ന ഹണ്ടർ- ഗാതരർ ആയിരുന്നു. ഭക്ഷ്യയോഗ്യമായ പഴങ്ങൾ, കായ്കൾ, കാണ്ഡം, ഇലകൾ, കൊമ്പുകൾ, കിഴങ്ങുകൾ, ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവക്കായി അവർ അലഞ്ഞു തിരിയുകയും ഭക്ഷണത്തിനായി മൃഗങ്ങളെ വേട്ടയാടുകയും ചെയ്തു. [1] ഉഷ്ണമേഖലാ വനമേഖലയിലെ വനത്തോട്ടം കൃഷിയുടെ ആദ്യ ഉദാഹരണമായി കരുതപ്പെടുന്നു; ഉപയോഗപ്രദമായ സസ്യജാലങ്ങളെ കണ്ടെത്തിവളരാൻ പ്രോത്സാഹിപ്പിക്കുകയും, മോശമായവയെ ഒഴിവാക്കുകയും ചെയ്തു വലിയ ഫലങ്ങളും ശക്തമായ വളർച്ചയും പോലുള്ള ഗുണകരമായ സ്വഭാവങ്ങളുള്ള ചെടികളുടെ തിരഞ്ഞെടുപ്പിലൂടെ ചെടികളുടെ പ്രജനനം ഉടൻ തന്നെ സംഭവിച്ചു. [2]

പോഷകാഹാരവും ആരോഗ്യവും

മനുഷ്യ പോഷകാഹാരത്തിൽ പച്ചക്കറികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭൂരിഭാഗവും കൊഴുപ്പും കലോറിയും കുറവാണെങ്കിലും വലുതും നിറഞ്ഞതുമാണ്. [3] അവ ഭക്ഷണ നാരുകൾ നൽകുന്നു, അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന ഉറവിടങ്ങളാണ്. ആന്റിഓക്‌സിഡന്റ് വിറ്റാമിനുകൾ എ, സി, ഇ എന്നിവ ഇവയിൽ പ്രധാനമാണ്. പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ, അർബുദം, പക്ഷാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ കുറയുന്നതായി കാണുന്നു. [4][5][6] പച്ചക്കറികളുടെ പോഷകഗുണങ്ങൾ ഗണ്യമായി വ്യത്യാസപെട്ടിരിക്കുന്നു. ചിലതിൽ ഉപയോഗപ്രദമായ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും പൊതുവെ കൊഴുപ്പ് കുറവാണ് [7], വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6 തുടങ്ങിയ വിറ്റാമിനുകളുടെ വ്യത്യസ്ത അനുപാതങ്ങൾ; പ്രൊവിറ്റമിനുകൾ; ഭക്ഷണ ധാതുക്കൾ; കാർബോഹൈഡ്രേറ്റുകൾ എന്നിവ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു

ലഭ്യത

ശുദ്ധമായ നല്ല പച്ചക്കറികൾ ചെറിയ പ്രാദേശിക കച്ചവടക്കാരിൽ നിന്നും മിക്ക രാജ്യങ്ങളിലെയും വലിയ സൂപ്പർമാർക്കറ്റുകളിൽ നിന്നും എളുപ്പത്തിൽ വാങ്ങാം.

മിക്ക വികസിത രാജ്യങ്ങളിലും പച്ചക്കറിക്കടകൾ ഇന്റർനെറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാൽ ഓൺലൈൻ ഷോപ്പുകൾ വഴി പച്ചക്കറികൾ എളുപ്പത്തിൽ വാങ്ങാം. സീസണൽ പച്ചക്കറികളും ജൈവ പച്ചക്കറികളും എല്ലാം ഓൺലൈനിൽ ലഭ്യമാണ്. [8]

സംരക്ഷണം

പച്ചക്കറികൾ സംരക്ഷിക്കുന്നതിന്റെ ഉദ്ദേശ്യം ഉപഭോഗത്തിനോ വിപണന ആവശ്യങ്ങൾക്കോ ​​അവയുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നതാണ്. ഭക്ഷണത്തിന്റെ പരമാവധി രുചിയിലും പോഷക മൂല്യത്തിലും വിളവെടുക്കുകയും ഈ ഗുണങ്ങൾ ദീർഘകാലത്തേക്ക് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പച്ചക്കറികൾ ശേഖരിച്ചതിനുശേഷം അവ നശിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ പ്രകൃതിദത്തമായ എൻസൈമുകളുടെ പ്രവർത്തനങ്ങളും സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന നാശവുമാണ്. [9] ടിന്നുകളിൽ അടക്കുന്നതും തണുപ്പിക്കുന്നതും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന സാങ്കേതികതകളാണ്, ഈ രീതികളാൽ സംരക്ഷിക്കപ്പെടുന്ന പച്ചക്കറികൾ കരോട്ടിനോയിഡുകൾ, വിറ്റാമിൻ ഇ, ധാതുക്കൾഭക്ഷണ നാരുകൾ . [10], എന്നിവ ഉൾക്കൊള്ളുന്നതും, ശുദ്ധമായ ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുതുമ്പോൾ സാധാരണയായി പോഷക മൂല്യത്തിൽ സമാനവുമാണ്.

മത്തങ്ങ
പച്ചക്കറികൾ വില്പനയ്ക്ക് വെച്ചിരിക്കുന്നു. ജിദ്ദയിലെ സുലൈമാനിയയിലെ ഒരു പച്ചക്കറിക്കടയിൽ നിന്നുള്ള ദൃശ്യം
കോളീഫ്ലവർ ചെടിയിൽ
ക്യാരറ്റ്

കേരളത്തിൽ

പച്ചക്കറികൾ മലയാളികൾക്ക് ആഹാരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്‌. കേരളത്തിൽ സാധാരണ ഉപയോഗിച്ചു വരുന്ന പച്ചക്കറികളുടെ പട്ടിക:

കിഴങ്ങുകൾഭൂകാണ്ഡങ്ങൾതണ്ടുകൾഇലകൾപൂവ്കായ്വിത്തുകൾ
ചേനകാരേറ്റ്ചേനത്തണ്ട്ചീരഅഗസ്ത്യച്ചീരപ്പൂവ്ചക്കചക്കക്കുരു
മധുരക്കിഴങ്ങ്ഇഞ്ചിചേമ്പിൻ തണ്ട്മത്തൻ ഇലക്വാളി ഫ്ലവർമാങ്ങമുളക്
ചേമ്പ്ബീറ്റൂട്ട്വാഴപ്പിണ്ടിപയറിലവാഴക്കൂമ്പ് (വാഴച്ചുണ്ട്)വാഴക്കായവളളിപയർ
കൂർക്കചുവന്നുള്ളിചീരത്തണ്ട്മുരിങ്ങയിലമുരിങ്ങപ്പൂവ്മുരിങ്ങക്കായ്ബീൻസ്
റാഡിഷ്‌കരിമ്പ്മധുരച്ചീരസുച്ചിനിവെണ്ടനെല്ല്
കപ്പവെളുത്തുള്ളിമുട്ടക്കൂസ് (കാബേജ്)ഐസ് ബെർഗ് ലെറ്റൂസ്പാവക്ക
കാച്ചിൽസവാളപാവലിലസ്വീറ്റ് കോൺ (ചോളം)കോവക്ക
കൂവകിഴങ്ങ്മല്ലിയിലബേബി കോൺവെള്ളരിക്ക
നനകിഴങ്ങ്ഉലുവയിലഉളളിപ്പൂപടവലങ്ങ
ഉരുളക്കിഴങ്ങ്ചേമ്പിലപപ്പായ (കപ്പളങ്ങ)
പാലക്ക്അമരക്ക
തഴുതാമ
പൊന്നാരിവീരൻകത്തിരിക്ക
കറിവേപ്പിലവഴുതനങ്ങ
വള്ളിച്ചീര
സാമ്പാർ ചീരകുമ്പളങ്ങ
ആഫ്രിക്കൻ മല്ലിമത്തങ്ങ
സർവ സുഗന്ധിപീച്ചിങ്ങ
പുതിനയിലചുരക്ക
കറിവേപ്പിലചുണ്ടങ്ങ
തകരസീമചക്ക
കുപ്പച്ചീരക്യാപ്സിക്കം
മുള്ളഞ്ചീരസാലഡ് കുക്കുംബർ
തേങ്ങ
മലയച്ചീരകടച്ചക്ക
അഗത്തിച്ചീരകുമ്പളം
വെള്ളച്ചീരനാരങ്ങ
മണൽച്ചീരനെല്ലിക്ക
സെലറി
പുതിനയിലതക്കാളി
ലീക്സ്തടിയൻ കായ്‌
സ്പ്രിംഗ് ഒണിയൻകാന്താരി
കൈതച്ചക്ക

ഇതും കാണുക

  • ഭക്ഷണമായി ഉപയോഗിക്കാവുന്ന സസ്യങ്ങളുടെ പട്ടിക


"https:https://www.search.com.vn/wiki/index.php?lang=ml&q=പച്ചക്കറി&oldid=3687814" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്