ക്രിമിയ ജനഹിതപരിശോധന, 2014

2014 മാർ‌ച്ച് 16-ന് ക്രിമിയയിൽ റഷ്യയോട് ചേരണോ വേണ്ടയോ എന്ന വിഷയത്തിൽ നടത്തിയ ജനഹിതപരിശോധനയാണ് ഈ ലേഖനത്തിൽ ക്രിമിയ ജനഹിതപരിശോധന, 2014 എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഉക്രൈനിലെ പ്രദേശങ്ങളായിരുന്ന ക്രിമിയ സ്വയംഭരണ റിപ്പബ്ലിക്കിന്റെയും സെവെസ്റ്റപോളിന്റെയും ഭരണകൂടങ്ങളാണ് ഈ ജനഹിതപരിശോധന നടത്തിയത്. ഹിതപരിശോധനയിലൂടെ ജനങ്ങൾക്ക് റഷ്യൻ ഫെഡറേഷന്റെ ഭാഗമാകണോ അതോ 1992-ലെ ക്രിമിയൻ ഭരണഘടന പുനഃസ്ഥാപിച്ച് ഉക്രൈനിലെ സ്ഥാനവും നിലനിർത്തണോ എന്ന് നിർണ്ണയിക്കാനുള്ള അവസരമാണ് നൽകപ്പെട്ടത്.

ക്രിമിയ ജനഹിതപരിശോധന, 2014
ക്രിമിയൻ ഉപദ്വീപിന്റെ ഭൂപടം
ജനഹിതപരിശോധനാഫലമനുസരിച്ച് നിറങ്ങൾ നൽകിയിരിക്കുന്നു
Dateമാർച്ച് 16, 2014 (2014-03-16)
Location Crimea
 Sevastopol
Voting systemഭൂരിപക്ഷവോട്ട്
ക്രിമിയ സ്വയംഭരണ റിപ്പബ്ലിക്ക്[i][2]
റഷ്യയുമായി ചേരുന്നതുസംബന്ധിച്ച്
96.77%
1992-ലെ ഭരണഘടന പുനസ്ഥാപിക്കൽ
2.51%
അസാധു
0.72%
വോട്ടിംഗ് ശതമാനം: 83.1%
സെവെസ്റ്റപോൾ[3]
റഷ്യയോട് ചേരുക
95.60%
1992-ലെ ഭരണഘടന പുനസ്ഥാപിക്കൽ
3.37%
അസാധു
1.03%
വോട്ടിംഗ് ശതമാനം: 89.5%

ഉക്രൈനിയൻ പ്രസിഡന്റായിരുന്ന വിക്ടർ യാനുകോവിച്ചിനെ പുറത്താക്കിയ 2014-ലെ വിപ്ലവം ഒരു അട്ടിമറിയാണെന്നാണ് ക്രിമിയൻ ഭരണകൂടം കരുതിയത്. ഈ സംഭവവികാസങ്ങളാണ് ഹിതപരിശോധനയിലേയ്ക്ക് നയിച്ചത്.[4] യൂറോപ്യൻ യൂണിയൻ അംഗങ്ങൾ, അമേരിക്ക, കാനഡ തുടങ്ങി മിക്ക രാജ്യങ്ങളും ഈ ഹിതപരിശോധന നിയമവിരുദ്ധമാണ് എന്ന നിലപാടാണെടുത്തത്.[5][6] ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാസമിതിയിലെ പതിമൂന്ന് അംഗങ്ങൾ ഈ ഹിതപരിശോധന അസാധുവായി കണക്കാക്കണം എന്ന പ്രമേയത്തിനനുകൂലമായി വോട്ടുചെയ്തുവെങ്കിലും റഷ്യ ഇത് വീറ്റോ ചെയ്യുകയും ചൈന തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയുമുണ്ടായി.[7][8] പൊതുസഭയിൽ പിന്നീട് 100 അനുകൂലവോട്ടുകളോടെ ഈ ഹിതപരിശോധന അസാധുവാണെന്ന പ്രമേയം പാസാക്കുകയുണ്ടായി. ഈ തിരഞ്ഞെടുപ്പിൽ 11 രാജ്യങ്ങൾ എതിർത്ത് വോട്ടുചെയ്യുകയും 58 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.[5] ക്രിമിയൻ ടാടാർ ജനതയുടെ മജ്‌ലിസ് ഹിതപരിശോധനയിൽ നിന്ന് വിട്ടുനിൽക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി.<[9][10]

റഷ്യ ഈ ഹിതപരിശോധനയുടെ ഫലം അംഗീകരിക്കുകയുണ്ടായി. കൊസോവൊ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഒരു കീഴ്വഴക്കം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് റഷ്യയുടെ നിലപാട്.[11] പാശ്ചാത്യ പണ്ഡിതർ ഇത്തരം വാദങ്ങളെ ത‌ള്ളിക്കളയുന്നുണ്ട്.<[12][13][14]

96.77 ശതമാനം വോട്ടുകളും റഷ്യൻ ഫെഡറേഷനുമായി ചേരുന്നതിന് അനുകൂലമായിരുന്നു. 83.1 ശതമാനമായിരുന്നു വോട്ടിംഗ് നില.[i][2] മെജ്‌ലിസിന്റെ ഡെപ്യൂട്ടി ചെയർമാൻ യഥാർത്ഥ വോട്ടിംഗ് ശതമാനം 30–40 ശതമാനമായിരുന്നിരിക്കാം[15] എന്ന് പ്രസ്താവിക്കുകയുണ്ടായി. കഴിഞ്ഞ മൂന്നുവർഷത്തെ അഭിപ്രായസർവേ ഫലങ്ങൾ വച്ചുനോക്കിയാൽ റഷ്യയുമായി ചേരുന്നതിനോട് അനുകൂലാഭിപ്രായമുള്ളവർ 34% ആയിരിക്കാമെന്ന് റഷ്യൻ ഭരണകൂടത്തിന്റെ മുൻ ഉപദേഷ്ടാവായ ആൻഡ്രേ ഇല്ലാറിനോവ് പ്രസ്താവിക്കുകയുണ്ടായി.[16]

ഹിതപരിശോധനയെത്തുടർന്ന് സുപ്രീം കൗൺസിൽ ഓഫ് ക്രിമിയയും സെവെസ്റ്റ‌പോൾ സിറ്റി കൗൺസിലും യുക്രൈനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും റഷ്യൻ ഫെഡറേഷനിൽ ചേരുവാനുള്ള തീരുമാനമെടുക്കുകയും ചെയ്തു.[17] ഈ ദിവസം തന്നെ റഷ്യ ക്രിമിയയെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ചു.[18][19]

കുറിപ്പുകൾ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്