ക്രോമിയം (വെബ് ബ്രൗസർ)

വെബ് ബ്രൗസർ

ഗൂഗിൾ ക്രോമിന്റെ സോഴ്സ് കോഡ് എടുത്തിരിക്കുന്ന ഓപ്പൺ സോഴ്സ് വെബ് ബ്രൗസറാണ് ക്രോമിയം. [2] ക്രോമിയത്തിനോട് ഗൂഗിൾ അവരുടേതായ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ്‌ ക്രോം എന്ന പേരിൽ വിപണിയിലിറക്കുന്നത്. ഇതിൽ ഗൂഗിളിന്റെ വാണിജ്യമുദ്ര, സ്വയം പുതുക്കുന്നതിനുള്ള വ്യവസ്ഥ, അഡോബിയുടെ ഫ്ലാഷ് പ്ലെയർ, പി.ഡി.എഫ്. ദർശിനി എന്നിവ വരും. ക്രോമിയം വെബ്കിറ്റ് ആഖ്യാനരീതിയാണ്‌ ഉപയോഗിക്കുന്നത്. ക്രോം പൂശാനുപയോഗിക്കുന്ന ക്രോമിയം മൂലകത്തിൽ നിന്നാണ്‌ വെബ് ബ്രൗസറിന്‌ ഈ പേര്‌ ലഭിച്ചത്.[3]ക്രോമിയത്തിനേക്കാൾ കൂടുതൽ സവിശേഷതകളുള്ള ക്രോം ബ്രൗസർ നിർമ്മിക്കാൻ ഗൂഗിൾ കോഡ് ഉപയോഗിക്കുന്നു. മറ്റ് പല ബ്രൗ സറുകളും ക്രോമിയം കോഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പ്രത്യേകിച്ച് മൈക്രോസോഫ്റ്റ് എഡ്ജ്, ഓപ്പറ മുതലായവ. കൂടാതെ, ചില കക്ഷികൾ‌ (ഗൂഗിൾ അല്ലെങ്കിലും) കോഡ് അതേപടി നിർമ്മിക്കുകയും ക്രോമിയം നാമം ഉപയോഗിച്ച് ബ്രൗസറുകൾ‌ റിലീസ് ചെയ്യുകയും ചെയ്യുന്നു.

ക്രോമിയം
Chromium
Chromium
ക്രോമിയം 78 ഉബുണ്ടുവിലെ ഗ്നോം ഷെല്ലിൽ പ്രവർത്തിക്കുന്നു, ക്രമീകരണ പേജ് പ്രദർശിപ്പിക്കുന്നു, ഒരു തുറന്ന മെനുവിൽ
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++, അസംബ്ലി
Engine
  • വി8
  • ബ്ലിങ്ക് (ബ്രൗസർ എഞ്ചിൻ)
  • സ്കിയ ഗ്രാഫിക്സ് എൻജിൻ
വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംബിഎസ്ഡി, ലിനക്സ്, വിൻഡോസ്, മാക്
വലുപ്പംApproximately:
20.0 MB (FreeBSD i386)
28.0 MB (Linux x86-32)
30.8 MB (Linux x86-64)
27.7 MB (Mac OS X)
18.1 MB (Windows)
തരംWeb browser
അനുമതിപത്രംBSD license, MIT License, LGPL, MS-PL and MPL/GPL/LGPL tri-licensed code, plus unlicensed files.[1]
വെബ്‌സൈറ്റ്chromium.org
dev.chromium.org

ക്രോമിയത്തിന്റെ ഉപയോക്തൃ ഇന്റർഫേസ് മിനിമാലിസ്റ്റാണ്(സാധ്യമായ ഏറ്റവും കുറഞ്ഞ ഹാർഡ്‌വെയറും സോഫ്റ്റ്വെയർ ഉറവിടങ്ങളും ഉപയോഗിക്കുന്ന ഡിസൈനിംഗ് സിസ്റ്റങ്ങളെയാണ് മിനിമാലിസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്). ബ്രൗസറിനെ "ഭാരം കുറഞ്ഞതും (വൈജ്ഞാനികമായും ഫിസിക്കലായും) വേഗതയുള്ളതാക്കാൻ ഗൂഗിൾ ശ്രമിച്ചു.[4]

പുതിയ ക്രോമിയം പതിപ്പുകൾ ദിവസവും പുറത്തിറങ്ങുന്നു, എന്നിരുന്നാലും മറ്റ് വെബ് ബ്രൗസറുകളിൽ നിന്ന് വ്യത്യസ്തമായി "സ്ഥിരതയുള്ള" ക്രോമിയം പതിപ്പ് ഇല്ല.[5]

ഗൂഗിൾ ക്രോമിൽ നിന്നുള്ള വ്യത്യാസങ്ങൾ

ക്രോമിയം പദ്ധതി വിതരണം ചെയ്യപ്പെട്ടതും സം‌രക്ഷിക്കുന്നതുമായ പരസ്യപ്രഭവരേഖാ പദ്ധതിയുടേയും ബ്രൗസറിന്റെ നിർമ്മാണരേഖയേയും ക്രോമിയം എന്ന് സൂചിപ്പിക്കുന്നു.[6] നിർമ്മാണരേഖ ആർക്കും ഇറക്കുമതി ചെയ്യാനും അവ സങ്കലനം ചെയ്ത് ഏത് പശ്ചാത്തലത്തിനുമുള്ള വ്യവസ്ഥ നിർമ്മിക്കാനും സാധ്യമാണ്‌. ഗൂഗിൾ ക്രോമിയവുമായി കൂട്ടിച്ചേർത്തത് ഇവയാണ്‌:

  • ഫ്ലാഷ് പ്ലയർ[7]
  • പി.ഡി.എഫ് ദർശിനി[8]
  • ഗൂഗിളിന്റെ വാണിജ്യനാമവും മുദ്രയും
  • ഗൂഗിൾ അപ്ഡേറ്റർ
  • ഉപയോക്താക്കളുടെ പ്രവർത്തനരേഖയും ബ്രൗസറിന്റെ നിർദ്ധനത്വവും ഗൂഗിളിനെ അറിയിക്കാനുള്ള സം‌വിധാനം
  • RLZ ട്രാക്കിങ്ങ്
'ഗൂഗിൽ ക്രോംക്രോമിയംകുറിപ്പുകൾ
ചിഹ്നംനീല, മഞ്ഞ, ചുവപ്പ്നീല
ക്രാഷ് റിപ്പോർട്ടിങ്ങ്ഉണ്ട്ഇല്ല
യൂസർ മെട്രിസസ്ഉണ്ട്ഇല്ല
വീഡിയോ വോയിസ് ടാഗുകൾAAC, MP3, വോർബിസ്, തിയറവോർബിസും തിയറയുംവിതരണമനുസരിച്ച് മാറാം
ഫ്ലാഷ്ഉണ്ട്പിന്തുണയ്ക്കും
പിഡിഎഫ്ഉണ്ട്സിസ്റ്റം പ്രോഗ്രാം
കോഡ്ക്രോം ഡെവലപ്പർമാർ സ്ഥിതീകരിച്ചത്വിതരണക്കാർ വ്യത്യാസപ്പെടുത്തിയിരിക്കാം
സാൻഡ് ബോക്സ്എല്ലായ്പ്പോഴുംവിതരണമനുസരിച്ച്
പാക്കേജ്ഒന്ന് deb/rpm/ഇ.എക്സ്.ഈവിതരണമനുസരിച്ച്
പ്രൊഫൈൽസൂക്ഷിക്കുന്നത് ~/.config/google-chromeസൂക്ഷിക്കുന്നത് ~/.config/chromium
കാഷെസൂക്ഷിക്കുന്നത് ~/.cache/google-chromeസൂക്ഷിക്കുന്നത് ~/.cache/chromium
മൂല്യംഡെബിയൻ ഡെവലപ്പർമാർ ടെസ്റ്റ് ചെയ്തത്വിതരണമനുസരിച്ച്

അനുമതി

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഭാഗം അവർ ബി.എസ്.ഡി അനുമതിയിലാണ്‌ പുറത്തിറക്കുന്നത്.[9] ബാക്കിയുള്ള ഭാഗങ്ങൾ വിവിധ പരസ്യപ്രഭവരേഖാ അനുമതികളായ എം.ഐ.ടി അനുമതി, എൽ.ജി.പി.എൽ മുതലായവയിൽ പുറത്തിറങ്ങുന്നു. [10]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്