തസൂക്കു ഹോൻജോ

ഡെത്ത് പ്രോട്ടീൻ 1 എന്ന പ്രോഗ്രാമഡ് സെല്ലിന്റെ കണ്ടുപിടിത്തത്തിന് 2018 മെഡിസിനിൽ നൊബേൽ നേടിയ[1] ഒരു ജാപ്പനീസ് ഇമ്മ്യൂണോളജിസ്റ്റാണ് തസൂക്കു ഹോൻജോ ( 本庶 佑 Honjo Tasuku, 1942 ജനുവരി 27 -ന് ജനനം).[2] അദ്ദേഹത്തിന്റെ സൈറ്റോക്കീനുകളുടെ തന്മാത്ര ഘടനകളെക്കുറിച്ചുള്ള പഠനവും ശ്രദ്ധേയമാണ്.[3] അദ്ദേഹത്തിന്റെ ക്ലാസ്സ് സ്വിച്ച് റികോമ്പിനേഷൻ, സോമാറ്റിക് ഹൈപ്പർമ്യൂട്ടേഷൻ എന്നിവയ്ക്ക് അടിസ്ഥാനമായ  ആക്റ്റിവേഷൻ-ഇൻഡ്യൂസ്ഡ് സൈറ്റിറ്റിൻ ഡിയാമിനേസിന്റെ (എഐഡി) കണ്ടുപിടിത്തവും ശ്രദ്ധേയമാണ്.

തസൂക്കു ഹോൻജോ
本庶 佑
ജനനം (1942-01-27) 27 ജനുവരി 1942  (82 വയസ്സ്)
Kyoto, Japan
വിദ്യാഭ്യാസംKyoto University (BS, MD, PhD)
അറിയപ്പെടുന്നത്Class switch recombination
IL-4, IL-5, AID
Cancer immunotherapy
PD-1
പുരസ്കാരങ്ങൾImperial Prize (1996)
Koch Prize (2012)
Order of Culture (2013)
Tang Prize (2014)
Kyoto Prize (2016)
Alpert Prize (2017)
Nobel Prize in Physiology or Medicine (2018)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMolecular Immunology
സ്ഥാപനങ്ങൾKyoto University
ഡോക്ടർ ബിരുദ ഉപദേശകൻYasutomi Nishizuka
Osamu Hayaishi

അവലോകനം

നാഷ്മൽ അക്കാദമി ഓഫ് സയൻസെസിൽ ഫോറിൻ അസോസിയേറ്റായി ഇലക്റ്റ് ചെയ്യപ്പെട്ടു, 2001 -ൽ അമേരിക്കയിൽ ജെർമൻ അക്കാദമി ഓഫ് നാച്ച്വറൽ സയന്റിസ്റ്റ്സ് ലിയോപോൾഡിന യിൽ ഒരംഗമായും, 2005 -ൽ ജപ്പാൻ അക്കാദമിയിലും ഒരംഗമായും തിരഞ്ഞെടുക്കപ്പെട്ടു

2018 -ൽ മെഡിസിനിനുള്ള നൊബേൽ  ജെയിംസ് പി ആലിസണുമായി പങ്കിട്ടു.[4] ഇവർ രണ്ടാളും ബയോഫാർമെട്ടികൽ സയൻസിൽ  അതേ നേട്ടത്തിന് 2014 ടാങ് പ്രൈസ് നേടി.[5]

ജീവിതം

തസുക്കു ഹോൻജോ

ക്യോട്ടോ യിലാണ് ഹോൻജോ ജനിച്ചത്. 1996 -ൽ ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ ഫാക്ക്വൽട്ടി ഓഫ് മെഡിസനിൽ നിന്ന് എംഡി ഡിഗ്രി പൂർത്തിയാക്കി. അവിടെവച്ചുതന്നെയാണ് 1975 -ൽ യസുത്തോമി നിഷിസൂക്ക , ഒസാമു ഹയായിഷി എന്നിവർക്ക് കീഴിൽ  മെഡിക്കൻ കെമിസ്റ്റ്രിക്ക് പിഎച്ച്ഡി ഡിഗ്രി നേടിയത്.[6]

1971 മുതൽ 1973 വരെ കാർനേജി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് വാഷിങ്ടണിലെ എംബ്രയോളജി ഡിപ്പാർട്ട്മെന്റിലെ ഒരു സഹപാഠിയെ ഹോൻജോ സന്ദർശിക്കുകയായിരുന്നു. ശേഷം മരിയലാൻഡ്, ബെത്തെസ്ഡ യിലെ യു.എസ്. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിലേക്ക് മാറി. അവിടെവച്ചാണ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റിൽ ഇമ്മ്യൂൺ റെസ്പോൺസസിനുവേണ്ടി ജെനറ്റിക് ബേസിസ് പഠിക്കാൻ തുടങ്ങിയത്. 1973 മുതൽ 1977 വരെ അദ്ദേഹം അവിടെയുണ്ടായിരുന്നു. ഈ സമയത്ത് യൂണിവോഴ്സിറ്റി ഓഫ് ടോക്കിയോയിലെ അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു, അത് 1974 മുതൽ 1979 വരെ കാലഘട്ടത്തായിരുന്നു; 1979 മുതൽ 1984 വരെ ഒസാക്ക യൂണിവേഴ്സിറ്റി സ്ക്കൂൾ ഓഫ് മെഡിസിനിൽ ജെനറ്റിക്സ് ഡിപ്പാർട്ട്മെന്റിൽ പ്രൊഫസറും, 1984 മുതൽ 2005 വരെ ക്യോട്ടോ യൂണിവേഴ്സിറ്റി ഫാക്ക്വൽട്ടി ഓഫ് മെഡിസിനിലെ മെഡിക്കൽ ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറുമായിരുന്നു. 2005 തൊട്ട് ക്യോട്ടോ യൂണിവേഴ്സിറ്റി ഫാക്ക്വൽട്ടി ഓഫ് മെഡിസിനിൽ ഇമ്മ്യൂണോളജി, ജിനോമിക് മെഡിസിൻ ഡിപ്പാർട്ട്മെന്റുകളിൽ പ്രൊഫസറായി.[6] 2012 മുതൽ 2017 വരെ ഷിസുഓക്കോ പ്രീഫെക്ച്വർ പബ്ലിക് യൂണിവേഴ്സിറ്റി കോർപ്പറേഷന്റെ പ്രസിഡന്റുംകൂടിയായിരുന്നു ഹോൻജോ.

ജാപ്പനീസ് സൊസൈറ്റി ഫോർ ഇമ്മ്യൂണോളജി യിലെ അംഗവും, 1999 മുതൽ 2000 വരെ അതിന്റെ പ്രസിഡന്റായും നിലകൊണ്ടിരുന്നു. അമേരിക്കൻ അസോസിയേഷൻ ഓഫ് ഇമ്മ്യൂണോളജിസ്റ്റിലെ ഒരു പ്രധാന അംഗം കൂടിയാണദ്ദേഹം.[7] 2017 -ൽ ക്യോട്ടോ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസെഡ് സ്റ്റഡി (കെഐയുഎഎസ്) -ന്റെ ഡെപ്പ്യൂട്ടി ഡയറക്ടർ ജെനറലും, ഡിസ്റ്റിങ്ക്യൂഷ്ഡ് പ്രൊഫസറുമായി.

സംഭാവനകൾ

നെഗറ്റീവ് ഇമ്മ്യൂൺ റെഗുലേഷന്റെ ഇൻഹിബിഷനിലൂടെ കാൻസർ തെറാപ്പി. 

ക്ലാസ്സ് സ്വിച്ച് റീകോമ്പിനേഷന്റെ അടിസ്ഥാന ഫ്രെയിംവർക്ക് കണ്ടുപിടിച്ചത് ഹോൻജോ ആയിരുന്നു.[8] ക്ലാസ്സ് സ്വിച്ചിൽ ആന്റിബോഡി ജീൻ റീഅറേഞ്ച്മെന്റിനെ അദ്ദേഹം വിശദീകരിച്ചു. 1980 1982 കാലത്ത് അതിന്റെ ഡിഎൻഎ ഘടനയെ പരിശോധിച്ച് കൊണ്ട് അത് യാഥാർത്ഥമാണെന്ന് തെളിഞ്ഞു. [9]ക്ലാസ് സ്വിച്ചിംഗിലും, IL-2 റിസെപ്റ്റർ ആൽഫ ചെയിനിലും ബന്ധപ്പെടുന്ന  IL-4 , IL-5[10] സൈറ്റോക്കീനുകളുടെ  സിഡിഎൻഎ ക്ലോണിംഗിൽ അദ്ദേഹം വിജയിച്ചിരുന്നു.[11] 2000 -ൽ ക്ലാസ്സേ സ്വിച്ച് റീകോമ്പിനേഷൻ, സോമാറ്റിക് ഹൈപ്പർമ്യൂട്ടേഷൻ എന്നിവയിൽ  അവയുടെ പ്രാധാന്യം വ്യക്തമായി.

1992 -ൽ ഹോൻജോ ആദ്യമായി ആക്റ്റിവേറ്റ് ചെയ്യപ്പെട്ട ടി-ലിം‍ഫോസൈറ്റുകളിലെ ഒരു ഇൻഡൂസിബിൾ ജീൻ ആയ PD-1-നെ കണ്ടെത്തി. PD-1 ബ്ലോക്കേയ്ഡ് അടിസ്ഥാനമാക്കിയുള്ള കാൻസർ ഇമ്മ്യൂണോതെറാപ്പി പ്രിൻസിപ്പിൾ നിലവിൽ വരുന്നതിന് ഈ കണ്ടുപിടിത്ത്ം വളരെയധികം സഹായിച്ചു.[12]

ബഹുമതികൾ

  • 1981 – Noguchi Hideyo-Memorial Award for Medicine
  • 1981 – Asahi Prize[13]
  • 1984 – Kihara Prize, Genetics Society of Japan
  • 1984 – Osaka Science Prize[14]
  • 1985 – Erwin von Baelz Prize
  • 1988 – Takeda Medical Prize
  • 1992 – Behring-Kitasato Award
  • 1993 – Uehara Prize
  • 1996 – Imperial Prize of the Japan Academy[15]
  • 2000 – Person of Cultural Merit[16]
  • 2001 – Foreign Associate of U.S. National Academy of Sciences.
  • 2012 – Robert Koch Prize
  • 2013 – Order of Culture
  • 2014 – William B. Coley Award
  • 2015 – Richard V. Smalley, MD Memorial Award
  • 2016 – Keio Medical Science Prize[17]
  • 2016 – Fudan-Zhongzhi Science Award[18]
  • 2016 – Thomson Reuters Citation Laureates [19]
  • 2017 – Warren Alpert Foundation Prize[20]
  • 2018 – Nobel Prize in Physiology or Medicine[21]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=തസൂക്കു_ഹോൻജോ&oldid=3931241" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്