തായ്‌ലാന്റിന്റെ ദേശീയപതാക

ചുവപ്പ്, വെളുപ്പ്, നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലുള്ള തിരശ്ചീനമായ വരകളോടു കൂടിയ പതാകയാണ് തായ്‌ലാന്റിന്റെ ദേശീയപതാക (Thai: ธงไตรรงค์, തോങ് ത്രൈരൊങ്ക്, അർത്ഥം "ത്രിവർണ്ണ പതാക”). ഇതിന്റെ നടുവിലെ നീല വരയ്ക്ക് മറ്റുള്ള നാല് വരകളേക്കാൾ ഇരട്ടി വീതിയുണ്ട്. 1917 സെപ്റ്റംബർ 28-നാണ് ഈ പതാക സ്വീകരിക്കപ്പെട്ടത്. രാജാവായിരുന്ന രാമ ആറാമൻ ആ വർഷം പുറത്തിറക്കിയ ഉത്തരവനുസരിച്ചായിരുന്നു ഈ പതാക ദേശീയപതാകയായി സ്വീകരിച്ചത്.

തായ്‌ലാന്റ്
പേര്ത്രൈര‌ങ്ക (Thai: ธงไตรรงค์, ആർ.ടി.ജി.എസ്.: തോങ് ത്രൈരൊങ്ക്, "മൂവർണ്ണക്കൊടി"
ഉപയോഗംNational flag, civil and state ensign
അനുപാതം2:3
സ്വീകരിച്ചത്1917 സെപ്റ്റംബർ 28
മാതൃകതിരശ്ചീനമായി മൂന്നിലൊന്ന് ഭാഗം വീതിയുള്ള നീല വര ആറിലൊന്ന് ഭാഗം വീതിയുള്ള രണ്ട് വെളുത്ത വരകൾക്കും ആറിലൊന്ന് ഭാഗം വീതിയുള്ള രണ്ട് ചുവന്ന വരകൾക്കും നടുവിൽ
രൂപകൽപ്പന ചെയ്തത്വജിരവുധ് രാജാവ് (രാമ ആറാമൻ)
Variant flag of തായ്‌ലാന്റ്
പേര്Thai: ธงราชนาวี (ആർ.ടി.ജി.എസ്.: തോങ് രത്ചനാവി), "രാജകീയ നാവിക പതാക"
ഉപയോഗം‌നാവികപതാകയും നയതന്ത്ര പതാകയും
അനുപാതം2:3
സ്വീകരിച്ചത്1917 സെപ്റ്റംബർ 28
മാതൃകചുവന്ന വൃത്തത്തിൽ വെള്ളാന ദേശീയ പതാകയ്ക്ക് നടുവിൽ

രാജ്യത്തിനെയും മതത്തിനെയും രാജാവിനെയും സൂചിപ്പിക്കുന്നവയാണ് ഈ മൂന്ന് വർണ്ണങ്ങൾ എന്നാണ് പറയപ്പെടുന്നത്. രാജ്യം-മതം-രാജാവ് എന്നത് തായ്‌ലാനിന്റെ അനൗദ്യോഗിക മുദ്രാവാക്യമാണ്.[1] ചുവന്ന നിറം ഭൂമിയെയും അതിലെ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. വെള്ള നിറം മതങ്ങളെയാണ് സൂചിപ്പിക്കുന്നത്. നീല നിറം തായ്‌ലന്റിലെ രാജവംശത്തെ സൂചിപ്പിക്കുന്നു. രാമ ആറാമന്റെ ഭാഗ്യനിറമായിരുന്നു നീല. ഈ കൊടി ദേശീയപതാകയായി സ്വീകരിച്ച വർഷം (1917) ജൂലൈ മാസം തായ്‌ലാന്റ് ‌ജർമനിയോട് യുദ്ധം പ്രഖ്യാപിച്ചു. ഇക്കാരണത്താൽ ഈ നിറങ്ങൾ ബ്രിട്ടന്റെയും, ഫ്രാൻസിന്റെയും, റഷ്യയുടെയും അമേരിക്കയുടെയും കൊടികളിലുമുണ്ട് എന്നത് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.[2]

രൂപകൽപ്പന

ഫ്ലാഗ് ആക്റ്റ് BE 2522 (1979 CE)[3] ദേശീയ പതാകയുടെ രൂപം എ‌ങ്ങനെയായിരിക്കണം എന്ന് നിഷ്കർഷിക്കുന്നു. "ആറ് ഭാഗം വീതിയും ഒൻപത് ഭാഗം നീളവുമുള്ള ഒരു ദീർഘചതുരമാണ് കൊടിയുടെ ആകൃതി. ഇതിന്റെ നീളം മുഴുവൻ വരുന്ന തരത്തിൽ അഞ്ച് തിരശ്ചീനമായ നാടകളുണ്ടായിരിക്കും. നടുക്ക് രണ്ടുഭാഗം വീതിയുള്ള ഒരു നീല നാട, ഇതിന് ഇരുവശവുമായി ഓരോ ഭാഗം വീതിയുള്ള രണ്ട് വെള്ള നാടകൾ, അതിന് ഇരുവശവുമായി ഓരോ ഭാഗം വീതിയുള്ള രണ്ട് ചുവന്ന നാടകൾ എന്നിങ്ങനെയാണുള്ളത്. ഈ ദേശീയ പതാക ത്രൈരങ്ക എന്നും അറിയപ്പെടും." [4]

തായ്‌ലാന്റ് ദേശീയപതാകയുടെ കൺസ്ട്രക്ഷൻ ഷീറ്റ്

2010 മേയ് 7-ആം തീയതി നാഷണൽ ഐഡന്റിറ്റി ഓഫീസിൽ നടന്ന ഒരു കൺവെൻഷനിൽ പതാകയുടെ നിറങ്ങൾ കൃത്യമായി എന്തായിരിക്കണം എന്ന് തീരുമാനിക്കപ്പെട്ടു. സ്വീകരിച്ച നിറങ്ങളുടെ മുൻസെൽ മൂല്യം: ചുവപ്പ് നിറത്തിന് 5R4/12, നീല നിറത്തിന് 7.5PB2/4 എന്നിങ്ങനെയാണ്.[5]

ചരിത്രം

ഒന്നാം ലോകമഹായുദ്ധസമയത്തെ സയാമീസ് എക്സ്പെഡിഷണറി ഫോഴ്സ് സയാമീസ് ത്രിവർണ്ണ പതാകയുമായി 1919-ൽ പാരീസിൽ
തായ്‌ലാന്റിന്റെ ദേശീയപതാക

സയാം രാജ്യത്തിന്റെ ചരിത്രത്തിൽ അവർ ആദ്യമായി ഉപയോഗിച്ചിരുന്ന പതാക ഒരു ചുവന്ന പതാകയയിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നു. സയാം രാജാവ് നരായ്‌യുടെ (1656–1688) കാലത്താണ് ദേശീയപതാക ആദ്യമായി ഉപയോഗിക്കപ്പെട്ടത്. തായ്‌ലാന്റിന്റെ നാവിക പതാകകൾ പിൽക്കാലത്ത് വിവിധ അടയാളങ്ങൾ ഒരു ചുവന്ന പശ്ചാത്തലത്തിൽ ഉപയോഗിച്ചിരുന്നു. വെളുത്ത ചക്രം (ഹിന്ദു ദൈവമായ വിഷ്ണുവിന്റെ സുദർശന ചക്രമാണിത്. ഇത് ചക്രി രാജവംശത്തിന്റെ മുദ്രയുമായിരുന്നു), വെളുത്ത ചക്രത്തിനകത്തുവരുന്ന വെള്ളാന എന്നീ അടയാളങ്ങൾ ചുവന്ന പശ്ചാത്തലത്തിനകത്ത് വരുന്ന പതാകകൾ നാവികസേന ഉപയോഗിച്ചിരുന്നു.

ഔദ്യോഗികമായി ആദ്യത്തെ ദേശീയപതാക 1855-ൽ മോങ്‌കുട് രാജാവാണ് (രാമ നാലാമൻ) സ്വീകരിച്ചത്. ഈ പതാകയിൽ ചുവന്ന പശ്ചാത്തലത്തിൽ ഒരു വെളുത്ത ആന കൊടിയുടെ സ്തംഭത്തിന് അഭിമുഖമായി നിൽക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്. ചുവന്ന നിറം മാത്രമുള്ള പതാക അന്താരാഷ്ട്ര ബന്ധങ്ങൾക്കുപയോഗിക്കാൻ യോഗ്യമല്ലാതിരുന്നതുകൊണ്ടാണ് 1855-ൽ പതാകയിൽ വെള്ളാനയെ ഉൾപ്പെടുത്തിയത്.

1916-ൽ വെള്ളാന രാജകീയ വിഭൂഷകളോടെ നിൽക്കുന്നതായി ദേശീയ പതാക പരിഷ്കരിച്ചു. 1917-ൽ ഇന്ന് നിലവിലുള്ള രൂപം സ്വീകരിച്ചു. മദ്ധ്യത്തിലുള്ള നിറം വെളിയിലുള്ള ചുവന്ന നിറം തന്നെയായി വരുന്ന തരത്തിലുള്ള പതാക സിവിൽ ആവശ്യങ്ങൾക്കുള്ള പതാകയായും ഇതോടൊപ്പം തന്നെ സ്വീകരിക്കുകയുണ്ടായി. ഒരു വെള്ളപ്പൊക്കത്തിനിടയിൽ ദേശീയ പതാക തലകീഴായി തൂങ്ങിക്കിടക്കുന്നത് വജിരവധ് രാജാവ് (രാമ ആറാമൻ) കാണാനിടയായി എന്നും തന്റെ രാജ്യത്തിന്റെ പതാക തലകീഴായി പറക്കുന്ന സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനാണ് പുതിയ തരം പതാക അദ്ദേഹം സൃഷ്ടിച്ചതെന്നും ഒരു വിശ്വാസമുണ്ട്. ഇതിന് ശേഷം 1917-ൽ മദ്ധ്യത്തിലുള്ള നിറം കടും നീല നിറമാക്കി മാറ്റി (ഇൻഡിഗോയോട് സാദൃശ്യമുള്ള നിറം). ശനിയാഴ്ചകൾക്ക് നല്ല നിറമാണ് ഇതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. വജിരവുധ് രാജാവ് ജനിച്ച ദിവസം ഒരു ശനിയാഴ്ചയായിരുന്നു. ഒന്നാം ലോകമ‌ഹായുദ്ധത്തിലെ സഖ്യകക്ഷികൾക്ക് പിന്തുണ എന്ന നിലയ്ക്കാണ് ഈ നീല നിറം സ്വീകരി‌ച്ചത് എന്ന് മറ്റൊരു പക്ഷമുണ്ട്. മറ്റു‌ള്ള സഖ്യകക്ഷിക‌ളുടെ ദേശീയപതാകകൾക്കും നീല-ചുവപ്പ്-വെളുപ്പ് നിറങ്ങളാണുണ്ടായിരുന്നത്.

തീയതികൾ

കൊടിതിയതിഉപയോഗംവിശദീകരണം
c.1700–c.1790 ആയുധയ രാജ്യത്തിന്റെയും തോൺബുരി രാജ്യത്തിന്റെയും കാലത്തെ ദേശീയമുദ്രചുവന്ന ദീർഘചതുരമായ കൊടി.
c.1790–1855 1855 -ന് മുൻപ് സിവിൽ ആവശ്യങ്ങൾക്കുള്ളത്
c.1790–c.1820 രാമ ഒന്നാമന്റെ ദേശീയവും നാവികവുമായ പതാകചുവന്ന കൊടിയും ഒരു വെളുത്ത ചക്രവും.
c.1820–1855 രാമ രണ്ടാമൻ നടപ്പിലാക്കിയത്ചക്രത്തിനകത്തായി ചുവന്ന കൊടിയും വെള്ളാനയും.
1855–1893 രാമ നാലാമന്റെ ഉത്തരവനുസരിച്ച് സ്വീകരിച്ച പതാകചുവന്ന പശ്ചാത്തലത്തിന് മദ്ധ്യത്തിലായി ഒരു വെള്ളാന സ്തംഭത്തിനുനേർക്ക് തിരിഞ്ഞ് നിൽക്കുന്നു.[6] (ആനക്കൊടി).
1893–1916 1916 വരെ സിവിൽ ആവശ്യങ്ങൾക്കുള്ള പതാക
1893–1898 ദേശീയപതാകയും നാവികപതാകയുംചുവന്ന പശ്ചാത്തലത്തിൽ വെള്ളാന സ്തംഭത്തിന് നേർ‌ക്ക് തിരിഞ്ഞ് നിൽക്കുന്നു.
1898–1912 ദേശീയപതാകയും നാവികപതാകയും
1912–1917 രാമ ആറാമന്റെ ഉത്തരവനുസരിച്ച് പുറത്തിറക്കിയ ദേശീയപതാക
1917 സിവിൽ പതാകചുവന്ന പതാക. വെളുത്ത നിറത്തിൽ തിരശ്ചീനമായി രണ്ട് വരകൾ മുകളിൽ നിന്നും കീഴെ നിന്നും ആറിലൊന്ന് ഭാഗം ദൂരെ
1917–മുതൽ ദേശീയപതാകയും സിവിൽ പതാകയുംതിരശ്ചീനമായി മൂന്നിലൊന്ന് ഭാഗം വീതിയുള്ള നീല വര ആറിലൊന്ന് ഭാഗം വീതിയുള്ള രണ്ട് വെളുത്ത വരകൾക്കും ആറിലൊന്ന് ഭാഗം വീതിയുള്ള രണ്ട് ചുവന്ന വരകൾക്കും നടുവിൽ.

നാവിക പതാകകൾ

Naval ensign of Thailand
Naval jack of Thailand

രാജകീയ തായ് നാവികസേനയുടെ നാവിക പതാക ദേശീയപതാകയുടെ നടുവിൽ ഒരു ചുവന്ന വൃത്തത്തോട് കൂടിയതാണ്. ഈ ചുവന്ന വൃത്തം മുകളിലും താഴെയും ചുവന്ന നിറത്തിലുള്ള വരകൾ വരെ എത്തുന്നു. വൃത്തത്തിനുള്ളിൽ സ്തംഭത്തിന് അഭിമുഖമായി ഒരു വെള്ളാന നിൽക്കുന്നുണ്ട്. തായ് നാവികസേനയുടെ മുദ്ര ദേശീയപതാ‌കയ്ക്കുള്ളിൽ ഒട്ടിച്ച രൂപമാണ് നാവികപതാകയ്ക്കുള്ളത്. ഈ രണ്ടു പതാകകളും 1917-ലാണ് സ്വീകരിച്ചത്.

സാമ്യമുള്ള പതാകകൾ

ഇതും കാണുക

  • തായ് പതാകകളുടെ പട്ടിക
  • തായ്‌ലാന്റിന്റെ രാജ പതാക
  • തായ്‌ലാന്റിന്റെ രാജ പതാകകൾ
  • തായ്‌ലാന്റിന്റെ സൈനിക പതാകകൾ

സ്രോതസ്സുകൾ

  • Macharoen, Chawingam (2002). Thong Thai Laem 1. Bangkok. ISBN 974-419-454-5.{{cite book}}: CS1 maint: location missing publisher (link)

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikisource
Thai വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
History of Thai Flags by Prince Damrong
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്