ദക്ഷിണ ചൈനാക്കടൽ

കടൽ

ശാന്തസമുദ്രത്തിന്റെ ഭാഗമാണ് ദക്ഷിണ ചൈനാക്കടൽ . സിംഗപ്പൂരും മലാക്ക കടലിടുക്കും മുതൽ തായ്‌വാൻ കടലിടുക്ക് വരെ 3,500,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. തിരക്കേറിയ കപ്പൽ ഗതാഗതത്തിന് പേരുകേട്ടതാണ് ഈ സമുദ്രം. അടിത്തട്ടിൽ ഉള്ള വൻ പെട്രോളിയം നിക്ഷേപവും [1] ഈ സമുദ്രത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു .

ദക്ഷിണ ചൈനാക്കടൽ
The northeastern portion of the South China Sea
Chinese name
Traditional Chinese南海
Simplified Chinese南海
Hanyu PinyinNán Hǎi
Literal meaningSouth Sea
Alternative Chinese name
Traditional Chinese南中國海
Simplified Chinese南中国海
Hanyu PinyinNán Zhōngguó Hǎi
Literal meaningSouth China Sea
Vietnamese name
VietnameseBiển Đông
Chữ Nôm
Literal meaningEast Sea
Thai name
Thaiทะเลจีนใต้
[tʰáʔlēː tɕīːnáʔ tɑ̂i]
(South China Sea)
Japanese name
Kanji南支那海 or 南シナ海 (literally "South Shina Sea")
Hiraganaみなみシナかい
Malay name
MalayLaut Cina Selatan
(South China Sea)
Indonesian name
IndonesianLaut Cina Selatan /
Laut Tiongkok Selatan
(South China Sea)
Filipino name
TagalogDagat Timog Tsina
(South China Sea)
Dagat Luzon
(Luzon Sea)
Dagat Kanlurang Pilipinas
(West Philippine Sea)
Portuguese name
PortugueseMar da China Meridional
(South China Sea)
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

ഈ സമുദ്രം സ്ഥിതിചെയ്യുന്നത്


ഇവിടെ നൂറോളം ചെറുദ്വീപുകൾ കാണാം. മിക്കവാറും ജനവാസമില്ലാത്ത ഈ ദ്വീപുകളെ സംബന്ധിച്ചു പല രാജ്യങ്ങളും അവകാശത്തർക്കത്തിലാണ് .

പേരുകൾ

ഇംഗ്ലീഷ് ഭാഷയിൽ ഇത് സൌത്ത് ചൈനാ സീ [ South China Sea ] എന്നാണു പൊതുവേ അറിയപ്പെടുന്നത്. മറ്റു രാജ്യങ്ങളിൽ തനതായ പേരുകളും ഈ സമുദ്രത്തിനുണ്ട്.പണ്ടുകാലത്ത് തന്നെ യൂറോപ്പിൽ നിന്ന് ചൈനയിലേക്കുള്ള നാവികയാത്ര ഈ സമുദ്രത്തിലൂടെ ആയതിനാൽ സൗത്ത് ചൈനാ കടൽ എന്ന പേര് ഇംഗ്ലീഷ് നാവികർക്ക് പരിചിതമായി.പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാർ ഈ കടലിനെ ചൈനാ കടൽ എന്ന് വിളിച്ചിരുന്നു. (Mar da China) . ഇന്റർ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ദക്ഷിണ ചൈനാക്കടൽ എന്ന പേരുതന്നെ പരാമർശിക്കുന്നു. ( Nai Hai ) . ഈ സമുദ്രത്തിന്റെ ആദ്യ ചൈനീസ് നാമം നാൻഫാങ്ങ് ഹൈ എന്നായിരുന്നു.(Nanfang Hai (Chinese: 南方海; pinyin: Nánfāng Hǎi; literally "Southern Sea" ) .

ദക്ഷിണ പൂർവേഷ്യയിൽ ഇത് ഒരു കാലത്ത് ചമ്പാ കടൽ എന്നും അറിയപ്പെട്ടിരുന്നു.പതിനാറാം നൂറ്റാണ്ടിനു മുൻപ് ഇന്നത്തെ വിയറ്റ്നാമിനു ചുറ്റുമുണ്ടായിരുന്ന നാവിക സാമ്രാജ്യമായിരുന്ന ചമ്പാ സാമ്രാജ്യത്തിന്റെ പേരിലായിരുന്നു അത്.രണ്ടാം ലോക മഹായുദ്ധ സമയത്ത് ഈ സമുദ്രത്തിന്റെ ഭൂരിഭാഗവും ജപ്പാൻ നാവിക സേനയുടെ അധീനതയിലായിരുന്നു ജപ്പാൻകാർ ഇതിനെ മിനാമി ഷിനാ കായ് എന്ന് പരാമർശിച്ചിരുന്നു .ചൈനയിൽ ഇത് തെക്കൻ കടലും ( "South Sea", 南海 Nánhǎi ) , വിയറ്റ്നാമിൽ കിഴക്കൻ കടലുമാണ് .( "East Sea", Biển Đông ) .[2][3][4]

ഭൂമിശാസ്ത്രം

ഈ സമുദ്രം അതിരായി ചൈന ,തായ്‌വാൻ,ഫിലിപ്പീൻസ്,മലേഷ്യ . ബ്രൂണൈ, ഇന്തോനേഷ്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളുണ്ട്.ഈ സമുദ്രത്തിലേക്ക് വരുന്ന ചൈനയിലെ പ്രധാന നദികൾ , പേൾ നദി , മിൻ നദി , ജിയുലൊങ്ങ് നദി എന്നിവയാണ്. വിയറ്റ്നാമിലെ ചുവന്ന നദിയും ദക്ഷിണ ചൈനാ കടലിലേക്കാണ് പതിക്കുന്നത്.

ഭൂവിജ്ഞാനീയം

മുങ്ങിപ്പോയ ഒരു വൻകരത്തട്ടിനു മീതെയാണ് ഈ സമുദ്രം. ഹിമയുഗ കാലഘട്ടത്തിൽ സമുദ്ര നിരപ്പ്‌ വളരെ താഴെ ആയിരുന്നു. ആ കാലത്ത് ബോർണിയോ ഏഷ്യൻ ഭൂഖണ്ഡത്തിലായിരുന്നു. ഏകദേശം 30 മില്യൺ വർഷങ്ങൾക്കു മുന്പാണ് ഈ സമുദ്രത്തിന്റെ അടിത്തറ ഇന്ന് കാണുന്ന രൂപത്തിൽ ആയതു എന്ന് വിശ്വസിക്കപ്പെടുന്നു.[5]

അവലംബം

Further reading

External links

"https:https://www.search.com.vn/wiki/index.php?lang=ml&q=ദക്ഷിണ_ചൈനാക്കടൽ&oldid=3970269" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്