നിക്കോഷ്യ

സൈപ്രസ്ൻറെ തലസ്ഥാനവും പ്രധാന വാണിജ്യ കേന്ദ്രവുമാണ് നിക്കോഷ്യ ((/ˌnɪkəˈsiːə/ nik-ə-see-ə; Greek: Λευκωσία [lefkoˈsi.a]; Turkish: Lefkoşa [lefˈkoʃa]) പെഡിയോസ് നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.[3]

Nicosia

Λευκωσία (Greek)
Lefkoşa  (Turkish)
From upper left: Nicosia city skyline, Ledra Street at night, courtyard of Nicosian houses, Venetian walls of Nicosia, a Nicosian door in the old town, the Buyuk Han, a quiet neighbourhood in the old town, Venetian houses, Nicosia Christmas fair, Makariou Avenue at night
From upper left: Nicosia city skyline, Ledra Street at night, courtyard of Nicosian houses, Venetian walls of Nicosia, a Nicosian door in the old town, the Buyuk Han, a quiet neighbourhood in the old town, Venetian houses, Nicosia Christmas fair, Makariou Avenue at night
പതാക Nicosia
Flag
Official seal of Nicosia
Seal
Claimed byRepublic of Cyprus (internationally recognized)
Northern Cyprus (the northern part, recognized only by Turkey)
Administered by 
 • South
 • North
Republic of Cyprus
Northern Cyprus
Cypriot DistrictNicosia
ഭരണസമ്പ്രദായം
 • Cypriot MayorConstantinos Yiorkadjis (Ind.)
 • Turkish Cypriot MayorMehmet Harmancı (TDP)
ഉയരം
220 മീ(720 അടി)
ജനസംഖ്യ
 (2011)[1][2]
 • CitySouth: 55,014
North: 61,378
 • മെട്രോപ്രദേശം
South: 239,277
North: 82,539
 The south's metro includes the municipalities of Nicosia (south), Agios Dometios, Egkomi, Strovolos, Aglantzia, Lakatameia, Anthoupolis, Latsia and Yeri. The north's includes North Nicosia, Gönyeli, Gerolakkos and Kanli.
Demonym(s)Nicosian
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Post code
1010–1107
ഏരിയ കോഡ്+357 22
ISO കോഡ്CY-01
വെബ്സൈറ്റ് Nicosia Municipality

4,500 വർഷങ്ങൾക്ക് മുൻപ് വരെ ഈ നഗരത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നു. പത്താം നൂറ്റാണ്ട് മുതൽ സൈപ്രസിന്റെ തലസ്ഥാനമായിരുന്നു ഇവിടം. 1963 ൽ ഉണ്ടായ ഒരു സാമുദായിക ലഹളയ്ക്ക് ശേഷം നിക്കോഷ്യ സതേൺ ഗ്രീക്ക് സൈപ്രിയോട്ട് , നോർതേൺ ടർക്കിഷ് സൈപ്രിയോട്ട് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.ഇന്ന് ഈ നഗരത്തിന്റെ വടക്ക് ഭാഗം നോർതേൺ സൈപ്രസ് എന്ന സ്വയം പ്രഖ്യാപിത രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്‌. നോർതേൺ സൈപ്രസ് നെ ഇന്ന് തുർക്കി മാത്രമാണ് പ്രത്യേക രാജ്യം ആയി അംഗീകരിച്ചിട്ടുള്ളത്

2012ൽ ഈ നഗരം ലോകത്തിലെ ഏറ്റവും ധനികമായ അഞ്ചാമത്തെ നഗരം ആയി തിരഞ്ഞെടുത്തു.[4]

ചരിത്രം

പുരാതന ചരിത്രം

വെങ്കലയുഗത്തിന്റെ ആരംഭം മുതൽ (2500 ബി.സി.) തുടർച്ചയായി ഈ നഗരത്തിൽ മനുഷ്യവാസം ഉണ്ട്. മേസോറിയ സമതലത്തിലാണ് ആദ്യകാല ജനപദങ്ങൾ ഉണ്ടായത്. [5] ആദ്യകാലത്ത് ലെദ്ര (Ledra) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ട്രോജൻ യുദ്ധത്തിനു ശേഷം അക്കീയർ സൈപ്രസിൽ പന്ത്രണ്ട് സാമ്രാജ്യങ്ങൾ ഉണ്ടാക്കി എന്നു കരുതപ്പെടുന്നു. ബി.സി. 330 കാലഘട്ടത്തിൽ അപ്രധാന നഗരമായിരുന്നു ഇവിടം. [6] ബി.സി. 300 - 200 കാലഘട്ടത്തിൽ ടോളമി ഒന്നാമന്റെ മകനായ ലെയൂക്കസ് ഈ നഗരം പുനർ നിർമ്മിച്ചു .".[7][8][9] ആ സമയങ്ങളിൽ ഇവിടത്തെ പ്രധാന വരുമാന മാർഗ്ഗം കൃഷി ആയിരുന്നു. ആ സമയത്ത് സൈപ്രസിലെ മറ്റു നഗരങ്ങൾക്ക് വാണിജ്യത്തിലൂടെ ലെദ്രയേക്കാൾ മികച്ച പുരോഗതി ഉണ്ടായിരുന്നു.[10]

റോമൻ,ബൈസാന്ത്യൻ കാലഘട്ടം

ബൈസാന്ത്യൻ കാലഘട്ടത്തിൽ ഈ നഗരം ലെയുക്കൊഷ്യ(Λευκουσία (Leukousia)) , കല്ലെനികെസിസ് ( Λευκουσία (Leukousia)) എന്നീ പേരുകളിൽ അറിയപ്പെട്ടു. AD നാലാം നൂറ്റാണ്ടിൽ ഈ നഗരം ബിഷപ്പ് സെന്റ്‌ ട്രൈഫിലിയസ് ൻറെ ആസ്ഥാനമായി.[11] 965 ൽ സൈപ്രസ് സാമ്രാജ്യത്തിന്റെ ഭാഗമായതോടെ നിക്കോഷ്യ സൈപ്രസിന്റെ തലസ്ഥാനമായി മാറി. തീരപ്രദേശങ്ങളിൽ നിന്നും അകന്നു സ്ഥിതി ചെയ്യുന്നതിനാൽ മറ്റു നഗരങ്ങളെക്കാൾ സുരക്ഷിതം ആയിരുന്നു നിക്കോഷ്യ. അതിനാൽ തന്നെ സൈപ്രസ് ന്റെ തലസ്ഥാനമായി ഇന്ന് വരെ നിക്കോഷ്യ നിലകൊള്ളുന്നു. അവസാനത്തെ ബൈസന്റൈൻ ഗവർണ്ണർ ആയിരുന്ന ഐസാക് കോംനെയോസ് , സൈപ്രസിന്റെ ചക്രവർത്തിയായി സ്വയം അവരോധിക്കുകയും 1183 -1191 കാലഘട്ടത്തിൽ സൈപ്രസ് ഭരിക്കുകയും ചെയ്തു.[12]

മധ്യകാലഘട്ടം

സെലിമിയെ മോസ്ക്,ആദ്യകാലത്ത് കത്തീഡ്രൽ ഓഫ് സെൻറ് സോഫി,ഗോഥിക് വാസ്തുവിദ്യ

1187 ൽ ഇംഗ്ലണ്ടിലെ റിച്ചാർഡ്ഒന്നാമൻ രാജാവ് , ഐസാക്ക് കോംനെയോസിനെ തോൽപ്പിച്ചു[13] . അദ്ദേഹം നിക്കോഷ്യ നഗരത്തെ നൈറ്റ്സ് ടെമ്പ്ളാർ എന്ന ക്രൈസ്തവ സൈനിക സംഘടനയ്ക്ക് നൽകി. 1192 മുതൽ 1489 വരെ ഇവിടെ ഫ്രാങ്കിഷ് ഭരണം നിലനിന്നു. ഈ ഫ്രഞ്ച് ഭരണകാലത്താണ് ഇവിടെ ഗോഥിക് ശൈലിയിൽ ഉള്ള സെന്റ്‌ സോഫിയ കത്തീഡ്രൽ നിർമിച്ചത്. 1374 ൽ ജനോവൻ സൈന്യവും 1426 ൽ ഈജിപ്ത്തിലെ മാമെലൂക്ക് സൈന്യവും നിക്കോഷ്യ ആക്രമിച്ചു.

ഓട്ടോമൻ ഭരണകാലം

1570 ജൂലൈ ഒന്നിന് ഓട്ടോമൻ തുർക്കികൾ സൈപ്രസ് ആക്രമിച്ചു. തുടർന്നു വന്ന ഭരണ കാലത്ത് ലാറ്റിൻ കത്തോലിക്കാ പള്ളികൾ എല്ലാം മുസ്ലീം പള്ളികൾ ആക്കി മാറ്റി. [14] പുതുതായി വന്ന തുർക്കി ജനതയും സൈപ്രസിലെ ഗ്രീക്ക് ജനതയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നു, ഗ്രീക്ക് സൈപ്രിയോട്ടുകൾ നിക്കൊഷ്യയുടെ തെക്ക് ഭാഗത്താണ് അധിവസിച്ചത്. അവിടെ അവർ ആർച്ച്‌ബിഷോപ്രിക് ഓർത്തഡോക്സ് പള്ളി നിർമ്മിച്ചു. നിക്കൊഷ്യയിലെ ന്യൂനപക്ഷ ജനതയായ അർമേനിയരും ലാറ്റിൻ ജനതയും നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പാഫോസ് ഗെയ്റ്റ്ൽ താമസിക്കാൻ തുടങ്ങി.[15]

ബ്രിട്ടീഷ് ഭരണകാലം

1878 ജൂലൈ അഞ്ച് മുതൽ നിക്കോഷ്യ ബ്രിട്ടൻറെ അധീനതയിലായി. 1955 ൽ ഗ്രീക്ക് സൈപ്രിയോട്ടുകളുടെ സഹായത്തോടെ സൈപ്രസിനെ ഗ്രീസിന്റെ ഭാഗമാക്കുവാൻ വേണ്ടി സായുധ വിപ്ലവം നടന്നു. EOKA എന്ന ഗ്രീക്ക് സൈപ്രിയോട്ട് സംഘടനയായിരുന്നു ഇതിനു നേതൃത്വം വഹിച്ചത്.[16][17] എങ്കിലും ഗ്രീസുമായി ചേരുന്നത്തിനു പകരം 1960 ൽ സൈപ്രസ് ഒരു സ്വതന്ത്ര രാജ്യം ആയി. ഈ കാലഘട്ടത്തിൽ നിക്കൊഷ്യയിൽ ബ്രിട്ടീഷ് ഭരണത്തിനു എതിരെ രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങൾ നടന്നു.

സ്വാതന്ത്ര്യവും വിഭജനവും

1960 ൽ നിക്കോഷ്യ സ്വതന്ത്ര സൈപ്രസിന്റെ തലസ്ഥാനമായി. ഗ്രീക്ക് സൈപ്രിയോട്ടുകളും തുർക്കിക്ക് സൈപ്രിയോട്ടുകളും തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങളുടെ ഫലമായി 1983ൽ സൈപ്രസിന്റെ 37% പ്രദേശം തുർക്കിക്ക് സൈപ്രിയോട്ടുകൾ പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചു. നിക്കൊഷ്യക്ക് വടക്ക് ഭാഗമായിരുന്നു അങ്ങനെ ഉണ്ടായ തുർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ്. [18]ഈ പ്രദേശത്തെ ഇന്നും തുർക്കി മാത്രമാണ് പ്രത്യേക രാജ്യം ആയി അംഗീകരിക്കുന്നത് . തെക്കും വടക്കും ആയി വിഭജിക്കപ്പെട്ട നിക്കോഷ്യയെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് 2003 ഏപ്രിലിൽ ലെദ്ര പാലസ് ക്രോസിംഗ് തുറന്നു. തുടർന്ൻ അയിയോസ് ഡോമേറ്റിയോസ് ക്രോസിംഗ് 2003 മേയ് മാസത്തിലും തുറന്നു. 2008 ഏപ്രിൽ മൂന്നിന് ലെദ്ര സ്റ്റ്രീറ്റ് ക്രോസ്സിങ്ങും തുറന്നു.[19]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നിക്കോഷ്യ&oldid=4018489" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്