നെബ്രാസ്ക

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

നെബ്രാസ്ക അമേരിക്കൻ ഐക്യനാടുകളിലെ മഹാസമതലത്തിലും മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന് ഒരു സംസ്ഥാനമാണ്. ലിങ്കൺ ആണ് തലസ്ഥാനം. മിസോറി നദീതീരത്തുള്ള ഒമഹയാണ് ഏറ്റവും വലിയ നഗരം. ഒരിക്കൽ മഹാ അമേരിക്കൻ മരുഭൂമിയുടെ ഭാഗമായി കണക്കാക്കിയിരുന്നു. ഇപ്പോൾ അമേരിക്കയിൽ കൃഷിയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണിത്. വടക്ക് ഭാഗത്ത് സൗത്ത് ഡകോട്ട, മിസോറി നദിയ്ക്ക് ഇരുവശത്തുമായി കിഴക്ക് അയോവയും തെക്കുകിഴക്കായ മിസോറിയും, തെക്ക് കൻസാസ്, തെക്കുപടിഞ്ഞാറൻ ഭാഗത്ത് കൊളറാഡോ, പടിഞ്ഞാറ് വയോമിംഗ് എന്നിവയാണ് സംസ്ഥാനത്തിന്റെ അതിരുകൾ. സംസ്ഥാനത്തിന്റെ വിസ്തീർണ്ണം 77,220 ചതുരശ്രമൈലാണ് (200,000 ചതുരശ്ര കിലോമീറ്റർ). ഏകദേശം 1.9 മില്യൺ ആളുകൾ ഇവിടെ വസിക്കുന്നു.

സ്റ്റേറ്റ് ഓഫ് നെബ്രാസ്ക
Flag of NebraskaState seal of Nebraska
കൊടിചിഹ്നം
വിളിപ്പേരുകൾ: Cornhusker State
ആപ്തവാക്യം: Equality before the law
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Nebraska അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Nebraska അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾEnglish
നാട്ടുകാരുടെ വിളിപ്പേര്Nebraskan
തലസ്ഥാനംLincoln
ഏറ്റവും വലിയ നഗരംOmaha
ഏറ്റവും വലിയ മെട്രോ പ്രദേശംOmaha–Council Bluffs
വിസ്തീർണ്ണം യു.എസിൽ 16th സ്ഥാനം
 - മൊത്തം77,358 ച. മൈൽ
(200,365 ച.കി.മീ.)
 - വീതി210 മൈൽ (340 കി.മീ.)
 - നീളം430 മൈൽ (690 കി.മീ.)
 - % വെള്ളം0.7
 - അക്ഷാംശം40° N to 43° N
 - രേഖാംശം95° 19' W to 104° 03' W
ജനസംഖ്യ യു.എസിൽ 37th സ്ഥാനം
 - മൊത്തം1,907,116 (2016 est.)[1]
 - സാന്ദ്രത24.6/ച. മൈൽ  (9.5/ച.കി.മീ.)
യു.എസിൽ 43rd സ്ഥാനം
 - ശരാശരി കുടുംബവരുമാനം $60,474[2] (18th)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലംPanorama Point[3][4]
5,424 അടി (1654 മീ.)
 - ശരാശരി2,600 അടി  (790 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംMissouri River at Kansas border[3][4]
840 അടി (256 മീ.)
രൂപീകരണം March 1, 1867 (37th)
ഗവർണ്ണർPete Ricketts (R)
ലെഫ്റ്റനന്റ് ഗവർണർMike Foley (R)
നിയമനിർമ്മാണസഭNebraska Legislature
 - ഉപരിസഭNone (unicameral)
 - അധോസഭNone (unicameral)
യു.എസ്. സെനറ്റർമാർDeb Fischer (R)
Ben Sasse (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾJeff Fortenberry (R)
Don Bacon (R)
Adrian Smith (R) (പട്ടിക)
സമയമേഖലകൾ 
 - Most of stateCentral: UTC −6/−5
 - PanhandleMountain: UTC −7/−6
ചുരുക്കെഴുത്തുകൾNE Neb., Nebr. US-NE
വെബ്സൈറ്റ്www.nebraska.gov

യൂറോപ്യൻ അധിനിവേശത്തിനു ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ഒമാഹ, മിസ്സൗറിയ, പോൻക, പാവ്നീ, ഒട്ടോയെ, ലക്കോട്ട (സിയോക്സ്) വിഭാഗത്തിലെ വിവിധശാഖകൾ തുടങ്ങിയ തദ്ദേശീയ അമേരിക്കൻ-ഇന്ത്യൻ ജനവിഭാഗങ്ങൾ ഈ പ്രദേശത്ത് അധിവസിച്ചുവന്നിരുന്നു. ലെവീസ് ആൻറ് ക്ലാർക്ക് പര്യവേക്ഷണകാലത്തെ അനേകം ചരിത്രപ്രാധാന്യമുള്ള വഴിത്താരകൾ ഈ സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു. നെബ്രാസ്ക 1867 ൽ അമേരിക്കൻ ഐക്യനാടുകളുടെ 37 ആമത്തെ സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിലെ നിയമസഭയിൽ ഏകസഭ മാത്രമുള്ളതും ഔദ്യോഗികമായി നിഷ്പക്ഷവുമായ ഒരേയൊരു സംസ്ഥാനമാണ് നെബ്രാസ്ക. നെബ്രാസ്ക സംസ്ഥാനത്ത് രണ്ട് പ്രധാന ഭൂപ്രദേശങ്ങളാണുള്ളത്: ഡിസ്സെക്റ്റഡ് ടിൽ പ്ലെയിൻസ്, മഹാസമതലം എന്നിവ. ഡിസെക്റ്റഡ് ടിൽസ് സമതലം മൊട്ടക്കുന്നുകൾ നിറഞ്ഞതും സംസ്ഥാനത്തെ വലിയ നഗരങ്ങളായ ഒമാഹ, ലിങ്കൺ എന്നിവ ഉൾപ്പെട്ടതുമാണ്. പടിഞ്ഞാറൻ നെബ്രാസ്കയുടെ ഭൂരിഭാഗവും മഹാസമതലത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഇവിടം മേച്ചിൽപ്പുറങ്ങൾക്കു പറ്റിയ വൃക്ഷരഹിതമായ പ്രയറികളാണ്. സംസ്ഥാനത്തിന് ഒരു വലിയ കാർഷിക മേഖലയുണ്ട്. ഗോമാംസം, പന്നിമാംസം, ചോളം, സോയാബീൻ എന്നിവയുടെ പ്രധാന ഉത്പാദകരാണ് നെബ്രാസ്ക സംസ്ഥാനം. വസന്തത്തിലും വേനലിലും തീക്ഷ്ണമായ ഇടിമിന്നലും ചുഴലിക്കൊടുങ്കാറ്റും സംഭവിക്കാറുണ്ട്, ചിലപ്പോൾ ശരത്കാലത്തും ഇതു സംഭവിക്കാം. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലും ചിനൂക്ക് വാതങ്ങൾ സംസ്ഥാനത്തെ ഊഷ്മാവ് കൂട്ടാറുണ്ട്.

അവലംബം

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1867 മാർച്ച് 1ൻ പ്രവേശിപ്പിച്ചു (37ആം)
പിൻഗാമി

41°30′N 100°00′W / 41.5°N 100°W / 41.5; -100

"https:https://www.search.com.vn/wiki/index.php?lang=ml&q=നെബ്രാസ്ക&oldid=3261710" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്