പാറോ ജില്ല

താഴ്വര, നദി, നഗരങ്ങൾ (ജനസംഖ്യ 20,000) എന്നിവ ഉൾപ്പെടുന്ന ഭൂട്ടാനിലെ ഒരു ജില്ലയാണ് പാറോ ജില്ല (Dzongkha: སྤ་རོ་རྫོང་ཁག་; Wylie: Spa-ro rdzong-khag), ഭൂട്ടാനിലെ ഏറ്റവും വലിയ ചരിത്രപരമായ താഴ്വരകളിലൊന്നാണിത്. വ്യാപാര വസ്തുക്കളും അധിനിവേശവും താഴ്വരയിലെ തലെക്കൽ ചുരം വഴി കടന്നു വന്നു, ഭൂട്ടാനീസ് ജില്ലയായ പാറോയുമായി അടുത്തുള്ള ടിബറ്റുമായി ഏറ്റവും അടുത്ത സാംസ്കാരിക ബന്ധം പുലർത്തുന്നു. പാറോയിലെ പ്രധാന ഭാഷ ദേശീയ ഭാഷയായ സോൻങ്ക ആണ്. പാറോ ജില്ലകളിൽ പത്തു ഗ്രാമ ബ്ലോക്കുകൾ ഉൾപ്പെടുന്നു.

Location of Paro dzongkhag within Bhutan
Town of Paro and Paro Dzong (September 2006)
Paro Airport
Dance of the Black Hats

പാറോ അന്താരാഷ്ട്ര വിമാനത്താവളം

ഭൂട്ടാനിലെ, ഏക അന്താരാഷ്ട്ര വിമാനത്താവളം പാറോവിലാണ് സ്ഥിതിചെയ്യുന്നത്. ഭൂട്ടാനിലെ നാല് എയർപോർട്ടുകളുടെ ഒരേയൊരു അന്താരാഷ്ട്ര വിമാനത്താവളം ആണ് പാറോ വിമാനത്താവളം (Paro Airport) (Dzongkha: སྤ་རོ་གནམ་ཐང༌ paro kanam thang) (IATA: PBH, ICAO: VQPR). പാറോയിൽ നിന്ന് 6 കി മീ (3.7 മൈ. 3.2 nmi) അകലെ ആഴമുള്ള താഴ്വരയിലെ പാറോ ചു നദീതീരത്താണ് ഇതു സ്ഥിതിചെയ്യുന്നത്. 5,500 മീറ്റർ (18,000 അടി) ഉയർന്ന കൊടുമുടികൾ ചുറ്റും സ്ഥിതിചെയ്യുന്നതിനാൽ ഇത് ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വിമാനത്താവളങ്ങളിൽ ഒന്നാണ്.[1] തിരഞ്ഞെടുത്ത പൈലറ്റുകളെ മാത്രം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ സർട്ടിഫൈ ചെയ്തിരിക്കുന്നു[2][3] പാറോയിൽ നിന്നും വിമാനങ്ങളിൽ വിദൂര ദൃശ്യം അനുവദനീയമാണ്. സൂര്യോദയത്തിൽ നിന്ന് സൂര്യാസ്തമയത്തിലേക്ക് പകലിന് ദൈർഘ്യമുള്ള സമയത്ത് ദൃശ്യ കാലാവസ്ഥാ പരിതഃസ്ഥിതികൾ മാത്രം നിയന്ത്രിക്കപ്പെടുന്നു.[4]2011 വരെ ഭൂട്ടാനിലെ ഏക വിമാനത്താവളം മാത്രമായിരുന്നു പാറോ എയർപോർട്ട്.[5] പാറോ നഗരത്തിൽ നിന്നും 6 കി.മീ (3.7 മൈൽ, 3.2 നോമി), തിംഫുവിൽ നിന്ന് 54 കി.മീ (34 mi; 29 nmi) പാറോ -തിംപു റോഡിലൂടെ വിമാനത്താവളത്തിൽ എത്താൻ കഴിയും.

ഭൂമിശാസ്ത്രം

പാറോ ജില്ല പടിഞ്ഞാറ് ഹാ ജില്ല വടക്ക് ടിബറ്റ്, കിഴക്ക് തിംഫു ജില്ല, തെക്ക് ഭാഗത്തെ ചുഖ ജില്ല എന്നിങ്ങനെ അതിർത്തി പങ്കിടുന്നു.

അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ

പാറോ ജില്ലകളിൽ 10 ഗ്രാമ ബ്ലോക്കുകൾ (അല്ലെങ്കിൽ ഗോവലുകൾ ) ഉണ്ട്: [6]

  • ഡോജാ ഗ്വോഗ് -2002-ൽ 106.1 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഗ്വോഗ് പ്രദേശത്ത് 21 ഗ്രാമങ്ങളും 327 വീടുകളും ഉണ്ടായിരുന്നു.[7]
  • ഡോപ്ശരി -2002-ൽ 36.7 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഗ്വോഗ് പ്രദേശത്ത് 24 ഗ്രാമങ്ങളും 299 വീടുകളും ഉണ്ടായിരുന്നു.[8]
  • ഡോട്ടേങ് ഗ്വോഗ് -2002-ൽ 193.1 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഗിയോഗ് പ്രദേശത്ത് എട്ട് ഗ്രാമങ്ങളും 143 വീടുകളും ഉണ്ടായിരുന്നു,[9]
  • ഹംഗ്രെൽ ഗ്ലോഗ് - 2002-ൽ, 3.6 ചതുരശ്ര കിലോമീറ്ററുള്ള പ്രദേശത്ത് 17 ഗ്രാമങ്ങളും 247 വീടുകളും ഉണ്ടായിരുന്നു.[10]
  • ലാംഗോങ്ങ് ഗ്വോഗ് - 2002-ൽ 48.8 ചതുരശ്ര കിലോമീറ്റർ സ്ഥലമുണ്ടായിരുന്നു. അതിൽ എട്ട് ഗ്രാമങ്ങളും 348 വീടുകളും ഉണ്ടായിരുന്നു.[11]
  • ലുംഗ്നി ഗ്വോഗ് - 2002-ൽ 59.7 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഗ്വോഗ്പ്രദേശത്ത് ഏഴ് ഗ്രാമങ്ങളും 265 വീടുകളും ഉണ്ടായിരുന്നു.[12]
  • നജ ഗ്വോഗ് -2002-ൽ 151.8 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്ത് ഗ്വോഗ്പ്രദേശത്ത് 13 ഗ്രാമങ്ങളും 355 വീടുകളും ഉണ്ടായിരുന്നു.[13]
  • ശാപാ ഗ്വോഗ് -2002-ൽ 76.4 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഗ്വോഗ് പ്രദേശത്തുണ്ട്. ഇതിൽ 8 ഛെവൊഗ്സ് 253 വീടുകളും ഉണ്ടായിരുന്നു.[14]
  • സെന്റോ ഗ്വോഗ് - 2002-ൽ, 575.1 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഗ്വോഗ് പ്രദേശത്ത് 14 ഗ്രാമങ്ങളും 332 വീടുകളും ഉണ്ടായിരുന്നു.[15]
  • വാങ്ചാങ്ങ് ഗ്വോഗ് - 2002-ൽ 34.2 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഗ്വോഗ് പ്രദേശത്തുണ്ട്. ഇതിൽ 7 ഛെവൊഗ്സ് 278 വീടുകളും ഉണ്ടായിരുന്നു.[16]

പരിസ്ഥിതി

നോർത്തേൺ പാറോ ജില്ലയിൽ (Doteng|ഡോട്ടേങ് ഗ്വോഗ്, സെന്റോ ഗ്വോഗ്) ഭൂട്ടാനിലെ രണ്ടാമത്തെ ദേശീയോദ്യാനമായ ജിഗ്മി ദോർജി നാഷണൽ പാർക്കിന്റെ ഭാഗവും അടുത്തുള്ള ഹാ ജില്ലയിലെ ടോർസ സ്ട്രിക്റ്റ് നാച്യർ റിസർവിലേക്ക് ബയോളജിക്കൽ കോറിഡോർ ബന്ധിപ്പിക്കുന്നു.[17]ജെഗ്മി ദോർജി വാൻഗ്ചാക്കിന്റെ പേരിലുള്ള ജിഗ്മേ ദോർജി നാഷണൽ പാർക്ക് (ജെ ഡി എൻ പി), ഭൂട്ടാന്റെ രണ്ടാമത്തെ വലിയ ദേശീയ ഉദ്യാനമാണ്.[18]ഏതാണ്ട് ഭൂരിഭാഗവും ഗാസ ജില്ലയിലും, തുംഫു ജില്ലയുടെ വടക്കൻ ഭാഗങ്ങളും, പറോ ജില്ലയിലും, പുനാക, വാങ്ഡു ഫോഡ്രംഗ് ജില്ലയിലും ആയി സ്ഥിതിചെയ്യുന്നു.[19]

സാംസ്ക്കാരിക പരിപാടികൾ

  • പാറോയുടെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങൾ:
  • ഭൂട്ടാനിലെ ജനങ്ങൾക്ക് ഏറ്റവും പ്രസിദ്ധമായ പുണ്യപുരാതനമായ സന്യാസി മഠം ആണ് തക്ത്ഷാങ് അഥവാ ടൈഗർസ് നെസ്റ്റ്. എട്ടാം നൂറ്റാണ്ടിലെ പ്രശസ്ത സന്യാസിയായ ഗുരു പദ്മസംഭവൻ ഇതിനെ ഒരു ധ്യാന ഗുഹയായി സ്ഥാപിച്ചു. പദ്മസംഭവൻ അവിടെയുണ്ടായിരുന്ന ഒരു ഭൂതത്തെ അടിച്ചമർത്തുകയും, അവസാനം ആ പ്രദേശത്തിന്റെ പ്രാദേശിക സംരക്ഷകനാകാൻ ഒരു പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.
  • സെൻട്രൽ ഭൂട്ടാനിലെ ഏഴാം നൂറ്റാണ്ടിലെ കിയ്ചു ലഖാങ്, ജംബേ ലഖാങ് എന്നിവ ഏറ്റവും പഴക്കമുള്ള ക്ഷേത്രം ആണ്.
  • താഴ്വരയുടെ മുകൾ ഭാഗത്ത്, ഡ്രൂക്ക്ഗീൽ ഡിസോങ്, ടിബറ്റുകാരെ ആക്രമിക്കുന്നതിൽ നിന്നും രക്ഷിക്കാൻ പണികഴിപ്പിച്ചതാണ്. എന്നാൽ 1950 കളിൽ തീപ്പിടുത്തമുണ്ടായി ഇത് നശിച്ചിരുന്നു.
  • വിനോദ സഞ്ചാരികളുടെ ഡോളർ വരവ് മൂലം, ഡ്സോങ്ഹാഗിലെ സിംഗിൾ മാർക്കറ്റിലെ പാറോ ടൗണും (ഭൂട്ടാനീസ് നിലവാരത്തിൽ നിന്ന്) അത് വളരുകയും ചെയ്യുന്നു.
  • ഡ്സോങ്ഹാഗിലെ ഭരണകേന്ദ്രം കൂടിയായ പാറോ ഡിസോങ് എന്നും അറിയപ്പെടുന്ന റിൻപങ് ഡിസോങ് വലിയ കോട്ട / ആശ്രമം ആണ്. ലിറ്റിൽ ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ പ്രദേശത്തിന് ചുറ്റുമായി ചിത്രീകരിച്ചിട്ടുണ്ട്.
  • ഭൂട്ടാനിലെ നാഷണൽ മ്യൂസിയം സന്ദർശകർക്ക് ഭൂട്ടാൻ സംസ്കാരത്തെക്കുറിച്ച് അറിയാൻ സഹായിക്കുന്നു.

സമ്പദ് വ്യവസ്ഥ

ഭൂട്ടാനിലെ ദേശീയ വിമാനക്കമ്പനിയായ ഡ്രൂക്ക് എയർ അതിൻറെ പ്രധാന ആസ്ഥാനമാണ് പാറോയിലുള്ളത്.[20]ഭൂട്ടാൻ രാജ്യത്തിന്റെ പതാകവാഹകരാണ് ഡ്രൂക്ക് - റോയൽ ഭൂട്ടാൻ എയർലൈൻസ്.[21]പാറോയുടെ പടിഞ്ഞാറൻ ഡ്സോങ്ഖാഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.[22] ഇത് 1981-ൽ സ്ഥാപിതമായി. പാറോ എയർപോർട്ടിൽ നിന്നും ഡ്രൂക്ക് എയർ തെക്കേ ഏഷ്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ പ്രദേശത്തും വളരെ ലളിതമായ ഷെഡ്യൂൾഡ് നെറ്റ്വർക്ക് പ്രവർത്തിക്കുന്നു. നിലവിൽ ആറു രാജ്യങ്ങളിൽ പന്ത്രണ്ട് കേന്ദ്രങ്ങളാണുള്ളത്.[23]

പാറോ ഇന്ത്യൻ മിലിട്ടറി ബേസ്

പാറോ ഇന്ത്യൻ കരസേനയുടെ അതിർത്തിക്ക് പുറത്ത് ഉള്ള രണ്ടാമത്തെ സൈനിക കേന്ദ്രമാണ്. ആദ്യത്തേത് താജിക്കിസ്ഥാനിലെ ഫാർക്ഹോർ എയർ ബേസ് ആണ്. ഇന്ത്യ പുനരുദ്ധരിച്ചിരുന്നെങ്കിലും ഐയ്നി എയർ ബേസിനെ കൈവശപ്പെടുത്തിയില്ല.[24]

ഇവയും കാണുക

  • ദംതാങ്
  • ഭൂട്ടാൻ ജില്ലകൾ
  • പറോ പ്രവിശ്യ

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പാറോ_ജില്ല&oldid=3971303" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്