പീഠം (നക്ഷത്രരാശി)



ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ പീഠം (Ara). ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. ഇംഗ്ലീഷ് നാമവും ചുരുക്കപ്പേരും ഒന്നുതന്നെയായ രണ്ട് ആധുനിക നക്ഷത്രരാശികളിൽ ഒന്നാണിത് (ചിങ്ങം (Leo) രാശിയാണ്‌ രണ്ടാമത്തേത്). രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ 48 രാശികൾ ഉൾപ്പെട്ടിരുന്ന നക്ഷത്രചാർട്ടിലും പീഠം ഉൾപ്പെട്ടിരുന്നു. ഓറഞ്ച് ഭീമൻ നക്ഷത്രമായ ബീറ്റ അരാ ആണ് ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. ഈ നക്ഷത്രത്തിന്റെ കേവലകാന്തിമാനം 2.85 ആണ്. ഏഴു നക്ഷത്രങ്ങൾക്ക് സ്വന്തമായി ഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സൂര്യനെ പോലെയുള്ള മ്യൂ അരാ എന്ന നക്ഷത്രത്തിന് നാല് ഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗ്ലീസ് 676 എന്ന ദ്വന്ദ്വനക്ഷത്രത്തിനും നാല് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

പീഠം (Ara)
പീഠം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
പീഠം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്:Ara
Genitive:Arae
ഖഗോളരേഖാംശം:17.39 h
അവനമനം:−53.58°
വിസ്തീർണ്ണം:237 ചതുരശ്ര ഡിഗ്രി.
 (63-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
7
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
18
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ:4
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
β Ara
 (2.9m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Gliese 674
 (14.8 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:0
ഉൽക്കവൃഷ്ടികൾ :None
സമീപമുള്ള
നക്ഷത്രരാശികൾ:
ദക്ഷിണ ത്രിഭുജം (Triangulum Australis)
വൃശ്ചികം (Scorpius)
സമാന്തരികം (Norma)
ദക്ഷിണ ത്രിഭുജം (Triangulum Australe)
സ്വർഗപതംഗം (Apus)
മയിൽ (Pavo)
കുഴൽത്തലയൻ (Telescopium)
അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ചരിത്രം

ഗ്രീക്ക് പുരാണങ്ങളിൽ ഈ ഗണത്തെ അൾത്താരയായാണ് വിവരിച്ചിട്ടുള്ളത്.[1] ഖഗോളത്തിന്റെ തെക്കെ അറ്റത്തു കിടക്കുന്ന നക്ഷത്രഗണങ്ങളിൽ ഒന്നായാണ് ടോളമി പീഠത്തെ ചിത്രീകരിച്ചിട്ടുള്ളത്.[2] ബിൽ.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് കവിയായിരുന്ന അരാറ്റസ് ഇതിനെ തെക്കൻ ചക്രവാളത്തോടു ചേർന്നു കിടക്കുന്ന നക്ഷത്രഗണമായാണ് വർണ്ണിച്ചിരിക്കുന്നത്. അൽമജസ്റ്റിൽ ഗാമ അരേയാണ് ഏറ്റവും തെക്കുള്ള നക്ഷത്രമായി ചിത്രീജരിച്ചിട്ടുള്ളത്. 1482ലെ ജൂലിയസ് ഹിജിനസ് മരത്തിൽ ചെയ്ത ഒരു റിലീഫ് പ്രിന്റിങ്ങിൽ ഭൂതങ്ങളാൽ ചുറ്റപ്പെട്ട ഒരു അൾത്താരയായി പീഠം നക്ഷത്രരാശി ചിത്രീകരിച്ചിട്ടുണ്ട്. കുന്തിരിക്കത്തിന്റെ പുക തെക്കോട്ടു പാറുന്നതായും കാണാം.[3] 1603ൽ ജൊഹാൻ ബെയർ കുന്തിരിക്കം പുകയുന്ന അൾത്താരയായാണ് ഈ നക്ഷത്രരാശിയെ ചിത്രീകരിച്ചിട്ടുള്ളത്. ഇതിന്റെ പുക തെക്കൻ ചക്രവാളത്തിലേക്ക് നീങ്ങുന്നതായാണ് കാണിച്ചിട്ടുള്ളത്. ഡച്ച് യൂറനോഗ്രാഫറായിരുന്ന വില്ലെം ബ്ലൗ വരച്ചത് അൾത്താരയും അതിനു മുന്നിലെ ബലിത്തറയിൽ കത്തുന്ന ഒരു മൃഗത്തേയും ചേർത്താണ്. മറ്റുള്ളവരുടെ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി ബ്ലൗവിന്റെ ചിത്രത്തിൽ പുക പറക്കുന്നത് വടക്കോട്ടാണ്. ചൈനക്കാർക്ക് ഇത് അസൂർ ഡ്രാഗൺ എന്ന വലിയൊരു ഗണത്തിന്റെ ഭാഗമാണ്. പീഠത്തിലെ അഞ്ചു നക്ഷത്രങ്ങളെ ചേർത്ത് അവർ ഗുയി(ആമ) എന്നും മൂന്നു നക്ഷത്രങ്ങളെ ചേർത്ത് ചൂ(ഉലക്ക) എന്നും വിളിക്കുന്നു.[4]

പ്രത്യേകതകൾ

237.2 ച.ഡിഗ്രിയാണ് ഇതിന്റെ പീഠത്തിന്റെ ആകെ വിസ്തീർണ്ണം. 88 ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 63ാം സ്ഥാനമാണ് പീഠത്തിനുള്ളത്.[5] ഈ രാശി തെക്കെ ഖഗോളാർദ്ധത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ട് 22° വടക്കെ രേഖാംശത്തിന് തെക്കുള്ളവർക്കാണ് ഇത് നന്നായി കാണാൻ കഴിയുക.[5] ഇതിന്റെ വടക്കുഭാഗത്ത് വൃശ്ചികം പടിഞ്ഞാറ് സമാന്തരികം, ദക്ഷിണ ത്രിഭുജം എന്നിവയും തെക്കുഭാഗത്ത് സ്വർഗപതംഗം കിഴക്ക് മയിൽ, കുഴൽത്തലയൻ എന്നീ രാശികൾ സ്ഥിതി ചെയ്യുന്നു. Ara എന്നാണ് അന്താരാഷ്ട്ര ജ്യോതിഃശാസ്ത്രസംഘടന അംഗീകരിച്ച ചരുക്കെഴുത്ത്.[6] ഇന്ന് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള അതിർത്തികൾ നിർണ്ണയിച്ചത് 1930 ബെൽജിയൻ ജ്യോതിഃശാസ്ത്രജ്ഞനായ യൂജീൻ ഡെൽപോർട്ട് ആണ്.[7] 12 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ ആകൃതിയാണ് ഇതിന്റെ അതിർത്തികൾക്കുള്ളത്. ഖഗോളരേഖാംശം 16മ. 36.1മി.നും 18മ. 10.4മി.നുംഇടയിലും അവനമനം −45.49°ക്കും −67.69°ക്കും ഇടയിലാണ് പീഠത്തിന്റെ സ്ഥാനം.[8]

നക്ഷത്രങ്ങൾ

ഈ രാശിയിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശം കുറഞ്ഞവയാണ്‌ ബെയർ ആൽഫ മുതൽ തീറ്റ വരെ എട്ടു നക്ഷത്രങ്ങൾക്കു മാത്രമേ പേരുകൾ നിർദ്ദേശിച്ചിരുന്നുള്ളു. ജർമ്മനിയിൽ പീഠം രാശി ഉദിക്കാത്തതു കൊണ്ട് ഈ രാശി കാണാതെയാണ് അദ്ദേഹം പേരുകൾ നിർദ്ദേശിച്ചത്. പിന്നീട് ന്യൂ വരെയുള്ള നക്ഷത്രങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു.[9]

ആകാശഗംഗയിൽ ഉൾപ്പെടുന്ന രാശിയാണ് പീഠം. വൃശ്ചികത്തിനു തെക്കു ഭാഗത്തു കിടക്കുന്ന ഈ രാശി യത്ഥാർത്തിൽ നക്ഷത്രങ്ങളാൽ സമ്പുഷ്ടമാണ്.[10] ദൃശ്യകാന്തിമാനം 6.5ഉം അതിൽ കൂടുതലും നക്ഷത്രങ്ങൾ ഇതിൽ 71 എണ്ണമുണ്ട്.[5]

ഏറ്റവും തിളക്കം കൂടിയ നക്ഷത്രം ബീറ്റ ആരേയാണ്. ഇത് k3 lb സ്പെൿറ്റ്രൽ തരത്തിൽ പെടുന്ന ഒരു ഭീമൻ നക്ഷത്രമാണ്.[11][12] ഭൂമിയിൽ നിന്നും 650 പ്രകാശവർഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ 8.21 മടങ്ങും തിളക്കം സൂര്യന്റെ 5636 മടങ്ങുമാണ്. ദൃശ്യകാന്തിമാനം 2.85 ആണ്.[13][14][15]

ആൽഫ ആരേ ഒരു നീല മുഖ്യധാരാ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 270 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 2.95 ആണ്.[13] സൂര്യന്റെ 9.6 മടങ്ങ് പിണ്ഡവും 4.5 മടങ്ങ് ആരവുമുണ്ടിതിന്.[16][17] 5800 സൂര്യന്മാരുടെ തിളക്കവുമുണ്ട്.[16] ഇതിന്റെ ബാഹ്യാന്തരീക്ഷത്തിന്റെ തോപനില 18044 കെൽവിൻ ആണ്.[17] സെക്കന്റിൽ ഏകദേശം 1000 കി.മീറ്റർ വേഗതയുള്ള നക്ഷത്രവാതത്തിലൂടെ ഇതിന് വൻതോതിലുള്ള ദ്രവ്യനഷ്ടവും സംഭവിക്കുന്നുണ്ട്.[16][18]

3.13 കാന്തിമാനമുള്ള സീറ്റ ആരേ ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 490 ± 10 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[13] സൂര്യനെക്കാൾ 7-8 മടങ്ങ് പിണ്ഡവും 114 മടങ്ങ് ആരവും 3800 മടങ്ങ് തിളക്കവും ഈ നക്ഷത്രത്തിനുണ്ട്.[19]

സ്പെക്ട്രൽ തരം B1Ib ആയ ഒരു നീല അതിഭീമൻ നക്ഷത്രമാണ് ഗാമ ആരേ. ഭൂമിയിൽ നിന്നും 1110 ± 60 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 3.3 ആണ്.[13] ഇതിന് ഏകദേശം സൂര്യന്റെ 12.5 മടങ്ങിനും 25 മടങ്ങിനും ഇടയിലായി പിണ്ഡമുണ്ടാവും എന്നാണ് കണക്കാക്കിയിരിക്കുന്നത്.[20][21] സൂര്യന്റെ 1,20.000 മടങ്ങ് തിളക്കവും ഇതിന് കണക്കാക്കിയിട്ടുണ്ട്.[21]

ഭൂമിയിൽ നിന്നും 198 ± 4 പ്രകാശവർഷം അകലെ കിടക്കുന്ന ഡെൽറ്റ ആരെ സ്പെക്ട്രൽ തരം B8Vnൽ പെടുന്ന മുഖ്യധാരാ നക്ഷത്രമാണ്.[13] സൂര്യന്റെ 3.56 മടങ്ങ് പിണ്ഡമുണ്ട് ഇതിന്.[22]

പീഠം നക്ഷത്രരാശിയിലെ ഏഴു നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സൂര്യനെ പോലെയുള്ള മ്യൂ ആരെ എന്ന നക്ഷത്രത്തിന് നാല് ഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. HD 152079, HD 154857 എന്നീ നക്ഷത്രങ്ങൾക്ക് ഓരോ നക്ഷത്രങ്ങളും HD 154672ന് ഹോട്ട് ജ്യൂപ്പിറ്റർ വിഭാഗത്തിലുള്ള ഒരു നക്ഷത്രവുമുണ്ട്. സൂര്യനെക്കാൾ ചൂടും വലിപ്പവുമുള്ള HD 156411 എന്ന നക്ഷത്രത്തിന് ഒരു വാതകഭീമനുണ്ട്. Gliese 674 എന്ന നക്ഷത്രത്തിനു സമീപത്ത് ഗ്രഹമുള്ള ഒരു ചുവപ്പു കുള്ളൻ നക്ഷത്രത്തെ കണ്ടെത്തിയിട്ടുണ്ട്. രണ്ടു ചുവപ്പു കുള്ളൻ നക്ഷത്രങ്ങളടങ്ങിയ Gliese 676 എന്ന ദ്വന്ദ്വനക്ഷത്രത്തിന് നാല് ഗ്രഹങ്ങളുണ്ട്.

വിദൂരാകാശപദാർത്ഥങ്ങൾ

മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. പീഠം രാശിയിലെ NGC 6397 എന്ന ഗോളീയ താരവ്യൂഹം ഭൂമിയിൽ നിന്ന് 6500 പ്രകാശവർഷം അകലെയാണ്‌. ഭൂമിക്ക് എറ്റവുമടുത്തുള്ള ഗോളീയ താരവ്യൂഹം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ കാന്തിമാനം 6 ആണ്. എൻ.ജി.സി. 6500 അടക്കമുള്ള ഏതാനും തുറന്ന താരവ്യൂഹങ്ങളും എൻ.ജി.സി. 6193ഉം എൻ.ജി.സി. 6188ഉം ചേർന്ന ക്ലസ്റ്റർ നെബുല ജോഡിയും ഇതിലുണ്ട്.[23]

വെസ്റ്റർലണ്ട് 1 എന്ന ഭീമൻ താരാവ്യൂഹം ഇതിലുണ്ട്. അറിയപ്പെടുന്ന ഏറ്റവും വലിയ നക്ഷത്രങ്ങളിൽ ഒന്നായ ചുവപ്പ് അതിഭീമൻ നക്ഷത്രം വെസ്റ്റർലണ്ട് 1-26 ഈ താരാവ്യൂഹത്തിലാണുള്ളത്. സൂര്യന്റെ ആരത്തിന്റെ ആരത്തിന്റെ 1530 മുതൽ 2550 വരെ മടങ്ങ് വലിപ്പം ഇതിനുണ്ടാകാമെന്നാണ് കണക്കാക്കിയിരിക്കുന്നത്.[24][25].

ആകാശഗംഗയുടെ കേന്ദ്രത്തിനു സമീപത്തായാണ് പീഠം സ്ഥിതി ചെയ്യുന്നത്. ഈറ്റ ആരെയുടെ സമീപത്തായി എൻ.ജി.സി. 6215, എൻ.ജി.സി. 6221 എന്നീ താരാപഥങ്ങളുമുണ്ട്.[23]

തുറന്ന താരാവ്യൂഹങ്ങൾ

  • എൻ.ജി.സി. 6193
  • എൻ.ജി.സി. 6200
  • എൻ.ജി.സി. 6204
  • എൻ.ജി.സി. 6208
  • എൻ.ജി.സി. 6250
  • എൻ.ജി.സി. 6253
  • ഐ.സി. 4651

ഗോളീയ താരാവ്യൂഹങ്ങൾ

  • എൻ.ജി.സി. 6352
  • എൻ.ജി.സി. 6362
  • എൻ.ജി.സി. 6397

ഗ്രഹ നീഹാരികൾ

  • സ്റ്റിൻഗ്രേ എന്ന ഗ്രഹ നീഹാരിക പീഠം നക്ഷത്രരാശിയിലാണ് ഉള്ളത്. താരതമ്യേന പ്രായം കുറഞ്ഞ ഈ നെബുല 1987 മുതലാണ് നിരീക്ഷിക്കാൻ തുടങ്ങിയത്.
  • എൻ.ജി.സി. 6326 ആണ് മറ്റൊരു നെബുല.


"https:https://www.search.com.vn/wiki/index.php?lang=ml&q=പീഠം_(നക്ഷത്രരാശി)&oldid=3775216" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്