പ്രകാശ മലിനീകരണം

അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണം. ആദ്യകാലത്ത്, രാത്രികാലങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ഇത് ശ്രദ്ധിച്ചിരുന്നത് എങ്കിലും, പിന്നീട് ഇതൊരു വളരുന്ന പ്രശ്നമായി തിരിച്ചറിയപ്പെടുകയായിരുന്നു. നൈസർഗികമായ പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യപ്രകാശം എന്നത് മുതൽ ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വരെ പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലങ്ങൾ ചെന്നെത്തുന്നു.

മെക്സിക്കോ സിറ്റിയുടെ ചക്രവാളം പ്രകാശ മലിനീകരണത്താൽ

പ്രത്യാഘാതങ്ങൾ

പ്രകാശ മലിനീകരണം മൂലം ആകാശകാഴ്ച മറയുന്നു.

പലതരം അർബുദങ്ങൾക്കും മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു. [1] എന്നാലും അമിതപ്രകാശം സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്നും കണ്ടെത്തിട്ടില്ല. ചെറു പട്ടണങ്ങളോട് അടുത്ത് ജീവിക്കുന്ന ചില തവളകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. അംബരചുംബികളുടെ പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ഇരകളും ഇരപിടിയന്മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നു.

മനുഷ്യരിൽ

മനുഷ്യരിൽ പ്രകാശ മലിനീകരണം സിർകാഡിയൻ റിഥത്തെ സാരമായി ബാധിക്കുന്നു. അതുമൂലം തലവേദന, മൈഗ്രേൻ, ഉറക്കക്കുറവ്, പൊണ്ണത്തടി, പ്രമേഹം എന്നിവയും വന്നു ചേരുന്നു.[2]

മറ്റു പ്രശ്നങ്ങൾ

അനാവശ്യ/ അമിത ദീപാലങ്കാരങ്ങൾ ഊർജപ്രതിസന്ധി സൃഷ്ടിക്കുന്നു

പ്രകാശ മലിനീകരണം മൂലം വാനനിരീക്ഷർക്ക് നല്ല ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചില വാനനിരീക്ഷണശാലകൾ ഇതുകാരണം അടച്ചിടെണ്ടി വന്നിട്ടുണ്ട്. പ്രധാനമായും ന്യൂയോർക്ക്, ടോക്കിയോ, ബോംബെ എന്നീ നഗരങ്ങളുടെ ആകാശകാഴ്ചയെ ഇത് മറയ്ക്കുന്നുണ്ട്. അടുത്തകാലത്തായി നാസ പുറത്തുവിട്ട ഭൂമിയുടെ ആകാശചിത്രത്തിൽ ആഫ്രിക്കയുടെയും, ചൈനയുടെയും ചില ഭാഗങ്ങൾ ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളും പ്രകാശ പ്രളയത്തിൽ മുങ്ങിക്കിടക്കുന്നതായാണ് കാണപ്പെട്ടത്.

രാത്രിയിലെ ഭൂമി. നാസ പുറത്തുവിട്ട ചിത്രം


കൂടാതെ ഭാവിയിൽ ഊർജപ്രതിസന്ധിയും ഇത് സൃഷ്ടിക്കുന്നു.

സംഘടന

പ്രധാന ലേഖനം ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ

ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ എന്നൊരു സംഘടന ഇതിനെതിരെ പ്രവർത്തിക്കുന്നുണ്ട്, ഇവരുടെ വെബ്സൈറ്റിൽ[3] പ്രകാശ മലിനീകരണം ഒഴിവാക്കാനുള്ള നിരവധി മാർഗ്ഗങ്ങൾ കൊടുത്തിട്ടുണ്ട്.

അവലംബം

മാതൃഭൂമി വിദ്യ 30 ഏപ്രിൽ 2013 Archived 2016-03-04 at the Wayback Machine.

"https:https://www.search.com.vn/wiki/index.php?lang=ml&q=പ്രകാശ_മലിനീകരണം&oldid=3638018" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്