പ്ലാങ്ക് സ്ഥിരാങ്കം

ക്വാണ്ടം ഭൗതികത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥിരാങ്കമാണ്‌ പ്ലാങ്ക് സ്ഥിരാങ്കം (Planck constant). "h" എന്ന അക്ഷരമാണ്‌ ഇതിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. ഒരു ഫോട്ടോണിന്റെ ഊർജ്ജവും അതിന്റെ ആവൃത്തിയും തമ്മിലുള്ള അംശബന്ധമാണിത് എന്നാണ് ആദ്യം നിർവചിക്കപ്പെട്ടത്. തുടർന്ന് ലൂയിസ് ഡി ദ്രോഗ്ളി ഇത് ഏതു കണത്തിനും ബാധകമാണ് എന്ന് പ്രസ്താവിച്ചു. ഇത് പിന്നീട് പരീക്ഷണങ്ങൾ തെളിയിക്കുകയും ചെയ്തു. ക്വാണ്ടം ഭൗതികത്തിൽ ഊർജ്ജം, കോണീയ സം‌വേഗം മുതലായവ പ്ലാങ്ക് സ്ഥിരാങ്കവുമായി ബന്ധപ്പെട്ട ഒരു സംഖ്യയുടെ ഗുണിതങ്ങളായാണ്‌ സാധാരണ പ്രത്യക്ഷപ്പെടുന്നത്. ക്വാണ്ടം ഭൗതികത്തിന്‌ തുടക്കം കുറിച്ച ശാസ്ത്രജ്ഞന്മാരിലൊരാളായ മാക്സ് പ്ലാങ്കിന്റെ പേരിലാണ്‌ ഇത് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.

വില

വിവിധ യൂണിറ്റുകൾ ഉപയോഗിക്കുമ്പോഴുള്ള പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ വിലകളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു.

വിലഏകകം
6.626 068 96(33)×10−34J s (ജൂൾ സെക്കന്റ് : എസ്.ഐ. ഏകകം)
4.135 667 33(10)×10−15eV s (ഇലക്ട്രോൺ വോൾട്ട് സെക്കന്റ്)
6.626 068 96(33)×10−27erg s (എർഗ് സെക്കന്റ്)

റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കം

പ്ലാങ്ക് സ്ഥിരാങ്കത്തെ 2π കൊണ്ട് ഹരിച്ചാൽ കിട്ടുന്ന വില റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കം (Reduced Planck constant) എന്നറിയപ്പെടുന്നു. ħ ആണ്‌ ഇതിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കം ഡിരാക് സ്ഥിരാങ്കം എന്നും അറിയപ്പെടുന്നു.

സമവാക്യങ്ങളിൽ

ക്വാണ്ടം ഭൗതികവുമായി ബന്ധപ്പെട്ട മിക്ക സമവാക്യങ്ങളിലും പ്ലാങ്ക് സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു. ഉദാഹരണങ്ങൾ :

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്