ഫലകം:2013/ഒക്ടോബർ

വാർത്തകൾ 2013

ഒക്ടോബർ 2

  • അമേരിക്കയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എട്ട് ലക്ഷത്തോളം ജീവനക്കാർ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിലായി.[1]

    ഒക്ടോബർ 3

  • കാലിത്തീറ്റ അഴിമതിക്കേസിൽ മുൻകേന്ദ്രമന്ത്രിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ചുവർഷം തടവ്.[2]
  • തെലങ്കാന സംസ്ഥാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമായി. ആദ്യത്തെ പത്തുവർഷം ഹൈദരാബാദ് സീമാന്ധ്രയുടെയും തെലങ്കാനയുടെയും പൊതുതലസ്ഥാനമാകും.[3]

    ഒക്ടോബർ 4

  • ഇറ്റലിയിലേക്ക് ആഫ്രിക്കയിൽനിന്നുള്ള അഭയാർഥികളുമായി വന്ന ബോട്ട് മുങ്ങി 133 പേർ മരിച്ചു. [4]

    ഒക്ടോബർ 5

  • ഈവർഷത്തെ വയലാർ അവാർഡ് പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിന് ലഭിച്ചു.[5]
    ജനറൽ ഗിയാപ്
    ജനറൽ ഗിയാപ്
  • വിയറ്റ്‌നാം സ്ഥാപകനും വിയറ്റ്‌നാമിന്റെ മണ്ണിൽ നിന്ന് പാശ്ചാത്യശക്തികളെ ഒളിപ്പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത ജനറൽ വോ എൻഗൂയെൻ ഗിയാപ് (102) അന്തരിച്ചു. [6]

    ഒക്ടോബർ 7

  • കോശങ്ങൾ രാസവസ്തുക്കൾ നിർമിച്ച് കൃത്യസമയത്ത് ആവശ്യമായ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയ ജയിംസ് റോത്ത്മാൻ , റാൻഡി ഷെക്മാൻ ,തോമസ് സുഥോഫ് എന്നീ ഗവേഷകർക്ക് 2013 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം.[7]

    ഒക്ടോബർ 8

    പീറ്റർ ഹിഗ്സ്
    പീറ്റർ ഹിഗ്സ്
  • 'ദൈവകണ'മെന്ന വിശേഷണമുള്ള ഹിഗ്ഗ്‌സ് ബോസോൺ കണത്തെ തിരിച്ചറിഞ്ഞ ബെൽജിയം സ്വദേശി ഫ്രാൻകോയ്‌സ് ഇൻഗ്ലെർട്ട്, ബ്രിട്ടീഷ് ഗവേഷകൻ പീറ്റർ ഹിഗ്സ്(ചിത്രത്തിൽ) എന്നിവർക്ക് 2013 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം.[8]
  • തിരഞ്ഞെടുപ്പിൽ പോളിങ്ബൂത്തിലെത്തി വോട്ടുചെയ്താലുടനെ ആർക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്നുള്ള രസീത് വോട്ടർക്ക് നൽകണമെന്ന് സുപ്രീം കോടതി. [9]

    ഒക്ടോബർ 9

  • രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞരായ മാർട്ടിൻ കാർപ്ലസ്, മൈക്കൽ ലെവിറ്റ്, അരിയ വാർഷൽ എന്നിവർ കരസ്ഥമാക്ക.ref>"'ദൈവകണ' പഠനത്തിന് ഭൗതികശാസ്ത്ര നൊബേൽ". മാതൃഭൂമി. Retrieved 2013 ഒക്ടോബർ 9. {{cite news}}: Check date values in: |accessdate= (help)</ref>

    ഒക്ടോബർ 10

  • സാഹിത്യത്തിനുള്ള 2013 ലെ നൊബേൽ സമ്മാനം കനേഡിയൻ സാഹിത്യകാരിആലിസ് മൺറോയ്ക്ക് ലഭിച്ചു.[10]
  • പതിനൊന്നാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടി ബ്രൂണെയിൽ ആരംഭിച്ചു. [11]

    ഒക്ടോബർ 11

  • സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഒ.പി.സി.ഡബ്ല്യു. 2013 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിന് അർഹമായി.[12]
  • സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ കേരള ശാസ്ത്ര പുരസ്‌കാരം പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. എം.എസ്. വല്യത്താന്.[13]

    ഒക്ടോബർ 12

  • ഇന്ത്യയുടെ പകുതിയോളം വലുപ്പമുള്ള ഫൈലിൻ കൊടുംകാറ്റ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്ന് ഉറപ്പായി. ഒഡീഷയിലും ആന്ധ്രയിലും കനത്ത നാശം വിതച്ചേക്കുമെന്ന ഭീതിയെത്തുടർന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ തുടങ്ങി. [14]

    ഒക്ടോബർ 13

  • ശനിയാഴ്ച്ച ഫൈലിൻ ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്ര-ഒഡീഷ തീരപ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ പനാമേനിയൻ ചരക്കുകപ്പൽ കാണാതായി.[15]
  • മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രത്തൻഗഢ് ക്ഷേത്രത്തിൽ തിക്കിലും തിരിക്കിലൂംപെട്ട് 60ലധികം പേർ മരിച്ചു. [16]

    ഒക്ടോബർ 14

  • ശൈശവ വിവാഹവും പ്രായപൂർത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിർബന്ധ വിവാഹവും തടയുന്നത് ഐക്യരാഷ്ട്രസഭ പ്രധാന അജണ്ടയായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. [17]
  • മുൻ കേന്ദ്രമന്ത്രിയും ആസൂത്രണ ബോർഡ് ഉപാധ്യക്ഷനും പത്മവിഭൂഷൺ ജേതാവുമായ ഡോ. മോഹൻധാരിയ അന്തരിച്ചു. [18]
  • അമേരിക്കൻ ഗവേഷകരായ യൂജിൻ എഫ്.ഫാമ, ലാർസ് പീറ്റർ ഹാൻസെൻ , റോബർട്ട് ജെ ഷില്ലർ എന്നിവർക്ക് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.[19]

    ഒക്ടോബർ 16

  • ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ന്യൂസിലൻഡ് എഴുത്തുകാരി ഇല്യാനോർ കാറ്റന് ലഭിച്ചു.[20]

    ഒക്ടോബർ 17

  • ഫിലിപ്പൈൻസിലുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 156 ആയി ഉയർന്നു. [21]

    ഒക്ടോബർ 18

  • പ്രശസ്ത ആയുർവേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായ അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി അന്തരിച്ചു. [22]

    ഒക്ടോബർ 19

  • സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ അന്തരിച്ചു. [23]
  • യു. എൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾക്കുപുറമേയുള്ള അഞ്ചംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പിൽ യോഗ്യതനേടിയ സൌദി അറേബ്യ അംഗത്വം സ്വീകരിക്കുന്നതിൽനിന്നും പിന്മാറി . [24]

    ഒക്ടോബർ 20

  • റഷ്യ, ചൈന സന്ദർശനത്തിനായി പ്രധാനമന്ത്രി മൻമോഹൻസിങ് യാത്ര തിരിച്ചു .[25]
  • പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപവത്ക്കരിക്കും. [26]

    ഒക്ടോബർ 22

  • കൂടംകുളം ആണവനിലയത്തിൽ വൈദ്യുതി ഉത്പാദനം തുടങ്ങി.[27] |url=http://www.mathrubhumi.com/story.php?id=399813%7Caccessdate=2013 ഒക്ടോബർ 22|newspaper=മാതൃഭൂമി}}</ref>

    ഒക്ടോബർ 23

  • നിയന്ത്രണരേഖയിലെ സംഘർഷങ്ങളും സൈനികനീക്കങ്ങളും ഒഴിവാക്കാനായി ഇന്ത്യയും ചൈനയും അതിർത്തി പ്രതിരോധസഹകരണ കരാർ ഒപ്പിട്ടു. [28]

    ഒക്ടോബർ 24

  • ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായകനായിരുന്ന മന്ന ഡേ അന്തരിച്ചു. [29]

    ഒക്ടോബർ 26

  • ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മഡഗാസ്‌കറിൽ പ്രസിഡൻറ് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടന്നു. [30]

    ഒക്ടോബർ 27

  • ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് ഒരാഴ്ചയായി തുടരുന്ന പേമാരിയിൽ ആന്ധ്രയിലും ഒഡിഷയിലും മരിച്ചവരുടെ എണ്ണം അറുപതായി.[31]

    ഒക്ടോബർ 28

    ലൂ റീഡ്
    ലൂ റീഡ്
  • പ്രശസ്ത റോക്ക് ഗായകൻ ലൂ റീഡ് ന്യൂയോർക്കിൽ അന്തരിച്ചു. [32]

    ഒക്ടോബർ 29

  • റിസർവ് ബാങ്ക് തുടർച്ചയായി രണ്ടാം തവണയും റിപോ, റിവേഴ്‌സ് റിപോ നിരക്കുകൾ കാൽ ശതമാനം വീതം കൂട്ടി. [33]

    ഒക്ടോബർ 30

  • ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിച്ച് തുർക്കിയിൽ കടലിനടിയിലൂടെ നിർമിച്ച ഭൂഖണ്ഡാന്തര തുരങ്കത്തിലൂടെ തീവണ്ടികൾ ഓടിത്തുടങ്ങി. [34]

    ഒക്ടോബർ 31

  • അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് വില കുറയുകയും രൂപയുടെ മൂല്യം ഉയരുകയും ചെയ്തതിനെത്തുടർന്ന് പെട്രോൾ വില ലിറ്ററിന് 1.15 രൂപ കുറച്ചു. എന്നാൽ ഡീസൽ വില ലിറ്ററിന് 50 പൈസ കൂട്ടി.[35]

    അവലംബം

  • "https:https://www.search.com.vn/wiki/index.php?lang=ml&q=ഫലകം:2013/ഒക്ടോബർ&oldid=3275106" എന്ന താളിൽനിന്ന് ശേഖരിച്ചത്
    🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്