ഒഡീഷ

ഇന്ത്യയിലെ ഒരു സംസ്ഥാനം

ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള ഒരു സംസ്ഥാനമാണ്‌ ഒഡീഷ. മുൻപ് ഈ സംസ്ഥാനം ഒറീസ എന്നാണ് അറിയപ്പെട്ടിരുന്നത്. ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്‌, ഛത്തീസ്ഗഡ്‌ എന്നിവയാണ്‌ ഒഡീഷയുടെ അയൽസംസ്ഥാനങ്ങൾ. ബംഗാൾ ഉൾക്കടലിന്റെ തീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. 1936-ൽ ആണ് ഒറീസ്സ എന്നപേരിൽ ബ്രിട്ടീഷ് ഭരണ പ്രവിശ്യ നിലവിൽ വന്നത്. 1948-'49 കാലത്ത് 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ സംസ്ഥാനത്തെ വിപുലീകരിച്ചു. 15,57,071 ച. കി. മീ. വിസ്ഥീർണമുള്ള ഒറീസ സംസ്ഥാനത്തെ ഭരണസൗകര്യാർത്ഥം 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തലസ്ഥാനം ഭുവനേശ്വർ.[9]

ഒഡീഷ (ഒറീസ്സ)

ଓଡ଼ିଶା oṛiśā
Official seal of ഒഡീഷ (ഒറീസ്സ)
Seal
ഇന്ത്യയിലെ ഒഡീഷയുടെ സ്ഥാനം
ഇന്ത്യയിലെ ഒഡീഷയുടെ സ്ഥാനം
ഒഡീഷയുടെ ഭൂപടം
ഒഡീഷയുടെ ഭൂപടം
രാജ്യംഇന്ത്യ
RegionEast India
Established1 April 1936
Capitalഭുവനേശ്വർ
Largest cityഭുവനേശ്വർ[1]
Districts30
ഭരണസമ്പ്രദായം
 • ഭരണസമിതിGovernment of Odisha
 • ഗവർണ്ണർGaneshi Lalഗണേഷി ലാൽ
 • മുഖ്യമന്ത്രിനവീൻ പട്നായിക് (BJD)
 • LegislatureUnicameral (147 Seats)
 • Parliamentary constituency21Lok Sabha[2] 10Rajya Sabha[3]
 • High CourtOrissa High Court, Cuttack
വിസ്തീർണ്ണം
 • ആകെ1,55,820 ച.കി.മീ.(60,160 ച മൈ)
•റാങ്ക്9th
ജനസംഖ്യ
 (2011)
 • ആകെ4,19,47,358
 • റാങ്ക്11th
 • ജനസാന്ദ്രത270/ച.കി.മീ.(700/ച മൈ)
Demonym(s)Oriya
സമയമേഖലUTC+05:30 (IST)
ISO കോഡ്IN-OR
HDIDecrease 0.362 (LOW)
HDI rank22nd (2007-2008)[4]
Literacy73.45%
Official languagesഒറിയ, ഇംഗ്ലീഷ്
വെബ്സൈറ്റ്odisha.gov.in
Symbols of Odisha
LanguageOriya
ഗാനംBande Utkala Janani
നൃത്തംOdissi
AnimalSambar Deer[5]
BirdIndian Roller[6]
FlowerAshoka[7]
TreeAshwatha[8]
CostumeSari (women)

ഭൗതിക ഭൂമിശാസ്ത്രം

ഭൂവിതരണം

തീരദേശ സംസ്ഥാനമായ ഒറീസ അക്ഷാംശം 18 ഡിഗ്രിമുതൽ 23 ഡിഗ്രിവരെയും രേഖാംശം 81 ഡിഗ്രിമുതൽ 88 ഡിഗ്രിവരെയും വ്യാപിച്ചു കിടക്കുന്നു. മഹാനദി വ്യൂഹം ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി നദികൾ ഒറീസയെ ജലസമ്പുഷ്ടമാക്കുന്നു.

ഈ സംസ്ഥാനത്തെ പൊതുവേ നാലു പ്രകൃതി വിഭാഗങ്ങളായി തിരിക്കാം;

  • വടക്കും പടിഞ്ഞാറുമുള്ള മലമ്പ്രദേശം
  • പൂർവ്വഘട്ടം
  • മധ്യ-പശ്ചിമ പീഠപ്രദേശം
  • തീരസമതലം

ഇവയിൽ ആദ്യത്തെ മേഖലയാണ് ഒറീസയിലെ ധാതു സമ്പന്ന പ്രദേശം. വിന്ധ്യാനിരകളുടെയും ഗോണ്ട്‌‌വാന ശിലാക്രമത്തിന്റെയും തുടർച്ചയായ ഈ മേഖല. സമുദ്രതീര ജില്ലകളുടെ പടിഞ്ഞാറെ അതിരിലൂടെ നീളുന്ന പൂർ‌‌വഘട്ടത്തിന്റെ ഒരു ശാഖ കോരാപട്ട്, ധെങ്കനാൽ, എന്നീ ജില്ലകളിലേക്ക് അതിക്രമിച്ചു കാണുന്നു. ഫൂൽബനി ജില്ലയിലാണ് പൂർ‌‌വഘട്ടവും വിന്ധ്യാനിരകളും തമ്മിൽ ഒത്തു ചേരുന്നത്. പൂർ‌‌വഘട്ടം അവിച്ഛിന്നമായ ഗിരിനിരകളല്ല. ഇടവിട്ടു സ്ഥിതിചെയ്യുന്ന ചെങ്കുത്തായ മലകളാണ് തിരദേശ ജില്ലളിലുള്ളത്. പ്രവഹജലത്തിന്റെ പ്രവർത്തനത്താൽ ശോഷിപ്പിക്കപ്പെട്ട സങ്കീർണവും ദുർഗമവുമായ പാറക്കൂട്ടങ്ങൾ മാത്രം അവശേഷിച്ചുള്ളവയാണ് മിക്ക മലകളും. ഇവയ്ക്കിടയിൽ അഗാധമായ ചുരങ്ങൾ സാധാരണമാണ്. ഈ മേഖലകൾ കടൽത്തീരത്തിനു സമാന്തരമായി, ഏതാണ്ട് 100 മീറ്ററോളം ഉള്ളിലായാണ് സ്ഥിതിചെയ്യുന്നത്. ഇവയുടെ ഉയരം 760 മീറ്ററിൽ താഴെയാണ്. ഘട്ടക്, ധെങ്കനാൽ എന്നീ ജില്ലകളുടെ പടിഞ്ഞാറരികിലുള്ള മണൽക്കല്ലു നിർമിതമായ കുന്നിൻ നിരകൾ കൽക്കരി നിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നു. തൽധഡ് പ്രദേശത്തു കൽക്കരി ഖനനം നടന്നുവരുന്നു. കിയോൽധഡ്, സംഭല്പൂർ ജില്ലകളിലെ ബാരാക്കഡ് നിരകളിലും അവയ്ക്കുമീതേയുള്ള ശിലാസ്തരങ്ങളിലും കൽക്കരി നിക്ഷേപമുണ്ട്. ഹിമഗിരി, രാം‌‌പൂർ എന്നീ കൽക്കരി കേന്ദ്രങ്ങൾ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. (Deomali on Wikimapia).

കോഡ്ജില്ലതലസ്ഥാനംജനസംഖ്യ് (2001)വിസ്തൃതി (ച. കി. മീ)സാന്ദ്രത (ച. കി. മീ.)
ANഅങുൽഅങുൽ1,139,3416,347180
BDബൗധ്ബൗധ്373,0384,28987
BHബഡ്രക്ബഡ്രക്1,332,2492,788478
BLബാലംഗീർബാലംഗീർ1,335,7606,552204
BRബർഗർബർഗർ1,345,6015,832231
BWബലേശ്വർബലേശ്വർ2,023,0563,706546
CUകട്ടക്ക്കട്ടക്ക്2,340,6863,915598
DEഡേവ്ഗർഡേവ്ഗർ274,0952,78199
DHധെങ്കനാൽധെങ്കനാൽ1,065,9834,597232
GNഗൻ‌‌ജംഛത്രാപൂർ3,136,9378,033391
GPഗജപതിപാരലഖേമുണ്ടി518,4483,056170
JHജാർസുഗുദജാർസുഗുദ509,0562,202231
JPജയ്പൂർജയ്പൂർ ടൗൺ1,622,8682,885563
JSജഗത്‌‌സിംഗ്പൂർജഗത്‌‌സിംഗ്പൂർ1,056,5561,759601
KHഖോർധാജട്ടാണി1,874,4052,888649
KJകേണ്ടു‌‌ജ്‌‌ഹാർകേണ്ടു‌‌ജ്‌‌ഹാർ15,61,9908,240188
KLകാലഹണ്ടിഭവാനിപട്ടണം1,334,3728,197163
KNഖന്ധാമാൽഫൂൽബനി647,9126,004108
KOകോരാപുട്കോരാപുട്1,177,9548,534138
KPകേന്ദ്രപാറാകേന്ദ്രപാറാ1,301,8562,546511
MLമൽകൻ‌‌ഗിരിമൽകൻ‌‌ഗിരി480,2326,11579
MYമയൂർബനിബരിപാടാ2,221,78210,418213
NBനവരംഗപൂർനവരംഗപൂർ1,018,1715,135198
NUനുവാപാടാനുവാപാടാ530,5243,408156
NYനയാഗഡ്നയാഗഡ്863,9343,954218
PUപുരിപുരി1,498,6043,055491
RAറായഗഡ്റായഗഡ്823,0197,585109
SAസംബല്പൂർസാമ്പല്പൂർ928,8896,702139
SOസുബാരൻപൂർസുബാരൻപൂർ540,6592,284237
SUസുന്തർഗഡ്സുന്തർഗഡ്1,829,4129,942184

അവലംബം

പുറംകണ്ണികൾ

🔹

"https:https://www.search.com.vn/wiki/index.php?lang=ml&q=ഒഡീഷ&oldid=4003903" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്