ബെനഡിക്ട് കുംബർബാച്ച്

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ്

ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച്, സി.ബി.ഇ. (ജനനം: ജൂലൈ 19, 1976) ഒരു ഇംഗ്ലീഷ് നടനാണ്. നിരവധി ചലച്ചിത്ര, ടെലിവിഷൻ, നാടക, റേഡിയോ പരിപാടികളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട് . മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം അദ്ദേഹം ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആന്റ് ഡ്രാമാറ്റിക് ആർട്ട്സിൽ പരിശീലനം തുടർന്ന്, ക്ലാസിക്കൽ ആക്ടിംഗ് ബിരുദാനന്തര ബിരുദം നേടി.

ബെനഡിക്ട് കുംബർബാച്ച്

Cumberbatch in 2016
ജനനം
ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച്

(1976-07-19) 19 ജൂലൈ 1976  (47 വയസ്സ്)
Hammersmith, London, England
വിദ്യാഭ്യാസം
  • Brambletye School
  • Harrow School
കലാലയം
  • University of Manchester
  • London Academy of Music and Dramatic Art
തൊഴിൽActor
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)
Sophie Hunter
(m. 2015)
കുട്ടികൾ2
മാതാപിതാക്ക(ൾ)
  • Timothy Carlton
  • Wanda Ventham
കുടുംബം
  • Henry Carlton Cumberbatch
  • (grandfather)
  • Henry Arnold Cumberbatch
  • (great-grandfather)
ഒപ്പ്
Benedict Cumberbatch

അഭിനയജീവിതം

നാടകരംഗത്തെ ആദ്യ പ്രകടനം മധ്യ ലണ്ടനിലെ റീജന്റ്സ് പാർക്ക് ഓപ്പൺ എയർ തിയേറ്ററിൽ നടന്ന ഷേക്സ്പിയർ നാടകത്തിലൂടെയായിരുന്നു. 2005 ൽ റിച്ചാർഡ് ഐറിൻറെ ഹെഡ്ഡ ഗാബ്ലർ എന്ന നാടകത്തിലൂടെ വെസ്റ്റ് എൻഡ് നാടകവേദിയിൽ അരങ്ങേറി. അതിനുശേഷം റോയൽ നാഷണൽ തിയറ്റർ അവതരിപ്പിച്ച ആഫ്റ്റർ ദി ഡാൻസ് (2010), ഫ്രാങ്കൻസ്റ്റൈൻ (2011) തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. 2015-ൽ, അദ്ദേഹം വില്യം ഷേക്സ്പിയറുടെ ഹാംലെറ്റ്, ബാർബിക്കൻ തിയേറ്ററിൽ അവതരിപ്പിച്ചു. സൈലന്റ് വിറ്റ്നസ് (2002), ഫോർട്ടി സംതിങ് (2003) തുടങ്ങിയ ടെലിവിഷൻ പാരമ്പരകളിലും കുംബർബാച്ച് വേഷമിട്ടു. 2004 ൽ ഹോക്കിങ്ങ് എന്ന ടെലിവിഷൻ സിനിമയിൽ അദ്ദേഹം സ്റ്റീഫൻ ഹോക്കിങ്ങ് ആയി അഭിനയിച്ചു. 2010 മുതൽ ഷെർലക് എന്ന ബിബിസി പരമ്പരയിൽ ഷെർലക് ഹോംസിന്റെ വേഷം അവതരിപ്പിച്ചുവരുന്നു.

അമേസിങ് ഗ്രേസ് (2006), സ്റ്റാർ ട്രെക്ക് ഇൻ റ്റു ഡാർക്‌നെസ്സ് (2013), 12 ഇയേർസ് എ സ്ലേവ് (2013), ദ ഫിഫ്‌ത് എസ്റ്റേറ്റ് (2013), ദ ഇമിറ്റേഷൻ ഗെയിം (2014)എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ദ ഫിഫ്‌ത് എസ്റ്റേറ്റ് (2013) എന്ന ചിത്രത്തിൽ അദ്ദേഹം ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറും വിക്കിലീക്‌സ് വെബ്‌സൈറ്റിന്റെ സ്ഥാപകനുമായ ജൂലിയൻ അസാഞ്ചിന്റെ വേഷം അവതരിപ്പിച്ചു. 2012 മുതൽ 2014 വരെ, ദ ഹോബിറ്റ് ചലച്ചിത്രപരമ്പരയിൽ സ്മോഗ് എന്ന ഡ്രാഗണിന് ശബ്ദവും, മോഷൻ ക്യാപ്ച്ചർ സാങ്കേതികവിദ്യയിലൂടെ ജീവനും നൽകി. 2016 ൽ ഇറങ്ങിയ ഡോക്ടർ സ്ട്രേഞ്ച് എന്ന ചിത്രത്തിൽ മാർവൽ കോമിക് കഥാപാത്രമായ ഡോ. സ്റ്റീഫൻ സ്ട്രേഞ്ചിനെ അവതരിപ്പിക്കുകവഴി മാർവൽ സിനിമാറ്റിക് യൂണിവേർസിലും കുംബർബാച്ച് അരങ്ങേറി.  

നിരവധി പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും കുംബർബാച്ച് നേടിയിട്ടുണ്ട്. ഷെർലക് എന്ന പരമ്പരയിലെ പ്രകടനത്തിന് നാല് പ്രൈം ടൈം എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങളും അദ്ദേഹത്തിനു ലഭിച്ചു. ദ ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. ഇതിനു പുറമേ, ആറു ബാഫ്റ്റ പുരസ്കാരങ്ങൾ, അഞ്ച് സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് അവാർഡ് നോമിനേഷനുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ എന്നീ നോമിനേഷനുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2014-ൽ ടൈം മാസിക അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സ്വാധീനിക്കുന്ന ആളുകളിൽ ഒരാളായി കണക്കാക്കി. 2015 ജൂണിൽ കല, സാമൂഹ്യസേവനരംഗം എന്നിവയിലെ സംഭാവനകൾ കണക്കിലെടുത്തു എലിസബത്ത് II രാജ്ഞി അദ്ദേഹത്തിന്‌ സിബിഇ പട്ടം നൽകി ആദരിച്ചു.   

ചലച്ചിത്രം

YearTitleRoleDirectorNotesRef.
2002Hills Like White ElephantsThe ManShort film[1]
2003To Kill a KingRoyalistMike Barker[2]
2006Starter for 10Patrick WattsTom Vaughan[1]
2006Amazing GraceWilliam PittMichael Apted[3]
2007InseparableJoe / CharlieShort film[4]
2007AtonementPaul MarshallJoe Wright[1]
2008Other Boleyn Girl, TheThe Other Boleyn GirlWilliam CareyJustin Chadwick[1]
2009CreationJoseph HookerJon Amiel[3]
2009Burlesque FairytalesHenry ClarkSusan Luciani[5]
2010Four LionsNegotiatorChris Morris[6]
2010Third StarJamesHattie Dalton[7]
2010Whistleblower, TheThe WhistleblowerNick KaufmanLarysa Kondracki[8]
2011Tinker Tailor Soldier SpyPeter GuillamTomas Alfredson[9]
2011War HorseMajor Jamie StewartSteven Spielberg[10]
2011WreckersDavidD. R. Hood[11]
2012Hobbit: An Unexpected Journey, TheThe Hobbit: An Unexpected JourneySmaug / The NecromancerPeter JacksonMotion capture and voices[12]
2012Girlfriend in a ComaDante Alighieri (voice)Annalisa PirasDocumentary[13]
2013Star Trek Into DarknessKhan Noonien SinghJ. J. Abrams[14]
2013Little FavourWallaceShort film; also producer[15]
201312 Years a SlaveWilliam Prince FordSteve McQueen[16]
2013Fifth Estate, TheThe Fifth EstateJulian AssangeBill Condon[17]
2013Hobbit: The Desolation of Smaug, TheThe Hobbit: The Desolation of SmaugSmaug / The Necromancer / SauronPeter JacksonMotion capture and voices[18]
2013August: Osage County"Little" Charles AikenJohn Wells[19][20]
2013JerusalemNarratorDaniel FergusonVoice
Documentary
[21][22][23]
2014Imitation Game, TheThe Imitation GameAlan TuringMorten Tyldum[24]
2014Penguins of MadagascarClassifiedEric Darnell
Simon J. Smith
Voice[25]
2014Hobbit: The Battle of the Five Armies, TheThe Hobbit: The Battle of the Five ArmiesSmaug / SauronPeter JacksonMotion capture and voices[26]
2015Black MassWilliam "Billy" BulgerScott Cooper[27]
2016Zoolander 2AllBen Stiller[28]
2016Doctor StrangeDr. Stephen Strange / DormammuScott DerricksonMotion capture and voice for Dormammu[29][30]
2017The Current WarThomas EdisonAlfonso Gomez-Rejon[31]
2017Thor: RagnarokDr. Stephen StrangeTaika Waititi[32]
2018Avengers: Infinity WarAnthony Russo
Joe Russo
[33]
2018MowgliShere KhanAndy SerkisMotion capture and voice; post-production[34]
2018Dr. Seuss' The GrinchThe GrinchYarrow Cheney
Scott Mosier
Voice; in production[35]
2019Untitled Avengers filmDr. Stephen StrangeAnthony Russo
Joe Russo
Post-production[36]

ടെലിവിഷൻ

Filming an episode of Sherlock in Chinatown, London in March 2010
YearTitleRoleNotesRef.
1998, 2000
2004
ഹേർട്ട്ബീറ്റ്Charles / Party Guest / Toby Fisher3 episodes[37]
2002ടിപ്പിംഗ് ദ വെൽവറ്റ്FreddyEpisode #1.1[9]
2002സൈലന്റ് വിറ്റ്നെസ്Warren Reid2 episodes[38]
2003കേംബ്രിഡ്ജ് സ്പൈസ്Edward HandEpisode #1.2[39]
2003സ്പുക്ക്സ്Jim NorthEpisode #2.1[40]
2003ഫോർട്ടിസംത്തിംഗ്Rory Slippery6 episodes[2]
2004DunkirkLt. Jimmy LangleyDocumentary[2]
2004ഹോക്കിംഗ്Stephen HawkingTelevision film[41]
2005Nathan BarleyRobin2 episodes[38]
2005To the Ends of the EarthEdmund Talbot3 episodes[42]
2005Broken NewsWill Parker3 episodes[43]
2007Stuart: A Life BackwardsAlexander MastersTelevision film[44]
2008Last Enemy, TheThe Last EnemyStephen Ezard5 episodes[45]
2009Small IslandBernardTelevision film[46]
2009Marple: Murder Is EasyLuke FitzwilliamTelevision film[1]
2010Van Gogh: Painted with WordsVincent van GoghTelevision film[47]
2010Rattigan Enigma, TheThe Rattigan EnigmaPresenterDocumentary[48]
2010–presentഷെർലക്ക്Sherlock Holmes13 episodes[49]
2012Parade's EndChristopher Tietjens5 episodes[50]
2013Simpsons, TheThe SimpsonsBritish Prime Minister / Severus SnapeVoices
Episode: "Love Is a Many-Splintered Thing"
[51]
2014The Colbert ReportSmaugVoice
Episode #1,443
[52]
2016The Hollow Crown: The Wars of the RosesRichard III2 episodes[53]
2016Saturday Night LiveHimself (host)Episode: "Benedict Cumberbatch/Solange"[54]
2017ദി ചൈൽഡ് ഇൻ ടൈംStephen LewisTelevision film[55]
2018Patrick MelrosePatrick Melrose[56]

അവലംബം 

ബാഹ്യ കണ്ണികൾ 

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്