ബൊഹീമീയ

ഇന്നത്തെ ചെക് റിപബ്ലിക്കിൻറെ വടക്കു പടിഞ്ഞാറൻ മേഖലയിലെ ഒരു കൊച്ചു ജനപദമാണ് ബൊഹീമിയ (/bˈhmiə/ boh-HEE-mee-ə) ഇംഗ്ലിഷ് : Bohemia, പേരിൽ പൊതുവേയും സെഷി (ചെക്ക്: Čechy ) എന്ന് ചെക്ഭാഷയിലും അറിയപ്പെടുന്നത്. ബോയി എന്ന ഗോത്രവർഗക്കാരുടെ ജനപദമായാണ് തുടക്കമെന്നും പിന്നീടവിടെ ചെക്കു വംശജർ കുടിയേറിയെന്നും നൂറ്റാണ്ടുകളിലൂടെ ജനപദം വികസിച്ച് വിപുലമായെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. [1],[2]

Bohemia

Čechy
Historical land
Karlštejn Castle
Karlštejn Castle
പതാക Bohemia
Flag
ഔദ്യോഗിക ചിഹ്നം Bohemia
Coat of arms
Bohemia (green) in relation to the current regions of the Czech Republic
Bohemia (green) in relation to the current regions of the Czech Republic
Location of Bohemia in the European Union
Location of Bohemia in the European Union
CountryCzech Republic
CapitalPrague
വിസ്തീർണ്ണം
 • ആകെ52,065 ച.കി.മീ.(20,102 ച മൈ)
ജനസംഖ്യ
 • ആകെ69,00,000
 • ജനസാന്ദ്രത130/ച.കി.മീ.(340/ച മൈ)
Demonym(s)Bohemian
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)

ഭൂമിശാസ്ത്രം

ബൊഹീമിയ - ഒരു പഴയ ഭൂപടം
ബൊഹീമിയൻ പതാക
ബൊഹീമിയൻ രാജ്യചിഹ്നം

എൽബ്, വ്ലാറ്റാവാ നദികളുടെ ഇരു കരകളിലുമായി നിബിഡവനങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ട് ബൊഹീമിയ ഏറെക്കാലം പുറം ലോകവുമായി സമ്പർക്കമില്ലാതെ ഒറ്റപ്പെട്ടു കിടന്നു.[3] . വടക്കുകിഴക്കായി സുഡറ്റൻ മലനിരകളും തെക്കും തെക്കുപടിഞ്ഞാറുമായി സുമാവ മലനിരകളും ബൊഹീമിയൻ വനങ്ങളും വടക്കു പടിഞ്ഞാറായി ഓർ മലനിരകളും (ക്രസ്നെ ഹോറി എന്നു ജർമൻ) ബൊഹീമിയക്ക് അതിരു പാകി. തെക്കുനിന്ന് വടക്കോട്ട് ഒഴുകുന്ന വ്ലട്ടാവ നദി എൽബ് നദിയോടു ചേർന്ന് ഉത്തര സമുദ്രത്തിലേക്കും,( നോർത് സീ), ഓദ്ര നദി ബാൾടിക് കടലിലേക്കും എത്തിച്ചേരുന്നു.

ചരിത്രം

ബി.സി ആറായിരത്തിൻറെ അവസാനഘട്ടത്തിൽ ഇവിടെ ജനവാസവും കൃഷിയും ആരംഭിച്ചിരിക്കണമെന്നാണ് അഭ്യൂഹം[4]. യൂറോപ്യൻ ഭൂഖണ്ഡത്തിൽ വാസമുറപ്പിച്ച അനേകം ഗോത്രവർഗങ്ങളിൽ ഒന്നായിരുന്നു ബോയികൾ[5]. ബൊഹീമിയൻ പ്രാന്തത്തിന് ആ പേരു വീണത് ബോയികളിൽ നിന്നാണെന്നും അനുമാനിക്കപ്പെടുന്നു. ബോയികൾക്കിടയിലെ ഉൾപോരുകളും മറ്റു ഗോത്രവർഗങ്ങൾ തമ്മിൽ നിരന്തരമായി നടന്ന സംഘർഷങ്ങളും കാരണം ബോയിജനത ചിന്നിച്ചിതറിയെന്നും നാമാവശേഷമായെന്നും പറയപ്പെടുന്നു[6]. ബോയി വംശജരെ തുരത്തി ബൊഹീമിയൻ മേഖലയിൽ ചെക് ഗോത്രക്കാർ വാസമുറപ്പിച്ചത് ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്[7].

ബൊഹീമിയ: നാടും നാടുവാഴികളും (870-1198)

പ്രെമിസ്ലൈഡ് പ്രഭുക്കൾ (870-1198)

ക്രിസ്തുവർഷം ഒമ്പതാം നൂറ്റാണ്ടിലാണ് മൊറാവിയയിൽ നിന്നു വേറിട്ട് ബൊഹീമിയ, ഒരു നാട്ടുരാജ്യമായി ( Duchy ) രൂപം കൊണ്ടതെന്നും ലിബൂസ- പ്രെമിസിൽ ദമ്പതികളാണ് ഭരണം കൈയേറ്റ ആദ്യത്തെ നാടുവാഴികളെന്നും (പ്രഭുക്കൾ,Dukes) ഇവരിൽനിന്നാണ് പ്രെമിസിലൈഡ് വംശത്തിൻറെ തുടക്കമെന്നും അനുമാനിക്കപ്പെടുന്നു[8], [9]. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ ക്രിസ്തുമതവും മതപ്രചാരകരിലൂടെ ബൊഹീമിയയിലെത്തി[10],[11]. ഈ കാലഘട്ടത്തിലെ നീതിമാനും ശാന്തനുമായിരുന്ന പ്രഭു വെൻസെസ്ലാസിനെ (വാഴ്ച 920-29) സഹോദരൻ ബോളിസ്ലാസ് കൊലപ്പെടുത്തി അധികാരം കൈയടക്കി[12]. മരണാനന്തരം വെൻസെസ്ലാസ് ബൊഹീമയുടെ വിശുദ്ധ പുണ്യവാളനായി ഉയർത്തപ്പെട്ടു. ചരിത്രപുസ്തകങ്ങളിൽ ബോളിസ്ലാസിന് ക്രൂരനെന്ന വിശേഷണവും ലഭിച്ചു[13].[14]പതിനൊന്നാം നൂറ്റാണ്ടോടെ ബൊഹീമിയ വിശുദ്ധ റോമാ സാമ്രാജ്യത്തിൻറെ ഭാഗമായി, സ്വയം ഭരണം നിലനിർത്തി[15].

ബൊഹീമിയ: രാജ്യവും രാജാക്കൻമാരും

പ്രെമിസ്ലൈഡ് രാജവംശം(1198-1306)

1192 മുതൽ 1230 വരെ അധികാരത്തിലിരുന്ന ഓട്ടോകാർ ഒന്നാമൻറെ കാലത്ത് ബൊഹീമിയയുടെ അതിരുകൾ വകസിച്ചു. കൊച്ചു നാട്ടു രാജ്യത്തിൽ നിന്ന് വലിയൊരു രാജ്യമായി ( Kingdom) അംഗീകരിക്കപ്പെട്ടു. [16] 1198-ൽ ഓട്ടകാർ ഒന്നാമൻ സ്വയം രാജാവായി പ്രഖ്യാപിച്ചു[17] ,[18] പന്ത്രണ്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ക്രോണികാ ബോമാറം (ചെക് ജനതയുടെ ചരിത്രം) എന്ന പുസ്തകത്തിൽ ബൊഹീമിയ പരാമർശിക്കപ്പെടുന്നുണ്ട്[19] തുടർന്നുള്ള പ്രെമിസ്ലൈഡ് രാജാക്കൻമാരുടെ കാലത്ത് ബൊഹീമിയയുടെ അതിരുകൾ കൂടുതൽ വികസിച്ചു, മൊറാവിയയേയും സൈലീഷ്യയേയും ഉൾക്കൊണ്ടു. യൂറോപിലെ രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളിൽ ബൊഹീമിയ നിർണായകഘടകമായി. ഓട്ടകാർ രണ്ടാമൻ (1253-78) വിവാഹങ്ങളിലൂടേയും രാഷ്ട്രീയകരുനീക്കങ്ങളിലൂടേയും ഓസ്ട്രിയ, ഹങ്കറി, തുടങ്ങി ഹാബ്സ്ബുർഗ് രാജവംശത്തിൻറെ അധീനതയിലുള്ള ഒട്ടു മിക്ക നാട്ടുരാജ്യങ്ങളും സ്വന്തമാക്കി[20]. വിശുദ്ധ റോമാ സാമ്രാജ്യത്തിൻറെ ചക്രവർത്തി എന്ന പട്ടത്തിന് ഓട്ടകാർ രണ്ടാമൻ മത്സരിച്ചെങ്കിലും ആ പദവി ലഭിച്ചത് ഹാബ്സ്ബുർഗ് രാജാവ് റുഡോൾഫ് ഒന്നാമനാണ്[21]. അതോടെ അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം ബൊഹീമിയക്കു നഷ്ടമായി[22]. നിലനില്പിനായുള്ള പോരാട്ടത്തിൽ ഓട്ടകാർ രണ്ടാമൻ യുദ്ധക്കളത്തിൽ മരിച്ചു വീഴുകയാണുണ്ടായത്[23].

ലക്സംബുർഗ് രാജവംശം 1310-1438

1306-ൽ ഓട്ടകാർ രണ്ടാമൻറെ പുത്രൻ വെൻസെസ്ലോസ് മൂന്നാമൻറെ അന്ത്യത്തോടെ പ്രെമിസ്ലൈഡ് വംശത്തിൽ പുരുഷസന്തതി ഇല്ലാതായതിനാൽ രാജസഹോദരി എലിസബെത്തിൻറെ ഭർത്താവ് ലുക്സംബർഗിലെ ജോൺ, രാജാവായി ഘോഷിക്കപ്പെട്ടു[24],[25].

ബൊഹെമിയയുടെ സുവർണകാലം

ജോൺ ലുക്സംബർഗിൻറെ പുത്രനായിരുന്ന ചാൾസ് നാലാമൻ,1346 മുതൽ 1378 വരെ രാജ്യം ഭരിച്ചു. ഈ കാലഘട്ടം ബൊഹീമിയയുടെ സുവർണകാലമായി അറിയപ്പെടുന്നു[26],[27]. മാർപാപ്പയുമായി രമ്യതയിൽ കഴിഞ്ഞ ചാൾസ് നാലാമന് വിശുദ്ധ റോമാ സാമ്രാജ്യത്തിൻറെ ചക്രവർത്തി എന്ന പദവിയും ചാർത്തിക്കിട്ടി. മാത്രമല്ല തൻറെ പിൻഗാമികൾക്കും ചാൾസ് അതുറപ്പാക്കി. പ്രാഗ് തലസ്ഥാനനഗരിയായി പടുത്തുയർത്തിതുകൂടാതെ നഗരത്തിൽ മധ്യ യൂറോപിലെ ഏറ്റവും ആദ്യത്തെ സർവകലാശാല, ചാൾസ് യൂണിവഴ്സിറ്റി സ്ഥാപിച്ചതും ചാൾസ് നാലാമനാണ്. മാത്രമല്ല സാധാരണ ജനജീവിതം സുഗമമാക്കിത്തീർക്കാൻ ഒട്ടേറെ ഭരണ പരിഷ്കാരങ്ങളും നടപ്പിൽ വരുത്തി[28]. പ്രാഗിലെ സെൻറ് വൈറ്റസ് പള്ളി പുതുക്കി പണിതു, ആർച് ബിഷപ്പിൻറെ ആസ്ഥാനമാക്കി ഉയർത്തി[29]. പ്രാഗ് യൂറോപിലെ കലാ-ശാസ്ത്ര കേന്ദ്രമായി[30].

1378-ൽ ചാൾസ് നാലാമൻറെ മരണശേഷം മൂത്ത പുത്രൻ വെൻസെസ്ലോസ് നാലാമൻ(വാഴ്ച 1378-1419) ബൊഹെമിയൻ രാജാവായി. ഈ കാലഘട്ടത്തിലാണ് ഹുസ്സൈറ്റ് കലാപങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത്. 1419- ൽ വെൻസ്ലോസ് നാലാമൻ അന്തരിച്ചു.[31] ഇളയ സഹോദരനും ഹങ്കറി രാജാവുമായിരുന്ന സിഗിസ്മണ്ട് ബൊഹീമിയൻ കിരീടാവകാശിയായി. എന്നാൽ മാർപാപയോട് കൂറു പുലർത്തിയ സിഗിസ്മണ്ടിനെ രാജാവായി അംഗീകരിക്കാൻ ബൊഹീമിയൻ ജനത കൂട്ടാക്കിയില്ല. ഫലത്തിൽ സിഗിസ്മണ്ടിന് ഏതാണ്ട് ഒരു വർഷമേ (1436-37) ബൊഹീമിയൻ രാജാവായി വാഴാൻ കഴിഞ്ഞുള്ളു[32].,

ഹുസ്സൈറ്റ് കലാപങ്ങൾ (1415-1436)

പതിനാലാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ കത്തോലിക്കാ സഭയിൽ മാർപാപസ്ഥാനത്തെച്ചൊല്ലി തർക്കവും പിളർപ്പുകളുണ്ടായി[33]. പാശ്ചാത്യശീശ്മ എന്ന് ചരിത്രകാരന്മാർ കുറിപ്പിടുന്ന ഈ പിളർപ് സഭയുടെ നവീകരണത്തിന് വഴിയൊരുക്കി[34]. ബൊഹീമിയയിൽ ക്രൈസ്തവമത നവീകരണത്തിന് പാതിരി ജോൺ ഹുസ് നേതൃത്വം നൽകി[35],[36]. ഇത് പ്രാഗിലെ ആർച് ബിഷപ്പിനേയും, റോമിലെ മാർപാപ്പയേയും പ്രകോപിപ്പിച്ചു[37]. വിശുദ്ധറോമാസാമ്രാജ്യത്തിൻറെ രക്ഷകനെന്ന പദവിയേന്തിയ സിഗിസ്മണ്ടിന് വേറേയും സ്വാർഥതാത്പര്യങ്ങൾ ഉണ്ടായിരുന്നു[38][39],[40]. സന്ധിസംഭാഷണത്തിനെത്തിയ ജോൺ ഹുസിനെ മാർപാപയുടെ ആദേശമനുസരിച്ച് സിഗിസ്മണ്ടിൻറെ സഹകരണത്തോടെ , അറസ്റ്റു ചെയ്യുകയും തുടർന്നു നടന്ന വിചരണപ്രകാരം മതനിന്ദകനെന്നു കണ്ടെത്തി 1415, ജൂലൈ 6-ന് ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു.[41],[42],[43], [44] ഹുസിന്റെ അനുയായികളായിരുന്ന ഭൂരിപക്ഷം വരുന്ന ബൊഹീമിയൻ ജനത ഒന്നടങ്കം പ്രതിഷേധിച്ച്, പോരിനിറങ്ങി. ഇതേത്തുടർന്ന് യാഥാസ്ഥിതിക-പുരോഗമന ക്രൈസ്തവ വിഭാഗങ്ങൾ തമ്മിൽ നടന്ന കടുത്ത സംഘർഷമാണ് ഹുസ്സൈറ്റ് കലാപം എന്നറിയപ്പെടുന്നത്. [45] , [46], [47] ഹുസ്സൈറ്റുകളെ ആദ്യകാല പ്രൊട്ടസ്റ്റൻറുകളെന്നും വിശേഷിപ്പിക്കാറുണ്ട്. മതവിഭാഗങ്ങളിലെ ഉൾപ്പോരുകളും പിളർപ്പുകളും സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കി.[48] ഹുസൈറ്റുവിഭാഗത്തിലെ തീവ്രവാദികളുടെ ഹിംസയും അക്രമവും വർധിച്ചു കതോലികാ സഭയും മിതവാദികളായ ഹുസ്സൈറ്റുകളും ഒരുവശത്തും തീവ്രഹുസൈറ്റുകൾ എതിർവശത്തുമായി സംഘർഷം പരിണമിച്ചു. 1436-ൽ തത്പരകക്ഷികൾ തമ്മിൽ നടന്ന സന്ധിസംഭാഷണമനുസരിച്ച് ബാസൽ കോംപാക്റ്റ് എന്ന ഉടമ്പടി തയ്യാറായി[49]. അതനുസരിച്ച് ബൊഹീമിയക്ക് ഹുസ്സൈറ്റിസമനുസരിച്ചുള്ള കൂദാശയും മറ്റു മതചടങ്ങുകളും പിന്തുടരാനുള്ള അവകാശം നല്കപ്പെട്ടു[50],[51]. (പന്നീട് ഏതാണ്ട് ഇരുനൂറു വർഷക്കാലം, 1620 വരെ ഈ സ്ഥിതി തുടർന്നു.1620-ലെ വൈറ്റ് മൗണ്ടൻ യുദ്ധത്തിൽ ബൊഹീമിയൻ പ്രൊട്ടസ്റ്റൻറുകൾ അമ്പേ പരാജയപ്പെട്ടതോടെ മതസ്ഥാപനങ്ങളെല്ലാം കതോലികാസഭയുടെ വരുതിയിലായി[52],[53])

ഹാബ്സ്ബുർഗ് രാജവംശം (1437-1457)

1437-ൽ സിഗിസ്മണ്ട് നിര്യാതനായി[54]. ആൺമക്കളില്ലാഞ്ഞതിനാൽ മകൾ എലിസബെത്തിൻറെ ഭർത്താവ് ഹാബ്സ്ബുർഗ് വംശജനായ ആൽബർട്ട് രണ്ടാമന് കിരീടാവകാശം ലഭിച്ചു[55]. ഹങ്കറിയിലെ രാജാവ്, ജർമൻ രാജാവ്, ഓസ്ട്രിയൻ പ്രഭു എന്നീ സ്ഥാനമാനങ്ങളും ആൽബർട്ടിനുണ്ടായിരുന്നു. 1439 -ഒക്റ്റോബറിൽ ആൽബർട്ട് അന്തരിച്ചു. 1440 ഫെബ്രുവരിയിൽ ജനിച്ച പുത്രൻ ലാഡിസ്ലാസ് ഭരണമേറ്റത് 1453ലാണ്. ഇടക്കാലത്ത് (1440-53) ഭരണം നടത്തിയത് പ്രാദേശിക ഭരണസമിതിയാണ്. 1457-ൽ പതിനേഴു വയസുകാരനായിരുന്ന ലാഡിസ്ലാസ് അന്തരിച്ചു. രാജപ്രതിനിധിയായി കാര്യനിർവഹണം നടത്തിയിരുന്ന ജോർജ് പോഡ്ബ്രോഡിയെ ബൊഹീമിയൻ ജനത രാജാവായി വാഴിച്ചു[56].

ജോർജ് പോഡ്ബ്രാഡി (1457-1471)

മിതവാദി ഹുസ്സൈറ്റു പക്ഷത്തിൻറെ നേതാവായിരുന്നു ജോർജ് പോഡ്ബ്രോഡി. പതിനാലു വർഷം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട രാജാവായി ബൊഹീമിയ ഭരിച്ചു. മാർപാപ്പയുടെ നേതൃത്വത്തിൽ യൂറോപ്പിലെ കത്തോലിക് രാജ്യങ്ങൾ ജോർജിനെതിരെ സംഘടിച്ചെങ്കിലും മരണം വരെ ജോർജ് സിംഹാസനത്തിൽ തുടർന്നു[56],[57]

ജാഗില്ലോൺ രാജവംശം (1471- 1526)

പിന്നീടുള്ള അമ്പത്തിയഞ്ചു വർഷക്കാലം ഗില്ലോൺ രാജവംശത്തിലെ വ്ലാഡിസ്ലാവ് രണ്ടാമനും( 1471-1516 ) പുത്രൻ ലൂയിസും(1516-1526 ) ബൊഹീമിയയും ഹങ്കറിയും ഭരിച്ചു. ഇരുവരും റോമൻ കാതോലിക്കാസഭയുടെ അധികാരം ബൊഹീമിയയിൽ പുനഃസ്ഥാപിക്കാൻ ശ്രമിച്ചു. ഓട്ടോമാൻ സുൽത്താൻ സൂലൈമാനുമായി നടന്ന മോഹാക്സ് യുദ്ധത്തിൽ ലൂയിസ് കൊല്ലപ്പെട്ടതോടെ ബൊഹീമിയ-ഹങ്കറി പ്രദേശങ്ങൾ ഹാബ്സ്ബുർഗ് രാജവംശത്തിനു കീഴിലായി[58],[59].

ഹാബ്സ്ബർഗ് രാജവംശം രണ്ടാം ഘട്ടം (1526-1918)

ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യം- ഘടകരാജ്യങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം

ഹാബ്സ്ബുർഗ് രാജവംശം റോമൻ കത്തോലിക്കാ വിശ്വാസികളായിരുന്നു. ആദ്യമൊക്കെ ഹുസ്സൈറ്റുകളോട് മതസഹിഷ്ണത പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഈനിലപാട് മാറി.[60] ഹാബ്സ്ബർഗ് രാജാക്കൻമാർ കത്തോലിക്കൻ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ ശ്രമിച്ചത് ബൊഹിമീയൻ പ്രൊട്ടസ്റ്റൻറുകൾക്ക് (ഹുസ്സൈറ്റുകൾക്ക്) സ്വീകാര്യമായില്ല[61]. ഇരു വിഭാഗക്കാരും തമ്മിലുള്ള സ്പർധ ബൊഹീമിയയെ പ്രക്ഷുബ്ധമാക്കി.1618 -ൽ ഇത് മൂർധന്യത്തിലെത്തി. ഹാബ്സ്ബർഗ് വാഴ്ച ക്കെതിരെ ബൊഹീമിയൻ പ്രൊട്ടസ്റ്റൻറുകൾ യുദ്ധത്തിനിറങ്ങി. 1620-ൽ വൈറ്റ് മൗണ്ടൻ എന്ന സ്ഥലത്തു വെച്ചു ഇരു വിഭാഗക്കാരുടേയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടി[62]. ബൊഹീമിയൻ പ്രൊട്ടസ്റ്റൻറുകൾ പരാജയപ്പെട്ടു. ബൊഹീമിയക്ക് മതസ്വാതന്ത്ര്യം മാത്രമല്ല സ്വതന്ത്രരാജ്യമെന്ന പദവിയും നഷ്ടപ്പെട്ടു, ബൊഹീമിയ ഓസ്ട്രിയൻ സാമ്രാജ്യത്തിൽ ലയിപ്പിക്കപ്പെട്ടു. [51],[52], [63] പിന്നീട് ഹാബ്സ്ബർഗ് രാജവംശം, ഹാബ്സ്ബർഗ്-ലോറൈൻ വംശമായി പരിണമിച്ചതോടെ ബൊഹീമിയൻ പ്രദേശം ഓസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി. ഈ സ്ഥിതി 1918 വരെ തുടർന്നു.

ചെകോസ്ലാവാക്യ (1918-1993)

ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം തകർന്നു. ഘടകരാജ്യങ്ങൾ സ്വതന്ത്രമായി. ബൊഹീമിയ, മൊറാവിയ സൈലീഷ്യ, സ്ലോവാകിയ പ്രാന്തങ്ങൾ ഒന്നു ചേർന്ന് ചെകോസ്ലാവാക്യ റിപബ്ലിക് രൂപം കൊണ്ടു. 1948 -ൽ കമ്യൂണിസ്റ്റ് അധീനതയിൽ ചെകോസ്ലാവാക്യ സോഷ്യലിസ്റ്റ് റിപബ്ലിക്കായി. 1993 -ലെ വെൽവെറ്റ് വിച്ഛേദത്തിലൂടെ ചെക് റിപബ്ലിക്കും സ്ലോവാക്യൻ റിപബ്ലിക്കും സ്വതന്ത്ര രാഷ്ട്രങ്ങളായി.

ചെക് റിപബ്ലിക് (1993 മുതൽ )

ആധുനിക ചെക് റിപബ്ലിക്കിൻറെ ഭാഗമായി ബൊഹീമിയ, മൊറാവിയ, സൈലീഷ്യ പ്രാന്തങ്ങൾ അതേ പേരുകളിൽത്തന്നെ നിലനിൽക്കുന്നു.

ബോഹീമീയനിസം

കെട്ടുപാടുകളും ചുമതലകളുമില്ലാതെ, സാമുഹിക ചട്ടവട്ടങ്ങൾക്കു കീഴ്പെടാതെ, സ്വതന്ത്രജീവിതം നയിച്ചിരുന്ന കലാകാരന്മാരുടെ ജീവിതരീതിയെ വിശേഷിപ്പിക്കുന്ന പദമാണ് ബൊഹീമിയനിസം. പത്തൊമ്പതാം നൂറ്റാണ്ടിൽ പാരിസിലെ കലാകാരന്മാരുടെ വിശേഷണമായിട്ടാണ് ഈ പദം ആദ്യമായി പ്രയോഗത്തിൽ വന്നതത്രെ[64],[65]


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബൊഹീമീയ&oldid=4072991" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്