ബ്രിസ്റ്റൽ

തെക്കുപടിഞ്ഞാറെ ഇംഗ്ലണ്ടിലെ ഒരു കൗണ്ടിയും നഗരവുമാണ് ബ്രിസ്റ്റൽ. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തെക്കുപടിഞ്ഞാറെ ഇംഗ്ലണ്ടിൽ ഒന്നാം സ്ഥാനവും, ഇംഗ്ലണ്ടിൽ ആറാം സ്ഥാനവും യുണൈറ്റഡ് കിങ്ഡത്തിൽ എട്ടാം സ്ഥാനവുമാണ് ഈ നഗരത്തിനുള്ളത്.[1]

ബ്രിസ്റ്റൽ

സിറ്റി ആൻഡ് കൗണ്ടി ഓഫ് ബ്രിസ്റ്റൽ
നഗരം, കൗണ്ടി,
പൂർണാധികാര ഭരണപ്രദേശം
ബ്രിസ്റ്റൽ നഗരക്കാഴ്ച്ചകൾ}
ബ്രിസ്റ്റൽ നഗരക്കാഴ്ച്ചകൾ}
ഔദ്യോഗിക ചിഹ്നം ബ്രിസ്റ്റൽ
Coat of arms
ഇംഗ്ലണ്ടിൽ ബ്രിസ്റ്റൽ കൗണ്ടിയുടെ സ്ഥാനം
ഇംഗ്ലണ്ടിൽ ബ്രിസ്റ്റൽ കൗണ്ടിയുടെ സ്ഥാനം
രാഷ്ട്രംയുണൈറ്റഡ് കിങ്ഡം
ഘടക രാജ്യംഇംഗ്ലണ്ട്
കൗണ്ടിബ്രിസ്റ്റൽ
വിസ്തീർണ്ണം
 • ആകെ110 ച.കി.മീ.(40 ച മൈ)

1155-ൽ ഈ നഗരത്തിന് രാജകീയ അവകാശപത്രം(Royal Charter) ലഭിച്ചു. 1373-ൽ ഒരു കൗണ്ടി ആകുന്നത് വരെ ഈ നഗരം ഗ്ലോസ്റ്റെഷെർ കൗണ്ടിയുടെ ഭാഗമായിരുന്നു. പതിമൂന്നാം നൂറ്റാണ്ട് മുതൽ വ്യവസായ വിപ്ലവത്തിനു തുടക്കം കുറിച്ച പതിനെട്ടാം നൂറ്റാണ്ട് വരെ ഈ നഗരം ലണ്ടൻ ഉൾപ്പെടെയുള്ള നാലു പ്രധാന ഇംഗ്ലിഷ് നഗരങ്ങളിൽ ഒന്നായിരുന്നു. ഏയ്‌വൻ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം ഗ്ലോസ്റ്റെഷെർ, സമർസെറ്റ് കൗണ്ടികളുമായ് അതിർത്തി പങ്കിടുന്നു. ഈ നഗരത്തിന് ഒരു ചെറിയ സമുദ്രതീരവുമുണ്ട്.

ചരിത്രം

പതിനഞ്ചാം നൂറ്റാണ്ടിൽ വരയ്ക്കപ്പട്ട ബ്രിസ്റ്റലിന്റെ ചിത്രം[2]

ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള ലെവല്വാ രീതിയിൽ നിർമ്മിക്കപ്പെട്ട 60,000 വർഷം പഴക്കമുള്ള അനലാശ്മ ഉപകരണങ്ങൾ മധ്യ ശിലായുഗ കാലഘട്ടത്തിൽ ഈ പ്രദേശത്ത് നിയാണ്ടർത്താൽ മനുഷ്യർ വസിച്ചിരുന്നു എന്ന് തെളിയിക്കുന്നു.[3][4]അയോയുഗത്തിലെ മൺകോട്ടകൾ ഈ നഗരത്തിന്റെ ചില ഇടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു.[5] ഇവിടുത്തെ സീ മിൽസ് എന്ന സ്ഥലത്ത് ഒരു കാലത്ത് റോമൻ കാലഘട്ടത്തിലെ വില്ലകളും കോട്ടകളും നിലനിന്നിരുന്നു.[6]

ഈ പ്രദേശത്ത് ബ്രിഗ്സ്റ്റൊവ് എന്ന പേരിൽ ആയിരാമാണ്ടോടെ ഒരു പട്ടണം സ്ഥാപിക്കപ്പെട്ടു. 1020-ആം ആണ്ടോടെ സ്വന്തം കമ്മട്ടത്തിൽ നിന്ന് നഗരത്തിന്റെ പേര് ആലേഖനം ചെയ്ത വെള്ളിനാണയങ്ങൾ പുറത്തിറക്കുന്ന ഒരു പ്രമുഖ വ്യവസായ കേന്ദ്രമായ് ഈ നഗരം വികസിച്ചു.[7] 1067-ആം ആണ്ടിലും പിന്നെ നോർമൻ ഭരണ കാലത്തും ഈ പ്രദേശത്ത് കോട്ടകൾ നിർമ്മിക്കപ്പെടുകയുണ്ടായി.[7][8]

പതിനൊന്നാം നൂറ്റാണ്ടിൽ നഗരത്തിനടുത്ത് ഫ്രൂം നദിയുടെയും ഏയ്‌വൻ നദിയുടെയും സംഗമ സ്ഥാനത്ത് ഒരു തുറമുഖം വികസിക്കാൻ തുടങ്ങി.[9]പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി അടിമ വ്യാപാരം അടക്കം അയർലൻറുമായിട്ടുള്ള വ്യവസായത്തിൻറെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഇംഗ്ലണ്ടിലെ ഒരു പ്രമുഖ തുറമുഖമായ് മാറി ഇത്. 14-ആം നൂറ്റാണ്ടിൽ ബ്രിസ്റ്റൽ ഒരു കപ്പൽ നിർമ്മാണ കേന്ദ്രമായ് മാറി.[10]1348–49-ലെ ബ്ലാക്ക് ഡെത്ത് സമയത്ത് നഗരത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നിലധികം ജനങ്ങൾ മരണപ്പെട്ടു.[11]1373-ൽ നഗരപ്രാന്തങ്ങളെ കൂടി ഉൾപ്പെടുത്തി ബ്രിസ്റ്റൽ ഒരു കൗണ്ടി ആയ് മാറി.[12][13]

1542-ൽ ബ്രിസ്റ്റൽ രൂപത സ്ഥാപിക്കപെട്ടു.[14]1640-കളിലെ ഇംഗ്ലീഷ് അഭ്യന്തരയുദ്ധക്കാലത്ത് ഈ നഗരം റോയലിസ്റ്റ് സേന പിടിച്ചടക്കി. 1793-ലെ ഫ്രാൻസുമായുള്ള യുദ്ധം മൂലം കടൽ വഴിയുള്ള വ്യാപാരം കുറയുകയും, 1807-ൽ അടിമ വ്യാപാരം നിരോധിക്കുകയും, പിന്നീട് വ്യവസായ വിപ്ലവകാലത്ത് ഇംഗ്ലണ്ടിൻറെ മറ്റ് ഭാഗങ്ങളിൽ ലിവർപൂൾ പോലെയുള്ള നഗരങ്ങൾ വികസിക്കുകയും ചെയ്തതോടെ ഈ നഗരത്തിൻറെ പ്രാധാന്യം കുറഞ്ഞു.

1909-ൽ ബ്രിസ്റ്റൽ സർവകലാശാല സ്ഥാപിതമായ്.[15] 1969-ൽ ഈ നഗരത്തിൽ ഒരു പോളിടെക്നിക് തുറക്കപ്പെടുകയും പിന്നിട് അത് 1992-ൽ വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സർവകലാശാല ആയ് മാറുകയും ചെയ്തു.[16]രണ്ടാം ലോകമഹായുദ്ധ സമയത്ത് ലുഫ്ത്‌വാഫ് വിമാനാക്രമണങ്ങളിൽ ഏകദേശം 1300-ഓളം ആളുകൾ കൊല്ലപ്പെടുകയും ഏകദേശം ഒരു ലക്ഷത്തോളം കെട്ടിടങ്ങൾ പൂർണ്ണമായോ ഭാഗീകമായോ തകർക്കപ്പെടുകയും ചെയ്തു.[17][18]

രാഷ്ട്രീയം

ബ്രിസ്റ്റൽ സിറ്റി ഹാൾ, നഗരഭരണ ആസ്ഥാനം

ബ്രിസ്റ്റൽ നഗര കൗൺസിലിൽ 35 വാർഡുകളുണ്ട്. ഓരോ വാർഡിനും ഈരണ്ട് കൗൺസിലർമാർ വീതം ഉണ്ട്, പക്ഷെ ഇവർ രണ്ട് സമയത്തായിട്ടാണ് തെരഞ്ഞെടുക്കപ്പെടുന്നത്. കൗൺസിലർമാരുടെ കാലാവധി നാലു വർഷമാണ്. ഇവിടെ ലേബർ പാർട്ടിക്കും, കൺസർവേറ്റിവ് പാർട്ടിക്കും പിന്നെ ലിബറൽ ഡെമോക്രാറ്റുകൾക്കും ശക്തമായ സ്വാധീനമുണ്ട്. ബ്രിസ്റ്റലിൻറെ ഇപ്പോഴത്തെ മേയർ ജോർജ് ഫെർഗൂസൻ ആണ്.[19]

ബ്രിസ്റ്റലിനെ ബ്രിസ്റ്റൽ പടിഞ്ഞാറ്, ബ്രിസ്റ്റൽ കിഴക്ക്, ബ്രിറ്റൽ തെക്ക്, ബ്രിസ്റ്റൽ തെക്കുപടിഞ്ഞാറ് എന്നീ നാല് പാർലമെൻറ് അധോസഭാ മണ്ഡലങ്ങളായ് തിരിച്ചിട്ടുണ്ട്. 2010-ലെ ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ ലേബർ പാർട്ടിയും ഓരോ സീറ്റ് വീതം ലിബറൽ ഡമോക്രാറ്റുകളും, കൺസർവേറ്റിവ് പാർട്ടിയും നേടി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്രിസ്റ്റൽ&oldid=3999256" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്