മാർവിൻ മിൻസ്കി

മാർവിൻ ലീ മിൻസ്കി (ഓഗസ്റ്റ് 9, 1927 - ജനുവരി 24, 2016) ഒരു അമേരിക്കൻ കോഗ്നിറ്റീവ്, കമ്പ്യൂട്ടർ മുതലായ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനായിരുന്നു, പ്രധാനമായും കൃത്രിമ ബുദ്ധി (AI) ഗവേഷണവുമായി ബന്ധപ്പെട്ട, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ എഐ ലബോറട്ടറിയുടെ സഹസ്ഥാപകനും എഐ, തത്ത്വചിന്ത എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.[12][13][14][15]

മാർവിൻ മിൻസ്കി
2008 ൽ മിൻസ്കി
ജനനം
Marvin Lee Minsky

(1927-08-09)ഓഗസ്റ്റ് 9, 1927
മരണംജനുവരി 24, 2016(2016-01-24) (പ്രായം 88)
ദേശീയതAmerican
പൗരത്വംUnited States
വിദ്യാഭ്യാസംPhillips Academy
കലാലയംHarvard University (BA)
Princeton University (PhD)
അറിയപ്പെടുന്നത്
ജീവിതപങ്കാളി(കൾ)
Gloria Rudisch
(m. 1952)
കുട്ടികൾ3
പുരസ്കാരങ്ങൾ
  • Turing Award (1969)
  • Japan Prize (1990)
  • AAAI Fellow (1990)[8]
  • IJCAI Award for Research Excellence (1991)
  • Benjamin Franklin Medal (2001)
  • BBVA Foundation Frontiers of Knowledge Award (2013)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾMassachusetts Institute of Technology (MIT)
പ്രബന്ധംTheory of Neural-Analog Reinforcement Systems and Its Application to the Brain Model Problem (1954)
ഡോക്ടർ ബിരുദ ഉപദേശകൻAlbert W. Tucker[9][10]
ഡോക്ടറൽ വിദ്യാർത്ഥികൾ
  • James Robert Slagle
  • Manuel Blum
  • Daniel Bobrow
  • Ivan Sutherland
  • Bertram Raphael
  • William A. Martin
  • Joel Moses
  • Warren Teitelman
  • Adolfo Guzmán Arenas
  • Patrick Winston
  • Eugene Charniak
  • Gerald Jay Sussman
  • Scott Fahlman
  • Benjamin Kuipers
  • Luc Steels
  • Danny Hillis
  • K. Eric Drexler
  • Berthold K.P. Horn
  • Carl Hewitt[11]
സ്വാധീനിച്ചത്David Waltz[അവലംബം ആവശ്യമാണ്]
വെബ്സൈറ്റ്web.media.mit.edu/~minsky

1969 ലെ ടൂറിങ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ബഹുമതികളും മിൻസ്കിക്ക് ലഭിച്ചു.

ജീവചരിത്രം

മാർവിൻ ലീ മിൻസ്കി ന്യൂയോർക്ക് സിറ്റിയിൽ ഒരു നേത്ര ശസ്ത്രക്രിയാവിദഗ്ധൻ ഹെൻട്രിക്കും സയണിസ്റ്റ് ആക്റ്റിവിസ്റ്റായിരുന്ന ഫാനി(റീസർ)യ്ക്കും ജനിച്ചു.[16][17]അദ്ദേഹത്തിന്റെ കുടുംബം ജൂതരായിരുന്നു. അദ്ദേഹം എത്തിക്സ് കൾച്ചർ ഫീൽഡ്സ്റ്റൺ സ്കൂളിലും ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസിലും പഠിച്ചു. പിന്നീട് അദ്ദേഹം മസാച്യുസെറ്റ്സിലെ ആൻഡോവറിലെ ഫിലിപ്സ് അക്കാദമിയിൽ ചേർന്നു. തുടർന്ന് അദ്ദേഹം 1944 മുതൽ 1945 വരെ യുഎസ് നാവികസേനയിൽ സേവനമനുഷ്ഠിച്ചു.1950 ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബി.എ.യും, 1954 ൽ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ പിഎച്ച്.ഡി.യും നേടി. അദ്ദേഹത്തിന്റെ ഡോക്ടറൽ പ്രബന്ധത്തിന് "ന്യൂറൽ-അനലോഗ് റൈൻഫോഴ്സ്മെന്റ് സിസ്റ്റങ്ങളുടെ സിദ്ധാന്തം, ബ്രെയിൻ-മോഡൽ പ്രോബ്ലത്തിന് അനുയോജ്യമായ ആപ്ലിക്കേഷന്റെ പ്രയോഗം" എന്നായിരുന്നു പേര്.[18][19][20] 1954 മുതൽ 1957 വരെ ഹാർവാർഡ് സൊസൈറ്റി ഓഫ് ഫെല്ലോസിൽ ജൂനിയർ ഫെലോ ആയിരുന്നു.[21][22]

1958 മുതൽ മരണം വരെ അദ്ദേഹം എംഐടി(MIT)ഫാക്കൽറ്റിയായിരുന്നു. 1958 ൽ അദ്ദേഹം എംഐടി ലിങ്കൺ ലബോറട്ടറിയിൽ ജോലിക്കാരനായി ചേർന്നു, ഒരു വർഷത്തിനുശേഷം അദ്ദേഹവും ജോൺ മക്കാർത്തിയും 2019 വരെ എംഐടി കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറി എന്ന പേരിൽ ആരംഭിച്ചു.[23][24] തോഷിബ മീഡിയ ആർട്സ് ആൻഡ് സയൻസസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് പ്രൊഫസറുമായിരുന്നു.

കമ്പ്യൂട്ടർ സയൻസിലെ സംഭാവനകൾ

ഒരു ആധുനിക കോൺഫോക്കൽ വൈറ്റ് ലൈറ്റ് മൈക്രോസ്കോപ്പ് ഉപയോഗിച്ച് അളക്കുന്ന ഒരു നാണയത്തിന്റെ (ഭാഗിക) 3D പ്രൊഫൈൽ.

മിൻസ്കിയുടെ കണ്ടുപിടിത്തങ്ങളിൽ ആദ്യത്തേത് തലയിൽ ഘടിപ്പിക്കാവുന്ന ഗ്രാഫിക്കൽ ഡിസ്പ്ലേ (1963)[25], കോൺഫോക്കൽ മൈക്രോസ്കോപ്പ് എന്നിവ ഉൾപ്പെടുന്നു [കുറിപ്പ് 1] (1957, ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കൺഫോക്കൽ ലേസർ സ്കാനിംഗ് മൈക്രോസ്കോപ്പിന്റെ മുൻഗാമിയാണ്). ആദ്യത്തെ ലോഗോ പ്രോഗ്രാമിംഗ് ഭാഷയുപോഗിച്ച് "ടർട്ടിൽ"എന്ന റോബോട്ട്, സെയ്‌മൂർ പേപ്പർട്ടിനൊപ്പം അദ്ദേഹം വികസിപ്പിച്ചെടുത്തു. 1951 ൽ, ആദ്യത്തെ റാൻഡൻമിലി വയർഡ് ന്യൂറൽ നെറ്റ്‌വർക്ക് ലേണിംഗ് മെഷീൻ(SNARC)മിൻസ്കി നിർമ്മിച്ചു. 1962-ൽ, മിൻസ്കി സ്മോൾ യൂണിവേഴ്സൽ ട്യൂറിംഗ് മെഷീനുകളിൽ ജോലി ചെയ്യുകയും തന്റെ പേരിൽ അറിയപ്പെടുന്ന 7-സ്റ്റേറ്റ്, 4-സിംബൽ മെഷീൻ പ്രസിദ്ധീകരിക്കുകയും ചെയ്തു.[26]

മിൻസ്കിയുടെ പെർസെപ്ട്രോൺസ് (സെമൗർ പേപ്പറിനൊപ്പം എഴുതിയത്) എന്ന പുസ്തകം ഫ്രാങ്ക് റോസൻബ്ലാറ്റിന്റെ വർക്കിനെ വിമർശിക്കുന്നു. ഇത് കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകളുടെ വിശകലനത്തിലെ അടിസ്ഥാന സൃഷ്ടിയായി മാറുകയും ചെയ്തു. എഐ(AI)യുടെ ചരിത്രത്തിൽ പ്രതിപാദിക്കുന്ന ഒരു വിവാദത്തിന്റെ കേന്ദ്രമാണ് ഈ പുസ്തകം, 1970 കളിൽ ന്യൂറൽ നെറ്റ്‌വർക്കുകളുടെ ഗവേഷണത്തെ നിരുത്സാഹപ്പെടുത്തുന്നതിലും "എഐ വിന്റർ" എന്ന് വിളിക്കപ്പെടുന്നതിലേക്കും അതിലേക്ക് സംഭാവന ചെയ്യുന്നതിലും ഇതിന് വലിയ പ്രാധാന്യമുണ്ടെന്ന് ചിലർ അവകാശപ്പെടുന്നു.[27] മറ്റ് നിരവധി എഐ മോഡലുകളും അദ്ദേഹം സ്ഥാപിച്ചു. അറിവിനെ പ്രതിനിധീകരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രോഗ്രാമിംഗിൽ ഒരു പുതിയ മാതൃക സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ പെർസെപ്ട്രോണുകൾ ഇപ്പോൾ പ്രായോഗികതയെക്കാൾ ഉപരി ചരിത്രപരമാണെങ്കിലും, ഫ്രെയിമുകളുടെ സിദ്ധാന്തം വിപുല പ്രചാരം നേടി.[28]അന്യഗ്രഹജീവികൾ മനുഷ്യരെപ്പോലെ ചിന്തിക്കാനുള്ള സാധ്യതയെക്കുറിച്ചും മിൻസ്കി എഴുതി.[29]

1970 കളുടെ തുടക്കത്തിൽ, എംഐടി(MIT) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിൽ, മിൻസ്കിയും പേപ്പർട്ടും സൊസൈറ്റി ഓഫ് മൈൻഡ് തിയറി എന്നറിയപ്പെടാൻ തുടങ്ങി. നമ്മൾ ബുദ്ധി എന്ന് വിളിക്കുന്നത്, ബുദ്ധിശൂന്യമല്ലാത്ത ഭാഗങ്ങളുടെ പരസ്പര ബന്ധത്തിന്റെ ഫലമായിരിക്കാം എന്ന് വിശദീകരിക്കാൻ ഈ സിദ്ധാന്തം ശ്രമിക്കുന്നു. ഒരു റോബോട്ടിക് കൈ, ഒരു വീഡിയോ ക്യാമറ, കുട്ടികളുടെ ബ്ലോക്കുകൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ എന്നിവ നിർമ്മിക്കുന്ന ഒരു യന്ത്രം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ഈ സിദ്ധാന്തത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആശയങ്ങളുടെ ഉറവിടമെന്ന് മിൻസ്കി പറയുന്നു. 1986-ൽ, മിൻസ്കി തന്റെ സൊസൈറ്റി ഓഫ് മൈൻഡ് പ്രസിദ്ധീകരിച്ചു, സിദ്ധാന്തങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ പുസ്തകം, മുമ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മിക്ക കൃതികളിൽ നിന്നും വ്യത്യസ്തമായി, പൊതുജനങ്ങൾക്കായി എഴുതിയതാണ്.

ഇവയും കാണുക


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മാർവിൻ_മിൻസ്കി&oldid=3953856" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്