ലയർ പക്ഷി

ഒരു ആസ്ത്രേലിയൻ പക്ഷിയാണ് ലയർ പക്ഷി ( Lyrebird ). Menura ജീനസിൽ Menuridae കുടുംബത്തിൽപ്പെട്ട ഇവ മറ്റ് ജീവികളുടെ ശബ്ദവും കൃത്രിമ ശബ്ദവും അനുകരിക്കുന്നതിൽ വിദഗ്ദരാണ്. ആൺപക്ഷികളുടെ മനോഹരമായ നീണ്ട വാൽച്ചിറക് ശ്രദ്ധേയമാണ്.

Lyrebird
Temporal range: Early Miocene to present
Superb lyrebird
ശാസ്ത്രീയ വർഗ്ഗീകരണം e
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Aves
Order:Passeriformes
Family:Menuridae
Lesson, 1828
Genus:Menura
Latham, 1801
Species
  • Menura novaehollandiae
  • Menura alberti
  • Menura tyawanoides
ലയർ പക്ഷി
Menura superba – superb lyrebird (1800) by Thomas Davies
Albert's Lyrebird OR

വിഭാഗങ്ങൾ

രണ്ട് സ്പീഷീസ് പക്ഷികളാണ് ഈ വിഭാഗത്തിലുള്ളത്:

ImageScientific nameCommon NameDescriptionDistribution
Menura novaehollandiaeSuperb lyrebird called weringerong, woorail, and bulln-bulln in Aboriginal languages.[1]one of the world's largest songbirds, and is noted for its elaborate tail and excellent mimicrysouth-eastern Australia, from southern Victoria to south-eastern Queensland
Menura albertiAlbert's lyrebirdNamed in honour of Prince Albert, the husband of Queen Victoriabetween New South Wales and Queensland, Australia,

വിവരണം

Albert's lyrebird - പെൺപക്ഷി

പാസറൈൻ വിഭാഗത്തിൽപ്പെട്ടവയിൽ താരതമ്യേന വലിപ്പം കൂടിയവയാണ് ലയർ പക്ഷികൾ. അപൂർവ്വമായി മാത്രമേ ഇവ പറക്കുകയുള്ളൂ. ഉയർന്ന പ്രദേശങ്ങളിൽ നിന്നും താഴ്‌വാരങ്ങളിലേക്ക് പറക്കുന്നു. പെൺപക്ഷികൾ 74-84 cm വലിപ്പമുണ്ടാവും. ആൺപക്ഷികൾക്ക് 80 മുതൽ 98 cm വരെ നീളമുണ്ടാവും.

കാണപ്പെടുന്ന സ്ഥലങ്ങൾ

വിക്ടോറിയ, ന്യൂ സൗത്ത് വെയ്ൽസ്, സൗത്ത്-ഈസ്റ്റ് ക്വീൻലാന്റ് എന്നിവിടങ്ങളിലും ടാസ്മാനിയയിലും ഇവയെ കാണപ്പെടുന്നു. മറ്റ് പല നാഷണൽ പാർക്കുകളിലും ഇവയെ സംരക്ഷിച്ചിട്ടുണ്ട്.

സ്വഭാവസവിശേഷതകൾ

Albert's Lyrebird

ലയർപക്ഷികൾ മനുഷ്യരുമായി അടുക്കാറില്ല. അപകട സാധ്യതയുണ്ടെന്നുകണ്ടാൽ, ഇവ, തീവ്ര ശബ്ദം പുറപ്പെടുവിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്യുന്നു. അതിന് സാധിച്ചില്ലെങ്കിൽ കരിയിലയ്ക്കിക്കിടയിൽ അനങ്ങാതെ ഒളിച്ചിരുന്ന് രക്ഷപ്പെടുന്നു[2]

ഭക്ഷണം

പഴുതാര, ചിലന്തി, മണ്ണിര, ശലഭങ്ങൾ, വണ്ടുകൾ തുsങ്ങിയ ജീവികളും അവയുടെ ലാർവ്വയും ഇവ ഭക്ഷണമാക്കുന്നു.

ജീവിതകാലം

Superb lyrebird - അടയാളത്തറയിലെ നൃത്തം

30 വർഷം വരെ ജീവിതദൈർഘ്യമുള്ളവയാണ് ലയർ പക്ഷികൾ. പെൺപക്ഷികൾ 6 വയസ്സാവുമ്പോഴാണ് മുട്ടയിടുന്നത്. ആൺപക്ഷികൾ 6 മുതൽ 8 വയസ്സ് വരെയാവുമ്പോഴാണ് ഇണ ചേരുന്നു. ഒരു ആൺ പക്ഷിക്ക് എട്ടു പിടകൾ വരെ ഉണ്ടാവാം. ആൺപക്ഷികൾ അവയുടെ അധികാര പരിധി നിർണ്ണയിക്കാറുണ്ട്. മണ്ണ് കൊണ്ടോ ചുള്ളിക്കമ്പു കൊണ്ടോ ഇവ അതിർത്തി സൂചിപ്പിക്കുന്ന അടയാളങ്ങൾ സൃഷ്ടിക്കുന്നു.

പെൺപക്ഷി മണ്ണിൽ നിർമ്മിക്കുന്ന കുടിൽ സാധാരണ ഒരു മുട്ടയാണ് ഇടുന്നത്. പെൺപക്ഷി തന്നെ അടയിരിക്കുന്നു. 50 ദിവസങ്ങൾ കൊണ്ട് മുട്ട വിരിയുന്നു. കുഞ്ഞിനെ വളർത്തുന്നതും പെൺപക്ഷി തന്നെയാണ്.

ശബ്ദാനുകരണം

ലയർ പക്ഷിയുടെ മിമിക്രി ശബ്ദം

എല്ലാ കാലത്തും ലയർ പക്ഷികൾ പാടാറുണ്ടെങ്കിലും ഇണചേരൽ കാലത്ത് (ജൂൺ - ആഗസ്ത് ) ഇതിന്റെ തീവ്രത കൂടുതലായിരിക്കും. അവയുടെ തനതു ശബ്ദത്തോടൊപ്പം മറ്റു മൃഗങ്ങളുടേയും പക്ഷികളുടേയും മറ്റും ശബ്ദവും ചേർത്താണ് ഇവ പാടുന്നത്.യന്ത്രങ്ങളും മറ്റ് ഇലക്ട്രാണിക് ഉപകരണങ്ങളും ഉണ്ടാക്കുന്ന കൃത്രിമ ശബ്ദം പോലും ഇവ അതേ പോലെ അനുകരിച്ച് പാടാറുണ്ട്[3].


വംശനാശ ഭീഷണി

ലയർ പക്ഷികൾ വംശനാശ ഭീഷണി നേരിട്ടിരുന്നുവെങ്കിലും സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടതോടെ, എണ്ണം സാധാരണ നിലയിലെത്തിയിട്ടുണ്ട്[4].

അവലംബം

അധികവിവരത്തിന്

Attenborough, D. 1998. The Life of Birds. p. 212 ISBN 0563-38792-0

പുറം കണ്ണികൾ

Wikisource has the text of the 1911 Encyclopædia Britannica article Lyre-bird.
"https:https://www.search.com.vn/wiki/index.php?lang=ml&q=ലയർ_പക്ഷി&oldid=3225705" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്