സാൻഡ്‌വിച്ച്

ഒന്നോ രണ്ടോ ബ്രഡ്ഡ് അടരുകൾക്കിടയിൽ ചെറുതായി അരിഞ്ഞ പച്ചക്കറികൾ ,മാംസം,ചീസ്,സോസ് എന്നിവ നിറച്ച് ഉണ്ടാക്കുന്ന ഒരു ചെറു ഭക്ഷ്യ വിഭവമാണ്‌ സാൻഡ്‌വിച്ച്[1][2]. രുചി വർദ്ധിപ്പിക്കുന്നതിനായി എണ്ണ ,കടുക് തുടങ്ങിയ വസ്തുക്കളും ഇതിൽ ചേർക്കുന്നു. പച്ചക്കറികൾ മാത്രം ഉപയോഗിച്ചുള്ള സാൻഡ്‌വിച്ച്, മാംസത്തിന്‌ പകരം മത്സ്യം,മുട്ട എന്നിവ ഉപയോഗിച്ചുള്ള സാൻഡ്‌വിച്ച് തുടങ്ങിയവയും പ്രചാരത്തിലുണ്ട്.ജനങ്ങളുടെ ഒരു പ്രിയ ഭക്ഷണമായി മാറിയിട്ടുണ്ട് ഇന്ന് സാൻഡ്‌വിച്ച്. ജോലിസ്ഥലങ്ങളിലേക്ക് പോകുന്നവരും സ്കൂൾ വിദ്യാർത്ഥികളും ഉല്ലാസയാത്രക്കൊരുങ്ങുന്നവരും ഒരു പൊതി ഭക്ഷണമായി സാൻഡ്‌വിച്ച് കരുതാറുണ്ട്. ഭോജന ശാലകളിലും കോഫീ ഷോപ്പുകളിലും വ്യാപകമായി വിൽക്കപ്പെടുന്ന ഒന്നാണ്‌ ഈ വിഭവം.

Sandwich
Main ingredientsBread, meat, cheese, salad vegetables, sauce or savoury spread
ഇറ്റാലിയൻ സാൻഡ്‌വിച്ച്

സാൻഡ്‌വിച്ച് എന്ന പേര്‌

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് ഉന്നത കുലജാതനായിരുന്ന ജോൺ മൊണ്ടേഗു ഫോർത് ഏൾ ഓഫ് സാൻഡ്‌വിച്ച് എന്നയാളുടെ പേരിൽ നിന്നാണ്‌ സാൻഡ്‌വിച്ച് എന്ന പേരിന്റെ ഉത്ഭവം.രണ്ട് ബ്രഡ്ഡുകൾക്കിടയിൽ മാംസം വെച്ചു തയ്യാറാക്കുന്ന ഭക്ഷണം മൊണ്ടേഗു തന്റെ പരിചാരകരോട് ആവശ്യപ്പെടാറ് പതിവായിരുന്നു. സാൻ‌ഡ്‌വിച്ച് മുതലാളി ഈ ഭക്ഷണം ഇഷ്ടപ്പെടാൻ കാരണം ,കാർഡ് കളിക്കുന്നതിനിടയിൽ കൈകളിലോ കാർഡിലോ എണ്ണയോ മറ്റോ ആവാതെ മാംസം ചേർത്ത ഈ ഭക്ഷണം കഴിക്കാൻ സാധിക്കും എന്നതായിരുന്നു. പിന്നീട് മറ്റുള്ള ആളുകളും "സാൻഡ്‌വിച്ചിന്റെ അതേ പോലുള്ളത്" എന്ന പറഞ്ഞ് ഈ ആഹാരം ഓർഡർ ചെയ്യാൻ തുടങ്ങി. അങ്ങനെ ഈ പേര് വ്യാപകമായി എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്.

ചരിത്രം

സന്ധ്യാ സമയത്ത് കാർഡ് കളിക്കുകയും മദ്യപിച്ചിരിക്കുകയും ചെയ്യുന്നവരുടെ ഒരു ഭക്ഷണമായിട്ടാണ്‌ സാൻഡ്‌വിച്ചിനെ തുടക്കത്തിൽ കണ്ടിരുന്നത്. പിന്നീടത് സമൂഹത്തിലെ ഉന്നത വർഗ്ഗങ്ങളുടെ ഒരു ആഹാര വിഭവമായി മാറി. പെട്ടെന്ന് പാചകം ചെയ്തെടുക്കാൻ കഴിയുന്നത്, ചെലവ് കുറഞ്ഞത് ,കൊണ്ടു പോകാൻ എളുപ്പമുള്ളത് എന്നീ കാരണങ്ങളാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പെയിനിലേയും ഇംഗ്ലണ്ടിലേയും വ്യവസായിക വിപ്ലവാനന്തരമുള്ള സമൂഹത്തിലും തൊഴിലാളി വർഗ്ഗങ്ങൾക്കിടയിലും സാൻഡ്‌വിച്ച് പ്രചാരം നേടി[3].വൈകാതേ യുറോപ്പിന്‌ വെളിയിലേക്കും പ്രചാരം സിദ്ധിച്ചു. ഇരുപതാം നൂറ്റാണ്ടോടുകൂടി അമേരിക്കയിലും മെഡിറ്ററെനിയൻ മേഖലയിലും ഈ ഭക്ഷണ വിഭവം സ്വീകാര്യത നേടി[3].

കൂടുതൽ ചിത്രങ്ങൾ

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സാൻഡ്‌വിച്ച്&oldid=3532346" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്