സ്ഥാനക്കയറ്റം (ചെസ്സ്)

ചെസ്സിലെ ഒരു പ്രധാന നിയമമാണ് കാലാളിന്റെ സ്ഥാനക്കയറ്റം അഥവാ പോൺ പ്രൊമോഷൻ. ഒരു കാലാളിനെ നീക്കി അവസാന കളത്തിൽ (എട്ടാം റാങ്കിൽ ) എത്തിക്കുന്ന കളിക്കാരന് ആ കാലാളിനു പകരമായി രാജാവ് ഒഴികെ സ്വന്തം നിറത്തിലുള്ള മറ്റേതു കരുവായും സ്ഥാനക്കയറ്റം നൽകാവുന്നതാണ്. അതായത് കളിക്കാരന്റെ ഇഷ്ടപ്രകാരം ഈ കാലാളിനെ മന്ത്രിയോ തേരോ കുതിരയോ ആനയോ ആയി സ്ഥാനക്കയറ്റം നൽകാവുന്നതാണ്. എട്ടാം റാങ്കിലെത്തുന്ന പടയാളിയെ സ്ഥാനക്കയറ്റം നൽകി മാറ്റിയെടുക്കേണ്ടതാണ്. ഈ നിയമത്തെയാണ് കാലാളിന്റെ സ്ഥാനക്കയറ്റം (പോൺ പ്രൊമോഷൻ) എന്നുപറയുന്നത്.

ഫിഷർ vs. പെട്രോഷ്യൻ , 1959
abcdefgh
8
g8 white രാജ്ഞി
h8 white രാജ്ഞി
b6 black രാജാവ്
c6 black കാലാൾ
d6 black രാജ്ഞി
e5 black കാലാൾ
c4 white കാലാൾ
d4 black കാലാൾ
e4 white കാലാൾ
c3 black കുതിര
d3 white കാലാൾ
g3 white കാലാൾ
a1 black രാജ്ഞി
f1 white ആന
g1 white രാജാവ്
8
77
66
55
44
33
22
11
abcdefgh
37.h8=Q എന്ന നീക്കത്തിനുശേഷം കളത്തിൽ 4 മന്ത്രിന്മാരെ കാണാം.

വെട്ടിയെടുത്ത കരുക്കളെ മാത്രമേ പടയാളിക്കു പകരം എടുക്കാൻ കഴിയൂ എന്ന ധാരണ തെറ്റാണ്.[1] എട്ടു കാലാളുകളെയും അവസാന കളത്തിലെത്തിക്കുകയാണെങ്കിൽ പോലും അവയെ എല്ലാം സ്വന്തം നിറത്തിലുള്ള മറ്റേതു കരുക്കളായും മാറ്റാം.

ഭൂരിഭാഗം മത്സരങ്ങളിലും കാലാളിനെ ശക്തിയേറിയ കരുവായ മന്ത്രിയാക്കി മാറ്റുകയാണു ചെയ്യുന്നത്. ഇതിനെ ക്വീനിംഗ് എന്നും പറയുന്നു. കാലാളിനെ മന്ത്രിയൊഴികെ മറ്റേതു കരുവാക്കിയാലും അതിനെ അണ്ടർ പ്രൊമോഷൻ എന്നുപറയുന്നു. ഒരു കളിക്കാരന് ഒമ്പതു മന്ത്രിയോ പത്തു കുതിരകളോ പത്ത് ആനകളോ പത്ത് തേരുകളോ ഉപയോഗിച്ചു കളിക്കുവാനുള്ള സാധ്യത പ്രൊമോഷൻ നൽകുന്നുണ്ട്.[അവലംബം ആവശ്യമാണ്]

സ്ഥാനക്കയറ്റ രീതികൾ

കളിയുടെ ആരംഭത്തിൽ കാലാളിനെ വിലകുറഞ്ഞ കരുവായാണ് കണക്കാക്കുന്നത്.എന്നാൽ സ്ഥാനക്കയറ്റ നിയമം വഴി കാലാളിനെ അതിശക്തമായ കരുവാക്കി മാറ്റാം. മന്ത്രിയുള്ളപ്പോൾ തന്നെ മന്ത്രിയായൂം തേരുകൾ ഉള്ളപ്പോൾ തന്നെ തേരായും സ്ഥാനക്കയറ്റം കൊടുക്കാം.ഇതുപോലെ തന്നെ ആനകൾ ഉള്ളപ്പോൾ തന്നെ ആനയായും കുതിരകൾ ഉള്ളപ്പോൾ തന്നെ കുതിരയായും സ്ഥാനക്കയറ്റം നൽകാം. [2]


ഒരു ഉദാഹരണം
abcdefgh
88
77
66
55
44
33
22
11
abcdefgh
d2 വിലുള്ള കറുത്ത കാലാളും b7 ലുള്ള വെളുത്ത കാലാളും അടുത്ത നീക്കത്തിൽ സ്ഥാനക്കയറ്റത്തിനായി നിൽക്കുന്നു.

ഈ ചിത്രത്തിൽ വെളുപ്പിനാണ് നീക്കമെങ്കിൽ b7 ലെ കാലാൾ കൊണ്ട് a8 ലേ തേരിനെയോ c8 ലുള്ള ആനയെയോ വെട്ടിയെടുത്ത് മന്ത്രിയോ മറ്റേതെങ്കിലും കരുവോ ആയി സ്ഥാനക്കയറ്റം നൽകാം.കാലാളിനെ b8 ലേക്കു നീക്കിയും സ്ഥാനക്കയറ്റം നൽകാം.ഇതുപോലെ d2 വിലെ കറുത്ത കാലാളിനും ഈ വിധം സ്ഥാനക്കയറ്റം നൽകാം.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്