സൗത്ത് ഒസ്സെഷ്യ

സൗത്ത് ഒസ്സെഷ്യ (/əˈsɛtiə/[3] ə-SET-ee-ə or /ɒˈsʃə/[4] o-SEE-shə) അല്ലെങ്കിൽ സ്ഖിൻവാലി റീജിയൺ[nb 1] തർക്കത്തിലിരിക്കുന്ന ഒരു പ്രദേശമാണ്. പരിമിതമായ അംഗീകാരം മാത്രമേ ഈ പ്രദേശത്തിന് ലഭിച്ചിട്ടുള്ളൂ. പഴയ യു.എസ്.എസ്.ആറിലെ ജോർജ്ജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് എന്ന പ്രദേശത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. കോക്കസസിന്റെ തെക്കുഭാഗത്താണിത്. [5]

റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ


  • Республикæ Хуссар Ирыстон (Ossetian)
    Respublikæ Xussar Iryston

  • სამხრეთი ოსეთი (Georgian)
    Samxreti Oseti

  • Республика Южная Осетия (Russian)
    Respublika Yuzhnaya Osetiya
Flag of സൗത്ത് ഒസ്സെഷ്യ
Flag
മുദ്ര of സൗത്ത് ഒസ്സെഷ്യ
മുദ്ര
ദേശീയ ഗാനം: സൗത്ത് ഒസ്സെഷ്യയുടെ ദേശീയഗാനം
സൗത്ത് ഒസ്സെഷ്യയുടെ ഭൂപടം
സൗത്ത് ഒസ്സെഷ്യയുടെ ഭൂപടം
സൗത്ത് ഒസ്സെഷ്യ (പച്ച), ജോർജ്ജിയയും അബ്ഘാസിയയും (ഇളം ചാരനിറം).
സൗത്ത് ഒസ്സെഷ്യ (പച്ച), ജോർജ്ജിയയും അബ്ഘാസിയയും (ഇളം ചാരനിറം).
തലസ്ഥാനംസ്ഖിൻവാലി
ഔദ്യോഗിക ഭാഷകൾ
അംഗീകരിച്ച പ്രാദേശിക ഭാഷകൾജോർജ്ജിയൻ
ഭരണസമ്പ്രദായംസെമി പ്രസിഡൻഷ്യൽ റിപ്പബ്ലിക്
• പ്രസിഡന്റ്
ലിയോണിഡ് ടിബിലോവ്
• പ്രധാനമന്ത്രി
റോസ്റ്റിസ്ലാവ് ഖൂഗയേവ്
നിയമനിർമ്മാണസഭപാർലമെന്റ്
from ജോർജ്ജിയയിൽ നിന്നും സ്വാതന്ത്ര്യം നേടി
• സ്വാതന്ത്ര്യപ്രഖ്യാപനം
1991 നവംബർ 28
• അംഗീകരിക്കപ്പെട്ടു
26 August 2008 (പരിമിതമായ രീതിയിൽ)
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
3,900 km2 (1,500 sq mi)
•  ജലം (%)
അവഗണിക്കത്തക്കത്
ജനസംഖ്യ
• 2012 estimate
55,000[1]
•  ജനസാന്ദ്രത
18/km2 (46.6/sq mi)
നാണയവ്യവസ്ഥറഷ്യൻ റൂബിൾ (RUB)
സമയമേഖലUTC+3
ഡ്രൈവിങ് രീതിright
  1. ഒസ്സെഷ്യനും റഷ്യനും ഔദ്യോഗികഭാഷകളാണ്.[2]

1990-ൽ സൗത്ത് ഒസ്സെഷ്യക്കാർ ജോർജ്ജിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇവർ തങ്ങളുടെ പേര് റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ എന്നാണെന്ന് പ്രഖ്യാപിച്ചു. ജോർജ്ജിയൻ സർക്കാർ സൗത്ത് ഒസ്സെഷ്യയുടെ സ്വയംഭരണാവകാശം എടുത്തുകളയുകയും ബലമുപയോഗിച്ച് ഈ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്.[6] ഇത് 1991-92-ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിന് കാരണമായി.[7] സൗത്ത് ഒസ്സെഷ്യ നിയന്ത്രിക്കുന്നവരുമായി ജോർജ്ജിയക്കാർ 2004-ലും 2008-ലും യുദ്ധം ചെയ്യുകയുണ്ടായി.[8] 2008-ലെ യുദ്ധം റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിലേയ്ക്കാണ് നയിച്ചത്. ഈ യുദ്ധത്തിൽ ഒസ്സെഷ്യൻ സൈനികരും റഷ്യൻ സൈന്യവും ചേർന്ന് സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് പ്രദേശത്തിന്റെ മുഴുവൻ പ്രായോഗിക നിയന്ത്രണം ഏറ്റെടുത്തു.

2008-ലെ റഷ്യൻ-ജോർജ്ജിയൻ യുദ്ധത്തെത്തുടർന്ന് റഷ്യ, നിക്കരാഗ്വ, വെനസ്വേല, നവൂറു, തുവാലു എന്നീ രാജ്യങ്ങൾ സൗത്ത് ഒസ്സെഷ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.[9][10][11][12][13] ജോർജ്ജിയ സൗത്ത് ഒസ്സെഷ്യയുടെ രാഷ്ട്രീയ അസ്തിത്വം അംഗീകരിക്കുന്നില്ല. സൗത്ത് ഒസ്സെഷ്യയുടെ ഷിഡ കാർട്ട്ലി പ്രദേശത്തിലെ ഭൂമിയും ജോർജ്ജിയ അംഗീകരിക്കുന്നില്ല. റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിലാണ് സൗത്ത് ഒസ്സെഷ്യ എന്നാണ് ജോർജ്ജിയ കണക്കാക്കുന്നത്.[14]

ഇതും കാണുക

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സൗത്ത്_ഒസ്സെഷ്യ&oldid=3995267" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്