വൈപ്പറിഡേ

(Viperidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരയിലും മരങ്ങളിലും മരുഭൂമിയിലും കണ്ടുവരുന്ന അണലി പാമ്പിന്റെ കുടുംബമാണ് വൈപ്പറിഡേ. ആസ്ത്രേലിയയിലും മഡഗാസ്കറിലും ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇവയുടെ വർഗ്ഗക്കാർ ഉണ്ട്. വിഷമുള്ള ജാതിയാണ് ഇവ. ഇവയ്ക്ക് മൂർഖനേക്കാളും വീര്യം കൂടിയ വിഷം ഉണ്ടെങ്കിലും ഇവ മൂർഖന്റെയത്രെ അപകടകാരി അല്ല. അണലിവിഷത്തിന്റെ കണികകൾ മൂർഖന്റെ വിഷത്തേക്കാൾ വലിപ്പം കൂടിയതിനാൽ വിഷം ശരീരത്തിൽ സാവധാനത്തിൽ മാത്രമേ വ്യാപിക്കുകയുള്ളൂ എന്നതാണ് ഇതിന് കാരണം. ഇവയുടേ വിഷപല്ല് കടിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ പുറത്തേയ്ക്ക് വരുകയുള്ളൂ. അത് കൊണ്ട് ഇവ കടിക്കുമ്പോൾ അത്ര വിഷം കടിച്ചേൽപ്പിക്കാറില്ല. [അവലംബം ആവശ്യമാണ്]അണലി വളരെ വർണാഭമായ ഒരു പാമ്പാണ്. മഴക്കാടുകളിൽ കണ്ടു വരുന്ന അണലികൾ ‍ഈർപ്പമുള്ള സ്ഥലങ്ങളിലും മലകളിലെ മാളങ്ങളിലുമാണ് താമസിക്കുന്നത്. അവയുടെ ശരീരത്തിലള്ള തിളക്കമാർന്ന വർണങ്ങൾ അവയെ അതിജീവനത്തിനു സഹായിക്കുന്നു. മറ്റു പാമ്പുകളെ അപേക്ഷിച്ചു അണലി ചെറിയ പാമ്പാണ്. 50 മുത്ൽ 65 സെ.മി. വരെയേ നീളം ഉണ്ടാകൂ[അവലംബം ആവശ്യമാണ്]. പക്ഷേ അണലിക്ക് മറ്റ് പാമ്പുകളേ അപേക്ഷിച്ച് വളരെ ആരോഗ്യമുള്ള ശരീരമാണുള്ളത്. ചില അണലികൾക്ക് ചുവന്നതും ചിലവയ്ക്കു തവിട്ട് കലർന്ന നിറത്തോടു കൂടിയ കണ്ണുകളാണുള്ളത്. അണലികൾ മഞ്ഞ നിറത്തിലും പച്ച നിറത്തിലും കാണപ്പെടുന്നു. അത് അവയെ camouflage-നു സഹായിക്കുന്നു.

Vipers
Mexican west coast rattlesnake,
Crotalus basiliscus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Squamata
Suborder:
Family:
വൈപ്പറിഡേ

Oppel, 1811
Synonyms
  • Viperae—Laurenti, 1768
  • Viperini—Oppel, 1811
  • Viperidae—Gray, 1825[1]

അണലികൾ മണ്ണിലും മരത്തിലും കാണാപ്പെടുന്നു. കൂടുതലും ഈർപ്പമുള്ള അന്തരീക്ഷത്തോടാണ് അവ ഇണങ്ങുന്നത്. മരത്തിൽ കാണപ്പെടുന്ന അണലി വാൽ മരത്തിൽ ചുറ്റി തല കീഴായിക്കിടന്നോ, ഇലകൾക്കിടയിൽ മറഞ്ഞിരുന്നോ ആണു ഇര പിടിക്കുന്നത്. അണലികൾ പൊതുവേ ഉഭയജീവികളെയാണ് ഇരയാക്കുന്നത്. ആഹാരം കൂടാതെ ഒരു വർഷത്തോളം ജീവിക്കാനുള്ള കഴിവ് അവയ്ക്കുണ്ടു്.

അണലിയുടെ കടിയേറ്റാലുടൻ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ധാരാളം രക്തം നഷ്ടപ്പെടാനിടയുണ്ടു.

അണലിയുടെ ശത്രുക്കൾ പക്ഷികളും മനുഷ്യരുമാണ്. ചെറുപ്പകാലത്ത് പക്ഷികളും തുകലിന് വേണ്ടി മനുഷ്യരും അവയെ ധാരാളമായി വേട്ടയാടാറുണ്ട്.

സാധാരണയായി ഓഗസ്റ്റ് മാസത്തിൽ ഏകദേശം 20 കുട്ടികൾക്കാണ് ഇവ ജൻമം നൽകാറുള്ളത്. ഇവ ചെറുപ്പകാലം മുതലേ വളരെയേറെ സ്വയംപര്യാപ്തരായിരിക്കും. ഇവയുടെ മുട്ട ഉദരത്തിൽ ആണ് അടവെക്കുക.[അവലംബം ആവശ്യമാണ്] കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരുക. ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നു പറയാറുണ്ട്.

അണലിയുടെ വിഷം രക്തചംക്രമണവ്യവസ്ഥയെയാണു ബാധിക്കുന്നത്.[അവലംബം ആവശ്യമാണ്]

വൈപ്പറിഡേ കുടുംബം

ക്രമംചിത്രംമലയാളനാമംശാസ്ത്ര നാമംസ്പീഷീസുകളുടെ എണ്ണംആംഗലേയ നാമംആവാസ സ്ഥലങ്ങൾ
1 Azemiopinae1Fea's viperബർമ്മ,തെക്ക് കിഴക്കൻ ടിബറ്റ്‌ ദക്ഷിണ ചൈന വടക്കൻ വിയറ്റ്നാം
2 Causinae6Night Addersസഹാറ മരുഭൂമി പ്രദേശങ്ങൾ,ആഫ്രിക്ക
3 കുഴിമണ്ഡലികൾCrotalinae151Pit vipersകിഴക്കൻ യൂറോപ്പ് , ജപ്പാൻ,തായ്‌വാൻ,ഇന്തോനേഷ്യ,ഇന്ത്യ,ശ്രീലങ്ക,

കാനഡ,മെക്സിക്കോ,തെക്കേ അമേരിക്ക

4 അണലികൾViperinae66True or pitless vipersയൂറോപ്പ്,ഏഷ്യ,ആഫ്രിക്ക

ഇതും കാണുക

കോമൺ യൂറോപ്യൻ ആഡെർ

അവലംബം

ചിത്രശാല



"https:https://www.search.com.vn/wiki/index.php?lang=ml&q=വൈപ്പറിഡേ&oldid=3612748" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്