അഷ്‌റഫ് ഖാനി

മുഹമ്മദ് അഷ്‍റഫ് ഖാനി അഹ്മദ്‍സായി (Pashto/Dari: محمد اشرف غني احمدزی‎, born 19 May 1949) അഫ്‍‍ഗാനിസ്ഥാനിലെ നിലവിലെ പ്രസിഡൻറാണ്. 2014 സെപ്റ്റംബർ 21 നാണ് അദ്ദേഹം അഫ്ഗാനിസ്ഥാനിലെ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. 2021 ൽ താലിബാൻ കാബൂൾ പിടിച്ചടക്കിയപ്പോൾ ഖാനി താജിക്കിസ്ഥാനിലേക്ക് കടന്നു കളഞ്ഞു. എങ്കിലും അവിടെ പ്രവേശനം നിഷിദ്ധമായപ്പോൾ അറേബ്യൻ ഐക്യനാടുകളിൽ അഭയം പ്രാപിച്ചു.[2]

അഷ്‌റഫ് ഖാനി
ഘാനി 2014 ൽ
President of Afghanistan
പദവിയിൽ
ഓഫീസിൽ
29 സെപ്റ്റംബർ 2014
പ്രധാനമന്ത്രിഅബ്ദുല്ലാ അബ്ദുല്ലാ (ചീഫ് എക്സിക്യൂട്ടിവ്)
Vice Presidentഅബ്ദുൽ റഷീദ് ദോസ്തം
സർവാർ ഡാനിഷ്
മുൻഗാമിഹമീദ് കർസായി
Chancellor of Kabul University
ഓഫീസിൽ
22 ഡിസംബർ 2004 – 21 ഡിസംബർ 2008
മുൻഗാമിഹബീബുള്ളാ ഹബീബ്
പിൻഗാമിഹമീദുല്ലാ അമീൻ
Minister of Finance
ഓഫീസിൽ
2 ജൂൺ 2002 – 14 ഡിസംബർ 2004
രാഷ്ട്രപതിഹമീദ് കർസായി
മുൻഗാമിഹിദായത്ത് അമീൻ അർസല
പിൻഗാമിഅൻവർ ഉൾ-ഹഖ് അഹാദി
വ്യക്തിഗത വിവരങ്ങൾ
ജനനം
അഷ്റഫ് ഘാനി അഹ്മദ്സായി

(1949-05-19) 19 മേയ് 1949  (74 വയസ്സ്)
ലോഗാർ, അഫ്ഗാനിസ്ഥാൻ
ദേശീയതAfghan[1]
രാഷ്ട്രീയ കക്ഷിIndependent
പങ്കാളിറുള ഘാനി
Relationsഹഷ്മത് ഘാനി അഹ്മദ്സായി (brother)
കുട്ടികൾമറിയം
താരിഖ്
അൽമ മേറ്റർഅമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബേറൂട്ട്
കൊളംബിയ യൂണിവേഴ്സിറ്റി

ഒരു നരവംശശാസ്ത്രജ്ഞനായ അഷ്‍റഫ് ഖാനി, മുമ്പ് ധനകാര്യ മന്ത്രിയും കാബൂൾ സർവ്വകലാശാലയുടെ ചാൻസലറുമായിരുന്നു. 2002 ൽ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുവരുന്നതിനുമുമ്പ് ഘാനി ലോകബാങ്കിൽ പ്രവർത്തിച്ചിരുന്നു. 2002 ജൂലൈ മുതൽ 2004 ഡിസംബർ വരെയുള്ള കാലത്ത് അഫ്‍ഗാനിസ്ഥാൻറെ ധനകാര്യമന്ത്രിയെന്ന നിലയിൽ പ്രവർത്തിച്ച അഷ്‍റഫ് ഖാനി, താലിബാൻ സർക്കാരിൻറ തകർച്ചയ്ക്കുശേഷം അഫ്‌ഗാനിസ്ഥാന്റെ സാമ്പത്തിക സ്ഥിരത വീണ്ടെടുക്കുന്നതിനായി യത്‍നിച്ചിരുന്നു.[3]

പൗരൻമാരെ സേവിക്കാനുള്ള സംസ്ഥാനങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനായി 2005 ൽ സ്ഥാപിക്കപ്പെട്ട "ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റേറ്റ് എഫെക്റ്റീവ്‍നെസ്" എന്ന സംഘടനയുടെ സഹ സ്ഥാപകനാണ് ഇദ്ദേഹം. 2005-ൽ അദ്ദേഹം ഒരു TED (Technology, Entertainment, Design) എന്ന മീഡിയ ഓർഗനൈസേഷനിൽ ഒരു പ്രസംഗം നടത്തിയിരുന്നു. ഈ പ്രസംഗത്തിൽ അഫ്‍ഗാനിസ്ഥാനേപ്പോലെ തകർന്ന സമ്പദ്‍വ്യവസ്ഥയുള്ള ഒരു രാജ്യത്തെ എങ്ങനെ പുനർനിർമ്മിക്കണമെന്ന് അദ്ദേഹം ഈ പ്രസംഗത്തിൽ വിശദീകരിച്ചിരുന്നു.[4]

പ്രസിഡൻറ് അഷ്‍റഫ് ഖാനി, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം ആവിഷ്കരിച്ച ഒരു സ്വതന്ത്ര സംരംഭമായ "കമ്മീഷൻ ഓൺ ലീഗൽ എംപവർമെൻറ് ഓഫ് ദ പൂവർ" എന്ന കമ്മീഷനിലെ അംഗമാണ്. 2013 ൽ "ഫോറിൻ പോളിസി" മാഗസിൻ സംഘടിപ്പിച്ച ലോകത്തിലെ ഏറ്റവും മികച്ച നൂറു ബുദ്ധിജീവികളെ നാമനിർദ്ദേശം ചെയ്യാനുള്ള ഓൺലൈൻ പോളിൽ 50 ആം സ്ഥാനത്തെത്തുകയും "പ്രോസ്‍പെക്റ്റ്" മാഗസിൻ സംഘടിപ്പിച്ച ഇതേപോലുള്ള ഓൺലൈൻ പോളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.[5]

2009 ൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹമീദ് കർസായി, അബ്ദുള്ള അബ്ദുള്ള, റംസാൻ ബാഷർഡോസ്റ്റ് എന്നിവരോടൊപ്പം മത്സരിച്ച ഖാനി നാലാം സ്ഥാനത്തെത്തിയിരുന്നു. 2014 ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൻറെ ആദ്യ റൗണ്ടിൽ അഷറഫ് ഘാനി 32 ശതമാനം വോട്ട് നേടി 45 ശതമാനം വോട്ടു നേടിയ അബ്ദുള്ളയ്ക്ക് തൊട്ടുപിന്നിലെത്തിയിരുന്നു. 2014 ജൂൺ 14 നു നടന്ന അവസാന റൌണ്ട് തെരഞ്ഞെടുപ്പിൽ 35.27 ശതമാനം വോട്ടു നേടിയ ഖാനി, ഒരു വോട്ട് അബ്ദുള്ളയേക്കാൾ അധികമായി നേടി വിജയം വരിക്കുകയായിരുന്നു.

ആദ്യകാലം

1949[6] മെയ് 19 ന് അഫ്ഗാനിസ്ഥാനിലെ ലോഗാർ പ്രവിശ്യയിലാണ് അഷ്‍റഫ് ഖാനി ജനിച്ചത്. അഹ്മദ്‍സായി പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവനായിരുന്നു അദ്ദേഹം. 1973 ൽ ബേറൂട്ടിലെ അമേരിക്കൻ സർവ്വകലാശാലയിൽ വിദ്യാഭ്യാസത്തിനു ചേരുകയും അവിടെനിന്ന് അദ്ദേഹം ബാച്ചിലർ ബിരുദം നേടുകയും ചെയ്തു. അതിനുശേഷം അദ്ദേഹം കൊളംബിയ സർവകലാശാലയിൽ ചേരുകയും അവിടെ നിന്ന് 1977 ൽ ബിരുദാനന്തര ബിരുദവും 1983 ൽ പിഎച്ച്ഡിയും നേടി. അവിടെ പഠിക്കുന്നതിനിടെ അദ്ദേഹം തൻറെ ഭാവിവധുവായ റുലയെ കണ്ടുമുട്ടിയിരുന്നു.[7]

ഒരു ഫോറിൻ എക്സ്ചേഞ്ച് വിദ്യാർത്ഥിയായിരുന്ന സമയത്ത് അഷ്‍റഫ് ഖാനി, ഒറിഗണിലെ ഒസ്വെഗോ ലേക്കിലുള്ള ഒസ്വെഗോ ഹൈസ്കൂളിൽ പഠിക്കുകയും 1967 ലെ ക്ലാസ്സിൽ ബിരുദം നേടുകയും ചെയ്തു. ആദ്യകാലത്ത് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും എന്നാൽ പിന്നീട് തീരുമാനത്തിൽ മാറ്റമുണ്ടാകുകയും നരവംശത്തിലേയ്ക്കു തിരിയുകയും ചെയ്തു.1983 ൽ ബെർക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലും 1983 മുതൽ 1991 വരെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‍സിറ്റിയിലും പഠിപ്പിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഹാർവാർഡ്-INSEAD, വേൾഡ് ബാങ്ക്-സ്റ്റാൻഫോർഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസസ് എന്നിവയുടം നേതൃത്വ പരിശീലന പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

കാബൂൾ യൂണിവേഴ്സിറ്റി (1973-77), ഡെൻമാർക്കിലെ ആർഹസ് യൂണിവേഴ്സിറ്റി (1977),ബെർക്കിലിയിലെ യൂണിവേഴ്‍സിറ്റി ഓഫ് കാലിഫോർണിയ (1983), ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി (1983-1991) എന്നിവിടങ്ങളിലെ ഫാക്കൽറ്റികളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ അക്കാദമിക ഗവേഷണം രാഷ്ട്ര രൂപീകരണത്തിലും സാമൂഹിക പരിവർത്തനത്തിലും ആയിരുന്നു. ഒരു പണ്ഡിതനെന്ന നിലയിൽ 1985 ൽ പാകിസ്താൻ മദ്രസകളെക്കുറിച്ച് അദ്ദേഹം ഒരു വർഷത്തെ ഗവേഷണം പൂർത്തിയാക്കിയിരുന്നു.[8]

1991 ൽ ലോകബാങ്കിൽ ചേർന്ന അദ്ദേഹം, 1990 കളുടെ മധ്യത്തോടെ കിഴക്കൻ, ദക്ഷിണ ഏഷ്യകളിലെ പദ്ധതികളിൽ പ്രവർത്തിച്ചിരുന്നു.[9] 24 വർഷത്തിനു ശേഷം അദ്ദേഹം തൻറെ ഐക്യരാഷ്ട്രസഭയിലും ലോകബാങ്കിലുമുള്ള തന്റെ പദവികൾ വിട്ടൊഴിയുകയും അഫ്ഗാനിസ്ഥാനിലേക്ക് തിരികെയെത്തി 2001 ഡിസംബർ 1 ന് ഹമീദ് കർസായിയുടെ മുഖ്യ ഉപദേഷ്ടാവായി പുതിയ അഫ്ഗാൻ ഗവൺമെന്റിൽ പ്രവർത്തിക്കുകയും ചെയ്തു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഷ്‌റഫ്_ഖാനി&oldid=3644560" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്