ഇറിഡിയം

അണുസംഖ്യ 77-ഉം, പ്രതീകം Ir-ഉമായ മൂലകമാണ് ഇറിഡിയം. ഉയർന്ന താപനിലകൾ താങ്ങുവാനാകുന്ന ലോഹസങ്കരങ്ങൾ ഉണ്ടാക്കുവാൻ ഇറിഡിയം ഉപയോഗിക്കുന്നു.

Iridium, 00Ir
Pieces of pure iridium
Iridium
Pronunciation/ɪˈrɪdiəm/ (i-RID-ee-əm)
Appearancesilvery white
Iridium ആവർത്തനപ്പട്ടികയിൽ
HydrogenHelium
LithiumBerylliumBoronCarbonNitrogenOxygenFluorineNeon
SodiumMagnesiumAluminiumSiliconPhosphorusSulfurChlorineArgon
PotassiumCalciumScandiumTitaniumVanadiumChromiumManganeseIronCobaltNickelCopperZincGalliumGermaniumArsenicSeleniumBromineKrypton
RubidiumStrontiumYttriumZirconiumNiobiumMolybdenumTechnetiumRutheniumRhodiumPalladiumSilverCadmiumIndiumTinAntimonyTelluriumIodineXenon
CaesiumBariumLanthanumCeriumPraseodymiumNeodymiumPromethiumSamariumEuropiumGadoliniumTerbiumDysprosiumHolmiumErbiumThuliumYtterbiumLutetiumHafniumTantalumTungstenRheniumOsmiumIridiumPlatinumGoldMercury (element)ThalliumLeadBismuthPoloniumAstatineRadon
FranciumRadiumActiniumThoriumProtactiniumUraniumNeptuniumPlutoniumAmericiumCuriumBerkeliumCaliforniumEinsteiniumFermiumMendeleviumNobeliumLawrenciumRutherfordiumDubniumSeaborgiumBohriumHassiumMeitneriumDarmstadtiumRoentgeniumCoperniciumNihoniumFleroviumMoscoviumLivermoriumTennessineOganesson
Rh

Ir

Mt
osmiumiridiumplatinum
ഗ്രൂപ്പ്group 9
പിരീഡ്period 6
ബ്ലോക്ക്  d-block
ഇലക്ട്രോൺ വിന്യാസം[Xe] 4f14 5d7 6s2
Electrons per shell2, 8, 18, 32, 15, 2
Physical properties
Phase at STPsolid
ദ്രവണാങ്കം2719 K ​(2446 °C, ​4435 °F)
ക്വഥനാങ്കം4403 K ​(4130 °C, ​7466 °F)
Density (near r.t.)22.56 g/cm3
when liquid (at m.p.)19 g/cm3
ദ്രവീ‌കരണ ലീനതാപം41.12 kJ/mol
Heat of vaporization564 kJ/mol
Molar heat capacity25.10 J/(mol·K)
Vapor pressure
P (Pa)1101001 k10 k100 k
at T (K)271329573252361440694659
Atomic properties
Oxidation states−3, −1, 0, +1, +2, +3, +4, +5, +6, +7, +8, +9[1]
ElectronegativityPauling scale: 2.20
അയോണീകരണ ഊർജം
  • 1st: 880 kJ/mol
  • 2nd: 1600 kJ/mol
ആറ്റോമിക ആരംempirical: 136 pm
കൊവാലന്റ് റേഡിയസ്141±6 pm
Color lines in a spectral range
Spectral lines of iridium
Other properties
Natural occurrenceprimordial
ക്രിസ്റ്റൽ ഘടന ​face-centered cubic (fcc)
Face-centered cubic crystal structure for iridium
Speed of sound thin rod4825 m/s (at 20 °C)
Thermal expansion6.4 µm/(m⋅K)
താപചാലകത147 W/(m⋅K)
Electrical resistivity47.1 nΩ⋅m (at 20 °C)
കാന്തികതparamagnetic[2]
കാന്തികക്ഷമത+25.6·10−6 cm3/mol (298 K)[3]
Young's modulus528 GPa
Shear modulus210 GPa
ബൾക്ക് മോഡുലസ്320 GPa
Poisson ratio0.26
Mohs hardness6.5
Vickers hardness1760–2200 MPa
Brinell hardness1670 MPa
സി.എ.എസ് നമ്പർ7439-88-5
History
Discovery and first isolationSmithson Tennant (1803)
Isotopes of iridium കാ • [{{fullurl:Template:{{{template}}}|action=edit}} തി]
Template:infobox iridium isotopes does not exist
 വർഗ്ഗം: Iridium
| references

ചരിത്രം

ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് സ്മിത്ത്സൺ ടെനന്റ് എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേർതിരിച്ചെടുത്തത് കാൾ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ്.ഇത് വേർതിരിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗം കണ്ടുപിടിച്ചതും കാൾ ക്ലാസ് ആണ്.പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ ഇഴപിരിഞ്ഞു കൂടെനിന്നിരുന്ന 6 ലോഹങ്ങളിൽ ഒന്നാണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്.

പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തിൽപ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കില്ല .ഇവ വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്. പ്രകൃതിയിൽ വളരെ ചുരുക്കമായി മാത്രമേ കാണാനാകൂ. ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ശുദ്ധമായ ലോഹരൂപത്തിന് പകരം മറ്റുപല ലോഹങ്ങളുമായി ചേർന്നുള്ള മിശ്രിതരൂപത്തിലാണ് ഇവ സാധാരണയായി നിലകൊള്ളുന്നത്.

1803-ൽ സ്മിത്ത്‌സൺ ടെനന്റ് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് ഈ ലോഹം ആദ്യമായി വേർതിരിച്ചെടുത്തത്. ഓസ്മിയവുമായി ചേർന്നുള്ള ഇറിഡിയോസ്മിയം എന്ന രൂപത്തിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. നിക്കലിന്റെയും ചെമ്പിന്റെയും അയിരിനൊപ്പവും ഇവ അപൂർവമായി കാണപ്പെടാറുണ്ട്. ദക്ഷിണാഫ്രിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.പ്രകൃതിയിൽനിന്ന് ഏറ്റവും വിരളമായി ലഭിക്കുന്ന ലോഹവുമാണിത്. ലോകത്താകമാനം പ്രതിവർഷം മൂന്ന് ടൺ ഇറിഡിയം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. സ്വർണ വിലയുടെ 75 ശതമാനം മുതൽ 80ശതമാനം വരെ ഇതിന് വില വരും. സർജിക്കൽ പിൻ, പേനയുടെ നിബ്ബ് എന്നിവമുതൽ വാഹനങ്ങളിലെ സ്​പാർക്ക് പ്ലഗ്, സെമി കണ്ടക്ടറുകളുടെ(ചിപ്പ്) പുനഃക്രിസ്റ്റൽ വത്കരണം, ബഹിരാകാശ വാഹനങ്ങളിലെ തെർമോ ഇലക്ട്രിക് ജനറേറ്റർ തുടങ്ങിയവയിൽവരെ ഇത് ഉപയോഗിക്കുന്നു. പ്ലാറ്റിനവുമായി ചേർത്ത് ആഭരണമായും എക്‌സ് റേ ടെലിസ്‌കോപ്പിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഇറിഡിയം 191, 193 എന്നീ ഐസോടോപ്പുകളാണ് പ്രകൃതിയിൽനിന്ന് കൂടുതലും ലഭിക്കുന്നത്. ഇറിഡിയത്തിന്റെ 192 ഐസോട്ടോപ്പിന് അണു വികിരണമുണ്ട്. ഇത് കാൻസർ ചികിത്സയ്ക്കായുള്ള ഗാമാ റേഡിയേഷനായും ഉപയോഗിക്കാറുണ്ട്. മെക്സിക്കോയിലെ ചിക്സുലുബ് വിള്ളലിൽ ശാസ്ത്രത്രജ്ഞർ ഇറിഡിയത്തിന്റെ വൻശേഖരം കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ ഇറിഡിയം അപൂർവ്വമായാണ് കാണപ്പെടുന്നത്. ആറരക്കോടി വർഷം മുമ്പ് പത്തു കിലോമീറ്റർ വ്യാസമുള്ള ക്ഷുദ്രഗ്രഹം പതിച്ചാണ് ഈ മേഖലയിൽ വിള്ളലുണ്ടായത്.[4]

അന്താരാഷ്ട്ര വിപണിയിൽ 2011 ഒക്ടോബർ 19ലെ വിലനിലവാരം പരിശോധിക്കുമ്പോൾ ഒരു ഔൺസ്(35ഗ്രാം) ഇറിഡിയത്തിന് 1085 അമേരിക്കൻ ഡോളറാണ്(ഏകദേശം 50,080 രൂപ) വില.

സ്വഭാവ സവിശേഷതകൾ

  • ഓസ്മിയം കഴിഞ്ഞാൽ ഏറ്റവും സാന്ദ്രതയേറിയ മൂലകമാണിത്.
  • ഇറീഡിയത്തിന്റെ തേയ്മാനം വളരെ കുറവാണ്.
  • എത്ര ഉയർന്ന ചൂടിലും പ്രവർത്തനക്ഷമതയോടെ നിലകൊള്ളും.
  • ടൈറ്റാനിയം, ക്രോമിയം, എന്നിവ ഇറീഡിയവുമായി ചേർത്താൽ, അമ്ലപ്രതിരോധശക്തി വർദ്ധിക്കും.
  • അക്വാറീജിയയിൽ പോലും അലിയുകയില്ല. * അർബുദ ചികിത്സയിൽ റേഡിയേഷൻ, കീമോതെറാപ്പി എന്നിവയെക്കാൾ ലേസർ സാങ്കേതിക വിദ്യ പ്രാമുഖ്യം നേടുകയാണ് അർബുധ കോശങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് നശിപ്പിക്കുവാൻ ലേസർ രശ്മിക്ക് കഴിയുമെന്നതാണ് കാരണം. ഇറിഡിയത്തെ അർബുദ കോശ അന്തകനായി മാറ്റുമെന്ന് ബ്രിട്ടനിലെ വാർവിക് ,ചൈനയിലെ സൺ യാറ്റ് സെൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ലേസർ ഉപയോഗിച്ച് ഇറിഡിയത്തിന്റെയും ജൈവ തൻ മാത്രകളുടെയും മിശ്രിതം പരീക്ഷണശാലയിൽ വളർത്തിയ ശ്വാസകോശാർബുദകോശത്തിലേക്ക് ഗവേഷകർ കടത്തിവിട്ടു.ഇതേത്തുടർന്ന് അർബുദകോശത്തിലെ ഓക്സിജൻ അതിന്റെ വിഷമുള്ള രൂപമായ സിങ്ക്ലറ്റ് ഓക്സിജനായി പരിവർത്തനം ചെയ്യപ്പെട്ടു. ജ് അർബുദ കോശങ്ങളെ കൊന്നൊടുക്കിയതായി ആങ്കെവാൻഡി കെമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെട്ടു.[5]

ഉപയോഗങ്ങൾ

  • ആഭരണം നിർമ്മിക്കുവാനുപയോഗിക്കുന്നു
  • ശസ്ത്രക്രീയാ സാമാഗ്രികൾ, സ്പ്രിങ്ങുകൾ തുടങ്ങിയവ ഉണ്ടാക്കുവാനുപയോഗിക്കുന്നു.
  • പേസ് മേക്കറിന്റെ ടേർമിനലുകൾ നിർമ്മിക്കൻ പ്ലാറ്റിനം ഇറിഡിയം ലോഹസങ്ങരമാണുപയോഗിക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Iridium എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https:https://www.search.com.vn/wiki/index.php?lang=ml&q=ഇറിഡിയം&oldid=3937068" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്