ഉടുമ്പ്

വരാണസ് (Varanus) എന്ന ജനുസിൽപ്പെട്ട ഉരഗങ്ങളാണ് ഉടുമ്പ് (Monitor lizard) എന്നറിയപ്പെടുന്നത്. വലിയ കഴുത്ത്, ബലമുള്ള വാൽ, നഖങ്ങളും ബലമേറിയ വിരലുകളും ഉപയോഗിച്ച് എവിടെയും പിടിച്ചുകയറാനും, ബലമായി പിടിച്ചിരിക്കാനുമുള്ള കഴിവുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കേരളത്തിൽ ഒരുതരം ഉടുമ്പു മാത്രം കാണപ്പെടുന്നു[1]. അതിന്റെ കുഞ്ഞിനെ പൊന്നുടുമ്പ് എന്ന് വിളിക്കുന്നു. വംശനാശം സംഭവിച്ച ഭീമൻ ഉരഗങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ഇവയെ പലയിടത്തും സംരക്ഷിച്ചുപോരുന്നു. [2][3]

ഉടുമ്പ്
പൊന്നുടുമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Squamata
Suborder:
Scleroglossa
Infraorder:
Anguimorpha
Superfamily:
Varanoidea
Family:
Varanidae
Genus:
Varanus

Merrem, 1820
Species
Over 70, see text.
ഉടുമ്പുവർഗ്ഗങ്ങളുടെ ഭൂമിയിലെ വിതരണം

സവിശേഷതകൾ

എമറാൾഡ് മരയുടുമ്പ്, പച്ചുടുമ്പ് എന്നൊക്കെ അറിയപ്പെടുന്ന "വരാനസ് പ്രാസിനസ്"

മുതലയുള്ള സ്ഥലങ്ങളിൽ ഇവ അപായനിരീക്ഷകനായി കാണപ്പെടും എന്ന വിശ്വാസമുള്ളതുകൊണ്ടാണ്‌ മോണിട്ടർ എന്ന പേർ ഇത്തരം പല്ലികൾക്ക്‌ കിട്ടിയത്‌ (മുതല മുട്ട ഉടുമ്പിന്റെ ഏറ്റവും ഇഷ്ടഭോജ്യങ്ങളിൽ ഒന്നാണെന്നതിനാൽ ഇത്‌ മുതലമടകൾ തിരഞ്ഞു കണ്ടുപിടിക്കും).

ഇണക്കം

ഉടുമ്പ് പൊതുവേ മാംസഭുക്കാണ്. [4] ഉടുമ്പിനെ നായയെപ്പോലെ ഇണക്കി വളർത്താം. കോഴിമുട്ടയും മീൻ-ഇറച്ചി കഷണങ്ങളുമാണ് ഭക്ഷണം. കള്ളന്മാർ ഉടുമ്പുകളെ ഇണക്കി വളർത്തിയിരുന്നതായി കരുതുന്നു. വൻചുമരുകളിൽ ഉടുമ്പിനെ എറിഞ്ഞ് പിടിപ്പിച്ച് അതിന്റെ അരയിൽ കെട്ടിയ കയറിൽ പിടിച്ച് മുകളിൽ കയറുമായിരുന്നു. കൊമോഡോ ഡ്രാഗൺ‍‍ എന്ന ഭീമൻ പല്ലി ഉടുമ്പിന്റെ വർഗത്തിൽപ്പെട്ട ഒന്നാണ്.

പൊന്നുടുമ്പിന്റെ കുട്ടി
ഉടുമ്പ്

സംരക്ഷണം

ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടിക്കുവാനോ കടത്തുവാനോ വേട്ടയാടാനൊ കൈവശം വക്കുവാനോ പാടുള്ളതല്ല. തടവുശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണ് ഇത്.[5][6]

ഉടുമ്പ്

അവലംബം

മറ്റ് ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഉടുമ്പ്&oldid=3984232" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്