എറിക് ഇ. ഷ്മിറ്റ്

എറിക് ഇ. ഷ്മിറ്റ് (ജനനം ഏപ്രിൽ 27, 1955[3]) ഒരു എഞ്ചിനീയറും, ഗൂഗിളിന്റെ എക്സിക്യുട്ടീവ് ചെയർമാനുമാണ്‌. 2001 മുതൽ 2011 വരെ ഗൂഗ്‌ളിന്റെ സി.ഇ.ഒ. ആയി പ്രവർത്തിച്ചിരുന്നു. ഇതിനു മുൻപ് ആപ്പിളിന്റെ ഡയറക്ടർ ബോർഡിലെ അംഗമായിരുന്നു[4][5]. ഒരു ഡോളർ ശമ്പളം വാങ്ങുന്ന അദ്ദേഹം[1] ഓഗസ്റ്റ് 2001-ലാണ്‌ ഗൂഗിളിന്റെ സി.ഇ.ഒ ആയത്. കാർനെഗെ മെല്ലെൻ സർ‌വ്വകലാശാലയുടെയും[6], പ്രിൻസ്ടൺ സർ‌വ്വകലാശാലയുടെയും[7] ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗമായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

എറിക് ഇ. ഷ്മിറ്റ്
ജനനം (1955-04-27) ഏപ്രിൽ 27, 1955  (68 വയസ്സ്)
കലാലയംപ്രിൻസ്ടൺ സർവ്വകലാശാല
കാലിഫോർണിയ സർവ്വകലാശാല, ബെർക്ൿലി
തൊഴിൽഗൂഗിളിൽ എഞ്ജിനിയർ, ചെയർമാൻ, സി. ഇ. ഓ.
വെബ്സൈറ്റ്ഗൂഗിളിലെ പ്രൊഫൈൽ

ജീവചരിത്രം

ഷ്മിറ്റിന്റെ ജനനം വാഷിംഗ്ടൺ ഡി.സി.യിലായിരുന്നു. വിർജീനിയയിലെ യോർക്ക്ടൌൺ ഹൈസ്കൂളിൽനിന്ന്[8] വിദ്യാഭ്യാ‍സം പൂർത്തിയാക്കിയശേഷം അദ്ദേഹം പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ BSEE ബിരുദത്തിനായുള്ള പഠനത്തിനു ചേർന്നു. 1976ൽ ബിരുദം നേടി.[9] തുടർന്ന് 1979ൽ ബെർക്ൿലിയിലെ കാലിഫോർണിയ് സർവ്വകലാശാലായിൽനിന്ന് ബിരുദാനാന്ദരബിരുദവും[10][11] 1982ൽ EECSൽ ഗവേഷണബിരുദവും നേടി.[12] കമ്പയിലർ നിർ‌മ്മാണത്‌തിനുപയോഗിക്കുന്ന പ്രധാനപ്പെട്ട് ഉപകരമായ ലെക്സിന്റെ സഹസ്രഷ്ടാവുമായിരുന്നു അദ്ദേഹം. സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽ പാർട്‌ടൈം പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[13]

ഇന്നദ്ദേഹം കാലിഫോർണിയയിലെ ആതർട്ടണിൽ ഭാര്യ വെൻ‌ഡിയോടൊപ്പം താമസിക്കുന്നു.[14]

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ



"https:https://www.search.com.vn/wiki/index.php?lang=ml&q=എറിക്_ഇ._ഷ്മിറ്റ്&oldid=3970692" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്