ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം

പകർപ്പവകാശമുള്ള സൃഷ്ടികളുടെ സ്വതന്ത്രമായ വിനിയോഗം സാധ്യമാക്കുന്ന അനേകം പൊതുപകർപ്പവകാശ അനുമതിപത്രങ്ങളിൽ ഒന്നാണ് ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം, Creative Commons (CC) license.[1]

ക്രിയേറ്റീവ് കോമൺസ് ലോഗോ
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്ന വീഡിയോ
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം കംബോഡിയയിൽ ഉപയോഗിച്ചിരിക്കുന്നു

ഒരു സ്രഷ്ടാവ് തന്റെ സൃഷ്ടികൾ പൊതുജനം ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ അവയുപയോഗിച്ചു കൂടുതലായെന്തെങ്കിലും സൃഷ്ടിക്കുകയോ ചെയ്യുവാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ അനുമതിപത്രം ഉപയോഗിക്കാം. എന്നാൽ ഇത്തരം അനുമതിപത്രമില്ലാതെ പ്രസിദ്ധീകരിച്ച സൃഷ്ടികൾ സ്രഷ്ടാവിന്റെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് പകർപ്പവകാശനിയമത്തിന്റെ ലംഘനമാണ്. അവ നമുക്ക് കണ്ടാസ്വദിക്കാമെങ്കിലും ഒരുകാര്യത്തിനും ഉപയോഗിക്കാനാകില്ല. ഇതിനൊരു പരിഹാരമാണ് ക്രിയേറ്റീവ് കോമൺസ് പോലുള്ള പൊതുപകർപ്പവകാശ അനുമതിപത്രങ്ങൾ. ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം സ്രഷ്ടാവിന്റേയും ഉപയോക്താവിന്റെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നു. ഉപയോക്താവിന് വീണ്ടും സ്രഷ്ടാവിനെ സമീപിക്കേണ്ട ആവശ്യമില്ല. അനുമതിപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കണമെന്നുമാത്രം. അതുകൊണ്ട് സ്രഷ്ടാവുമായി ബന്ധപ്പെടാൻ സാധ്യമല്ലെങ്കിലും സൃഷ്ടികൾ പാഴായിപ്പോവുകയില്ല.[2][3][4][5]

വ്യത്യസ്തങ്ങളായ വ്യവസ്ഥകളോടുകൂടിയ നിരവധി അനുമതിപത്രങ്ങളുണ്ട്. ക്രിയേറ്റീവ് കോമൺസ് എന്ന ലാഭരഹിത സ്ഥാപനം 2002 ഡിസംബർ 16-ൽ ആണ് ആദ്യമായി ഈ അനുമതിപത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. അഞ്ചു പ്രാവശ്യം ഈ അനുപാതിപത്രങ്ങൾ പുതുക്കി പ്രസിദ്ധീകരിക്കുകയുണ്ടായി.[6] വേർഷൻ 4.0 ആണ് ഏറ്റവും പുതിയത്.

ക്രിയേറ്റീവ് കോമൺസ് പ്രസിദ്ധീകരിക്കുന്ന നിരവധി അനുമതി പത്രങ്ങളിൽ CC BY, CC BY-SA, CC0 എന്നിവ തികച്ചും സ്വതന്ത്രം ആയി കണക്കാക്കപ്പെടുന്നു.[7][8][9]

ഉപയോഗയുക്തമായ സൃഷ്ടികൾ

പകർപ്പവകാശനിയമത്തിന്റെ പരിധിയിൽ വരുന്ന സൃഷ്ടികൾക്ക് എല്ലാം അനുമതിപത്രങ്ങൾ ഉപയോഗിക്കാം.[10] പുസ്തകങ്ങൾ, നാടകങ്ങൾ, സിനിമകൾ, സംഗീതം, ലേഖനങ്ങൾ, ചിത്രങ്ങൾ, ബ്ലോഗുകൾ, വെബ്‌സൈറ്റുകൾ എന്നിവക്കെല്ലാം ഈ അനുമതി പത്രങ്ങൾ ഉപയോഗിക്കാം. സോഫ്ട്‍വെയറിനു ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല.[11]

വിവിധതരം അനുമതിപത്രങ്ങൾ

നമുക്കൊരുമിച്ചു പ്രവർത്തിക്കാം
എന്താണ് ക്രിയേറ്റീവ് കോമൺസ്?
ഏറ്റവും മുകളിൽ പച്ച നിറത്തിലുള്ള ഭാഗത്ത് കാണുന്നവ സ്വതന്ത്ര അനുമതിപത്രങ്ങൾ ആയി കണക്കാക്കുന്നു.
സ്വതന്ത്ര അനുമതിപത്രങ്ങളുടെ ഉപയോഗം 2014-ൽ
IconRightDescription
Attribution (BY)ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കണമെന്നുമാത്രം.
Share-alike (SA)ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; പക്ഷെ മറ്റൊരാൾക്ക് നിങ്ങളുടെ പുനർസൃഷ്ടികളും അതേപോലെതന്നെ ഉപയോഗിക്കാനുള്ള അനുവാദം നൽകണം. സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കുകയും ചെയ്യണം.
Non-commercial (NC)വാണിജ്യപരമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കണമെന്നുമാത്രം.
No Derivative Works (ND)ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ ചെയ്യാം; എന്നാൽ മാറ്റം വരുത്തി ഉപയോഗിക്കുവാൻ അനുവാദമില്ല. സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കുകയും ചെയ്യണം.

[12]


സാധാരണമായി ഉപയോഗിക്കുന്ന അനുമതിപത്രങ്ങൾ

IconDescriptionAcronymAllows Remix cultureAllows commercial useAllows Free Cultural WorksMeets 'Open Definition'
Freeing content globally without restrictionsCC0അതെഅതെഅതെഅതെ
Attribution aloneBYഅതെഅതെഅതെഅതെ
Attribution + ShareAlikeBY-SAഅതെഅതെഅതെഅതെ
Attribution + NoncommercialBY-NCഅതെഅല്ലഅല്ലഅല്ല
Attribution + NoDerivativesBY-NDഅല്ലഅതെഅല്ലഅല്ല
Attribution + Noncommercial + ShareAlikeBY-NC-SAഅതെഅല്ലഅല്ലഅല്ല
Attribution + Noncommercial + NoDerivativesBY-NC-NDഅല്ലഅല്ലഅല്ലഅല്ല

[13][14]

നിബന്ധനകൾ

ആട്രിബ്യൂഷൻ (BY)

CC0 ഒഴികെയുള്ള എല്ലാ അനുമതിപത്രങ്ങളും യഥാർത്ഥ സ്രഷ്ടാവിനെ സ്മരിക്കണമെന്ന് ആവശ്യപ്പെടുന്നു. അനുമതിപത്രത്തിലെ BY എന്ന പദം ഇതാണ് സൂചിപ്പിക്കുന്നത്.[15][16] സൃഷ്ടിയുടെ പേര്, സ്രഷ്ടാവിന്റെ പേര് അഥവാ തൂലികാനാമം, ഉറവിടം, അനുമതിപത്രത്തിന്റെ പേര് , ഉറവിടത്തിൽ ഉള്ളതിൽനിന്നും എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അത് എന്നീകാര്യങ്ങൾ സൂചിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

വാണിജ്യ നിരോധനം (NC)

ചില അനുമതിപത്രങ്ങൾ വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തരുന്നില്ല. ഈ നിയന്ത്രണം നിയമപരമായി വ്യാഖ്യാനിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതായതുകൊണ്ട് പ്രോത്സാഹിക്കപ്പെടുന്നില്ല.[17][18][19]

പകർപ്പുപേക്ഷ (SA)

പകർപ്പവകാശനിയമത്തെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് ഒരു സൃഷ്ടിയുടെ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും അനുവദിക്കുന്നതോടൊപ്പം‌ മാറ്റം വരുത്തിയ സൃഷ്ടിയുടെ സൗജന്യവിതരണവും പകർപ്പവകാശവും ഉറപ്പു വരുത്തുന്ന ഒരു രീതിയാണ് പകർപ്പുപേക്ഷ. അനുമതിപത്രത്തിൽ ഈ വ്യവസ്ഥയുണ്ടെങ്കിൽ ഉപയോക്താവ് യഥാർത്ഥ സൃഷ്ടിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ആ മാറ്റങ്ങളും മറ്റുപയോക്താക്കൾക്കു പുനരുപയോഗിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.

അവലംബം

പുറം കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്