ഗ്വാദെലൂപ്

16°15′N 61°35′W / 16.250°N 61.583°W / 16.250; -61.583

Guadeloupe
Overseas region of France
പതാക Guadeloupe
Flag
ഔദ്യോഗിക ലോഗോ Guadeloupe
Country France
PrefectureBasse-Terre
Departments1
ഭരണസമ്പ്രദായം
 • President of the Departmental CouncilJosette Borel-Lincertin
വിസ്തീർണ്ണം
 • ആകെ1,628 ച.കി.മീ.(629 ച മൈ)
ജനസംഖ്യ
 (January 2013)[1][note 1]
 • ആകെ4,02,119
 • ജനസാന്ദ്രത250/ച.കി.മീ.(640/ച മൈ)
Demonym(s)Guadeloupean
സമയമേഖലUTC-04 (ECT)
ISO കോഡ്GP
GDP (2012)[2]Ranked 25th
Total€8.03 billion (US$10.3 bn)
Per capita€19,810 (US$25,479)
NUTS RegionFRA
വെബ്സൈറ്റ്www.guadeloupe.pref.gouv.fr
www.cr-guadeloupe.fr
www.cg971.fr

ഗ്വാദെലൂപ് (/ɡwɑːdəˈlp/; French pronunciation: ​[ɡwadəlup]; Antillean Creole: Gwadloup) ഫ്രാൻസിന്റെ കീഴിലുള്ള ഒരു കൂട്ടം ദ്വീപുകളാണ്. കരീബിയൻ ദ്വീപുസമൂഹത്തിലെ അന്റിലെസിന്റെ ഭാഗമായ ലീവാർഡ് ദ്വീപുകളിൽപ്പെട്ട ചെറിയ ദ്വിപുകൾ ആണിവ. ഭരണപരമായി, ഫ്രാൻസിൽനിന്നും വളരെ അകലെ സ്ഥിതിചെയ്യുന്നു. 1,628 ചതുരശ്ര കിലോമീറ്റർ (629 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദ്വീപുകളിൽ ജനുവരി 2015ലെ കണക്കുപ്രകാരം 400,132 ആണ് ജനസംഖ്യ. [3][note 1]

ഗ്വാദെലൂപ് ദ്വീപുസമൂഹത്തിലെ പ്രധാനപ്പെട്ട രണ്ടു ദ്വീപുകളായ പടിഞ്ഞാറുള്ള ബസ്സെ ടെറെയും കിഴക്കുള്ള ഗ്രാൻഡെ ടെറെയും ഇവയ്ക്കിടയിലെ വീതികുറഞ്ഞ ഇടനാഴിക്കു കുറുകെ പരസ്പരം പാലങ്ങൾകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. പലപ്പോഴും ഇവയുടെ സാമീപ്യം അവയെ ഒറ്റ ദ്വീപ് ആയി വിളിക്കപ്പെടുന്നു. ഫ്രാൻസിന്റെ ഈ വിഭാഗത്തിൽ മറി-ഗലാന്റെ, ഡെസിറാഡെ, ലെസ് ഡെസ് സെഇന്റസ് എന്നീ ചെറു ദ്വീപുകളും പെടും.

ഗ്വാദെലൂപ് മറ്റു ഭൂഖണ്ഡാന്തരദ്വീപുകളെപ്പോലെ ഫ്രാൻസിന്റെ അവിഭാജ്യ ഘടകമാണ്. അതിനാൽ ഈ ദ്വീപുസമുഹം യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ഭാഗവും അവിടത്തെ നാണയം യൂറോയും ആണ്.[4] ബസ്സെ ടെറെ എന്ന പട്ടണമാണ് ഈ ഫ്രഞ്ച് സംരക്ഷിത പ്രദേശത്തിന്റെ തലസ്ഥാനം. ഇത് ഇതേ പെരിലുള്ള ദ്വീപിലാണ് സ്ഥിതിചെയുന്നത്. ഔദ്യോഗികഭാഷ ഫ്രഞ്ച് ആകുന്നു. എന്നാൽ ഏതാണ്ട് ഭൂരിപക്ഷം ജനതയും ആന്റില്ലിയൻ ക്രിയോൾ ആണ് സംസാരിക്കുന്നത്. [5]

പേരിന്റെ ഉത്ഭവം

Guadeloupe - Location Map - UNOCHA

1493ൽ ക്രിസ്റ്റഫർ കൊളമ്പസ് ഈ ദ്വീപുകളെ സാന്താ മറിയ ഗ്വാഡലൂപ് എന്നു വിളിച്ചു. എക്സ്ട്രിമഡൂറയിലെ സ്പാനിഷ് പട്ടണമായ ഗ്വാദെലൂപിൽ കന്യാമറിയത്തിന്റെ ആദരവുമായി ബന്ധപ്പെടുത്തിയാണ് ഈ പേര് ദ്വീപിനു നൽകിയത്.

ചരിത്രം

പ്രധാന ലേഖനം: History of Guadeloupe
The Battle of the Saintes fought near Guadeloupe between France and Britain, 1782.
A bust of French abolitionist Victor Schoelcher.

ഈ ദ്വീപിനെ കറുകേറ (അല്ലെങ്കിൽ മനോഹരമായ ജലസ്രോതസ്സുകളുള്ള ദ്വീപ്) എന്നാണ് അറാവാക്ക് എന്ന ആദിവാസികൾ വിളിച്ചത്. ഇവർ സി ഇ 300നടുത്താണ് ഇവിടെ വാസമുറപ്പിച്ചത്. എട്ടാം നൂറ്റാണ്ടോടെ ഈ ദ്വീപിലെത്തിയ കരീബുകൾ എന്ന ആദിവാസികൾ അമേരിന്ത്യനുകൾ ആയ അറവാക്കുകളെ മുഴുവൻ കൊന്നൊടുക്കി. [അവലംബം ആവശ്യമാണ്]

1493ൽ തന്റെ അമേരിക്കയിലേയ്ക്കുള്ള രണ്ടാം സന്ദർശനത്തിനിടെ ക്രിസ്റ്റഫർ കൊളമ്പസ് ഈ ദ്വിപിലെത്തി. കൊളമ്പസ് ആണ് ആദ്യമായി ഈ ദ്വീപിലെത്തിയ ആദ്യ യൂറോപ്യൻ. അന്ന് എക്സ്ട്രിമഡൂറയിലെ സ്പാനിഷ് പട്ടണമായ ഗ്വാദെലൂപിൽ കന്യാമറിയത്തിന്റെ ആദരവുമായി ബന്ധപ്പെടുത്തിയാണ് ക്രിസ്റ്റഫർ കൊളമ്പസ് ഈ പേര് ദ്വീപിനു നൽകിയത്. എക്സ്ട്രിമഡൂറയിലെ സ്പാനിഷ് പട്ടണമായ ഗ്വാദെലൂപിൽ സ്പാനിഷ് കന്യാസ്ത്രീ മഠത്തിൽ ആണീ ചടങ്ങു നടന്നത്. കേയ്പ് സ്റ്റെറെ എന്ന തീരത്തു അദ്ദേഹം അടുത്തെങ്കിലും അവിടെ ആരും താമസിച്ചില്ല.

തെക്കെ അമെരിക്കയിൽ മുമ്പുതന്നെ കൈതച്ചക്ക കൃഷിചെയ്ത് ഉപയൊഗിച്ചുവന്നിരുന്നെങ്കിലും കൊളംബസിനാണ് കൈതച്ചക്ക ആദ്യമായി 1493ൽ കണ്ടെത്തിയതിനുള്ള സ്ഥാനം ലഭിച്ചത്. അദ്ദേഹം അതിനെ piña de Indias എന്നു വിളിച്ചു. ഇന്ത്യൻസിന്റെ പൈൻ കോൺ എന്നാണിതിനർഥം. [6][7][8][9]

പതിനേഴാം നൂറ്റാണ്ടിൽ കരിബുകൾ സ്പെയിൻകാരുമായി ഏറ്റുമുട്ടുകയും അവരെ അവിടെനിന്നും ഓടിക്കുകയും ചെയ്തു.

1635ൽ ഫ്രഞ്ച്‌കാർ ഈ ദ്വീപ് പിടിച്ചെടുക്കുകയും കരീബ് അമേരിന്ത്യക്കാരെ ഏതാണ്ട് മുഴുവനായി ഇല്ലാതാക്കുകയുമുണ്ടായി. 1674ൽ ഈ ദ്വിപിനെ ഫ്രാൻസുമായി ചേർക്കുകയും ചെയ്തു.

അടുത്ത നൂറ്റാണ്ടിൽ ബ്രിട്ടിഷുകാർ പലപ്രാവശ്യം ഈ ദ്വീപു പിടിച്ചെടുത്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടെ ഇവിടം പഞ്ചസാര വാണിജ്യകേന്ദ്രമായതോടെ സാമ്പത്തികമായി ഉന്നതിയിലെത്തി. ഗ്വാദെലൂപ് എല്ലാ ബ്രിട്ടിഷ് കോളനികൾ ഉണ്ടാക്കിയ പഞ്ചസാരയേക്കാൾ കൂടുതൽ പഞ്ചസാര ഒറ്റയ്ക്കു ഉത്പാദിപ്പിച്ചു. ഒരു വർഷം അറുപതു ലക്ഷം പൗണ്ട് മൂല്യമുള്ള പഞ്ചസാരയാണ് ഉത്പാദിപ്പിച്ചത്. 1759ൽ ബ്രിട്ടിഷുകാർ ഗ്വാദെലൂപ് പിടിച്ചെടുത്തു. എന്നാൽ ഈ ദ്വീപിനേക്കാൾ കൂടുതൽ തന്ത്രപ്രധാനമായ പ്രാധാന്യം കാനഡയ്ക്കു അവർ നൽകിയതിനാൽ ഗ്വാദെലൂപ് ഫ്രാൻസിനു 1763ൽ3 പാരീസ് ഉടമ്പടി പ്രകാരം തിരിച്ചുനൽകി. ഇതോടെ ഏഴുവർഷ യുദ്ധം അവസാനിച്ചു.[10]

കുറിപ്പുകൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്വാദെലൂപ്&oldid=2583785" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്