ജോസഫൈൻ ബേക്കർ

ഫ്രാൻസിൽ നിന്നുമുള്ള ഒരു നർത്തകിയും, അഭിനേതാവും, ഗായികയുമായിരുന്നു ജോസഫൈൻ ബേക്കർ (Josephine Baker). (ജനനം - 3 ജൂൺ 1906 - മരണം 12 ഏപ്രിൽ 1975).  കറുത്ത മുത്ത്എന്ന അപരനാമധേയത്തിൽ ഇവർ അറിയപ്പെട്ടിരുന്നു. അമേരിക്കയിലാണു ജനിച്ചതെങ്കിലും, 1937 ൽ ഫ്രഞ്ച് പൗരത്വം നേടി. ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. ഒരു ചലച്ചിത്രത്തിലഭിനയിക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരി കൂടിയാണ് ജോസഫൈൻ.

ജോസഫൈൻ ബേക്കർ
ജോസഫൈൻ ബേക്കർ
ജനനം
ഫ്രിഡ ജോസഫൈൻ മക്ഡൊണാൾഡ്

(1906-06-03)3 ജൂൺ 1906
മരണം12 ഏപ്രിൽ 1975(1975-04-12) (പ്രായം 68)
മരണ കാരണംമസ്തിഷ്കാഘാതം
അന്ത്യ വിശ്രമംമൊണാക്കോ[2][3]
ദേശീയതഅമേരിക്കൻ, ഫ്രഞ്ച്
തൊഴിൽനർത്തക, ഗായിക, അഭിനേത്രി, പൗരാവകാശപ്രവർത്തക
സജീവ കാലം1921–75
ജീവിതപങ്കാളി(കൾ)
വില്ല്യം വെൽസ്
(m. 1919⁠–⁠1920)
വില്ല്യം ബേക്കർ
(m. 1921⁠–⁠1925)
ഷോൺ ലിയോൺ
(m. 1937⁠–⁠1938)
ജോ ബില്ലൺ
(m. 1947⁠–⁠1961)
പങ്കാളി(കൾ)റോബർട്ട് ബാ‍ർഡി (1973–75)
കുട്ടികൾഷോൺ ക്ലോ‍ഡ് ബേക്കർ ഉൾപ്പെട്ടെ, 12 കുട്ടകൾ
Musical career
ഉപകരണ(ങ്ങൾ)വായ്പാട്ട്
ലേബലുകൾകൊളമ്പിയ, മെർക്കുറി

കാണികളെ വംശീയമായി വേർതിരിച്ചിരുത്തിയിരുന്ന വേദികളിൽ പരിപാടി നടത്താൻ അവർ വിസമ്മതിച്ചിട്ടുണ്ട്. മാർട്ടിൻ ലൂഥർ കിങ്ങിന്റെ കൊലപാതകത്തിനു ശേഷം, അമേരിക്കയിലെ പൗരാവകാശ മുന്നേറ്റത്തിനു നേതൃത്വം നൽകാൻ ലൂഥർ കിങ്ങിന്റെ ഭാര്യ ജോസഫൈനെ അനൗദ്യോഗികമായി ക്ഷണിച്ചിരുന്നു. 1975 ഏപ്രിൽ പന്ത്രണ്ടാം തീയതി ജോസഫൈൻ മസ്തിഷ്കാഘാതം മൂലം മരണമടഞ്ഞു.[4]

ആദ്യകാല ജീവിതം

1906 ജൂൺ 3 ആം തീയതി അമേരിക്കയിലെ മിസ്സോറിയിലുള്ള , സെന്റ്.ലൂയിസ് പട്ടണത്തിലാണ് ജോസഫൈൻ ജനിച്ചത്. ഫ്രിഡ ജോസഫൈൻ മക്ഡൊണാൾഡ് എന്നായിരുന്നു ചെറുപ്പകാലത്തിലെ പേര്. കാരി മക്ഡൊണാൾഡും, എഡ്ഡീ കാഴ്സണുമായിരുന്നു മാതാപിതാക്കൾ.[5] ജോസഫൈനു പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളു. എട്ടു വയസ്സുള്ളപ്പോൾ തന്നെ, വെള്ളക്കാരുടെ വീട്ടിൽ ജോലിക്കു പോയി തുടങ്ങിയിരുന്നു. അലക്കുന്നതിനിടയിൽ സോപ്പു ധാരാളം ഉപയോഗിച്ചുവെന്നാരോപിച്ച് ജോസഫൈൻ ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീ ജോസഫെന്റെ കൈ പൊള്ളിക്കുകയുണ്ടായി.[6] തന്റെ പതിമൂന്നാമത്തെ വയസ്സിൽ ഒരു ക്ലബ്ബിൽ പരിചാരികയായും ജോസഫൈൻ ജോലി ചെയ്തിട്ടുണ്ട്. കാർഡുബോഡു കൊണ്ടു മറച്ച മുറികളിലുറങ്ങിയും, എച്ചിൽപാത്രങ്ങളിൽ ബാക്കി വരുന്ന ഭക്ഷണം കഴിച്ചും ഒക്കെ, വളരെ പരിതാപകരമായിരുന്ന ഒരു ബാല്യവും, കൗമാരവുമായിരുന്നു ജോസഫൈന്റേത്.[7] 1919 ൽ ജോസഫൈൻ വില്യം വെൽസിനെ പരിചയപ്പെടുകയും, അത് വിവാഹ ബന്ധത്തിൽ എത്തിച്ചേരുകയും ചെയ്തു. എന്നാൽ ഒരു വർഷം മാത്രമേ ഈ ബന്ധം നീണ്ടു നിന്നുള്ളു.

ജോസഫൈൻ ഒരു നർത്തകിയായിതീരണമെന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നില്ല. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ജോസഫൈൻ വില്യം ബേക്കറെ വിവാഹം കഴിച്ചു. നാലു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യമായിരുന്നു ഇത്, 1925 ൽ ഇരുവരും വിവാഹമോചിതരായി.[8] ജോസഫൈൻ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയ കാലമായിരുന്നു അത്. അമേരിക്കയിൽ ജോസഫൈന്റെ പരിപാടികൾ ആളുകൾ പരിഹസിച്ചു തള്ളിയിരുന്നു.

കലാജീവിതം

ജോസഫൈന്റെ തെരുവുനൃത്തങ്ങൾ സെന്റ്.ലൂയിസിലുള്ള ഒരു കോറസിന്റെ ശ്രദ്ധപിടിച്ചു പറ്റി, പതിനഞ്ചാമത്തെ വയസ്സിൽ ജോസഫൈൻ അവരുടെ സംഘത്തിൽ അംഗമായി. ഹാർലെം നവോത്ഥാനമുന്നേറ്റത്തിന്റെ സമയത്ത്, ജോസഫൈൻ ന്യൂയോർക്ക് നഗരത്തിലേക്കു പോവുകയും, അവിടെ പരിപാടികൾ അവതരിപ്പിച്ചു ജനശ്രദ്ധ നേടുകയും ചെയ്തു.[9][10] പരിപാടികളുമായി പാരീസിലേക്കു പോയ ജോസഫൈനു പിന്നീട് ഫ്രാൻസ് ആയിരുന്നു തന്റെ ഭവനം.[11]

പൗരാവകാശ പ്രവർത്തനങ്ങൾ

1950 ൽ അമേരിക്കയിൽ നടന്ന പൗരാവകാശ മുന്നേറ്റങ്ങൾക്ക് ഫ്രാൻസിൽ നിന്നും ബേക്കർ പിന്തുണ നൽകിയിരുന്നു. ജോസഫൈൻ ന്യൂയോർക്കിലെത്തിയപ്പോൾ കറുത്തവൾ എന്നാക്ഷേപിച്ചു മുപ്പത്തിയാറോളം ഹോട്ടലുകളിൽ താമസിക്കാൻ ജോസഫൈനേയും ഭർത്താവിനേയും അനുവദിച്ചില്ല. അമേരിക്കയിൽ നിലവലിരിക്കുന്ന വംശീയതയേക്കുറിച്ച് ജോസഫൈൻ ലേഖനങ്ങളെഴുതി, വിവിധ സർവ്വകലാശാലകളിൽ പ്രസംഗിച്ചു. കാണികള വംശീയമായി വേർതിരിച്ചിരുത്തിയിരുന്ന വേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ ജോസഫൈൻ വിസമ്മതിച്ചു. കനത്ത പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും തന്റെ തീരുമാനത്തിൽ നിന്നും പിൻമാറാൻ അവർ തയ്യാറായില്ല.[12] വംശീയത രൂക്ഷമായിരുന്ന ലാസ് വെഗാസ്, നെവാഡ തുടങ്ങിയ നഗരങ്ങളിൽ കാണികൾക്ക് വേർതിരിവില്ലാതിരുന്ന വേദികളിൽ ജോസഫൈൻ പരിപാടികൾ നടത്തി. അതിനെ തുടർന്ന് അവരുടെ ജീവനു തന്നെ ഭീഷണിയുണ്ടായെങ്കിലും അവയേയെല്ലാം താൻ ഭയക്കുന്നില്ലെന്ന് പൊതുവേദിയിൽ ബേക്കർ പ്രഖ്യാപിച്ചു.

വ്യക്തി ജീവിതം

ജോസഫൈൻ നാലു തവണ വിവാഹം കഴിച്ചിട്ടുണ്ട്. തന്റെ പതിമൂന്നാമത്തെ വയസ്സിൽ ജോസഫൈൻ വില്ലീ വെൽസിനെ വിവാഹം ചെയ്തു. ഏതാണ്ട് ഒരു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യമായിരുന്നു അത്. 1921 ൽ വില്ല്യം ബേക്കറെ വിവാഹം ചെയ്തു. തന്റെ വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരുന്ന കാലമായിരുന്നതിനാൽ ബേക്കർ എന്ന നാമം ഉപേക്ഷിക്കാൻ അവർ തയ്യാറായിരുന്നില്ല. 1925 ൽ ബെൽജിയൻ നോവലിസ്റ്റായിരുന്ന ജോർജ്ജ് സിമെനോണുമായി ജോസഫൈനു ബന്ധമുണ്ടായിരുന്നു.[13] 1937 ൽ ഫ്രഞ്ചു പൗരനായ ഷോൺ ലിയോണിനെ വിവാഹം കഴിച്ചതോടെ, ജോസഫൈനു ഫ്രഞ്ച് പൗരത്വം ലഭിച്ചു. 1940 ൽ ഇരുവരും വിവാഹമോചിതരായി. 1947 ഫ്രഞ്ചുകാരനും, സംഗീതഞ്ജനുമായ ജോ ബുലിയോണിനെ വിവാഹം ചെയ്തു. ഈ ബന്ധവും വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു.

മരണം

തന്റെ അവസാന കാലഘട്ടത്തിൽ പോലും, കാണികളെ ആവേശം കൊള്ളിച്ച സ്റ്റേജുകളിൽ അവർ പരിപാടികൾ നടത്തിയിരുന്നു. പെട്ടെന്നുണ്ടായ മസ്തിഷ്കാഘാതത്തെതുടർന്ന് കിടപ്പിലായ ജോസഫൈൻ 1975 ഏപ്രിൽ 12 നു മരണമടഞ്ഞു.[14] അമേരിക്കൻ വംശജയായിരുന്നിട്ടു കൂടി, ഫ്രഞ്ച് സർക്കാർ പൂർണ്ണ പട്ടാള ബഹുമതികളോടെയാണ് ബേക്കറുടെ ശവസംസ്കാരം നടത്തിയത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജോസഫൈൻ_ബേക്കർ&oldid=3970115" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്