ജോസെ റാമോസ് ഹോർത്ത

കിഴക്കൻ ടിമോറിലെ നാലാമത് പ്രസിഡൻ്റ്

2007 മെയ് 20 മുതൽ 2012 മെയ് 20 വരെ കിഴക്കൻ തിമോർ പ്രസിഡന്റായിരുന്ന ഒരു രാഷ്ട്രീയ നേതാവാണ് ജോസെ റാമോസ് ഹോർത്ത(പോർച്ചുഗീസ് ഉച്ചാരണം: [ʒuˈzɛ umuz ˈɔɾtɐ]; ജനനം: 26 ഡിസംബർ 1949).[1] "കിഴക്കൻ തിമോറിലെ സംഘർഷത്തിന് നീതിപൂർവവും സമാധാനപരവുമായ പരിഹാരത്തിനായി" പ്രവർത്തിച്ചതിന് 1996 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം കാർലോസ് ഫിലിപ്പ് സിമെനെസ് ബെലോയോടൊപ്പം പങ്കിട്ടു.

ജോസെ റാമോസ്-ഹോർത്ത
ജോസെ റാമോസ് ഹോർത്ത, 1996
കിഴക്കൻ തിമോറിന്റെ 4-ആമത്തെ പ്രസിഡന്റ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-12-26) 26 ഡിസംബർ 1949  (74 വയസ്സ്)
ഡിലി, പോർച്ചുഗീസ് തിമോർ
(ഇന്നത്തെ കിഴക്കൻ ടിമോർ)
പങ്കാളിഅന്ന പിന്റോ (വേർപിരിഞ്ഞു)

ആദ്യകാലജീവിതം

മെസ്റ്റികോ വംശക്കാരനായ[2] റാമോസ്-ഹോർത്ത 1949 ൽ കിഴക്കൻ തിമോറിന്റെ തലസ്ഥാനമായ ഡിലിയിൽ ജനിച്ചു. അമ്മ തിമോറീസ് വംശജയും പിതാവ് പോർച്ചുഗീസ് വംശജനുമായിരുന്നു. പിതാവിനെ സലാസർ ഭരണകൂടം അന്നത്തെ പോർച്ചുഗീസ് തിമോറിലേക്ക് നാടുകടത്തിയതായിരുന്നു. സോയ്ബാഡ എന്ന ചെറിയ ഗ്രാമത്തിലെ ഒരു കത്തോലിക്കാ മിഷനിലാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. പതിനൊന്ന് സഹോദരങ്ങൾ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവരിൽ നാലുപേരെ ഇന്തോനേഷ്യൻ സൈന്യം കൊലപ്പെടുത്തി.തുടർന്ന് റാമോസ്-ഹോർട്ട, ഹേഗ് അക്കാദമി ഓഫ് ഇന്റർനാഷണൽ ലോയിലും (1983) ഒഹായോയിലെ യെല്ലോ സ്പ്രിംഗ്സിലെ അന്തിയോക്ക് കോളേജിലും പബ്ലിക് ഇന്റർനാഷണൽ ലോ എന്ന വിഷയം പഠിച്ചു. അവിടെ അദ്ദേഹം 1984-ൽ സമാധാനത്തെ കുറിച്ചുള്ള പഠനത്തിൽ മാസ്റ്റർ ഓഫ് ആർട്സ് ബിരുദം പൂർത്തിയാക്കി. സ്ട്രാസ്ബർഗിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിൽ (1983) മനുഷ്യാവകാശ നിയമത്തിൽ പരിശീലനം നേടി. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ (1983) അമേരിക്കൻ വിദേശനയത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ പൂർത്തിയാക്കി[3][4]. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റ് ആന്റണീസ് കോളേജിലെ (1987) സീനിയർ അസോസിയേറ്റ് അംഗമാണ് അദ്ദേഹം. പോർച്ചുഗീസ്, കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഏറ്റവും കൂടുതൽ സംസാരിക്കുന്ന കിഴക്കൻ തിമോറീസ് ഭാഷയായ ടെറ്റം എന്നിങ്ങനെ അഞ്ച് ഭാഷകളിൽ അനായാസം സംസാരിക്കുവാൻ സാധിക്കുന്ന വ്യക്തിയാണ് റാമോസ്-ഹോർത്ത.

കിഴക്കൻ തിമോറിലെ സംസ്ഥാന ആഭ്യന്തര മന്ത്രി അന്ന പെസോവ പിന്റോയിൽ നിന്ന് അദ്ദേഹം വിവാഹമോചനം നേടി. മൊസാംബിക്കിൽ പ്രവാസിയായിരിക്കെ ഈ ദമ്പതികൾക്ക് ലോറോ ഹോർട്ട എന്ന മകൻ ജനിച്ചു.[5]

രാഷ്ട്രീയ ജീവിതം

റമോസ്-ഹോർത്ത(1976)

പോർച്ചുഗീസ് തിമോറിലെ രാഷ്ട്രീയ അവബോധം വികസിപ്പിക്കുന്നതിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഈ പ്രവർത്തനങ്ങളെ തുടർന്ന് 1970-71 കാലഘട്ടത്തിൽ പോർച്ചുഗീസ് കിഴക്കൻ ആഫ്രിക്കയിലേക്ക് രണ്ടുവർഷം നാടുകടത്തപ്പെട്ടു.

മിതവാദിയായ അദ്ദേഹം വളർന്നു വരുന്ന തിമോറീസ് ദേശീയ നേതൃത്വത്തിൽ 1975 നവംബറിൽ സ്വാതന്ത്ര്യ അനുകൂല പാർട്ടികൾ പ്രഖ്യാപിച്ച "ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ഈസ്റ്റ് തിമോർ" സർക്കാരിൽ വിദേശകാര്യമന്ത്രിയായി നിയമിതനായി. മന്ത്രിയായി നിയമിതനായപ്പോൾ റാമോസ്-ഹോർട്ടയ്ക്ക് 25 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്തോനേഷ്യൻ സൈന്യം ആക്രമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് , റാമോസ്-ഹോർട്ട കിഴക്കൻ തിമോർ വിട്ടു. തിമോറീസ് കേസ് യുഎന്നിനു മുന്നിൽ വാദിക്കാൻ വേണ്ടിയായിരുന്നു ഇത്. യുഎൻ രക്ഷാസമിതിയെ അഭിസംബോധന ചെയ്യുന്നതിനായി റാമോസ്-ഹോർട്ട ന്യൂയോർക്കിലെത്തി, ഇന്തോനേഷ്യൻ അധിനിവേശത്തെ തുടർന്ന് നടപടിയെടുക്കാൻ അവരോട് അഭ്യർത്ഥിക്കുകയുണ്ടായി.

1993 ൽ കിഴക്കൻ തിമോറിലെ ജനങ്ങൾക്ക് റാഫ്റ്റോ സമ്മാനം ലഭിച്ചു. വിദേശകാര്യ-മന്ത്രി-പ്രവാസിയായ റാമോസ്-ഹോർട്ട സമ്മാന ചടങ്ങിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. 1994 മെയ് മാസത്തിൽ ഫിലിപ്പൈൻ പ്രസിഡന്റ് ഫിഡൽ റാമോസ് ഇന്തോനേഷ്യയുടെ സമ്മർദ്ദത്തിന് വഴങ്ങി, മനിലയിൽ നടക്കാനിരുന്ന ഒരു അന്താരാഷ്ട്ര സമ്മേളനം നിരോധിക്കുകയും റാമോസ്-ഹോർട്ടയെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. തായ് സർക്കാരും അതേ വർഷം തന്നെ അദ്ദേഹത്തിന് തങ്ങളുടെ രാജ്യത്ത് പ്രവേശനവിലക്ക് പ്രഖ്യാപിച്ചു.[6]

1996 ഡിസംബറിൽ റാമോസ്-ഹോർട്ട സമാധാനത്തിനുള്ള നോബൽ സമ്മാനം സഹ തിമോറീസായ ബിഷപ്പ് സിമെനെസ് ബെലോയുമായി പങ്കിട്ടു. "ഒരു ചെറിയ ജനതയുടെ അടിച്ചമർത്തലിനെ തടസ്സപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങൾക്ക്" രണ്ട് പുരസ്കാര ജേതാക്കളെ നോബൽ കമ്മിറ്റി തിരഞ്ഞെടുത്തു. "ഈ അവാർഡ് ജനങ്ങളുടെ സ്വയം അവകാശത്തെ അടിസ്ഥാനമാക്കി കിഴക്കൻ തിമോർ പോരാട്ടത്തിന് നയതന്ത്ര പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പ്രചോദനമാകുമെന്ന്" നോബൽ കമ്മറ്റി പ്രതീക്ഷിക്കുന്നതായി അറിയിച്ചു. 1975 മുതൽ കിഴക്കൻ തിമോറിന്റെ പ്രധാന അന്താരാഷ്ട്ര വക്താവ് റാമോസ്-ഹോർട്ടയെ കമ്മിറ്റി പരിഗണിച്ചിരുന്നു.[7]

2002 സെപ്റ്റംബർ 2ന്, കിഴക്കൻ തിമോർ ഐക്യരാഷ്ട്രസഭയിൽ ചേർന്നു. റാമോസ്-ഹോർട്ട ആയിരുന്നു അതിന്റെ ആദ്യ വിദേശകാര്യമന്ത്രി. 2006 ജൂലൈ 8 ന് പ്രസിഡന്റ് ഗുസ്മോ, റാമോസ് ഹോർട്ടയെ പ്രധാനമന്ത്രിയായി നിയമിച്ചു.[8] ജൂലൈ 10 നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയായി നിയമിക്കപ്പെടുന്നതിനുമുമ്പ്, കോഫി അന്നന്റെ പിൻഗാമിയായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ സ്ഥാനാർത്ഥിയായി റാമോസ്-ഹോർട്ടയെ കണക്കാക്കിയിരുന്നു.

ഗ്ലോബൽ സൗത്ത് ഡെവലപ്മെന്റ് മാഗസിന് നൽകിയ അഭിമുഖത്തിൽ റാമോസ് ഹോർട്ട മഹാത്മാ ഗാന്ധിയാണ് തന്റെ ഏറ്റവും വലിയ പ്രചോദനം എന്ന് വെളിപ്പെടുത്തുകയുണ്ടായി.[9]

2007 മെയ് 20 ന് ദിലിയിലെ പാർലമെന്റ് ഭവനത്തിൽ നടന്ന ചടങ്ങിൽ ഈസ്റ്റ് തിമോർ പ്രസിഡന്റായി അദ്ദേഹം അവരോധിക്കപ്പെട്ടു. 69% വോട്ട് നേടിയാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തിയത്[10]. 2012-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പ്രസിഡണ്ട് സ്ഥാനത്തെ അദ്ദേഹത്തിന്റെ കാലാവധി 2012 മെയ് 19 ന് അവസാനിച്ചു.

വധശ്രമം

2008 ഫെബ്രുവരി 11 ന് ഹോസ് റാമോസ്-ഹോർട്ടക്ക് നേരെ ഒരു വധശ്രമം നടന്നു. വെടിവയ്പിൽ, റാമോസ്-ഹോർട്ടയുടെ കാവൽക്കാരിൽ ഒരാൾക്ക് പരിക്കേറ്റു, വിമത നേതാവ് ആൽഫ്രെഡോ റെയ്നാഡോ ഉൾപ്പെടെ രണ്ട് വിമത സൈനികർ കൊല്ലപ്പെട്ടു.[11][12] ആദ്യം ഡിലിയിലെ ന്യൂസിലാന്റ് സൈനിക താവളത്തിലാണ് റാമോസ്-ഹോർട്ട ചികിത്സ തേടിയത്. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ഓസ്ട്രേലിയയിലെ റോയൽ ഡാർവിൻ ആശുപത്രിയിലേക്ക് മാറ്റി. വലതു ശ്വാസകോശത്തിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഫെബ്രുവരി 21 ന് ബോധം വീണ്ടെടുത്തു. മാർച്ച് 12 ന് ഡാർവിനിൽ നിന്ന് റാമോസ്-ഹോർട്ടയുടെ ഒരു സന്ദേശം പ്രക്ഷേപണം ചെയ്തു. ഈ സന്ദേശത്തിൽ, തന്റെ അനുയായികൾക്കും ഓസ്ട്രേലിയയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം “വളരെ നന്നായി പരിപാലിക്കപ്പെടുന്നു” എന്നും പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും വ്യായാമത്തിനായി ദിവസേന ഹ്രസ്വ നടത്തം ആരംഭിച്ചതായും ഒരു വക്താവ് പറഞ്ഞു.

ഏപ്രിൽ 17 ന് ഡാർവിനിൽ നിന്ന് റാമോസ്-ഹോർട്ട ഡിലിയിലേക്ക് മടങ്ങി. അദ്ദേഹം വിമാനത്താവളത്തിൽ ഒരു പത്രസമ്മേളനം നടത്തി, പർവതങ്ങളിൽ അവശേഷിക്കുന്ന വിമതരോട് കീഴടങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു.[13]

മറ്റു പ്രവർത്തനങ്ങൾ

റാമോസ്-ഹോർത്ത ബരാക്ക് ഒബാമ, മിഷേൽ ഒബാമ എന്നിവരോടൊപ്പം

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കൾക്കൊപ്പം പീസ്ജാം കോൺഫറൻസുകളിൽ പതിവായി സംസാരിക്കുന്നയാളാണ് റാമോസ്-ഹോർട്ട. ‘വേൾഡ്സ് ഓഫ് ഹോപ്പ് ഇൻ ട്രബിൾഡ് ടൈംസ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം.[14] ജനാധിപത്യ നേതൃത്വത്തെ പിന്തുണയ്ക്കുന്നതിനും മധ്യസ്ഥതയിലൂടെ സംഘർഷം തടയുന്നതിനും പരിഹരിക്കുന്നതിനും ജനാധിപത്യ സ്ഥാപനങ്ങൾ, ഓപ്പൺ മാർക്കറ്റുകൾ, മനുഷ്യാവകാശങ്ങൾ, നിയമവാഴ്ച എന്നിവയുടെ രൂപത്തിൽ സദ്ഭരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഗ്ലോബൽ ലീഡർഷിപ്പ് ഫൗണ്ടേഷന്റെ അംഗമാണ് റാമോസ്-ഹോർട്ട.


അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്